ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും ദ്വാദശ നാമപൂജ
ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പന്ത്രണ്ട് നാമങ്ങളെ പൂജിക്കുന്നതാണ് ദ്വാദശ നാമപൂജ. കുടുംബങ്ങളില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഈ വിഷ്ണുപൂജയിലൂടെ എത്തിച്ചേരും.
ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പന്ത്രണ്ട് നാമങ്ങളെ പൂജിക്കുന്നതാണ് ദ്വാദശ നാമപൂജ. കുടുംബങ്ങളില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഈ വിഷ്ണുപൂജയിലൂടെ എത്തിച്ചേരും. ഗണപതിഹോമത്തിനും ഭഗവതിസേവയ്ക്കും ഒപ്പം ഈ പൂജയും ചെയ്യാറുണ്ട്. ശുദ്ധികര്‍മ്മങ്ങളില്‍ സായൂജ്യപൂജയ്ക്ക് ചെയ്യുന്ന പ്രധാനപ്പെട്ട ക്രിയയാണത്രേ ദ്വാദശനാമപൂജ.
വിശേഷപൂജ ഈ വിഷ്ണുപൂജയ്ക്ക് അഷ്ടദള പത്മമിട്ട് അതിന് പുറത്ത് പന്ത്രണ്ട് സ്വസ്തിക പത്മമിട്ട് അതില്‍ തൂശനില, നെല്ല്, അരി, നാളികേരം, കൂര്‍ച്ചം, മാല ഇവ വച്ച് ഭഗവാനെ ആവാഹിക്കുന്നു. ഭഗവാന്‍റെ 12 വിശേഷപ്പെട്ട മന്ത്രം ജപിച്ച് ആവാഹിച്ച് അപരിഹാരം പൂജിക്കുന്നു.
കേശവായ നമഃ
നാരായണായ നമഃ
മാധവായ നമഃ
ഗോവിന്ദായ നമഃ
വിഷ്ണവേ നമഃ
മധുസൂദനായ നമഃ
ത്രിവിക്രമായ നമഃ
വാമനായ നമഃ
ശ്രീധരായ നമഃ
ഋഷികേശായ നമഃ
പത്മനാഭായ നമഃ
ദാമോദരായ നമഃ
സഹസ്രനാമ മന്ത്രങ്ങളില്‍ പന്ത്രണ്ട് ഭാവത്തിലുമുള്ള ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തുന്നു. തുടര്‍ന്ന് കര്‍പ്പൂരം ഉഴിഞ്ഞ് ഈ പന്ത്രണ്ട് നാമധാരികളായ ഭഗവല്‍ ചൈതന്യത്തേയും നടുക്കുള്ള തണ്ടുലത്തിലുള്ള വിഷ്ണുവിലേയ്ക്ക് ലയിപ്പിക്കും. അതോടെ നടുക്കുള്ള തണ്ടുലത്തിലുള്ള വിഷ്ണുചൈതന്യത്തിന് പന്ത്രണ്ട് ഭാവത്തിലുമുള്ള(12 നാമത്തിലുമുള്ള) വിഷ്ണുചൈതന്യത്തിന്‍റെ പൂജകൊണ്ട് ഉണ്ടായ ശക്തി ലഭിക്കുന്നു. തുടര്‍ന്ന് കര്‍പ്പൂരമുഴിഞ്ഞ് പൂജ അവസാനിപ്പിക്കുന്നു. പൂജയില്‍ സംതൃപ്തനായ ഭഗവാന്‍ പിതൃക്കള്‍ക്ക് സായൂജ്യമരുളുന്നു. ഭഗവത്പ്രീതിയാല്‍ സര്‍വ്വൈശ്വര്യങ്ങളും ലഭിക്കുന്നു.
Photo Courtesy - Google
