കണ്‍ചലനങ്ങളിലെ  ഫലപ്രവചനം

കണ്‍ചലനങ്ങളിലെ ഫലപ്രവചനം

HIGHLIGHTS

ഐതിഹ്യമാലയില്‍ പ്രസ്താവിക്കുന്ന തേവലശ്ശേരി നമ്പി ദൃഷ്ടി ലക്ഷണശാസ്ത്രവിദഗ്ദ്ധനായിരുന്നു. തമിഴ്നാടിന്‍റെ പടിഞ്ഞാറ് പ്രദേശങ്ങളില്‍ ചില 'വാദ്ധ്യാന്മാര്‍' ഇപ്പോഴും തികഞ്ഞ അനുഗ്രഹസിദ്ധികളോടെ ഈ ലക്ഷണശാസ്ത്രം പ്രയോഗിച്ചുവരുന്നു. ആധുനിക മനഃശാസ്ത്രത്തിന്‍റെ പ്രധാന സൂക്ഷ്മകേന്ദ്രം കണ്ണുകളാണ്. മനശാസ്ത്രജ്ഞന്‍ സ്വന്തം കണ്ണുകളില്‍ പ്രത്യേകതരം ശക്തി (പവര്‍) സമാഹരിച്ചാണ് രോഗിയുടെ ദൃഷ്ടികളിലൂടെ അയാളുടെ മനസ്സിന്‍റെ അഗാധതയിലേക്ക് നോക്കുന്നത്. ദൃഷ്ടിലക്ഷണശാസ്ത്രത്തിലും ഏകദേശം അങ്ങനെയാണ്. പക്ഷേ പ്രവചനം പ്രശ്നക്കാരന്‍റെ മനസ്സറിഞ്ഞല്ല എന്നുമാത്രം.

 

ദൃഷ്ടി ലക്ഷണം അഥവാ കണ്ണുലക്ഷണം എന്ന ഫലപ്രവചന ശാസ്ത്രരീതി ഒരു കാലത്ത് തിരുവിതാംകൂര്‍ പ്രദേശത്ത് പ്രചാരത്തിലിരുന്നു. ഇന്ന് കേരളത്തില്‍ ഈ ലക്ഷണശാസ്ത്രം കൃത്രിമമായ ശീലിച്ചിട്ടുള്ള ആചാര്യന്മാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. 

ഐതിഹ്യമാലയില്‍ പ്രസ്താവിക്കുന്ന തേവലശ്ശേരി നമ്പി ദൃഷ്ടി ലക്ഷണശാസ്ത്രവിദഗ്ദ്ധനായിരുന്നു. തമിഴ്നാടിന്‍റെ പടിഞ്ഞാറ് പ്രദേശങ്ങളില്‍ ചില 'വാദ്ധ്യാന്മാര്‍' ഇപ്പോഴും തികഞ്ഞ അനുഗ്രഹസിദ്ധികളോടെ ഈ ലക്ഷണശാസ്ത്രം പ്രയോഗിച്ചുവരുന്നു. ആധുനിക മനഃശാസ്ത്രത്തിന്‍റെ പ്രധാന സൂക്ഷ്മകേന്ദ്രം കണ്ണുകളാണ്. മനശാസ്ത്രജ്ഞന്‍ സ്വന്തം കണ്ണുകളില്‍ പ്രത്യേകതരം ശക്തി (പവര്‍) സമാഹരിച്ചാണ് രോഗിയുടെ ദൃഷ്ടികളിലൂടെ അയാളുടെ മനസ്സിന്‍റെ അഗാധതയിലേക്ക് നോക്കുന്നത്. ദൃഷ്ടിലക്ഷണശാസ്ത്രത്തിലും ഏകദേശം അങ്ങനെയാണ്. പക്ഷേ പ്രവചനം പ്രശ്നക്കാരന്‍റെ മനസ്സറിഞ്ഞല്ല എന്നുമാത്രം.

ഇത് ദൃഷ്ടി ലക്ഷണത്തിന്‍റെ ശാസ്ത്രം എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പുരികങ്ങളുടെ ചലനത്തേയും ഉള്‍ക്കൊണ്ട് ചിന്തിക്കേണ്ടി വരും. 

അധമനാളുകള്‍

പൂരാടം തൊട്ട് ചതയം വരെയുള്ള അഞ്ച് നാളുകളും രേവതി, പൂരുരുട്ടാതി, പൂയം, പൂരം, കാര്‍ത്തിക നാളുകളും ദൃഷ്ടി ലക്ഷണ പ്രവചനത്തിന് അധമമായ നാളുകളാണ്.
അത്തം, അനിഴം, രോഹിണി, മകം, തിരുവാതിര, ഉത്രം, ചോതി, തിരുവോണം നാളുകളില്‍ ജാതരായവര്‍ ഈ ലക്ഷണശാസ്ത്രം പഠിച്ചുപയോഗിക്കാന്‍ പാടില്ലാത്തതാകുന്നു.

ഉപനയന- സമവര്‍ത്തനാദികള്‍ യഥാവിധി സ്വീകരിച്ച ഉത്തമനായ പുരുഷന് മാത്രമേ ഈ ശാസ്ത്രത്തിലൂടെ യഥാര്‍ത്ഥ ഫലപ്രവചനം നടത്താന്‍ കഴിയൂ. മാത്രമല്ല ഉപാസനാ മൂര്‍ത്തിയുടെ അപ്രീതിക്ക് പാത്രമായുള്ള വ്യക്തി ഈ ദൃഷ്ടി ലക്ഷണം പ്രയോഗിക്കുകയാണെങ്കില്‍ തികഞ്ഞ വങ്കത്തരം തന്നെ സ്വന്തം നാവില്‍ നിന്ന് എഴുന്നെള്ളിക്കാനിടവരും എന്നുകൂടി സൂചിപ്പിച്ചോട്ടെ.

പ്രവചന രീതി

പ്രഭാത/സായാഹ്ന വേളകളില്‍ കുളിച്ച് ശുദ്ധശരീരനായ ആചാര്യന്‍ തറ്റുടുത്ത്(തറ്റുടുക്കാതെ പ്രവചിക്കുന്ന ആചാര്യന്മാരും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്) പരിവാനമായ സ്ഥാനത്ത് ആവണപ്പലകമേല്‍ കിഴക്ക് ദൃഷ്ടി ഉറപ്പിച്ച് ആചാര്യന്‍ ഇരിക്കണം.

മുന്നില്‍ പത്തുചുവട് അകലത്തിലായ പ്രശ്നക്കാരനെ(ചോദ്യകര്‍ത്താവിനെ) വെളുത്ത വസ്ത്രം പുതപ്പിച്ച് ഇരുത്തുക. പ്രശ്നക്കാരന്‍ മാന്‍തോലില്‍ ഇരിക്കുന്നത് ഉത്തമവും. നടുക്കിലിരിക്കുന്നത് മധ്യമവും, നിലത്തിരിക്കുന്നത് അധമവുമാകുന്നു.

ആചാര്യന്‍ ഒരു കടന്നപൂവ് എട്ടുരു ഓംകാരം ചൊല്ലി പ്രശ്നക്കാരന് മുന്നിലേയ്ക്കിടുക. എന്നിട്ട് പൂജാമുറിയില്‍ ചെന്ന് ദേഹരക്ഷ, ആത്മാരാധന ഇവകള്‍ ചെയ്ത് പുണ്യാഹമുണ്ടാക്കി ഗുരുവിനും ഗണപതിക്കും അശ്വനി ദേവകള്‍ക്കും നിവേദ്യമെങ്കിലും നല്‍കുക.(അശ്വനി ദേവകള്‍ക്ക് പാരിജാത പുഷ്പങ്ങള്‍ മനതാരില്‍ സങ്കല്‍പ്പിച്ച് ഒരു പൂജ കൊടുക്കുക) പ്രശ്നക്കാരനെ ആനയിച്ചിരുത്തും മുമ്പ് അഞ്ചുതിരിയിട്ട് വിളക്ക് തെളിച്ച് അതിനുമുകളില്‍ മേല്‍പ്പറഞ്ഞ ദേവതമാര്‍ക്ക് നേദ്യ പൂജാദികള്‍ നല്‍കുന്ന ഒരു പതിവ് തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. രണ്ടുരീതിയിലും ആചാര്യന്‍രെ കര്‍മ്മത്തിനാണ് ഫലമെന്ന് പറഞ്ഞുകൊള്ളട്ടേ.)

തിരികെ ആവണപ്പലകയില്‍ ഉപവിഷ്ഠനാകുന്ന ആചാര്യന്‍ അവിടുള്ള പ്രശ്നക്കാരന് ഗംഗാജലം(പുണ്യാഹം) നല്‍കുക. അത് പാനം ചെയ്യാന്‍ അയാളോടാവശ്യപ്പെടുക(പ്രശ്നക്കാരന്‍ പുണ്യാഹ പാനത്തിനിടയ്ക്ക് ജലം എച്ചിലാക്കാതിരിക്കാന്‍ ആചാര്യന്‍റെ നിര്‍ദ്ദേശമുണ്ടാവണം). ശേഷം ആചാര്യന്‍ പ്രശ്നക്കാരനോട് നാവുനീട്ടാന ആവശ്യപ്പെടുക. നാവ് ചുവന്ന നിറത്തില്‍ കാണപ്പെടുന്നുവെങ്കില്‍ ഓം സരസ്വത്യൈ നമഃ എന്നൊരു പൂവ് കിഴക്ക് നോക്കി അര്‍ച്ചിക്കുക. നാവിന് ചുവപ്പും മഞ്ഞയും കലര്‍ന്ന നിറമാണെങ്കില്‍ സരസ്വതി മന്ത്രത്തോടൊപ്പം ഓം ഗണപതയേ നമഃ എന്നൊരു മന്ത്രം കൂടി കൂട്ടിച്ചേര്‍ത്ത് ഒരു പുഷ്പം അധികം അര്‍ച്ചിക്കുക. ഇനി നാവിന് കറുത്ത നിറമാണുള്ളതെങ്കില്‍ സരസ്വതി മന്ത്രം എട്ടുതവണ ഉരുവിട്ട് എട്ട് പൂവുകള്‍ അര്‍ച്ചിക്കുക.

എന്നിട്ട് ആചാര്യന്‍ ചോദ്യകര്‍ത്താവിന്‍റെ പുരികവും, നേത്രവും കേന്ദ്രീകരിച്ച് ദൃഷ്ടി കൊണ്ടുവന്ന ശേഷം അയാളുടെ കൃഷ്ണമണികള്‍ക്കുള്ളില്‍ തന്‍റെ മുഖം തെളിഞ്ഞു കാണുന്നുണ്ടോ എന്ന് പരിശോധിക്കുക. കാണുന്നില്ലായെങ്കില്‍ പ്രശ്നക്കാരനും ആചാര്യനും തമ്മിലുള്ള ദൂരപരിധി അഞ്ച് പെരുവിരലില്‍ തീരത്തക്കവണ്ണം ക്രമീകരിക്കുക. അതിനുശേഷം ചോദ്യകര്‍ത്താവിനോട് അറിയേണ്ടത് ചൊല്‍വാന്‍ കല്‍പ്പിക്കുക.

1. ചോദ്യകര്‍ത്താവിന്‍റെ ചോദ്യത്തിനല്ല ആചാര്യന്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടത്. ആ ചോദ്യത്തിനിടയില്‍ കണ്ണുകളിലും പുരികങ്ങളിലും ഉളവാകുന്ന ചലനങ്ങളാണ്. ചോദ്യകര്‍ത്താവ് ചോദ്യത്തിനിടയില്‍ ഒരു തവണയാണ് കണ്ണുചിമ്മുന്നതെങ്കില്‍ ആചാര്യന്‍ ഗ്രഹിച്ച് പ്രവചിക്കേണ്ടവ:

a. ഉദ്യോഗക്കാര്യത്തില്‍- നല്ലത് സംഭവിക്കാതിരിക്കുകയാണെന്നും,
b. വിവാഹകാര്യത്തില്‍- ഇപ്പോള്‍ ആലോചനയേതെങ്ങും വന്നിട്ടുണ്ടെങ്കില്‍ അത് ശുഭമാണെന്നും ആലോചന തരപ്പെടില്ലാത്തവര്‍ക്ക് ഉടന്‍  മംഗളകരമായ ഒരു ബന്ധം ഒത്തുകിട്ടുമെന്നും.
c. രോഗകാര്യത്തില്‍- ശമനം പ്രതീക്ഷിക്കാമെന്നും
d. പഠനകാര്യത്തില്‍- പുരോഗതി ദൃശ്യമാകുമെന്നും
e. പ്രേമകാര്യത്തില്‍- പ്രതിബന്ധമുണ്ടാകുമെന്നും
f. തര്‍ക്കകാര്യത്തില്‍- സ്വന്തം ഭാഗത്ത് വിട്ടുവീഴ്ച വേണ്ടി വരുമെന്നും
g. സാമ്പത്തികമായി- നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും
h. മറ്റു കാര്യങ്ങളില്‍- കര്‍മ്മഫലം നിമിത്തം കോട്ടം സംഭവിക്കുമെന്നും പറയുക.

2. ചോദ്യകര്‍ത്താവ് ചോദ്യത്തിനിടയില്‍ രണ്ടുതവണ കണ്ണുചിമ്മിയാല്‍.

a. ഉദ്യോഗക്കാര്യത്തില്‍- പ്രമോഷന്‍ സാധ്യതയും
b. വിവാഹകാര്യത്തില്‍- വിവാഹിതര്‍ക്ക് സന്താനഭാഗ്യവും അവിവാഹിതര്‍ക്ക് അടുത്തുവരുന്നു. ആലോചന അലസിപ്പോവാനും സാധ്യത.
c. രോഗകാര്യത്തില്‍- പ്രമേഹം, പ്രഷര്‍, തളര്‍വാതം, ക്യാന്‍സര്‍ ഈ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നും ഹാര്‍ട്ടറ്റാക്ക്, നേത്ര ദിനം, കൈകാല്‍ കഴപ്പ്, ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ്,  ലൈംഗികമായ അതൃപ്തികള്‍ ഇവയെല്ലാം പരിഹരിക്കപ്പെടുമെന്നും
d. പഠനകാര്യത്തില്‍- അലസത വെടിയണമെന്നും
e. പ്രേമകാര്യത്തില്‍- കാമുകി/കാമുകന്‍ വഞ്ചിക്കുമെന്നും
f. തര്‍ക്കകാര്യത്തില്‍- കോടതി പരാജയവും
g.സാമ്പത്തികമായി- താഴ്ചയും.
h. മറ്റുകാര്യങ്ങളില്‍- ദോഷം കണ്ടും ഫലം പറയുക.

3. ചോദ്യകര്‍ത്താവ് ചോദ്യത്തിനിടയില്‍ മൂന്നുതവണ കണ്ണുചിമ്മിയാല്‍:

a. ഉദ്യോഗക്കാര്യത്തില്‍- സസ്പെന്‍ഷന്‍/ മേലധികാരിയുടെ കോപം
b. വിവാഹകാര്യത്തില്‍-  മൂന്നുമാസം വരെ കാത്തിരുന്ന ശേഷം തീരുമാനത്തിലെത്തണമെന്നും
c. രോഗകാര്യത്തില്‍- അപകടഘട്ടം തരണം ചെയ്യുമെന്നും
d. പഠനകാര്യത്തില്‍- ഇപ്പോഴുള്ള കൂട്ടുകെട്ടുപേക്ഷിച്ചില്ലായെങ്കില്‍ പരാജയമെന്നും
e. പ്രേമകാര്യത്തില്‍- പെണ്‍കുട്ടിയോട് ചാരിത്ര്യം സംരക്ഷിക്കുമെന്നും ആണ്‍ കുട്ടികളോട് ലൈംഗികരോഗത്തിനുള്ള സാധ്യതയും.
f. തര്‍ക്കവിശയത്തില്‍- ശ്രദ്ധിച്ചില്ലായെങ്കില്‍ സ്വന്തം ഭാഗത്ത് കനത്ത പരാജയം ഉണ്ടാവുമെന്നും
g. മറ്റുകാര്യങ്ങളില്‍- മൂന്നുവരുന്ന തീയതി കണ്ട് ഒരിക്കല്‍ കൂടി ദൃഷ്ടിലക്ഷണം നോക്കണം എന്നുപറയുക(ലു; 3, 13. 23)

4. ചോദ്യകര്‍ത്താവ് ചോദ്യത്തിനിടയില്‍ മൂന്ന് മുതല്‍ അഞ്ചുതവണ വരെ 
കണ്ണുചിമ്മിയാല്‍:

a. ഉദ്യോഗകാര്യത്തില്‍- പുരികത്തിന്‍റെ ഉയര്‍ച്ച നോക്കി സത്ഫലവും ചലിക്കാത്ത പുരികമാണെങ്കില്‍ പ്രവര്‍ത്തനമാന്ദ്യതയും കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും കാണുക.
b. വിവാഹകാര്യത്തില്‍- ഉറച്ചുകഴിഞ്ഞ വിവാഹമാണെങ്കില്‍ വരന്‍റെ/വധുവിന്‍റെ ചുറ്റുപാടുകള്‍ ഒന്നുകൂടി മനസ്സിലാക്കി കബളിപ്പിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കണമെന്നും അവിവാഹിതനോട് അടുത്ത നാല്‍പ്പത് ദിവസത്തിനുള്ളില്‍ വരുന്ന ആലോചന കണ്ണടച്ച് തട്ടിക്കളയാനും പറയുക.
c. രോഗകാര്യത്തില്‍- മരണസാദ്ധ്യത എണ്‍പതുശതമാനം(കിടപ്പിലായ രോഗികള്‍ക്ക്) പറയുക. വിഷജ്വരത്തിന് മരണം തീര്‍ത്തും പറയുക. ക്ഷയരോഗം ഭേദപ്പെടുകയും തലവേദന സൂക്ഷിക്കണമെന്നും സൂചിപ്പിക്കുക.
d. പഠനകാര്യത്തില്‍- ആണ്‍കുട്ടിക്ക് തോല്‍വിക്കുള്ള സാദ്ധ്യതയും പെണ്‍കുട്ടിക്ക് അപ്രതീക്ഷിത വിജയവും പറയുക.
e. പ്രേമകാര്യത്തില്‍- ഉത്ക്കണ്ഠ വേണ്ടായെന്നും പൊരുത്തം കാണാറുണ്ടെന്നും വിവാഹകാര്യത്തില്‍ മധ്യമമായ അനുഗ്രഹങ്ങളും വിശദീകരിക്കുക.
f. തര്‍ക്കവിഷയത്തില്‍- കൊലപാതകം സംഭവിക്കാനുള്ള സാധ്യത.
g. മറ്റുകാര്യങ്ങളില്‍- ജോലിക്കാര്യത്തില്‍ മാത്രം മൂന്നുമാസക്കാലം ദുര്‍ഭാഗ്യം പറയുക. മറ്റെല്ലാറ്റിനും ശുഭവും.

5. ചോദ്യത്തിനിടയ്ക്ക് ചോദ്യകര്‍ത്താവ് ഇമ ചലിപ്പിച്ചില്ലായെങ്കില്‍:

a. ഉദ്യോഗകാര്യത്തില്‍- സ്ഥലംമാറ്റവും
b. വിവാഹകാര്യത്തില്‍- ദാമ്പത്യപൊരുത്തക്കേടും
c. പഠനകാര്യത്തില്‍- ഉയര്‍ച്ചയില്ലായ്മയും
d. തര്‍ക്കകാര്യത്തില്‍- എടുത്തുചാടി പ്രവര്‍ത്തിക്കരുതെന്നും
e. മറ്റുകാര്യങ്ങളില്‍- ഗുണാധിക്യം കുറച്ചും പ്രവചിക്കുക.

ചോദ്യത്തിനിടയ്ക്ക് കര്‍ത്താവ് ഏഴോ അതില്‍ കൂടുതലോ തവണ കണ്ണുചിമ്മിയാലും മുന്നില്‍ കൂടുതല്‍ തവണ നെറ്റിചുളിച്ചാലും കണ്ണുതിരുമ്മിയാലും കണ്ണില്‍ നിന്ന് ജലം പ്രവഹിച്ചാലും വടക്ക് ഗുഞ്ചി ചിലച്ചാലും പുരപ്പുറത്ത് ശബ്ദത്തോടുകൂടി എന്തെങ്കിലും പതിച്ചാലും. നായ ഓരിയിട്ടാലും, കോഴി കൂവിയാലും, മിന്നല്‍ ഇടിനാദം ഇത്യാദികളുണ്ടായാലും ആചാര്യന് ദേഹം പെരിത്ത് കയറുന്നതുപോലെ തോന്നിയാലും ദൃഷ്ടിലക്ഷണം പിഴച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. ഏത്തമിട്ട് പ്രായശ്ചിത്തം ചെയ്ത് വീണ്ടും ഒരുക്കുകള്‍ക്കായി ദൃഷ്ടിലക്ഷണപ്രവചനം ആവര്‍ത്തിക്കുക(കണ്ണിന് രോഗമുള്ളവരെ ഈ പ്രശ്നനിര്‍ണ്ണയത്തില്‍ നിന്ന് ഒഴിവാക്കുക).

ദൃഷ്ടിലക്ഷണ ശാസ്ത്രം വഴിക്ക് ഒരാളുടെ പ്രശ്നങ്ങളെ നേരിടുമ്പോള്‍ ശാസ്ത്രത്തിന്‍റെ ഫലനിര്‍വ്വചന തന്ത്രമായ കണ്ണുചിമ്മലിനെക്കുറിച്ച് ആചാര്യന്‍ ആ വ്യക്തിയോട് ഒന്നും പറയാതിരിക്കുക. അങ്ങനെയല്ലാത്ത പക്ഷം ചോദ്യകര്‍ത്താവിന്‍റെ സ്വതഃസിദ്ധമായ കണ്ണുചിമ്മല്‍ പ്രക്രിയയ്ക്ക് നിയന്ത്രണമുണ്ടാകുകയും അതുവഴി തെറ്റായ ഫലപ്രഖ്യാപനം ആചാര്യന് നടത്തേണ്ടതായും വന്നുകൂടും.
 

ആര്‍.ജെ, 
നെടുമങ്ങാട്

Photo Courtesy - Google