485 വര്‍ഷമായി അണയാതെ കത്തുന്ന വിളക്ക്
ഭഗവാന് കൊളുത്തിയത് എന്ന് വിശ്വസിക്കപ്പെടുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കെടാവിളക്കിന് ഒരുപാട് വിശ്വാസങ്ങളും പ്രത്യേകതകളുമുണ്ട്. ഏറ്റുമാനൂരിലെ കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ത്ഥിക്കുന്നത് ഇവിടുത്തെ വിശ്വാസികളുടെ പ്രധാന വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ നിറച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന് വിളി കേള്‍ക്കുമെന്നും ഏതാഗ്രഹവും സാധിച്ചുതരുമെന്നാണ് വിശ്വാസം. പരീക്ഷകളില്‍ വിജയം നേടാനും ഉദ്ദേശിച്ച കാര്യങ്ങള്‍ സഫലമാകുവാനുമെല്ലാം ആളുകള്‍ ഇവിടെ വലിയ വിളക്കില്‍ എണ്ണയൊഴിക്കുന്നു. വലിയ വിളക്ക് വഴിപാട് നേര്ന്നിട്ടില്ലെങ്കില്പ്പോലും ഇവിടെ വിളക്കില്‍ തൊട്ടുതൊഴുതശേഷമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്.
കോട്ടയം നഗരത്തില്‍ നിന്നും ഉദ്ദേശം പത്ത് കിലോമീറ്റര്‍ മാറി പടിഞ്ഞാട്ട് ദര്‍ശനമായി ഏറ്റുമാനൂര്‍ മഹാദേവന് വിരാജിക്കുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ(1888) കാലത്ത് പ്രതിഷ്ഠിച്ച ക്ഷേത്രത്തിലെ സ്വര്‍ണ്ണധ്വജം രാജകീയ പ്രൗഢി വിളംബരം ചെയ്യുന്നതാണ്. ബലിക്കല്‍പ്പുരയിലൂടെ കടന്ന് ക്ഷേത്രത്തിനുള്ളില്‍ കയറാം. വലിയ ബലിക്കല്ലിന് മുമ്പില്‍ വലിയൊരു കെടാവിളക്ക് പ്രകാശം പരത്തി തൂങ്ങിക്കിടക്കുന്നു.
നാലമ്പലത്തിലെ നമസ്ക്കാര മണ്ഡപം വലുതും കൊത്തുപണികളോടുകൂടിയതും ചെമ്പു തകിട് മേഞ്ഞതുമാണ്. കരിങ്കല്ലില്‍ നിര്‍മ്മിച്ച ശ്രീകോവിലിന് വൃത്താകൃതിയാണ്. ക്ഷേത്രത്തിലെ ശിവലിംഗം വളരെ വലുതാണ്. പ്രതിഷ്ഠാവിഗ്രഹത്തിന് അടുത്ത് രണ്ട് യാത്രാബിംബങ്ങളുണ്ട്. ഒന്ന് സ്വര്‍ണ്ണവും മറ്റേത് പഞ്ചലോഹവും. പഞ്ചലോഹ ത്തിടമ്പ് ദിവസവും ശീവേലിക്ക് ഉള്ളതാണ്. എന്നാല്‍ തന്ത്രി ബലികര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ സ്വര്‍ണ്ണവിഗ്രഹം എഴുന്നെള്ളിക്കുക പതിവുള്ളൂ.
ക്ഷേത്രച്ചുവരില്‍ അതിഗംഭീരമായ ചുമര്‍ചിത്രങ്ങള്‍ ധാരാളം ആലേഖനം ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമാണ് പ്രദോഷനൃത്തചിത്രം. ഭഗവാന്റെ നടനവൈഭവത്തെ അതില്‍ ഭയഭക്തിയോടെ ആലേഖനം ചെയ്തിരിക്കുന്നു.

ക്ഷേത്രോല്‍പ്പത്തിയെ പ്പറ്റിയും ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്. ഖരാസുരന് പരമശിവന് മൂന്ന് ശിവലിംഗങ്ങള്‍ നല്കി. അവയിലൊന്ന് കടുത്തുരുത്തിയിലും ഒന്ന് വൈക്കത്തും മറ്റേവിഗ്രഹം ഏറ്റുമാനൂരും പ്രതിഷ്ഠ നടത്തിയത്രേ. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം ചെയ്താല്‍ പരമപുണ്യമായി കരുതുന്നു.
ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയും കരിങ്കല്ലില്‍ നിര്‍മ്മിച്ച നാദസ്വരവും ബലിക്കല്പ്പുരയിലെ കെടാവിളക്കും പ്രസിദ്ധമാണ്. ദിവസേന അഞ്ച് പൂജയുള്ള ഇവിടെ താഴമണ്‍ ഇല്ലത്തുള്ളവരാണ് തന്ത്രികള്‍. കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി പത്തുദിവസം ഉത്സവം കൊണ്ടാടുന്നു. എട്ടാം ദിവസമാണ്(വലിയ വിളക്ക് ദിവസം) ഏഴരപ്പൊന്നാനകള്‍ മണ്ഡപത്തില്‍ അണിനിരക്കുന്നത്.
അന്ന് വലിയ കാണിക്ക പ്രധാനമാണ്. കൂടാതെ ആറാട്ടുകഴിഞ്ഞുവരുന്ന മഹാദേവനെ സ്വീകരിക്കുന്നതും ഈ ഏഴരപ്പൊന്നാനകളാണ്. പതിനാല് പേര് തോളത്തേറ്റിയ ഏഴ് വലിയ ആനകളും ഒരു ഭക്തന്റെ തലയിലേറിയ കുട്ടിയാനയും അഞ്ചാനകളുടെ അകമ്പടിയിലുള്ള എഴുന്നെള്ളിപ്പിന്റെ മുന്‍വശത്തായി അണിനിരക്കുന്ന കാഴ്ച അതിമനോഹരമാണ്.
ഏഴരപ്പൊന്നാനകള്‍ക്ക് പുറമെ കാലങ്ങളായി കെടാവിളക്ക് കത്തിനില്‍ക്കുന്ന കേരളത്തിലെ ഏകക്ഷേത്രം കൂടിയാണിത്. ഇത്തരത്തിലൊരു കാഴ്ച മറ്റൊരിടത്തും കാണുവാന്‍ സാധിക്കില്ല. കാലവും വര്‍ഷവും ഏറെ കടന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഇന്നും നില്‍ക്കുന്നതാണ് ഇവിടുത്തെ കെടാവിളക്ക്. ഏകദേശം 485 വര്‍ഷമായി അണയാതെ കത്തുന്ന ഈ വിളക്കില്‍ നിറയെ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ വഴിപാടാണ് ബലിക്കല്പ്പുരയിലെ കെടാവിളക്കില്‍ എണ്ണ സമര്‍പ്പിക്കുക എന്നത്. മഹാദേവ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഈ ദിവ്യദീപത്തെ വന്ദിച്ചശേഷമേ അകത്ത് പ്രവേശിക്കാറുള്ളൂ. ദര്‍ശനം കഴിഞ്ഞിറങ്ങുന്നവര്‍ കെടാവിളക്കില്‍ വന്ദിച്ച് മഷിയെടുത്ത് കണ്ണെഴുതാറുണ്ട്. ഇത് നയനരോഗങ്ങള്ക്കുള്ള ഔഷധമായിട്ടാണ് ഭക്തര്‍ കരുതുന്നത്. ഭക്തജനങ്ങളുടെ വിശ്വാസത്തില്‍ ലയിച്ച് ഭഗവാന്റെ ഈ ദിവ്യരൂപം ഏവരിലും പ്രഭ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഭഗവാന് കൊളുത്തിയത് എന്ന് വിശ്വസിക്കപ്പെടുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കെടാവിളക്കിന് ഒരുപാട് വിശ്വാസങ്ങളും പ്രത്യേകതകളുമുണ്ട്. ക്ഷേത്രത്തിലെ ബലിക്കല്പ്പുരയിലാണ് ഈ കെടാവിളക്കുള്ളത്. കൊടിമരം കഴിഞ്ഞ് ബലിക്കല്പ്പുരയിലൂടെയാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുക. അഞ്ചുതിരികളുള്ള വിളക്കാണിത്. ഇതിന് മുന്നിലെത്തി പ്രാര്‍ത്ഥിച്ചു സംതൃപ്തി നേടാതെ ഒരു വിശ്വാസിയും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങില്ല. ഐതിഹ്യമാലയിലും ഈ കെടാവിളക്കിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. കൊല്ലവര്‍ഷം 720 അഥവാ 1540 ലാണ് ഈ വിളക്ക് സ്ഥാപിച്ചതെന്നാണ് വിശ്വാസം. ഇതിനുപിന്നില്‍ രസകരമായ ഒരു കഥയുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നവീകരണം കഴിഞ്ഞ സമയത്ത് ഒരു മൂശാരി ഒരു വിളക്കുമായി ക്ഷേത്രത്തിലെത്തി. കാഴ്ചയില്‍ തന്നെ വലിയ വിളക്കായ ഇത് ഒരു തൂക്കുവിളക്കായിരുന്നു. അതിമനോഹരമായി നിര്‍മ്മിച്ച ഈ വിളക്ക് പടിഞ്ഞാറെ ഗോപുരത്തിനടുത്തിരിക്കുന്നവരുടെ അടുക്കല്‍ കൊണ്ടുപോയി. ഈ വിളക്ക് ക്ഷേത്രത്തിലേക്കെടുത്ത് പകരം വല്ലതും തരണമെന്ന് ആവശ്യപ്പെട്ടു. വലിയ ഈ വിളക്ക് എവിടെ സ്ഥാപിക്കണമെന്ന് മൂശാരിയോട് ചോദിച്ചെങ്കിലും അദ്ദേഹത്തിനും അതെവിടെ വെക്കണമെന്ന് അറിയില്ലായിരുന്നു.
അങ്ങനെ പലവിധ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് ക്ഷേത്രത്തിനുള്ളില്‍ നിന്നും ഒരാളോടിയെത്തി മൂശാരിയുടെ കയ്യില്‍ നിന്നും വിളക്ക് വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി തറച്ചുവത്രെ. അതേസമയം തന്നെ ക്ഷേത്രത്തില്‍ വലിയ ഇടിയും മിന്നലുമുണ്ടായി. അവിടെയുണ്ടായിരുന്നവര്‍ ഭയപ്പെട്ട കണ്ണ് പൊത്തിയത്രെ. പിന്നീട് എല്ലാം ശാന്തമായപ്പോള്‍ അവര്‍ക്ക് മുന്നില്‍ ഒരു അത്ഭുതക്കാഴ്ചയും ഉണ്ടായിരുന്നു. തനിയെ കത്തുന്ന വിളക്കുനിറയെ എണ്ണയുമായി ഈ വിളക്കിന്റെ അഞ്ചുതിരികളും കത്തിനില്‍ക്കുന്ന കാഴ്ചയായിരുന്നു ഇത്.

എന്നാല്‍ അതിനുശേഷം ആരും വിളക്ക് പണിത മൂശാരിയേയും അത് എടുത്തുകൊണ്ടുപോയ ആളേയും കണ്ടിട്ടില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെ കത്തിനില്‍ക്കുന്ന വിളക്കില്‍ മൂന്ന് ലിറ്റര്‍ എണ്ണ കൊള്ളും. വഴിപാട് നേരുന്നയാള്‍ ബലിക്കല്‍പ്പുരയില്‍ എത്തി വിളക്ക് തൊട്ടുതൊഴുത് അവിടെ ബലിക്കല്ലില്‍ കയറിനിന്ന് എണ്ണ ഒഴിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 485 വര്‍ഷമായി ഈ വിളക്ക് ഇവിടെ പ്രകാശിക്കുന്നു.
ഏറ്റുമാനൂരിലെ കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ത്ഥിക്കുന്നത് ഇവിടുത്തെ വിശ്വാസികളുടെ പ്രധാന വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ നിറച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന് വിളി കേള്‍ക്കുമെന്നും ഏതാഗ്രഹവും സാധിച്ചുതരുമെന്നാണ് വിശ്വാസം. പരീക്ഷകളില്‍ വിജയം നേടാനും ഉദ്ദേശിച്ച കാര്യങ്ങള്‍ സഫലമാകുവാനുമെല്ലാം ആളുകള്‍ ഇവിടെ വലിയ വിളക്കില്‍ എണ്ണയൊഴിക്കുന്നു. വലിയ വിളക്ക് വഴിപാട് നേര്ന്നിട്ടില്ലെങ്കില്പ്പോലും ഇവിടെ വിളക്കില്‍ തൊട്ടുതൊഴുതശേഷമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്.
