ദ്വൈവാര ഫലങ്ങൾ: ഏപ്രിൽ 1 മുതൽ 15 വരെ (1198 മീനം 18 മുതൽ മേടം 1 വരെ)
ഗൃഹപ്പകർച്ചകൾ
ഏപ്രിൽ 6 ന് പകൽ 10 മണി 59 മിനിട്ടിന് ശുക്രൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് പകരും.
വ്യാഴത്തിന് മൗഢ്യം. ഏപ്രിൽ ഒന്നിന് ഏകാദശിവ്രതം. രാത്രി 9 മണി 44 മിനിട്ട് മുതൽ 2 ന് പകൽ 10 മണി 51 മിനിട്ടുവരും.
ഹരിവരാസരം.
3ന് പ്രദോഷവ്രതം.
ഏപ്രിൽ 14 ന് പകൽ 2 മണി 58 മിനിട്ടിന് മകരക്കൂറിൽ മേടസംക്രമം.
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
ലഗ്നത്തിൽ ബുധൻ, ശുക്രൻ, രാഹു, മൂന്നിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ ആദിത്യൻ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.ഗുണദോഷസമ്മിശ്രമായ കാലമാണ്. കേസുകാര്യങ്ങളിൽ വിജയം നേടും. ചെലവുകൾ കൂടുതലാകും. സഹോദരങ്ങളുമായുള്ള അകൽച്ച കൂടുതലാകും. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കുറയും. ഉൾഭയം കൂടുതലാകും. ശത്രുക്കളുടെ ബലം കുറയും. ബന്ധുജനങ്ങളോട് കലഹിക്കേണ്ടതായി വരും. സർക്കാർ ഓഫീസുകളിൽ നിന്നുള്ള കാര്യങ്ങൾ വാക്‌ദോഷം മൂലം നടക്കാതെ വരും. പല ദുഃഖാനുഭവങ്ങൾക്കും സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്കും ഉദ്യോഗാർത്ഥികൾക്കും നല്ല കാലമാണ്. സ്ഥാനചലനങ്ങൾ ഉണ്ടാകും. ദാമ്പത്യകലഹങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങൾക്ക് നല്ല കാലമാണ്. സന്താനങ്ങളുടെ ചില പ്രവൃത്തികൾ സമ്മർദ്ദത്തിലാക്കും.
അയൽക്കാരുമായുള്ള ബന്ധങ്ങളിൽ ഉലച്ചിലുണ്ടാകും. ഭൂമികച്ചവടത്തിന് നല്ല സമയമാണ്. രക്തസമ്മർദ്ദത്തിന്റെ അനിശ്ചിതത്വം, ത്രിദോഷങ്ങൾ കോപിച്ചുണ്ടാക്കുന്ന അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം.ദോഷശാന്തിക്ക് വിഷ്ണു ക്ഷേത്രത്തിൽ മഹാസുദർശനമന്ത്ര പുഷ്പാഞ്ജലി കഴിച്ച്
'ഓം ഹരിർ വിദധ്യാത്മക
സർവ്വരക്ഷാം
ന്യസ്താങ്ഘ്രി പത്മഃ
പതഗേന്ദ്ര പൃഷ്‌ഠേ
ദരാരി ചർമ്മാസി
ഗദേഷ്ഠ ചാപ-
പാശാൻ ദധാനോ ള
ഗുണോ ളഷഠബാഹു'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
രണ്ടിൽ കുജൻ, ആറിൽ കേതു, പത്തിൽ ശനി, പതിനൊന്നിൽ ആദിത്യൻ, വ്യാഴം, പന്ത്രണ്ടിൽ ബുധൻ, ശുക്രൻ രാഹു ഇതാണ് ഗ്രഹനില.സംസാരത്തിൽ മിതത്വം പാലിക്കണം. സ്ഥാനമാനങ്ങൾ ലഭ്യമാകും. ഐശ്വര്യം വർദ്ധിക്കും. വഴിപാടുകൾക്കും മറ്റും ഫലം കാണും. അഗ്നിബന്ധിയായ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. കള്ളന്മാരുടെ ഉപദ്രവം ഉണ്ടാകും. മനോവിചാരം കൂടുതലാകും. അർശ്ശോരോഗം, ആധിമൂലം വായുകോപം, ഒടിവ്, ചതവ്, ത്വക്ക് ബന്ധിയായ അസുഖങ്ങൾ ഇവ ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങൾ നീങ്ങും. തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടാനിടയുണ്ട്. പ്രോജക്ടുകൾ, മറ്റ് റിക്കോർഡുകൾ തുടങ്ങിയവ തയ്യാറാക്കുമ്പോൾ തെറ്റുപറ്റാനിടയുണ്ട്. കേസുകാര്യങ്ങളിൽ വിജയമുണ്ടാകും. വളരെക്കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. ഭാവികാര്യങ്ങളിൽ പല തീരുമാനങ്ങളും എടുക്കും. ദാമ്പത്യകലഹങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സമ്മിശ്ര ഫലങ്ങളായിരിക്കും. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ ജോലിക്കായുള്ള ശ്രമം വിജയിക്കും. പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങും.
ദോഷശാന്തിക്ക് വിഷ്ണുവിങ്കൽ പാൽപ്പായസം നിവേദിച്ച് രാജഗോപാലമന്ത്രപുഷ്പാഞ്ജലിയും കഴിച്ച്
'സാമഗാനപ്രിയോ രക്തവക്ത്രോ രക്തായ തേ ക്ഷണ
ലോഹിതോ രക്തവർണ്ണശ്ച സർവ്വകമ്മോമ ബോധകഃ'
ഈ കുജസ്‌തോത്രം നിത്യവും ഇരുപത്തേഴ് പ്രാവശ്യം ജപിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ കുജൻ രണ്ടിൽ ചന്ദ്രൻ, അഞ്ചിൽ കേതു, ഒൻപതിൽ ശനി, പത്തിൽ വ്യാഴം, ആദിത്യൻ, പതിനൊന്നിൽ ബുധൻ, ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.
ധനസ്ഥിതി കയറിയും ഇറങ്ങിയും ഇരിക്കും. സ്വാദിഷ്ടമായ അന്നപാനസാധനങ്ങൾ ലഭിക്കും. സുഗന്ധദ്രവ്യങ്ങൾ ലഭിക്കും. ബന്ധുജനങ്ങളുടെ സഹായങ്ങൾ ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകുമെങ്കിലും മനഃസ്വസ്ഥത കുറയും. യശസ്സിന് കോട്ടംതട്ടും. സ്ഥാനചലനങ്ങൾ ഉണ്ടാകും. പൊതുപ്രവർത്തകർ ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കാനിടവരും. നല്ല വാക്കുകൾകൊണ്ട് കാര്യങ്ങൾ നേടാനാകും. ദാമ്പത്യസൗഖ്യം, സന്താനസൗഖ്യം ഇവയുണ്ടാകും. സന്താനോൽപ്പാദനത്തിന് ചികിത്സിക്കുന്നവർക്ക് ഫലം കാണും. ദേഹത്തിന് ചടവും ക്ഷീണവും ഉണ്ടാകും. നെഞ്ചിനകത്തുണ്ടാകുന്ന അസുഖങ്ങൾ സൂക്ഷിക്കണം. ഉദ്യോഗാർത്ഥികൾക്ക് സന്തോഷിക്കാനവസരം ലഭിക്കും. തൊഴിലുടമകൾക്ക് സമ്മർദ്ദം ഒഴിവായി കിട്ടും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരും.
ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,
'ലാകിനിഹാകി നീലബ്‌ധോ
ലവണാം ഭോധിതാരണഃ
കാകില കാലപാശഘഃ'
ഈ ശാസ്താസ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
നാലിൽ കേതു, അഷ്ടമത്തിൽ ശനി, ഒൻപതിൽ ആദിത്യൻ, വ്യാഴം, പത്തിൽ ബുധൻ, ശുക്രൻ രാഹു ഇതാണ് ഗ്രഹനില.ശരീരകാന്തി നഷ്ടപ്പെടാതെ സൂക്ഷിക്കണം. അച്ഛനുമായോ, തത്തുല്യരുമായോ കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. പലവിധ ആപത്തുകൾക്കും അനർത്ഥങ്ങൾക്കും ഇടയുണ്ട്. ആഗ്രഹിച്ചിരുന്ന വിശേഷാലുള്ള ഭക്ഷണപദാർത്ഥങ്ങൾ ലഭ്യമാകും. ദുർവ്യയങ്ങൾ ഉണ്ടാകും. ശത്രുക്കളെ ജയിക്കാൻ പറ്റും. ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. കളത്ര സന്താനസുഖം ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും. തടസ്സപ്പെട്ടിരുന്ന കാര്യങ്ങളെല്ലാം വിജയിക്കും. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് ആജ്ഞാസിദ്ധി പ്രയോഗിച്ചിട്ടുള്ളതായി വരും. സംഗീത നാടക സാഹിത്യബന്ധിയായി പ്രവർത്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. നേരത്തെ ഏറ്റെടുത്തിരുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും. വിവാഹബന്ധിയായ വിഷയങ്ങളിൽ തടസ്സങ്ങളുണ്ടാകും. പഠന- തീർത്ഥയാത്രകൾക്ക് പറ്റിയ സമയമാണ്. വായ്പയെടുക്കുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും. യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. പിത്താധിക്യം മൂലമുള്ള രോഗങ്ങൾ, നേത്രരോഗം, അർശ്ശോരോഗം ഇവയ്ക്ക് യുക്തമായ ചികിത്സ തേടണം.
ദോഷശാന്തിക്ക് ശിവങ്കൽ ധാരയും മൃത്യുഞ്ജയ മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്
'തവ നിശമ്യ പാർത്ഥസ്യ
പ്രത്യക്ഷോ ഭൂത ശനേശ്വരഃ
ദത്വാരാജ്ഞേ വരകാമഃ
ശനൈശ്ചാന്തർ ദധതദാ.'
ഈ ശനൈശ്വരസ്‌തോത്രം നിത്യവും രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
മൂന്നിൽ കേതു, ഏഴിൽ ശനി, അഷ്ടമത്തിൽ ആദിത്യൻ, വ്യാഴം ഒൻപതിൽ ബുധൻ, ശുക്രൻ, രാഹു, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.ധനബന്ധിയായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. വിവാഹബന്ധിയായ കാര്യങ്ങൾ തടസ്സമാകും. സഹോദരബന്ധങ്ങളിൽ കോട്ടം തട്ടും. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ സാധിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനും, ഭൂമി കൈമാറ്റത്തിനും പറ്റിയ സമയമാണ്. രണ്ടാംതരം വാഹനങ്ങൾ വാങ്ങാൻ സാധിക്കും. അധികാരസ്ഥാനങ്ങളിൽ നിന്ന് ആശങ്കയുണ്ടാക്കുന്ന ചില നടപടികൾ ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭ്യമാകും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. കഠിനമായ ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥയും പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ വഞ്ചനയിൽ പെടാതെ സൂക്ഷിക്കണം. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. അടുത്ത ബന്ധുക്കളുടെ വേർപാട് കടുത്ത ദുഃഖത്തിലാഴ്ത്തും. കാൽപ്പാദങ്ങൾക്കപകടം കൂടാതെ ശ്രദ്ധിക്കണം. പുരാണശ്രവണം, പുണ്യസ്ഥല സന്ദർശനം ഇവയ്ക്ക് അവസരമുണ്ടാകും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തിൽ ഷഡാക്ഷര മന്ത്രപുഷ്പാഞ്ജലി ചെയ്യുകയും,
'സർവ്വേശ സർവ്വാഭീഷ്ട സർവ്വജിൻ സർവ്വപൂജിത
അക്രോധനോ മുനിശ്രേഷ്‌ഠോ നീതികർത്താഗുരുപിതാ'
ഈ വ്യാഴഗ്രഹസ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
രണ്ടിൽ കേതു, ആറിൽ ശനി, ഏഴിൽ ആദിത്യൻ, വ്യാഴം, അഷ്ടമത്തിൽ ബുധൻ, ശുക്രൻ, രാഹു, പത്തിൽ കുജൻ ഇതാണ് ഗ്രഹനില.പലവിധത്തിലുള്ള ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ധനനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. മുഖത്ത് എപ്പോഴും ദീനത ഉണ്ടാകും. ബന്ധുജനങ്ങളുമായി കൂടിക്കാഴ്ച നടത്താനാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷമുണ്ടാകും. മനസ്സിന് സ്വസ്ഥത കുറയുമെങ്കിലും പിടിച്ചുനിൽക്കാനുള്ള ധൈര്യം കിട്ടും. ബുദ്ധിസാമർത്ഥ്യം കൊണ്ട് പല കാര്യങ്ങളും നേടാനാകും. എന്നാൽ വാക്‌ദോഷം കൊണ്ട് ശത്രുക്കളെയും ഉണ്ടാക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ദീർഘകാലമായുള്ള രോഗാരിഷ്ടതകൾക്ക് സമാധാനം കിട്ടും. സന്ധിവേദന, നേത്രരോഗം, കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ ഇവ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ നേരിടും. തൊഴിൽരംഗം മെച്ചപ്പെടും. അംഗവൈകല്യാർഹതയുണ്ട്. വിനോദയാത്ര, തീർത്ഥാടനങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തരുത്. സ്ഥാനമാനങ്ങൾ ലഭിക്കും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗത്തുള്ള കലഹങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
ദോഷശാന്തിക്ക് വിദ്യാർത്ഥികൾ ഭഗവതിക്ഷേത്രത്തിൽ ശ്രീവിദ്യാ മന്ത്രപുഷ്പാഞ്ജലി, മറ്റുള്ളവർ വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരീമന്ത്രപുഷ്പാഞ്ജലിയും ചെയ്ത്
'തസ്യനശ്യതി ബാധാ ച സർവ്വാ കേതു പ്രസാദതഃ
ധനധാന്യ പശൂനാം ച ഭവേത് വൃദ്ധിഃ നസംശയഃ'
ഈ കേതുഗ്രഹസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ലഗ്നത്തിൽ കേതു, അഞ്ചിൽ ശനി, ആറിൽ ആദിത്യൻ, വ്യാഴം ഏഴിൽ ബുധൻ, ശുക്രൻ, രാഹു, ഒൻപതിൽ കുജൻ ഇതാണ് ഗ്രഹനില.രോഗാരിഷ്ടകൾക്ക് ശമനം വരും. ഉദ്യോഗസ്ഥർക്ക് നല്ല സമയമാണ്. കാര്യതടസ്സങ്ങൾ, ധനനഷ്ടം ഇവയുണ്ടാകും. ഉദരരോഗങ്ങൾ ശ്രദ്ധയോടെ ചികിത്സിക്കണം. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. വിവാഹമോചനക്കേസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സുഖസൗകര്യങ്ങൾ അനുഭവിക്കാനുള്ള യോഗക്കുറവ് കാണുന്നുണ്ട്. സ്ത്രീകൾ/പുരുഷന്മാർ നിമിത്തമുള്ള ഉപദ്രവങ്ങൾ കൂടുതലാകും. സന്താനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. മനോവിഷമങ്ങൾ കൂടുതലാകും. തൊഴിൽരംഗത്തെ വരുമാനം കൂടിയും കുറഞ്ഞും ഇരിക്കും. ശരീരക്ഷീണം കൂടുതലാകും. മംഗളകർമ്മങ്ങൾ തടസ്സം കൂടാതെ നടക്കും. കംെ ഉള്ളവർ, കേസുകാര്യങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കണം. ഭൂമി കൈമാറ്റം നഷ്ടത്തിൽ തീരാനിടയുണ്ട്. ദീർഘദൂരയാത്രകൾ ഒഴിവാക്കണം. വളർത്തുമൃഗങ്ങൾ നഷ്ടപ്പെടാനിടയുണ്ട്.ദോഷശാന്തിക്ക് ഗണപതി ഹോമം നടത്തുകയും
'ആദിദേവ നമസ്തുഭ്യാം പ്രസീദ മമ ഭാസ്‌ക്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ.'
ഈ ആദിത്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലിൽ ശനി, അഞ്ചിൽ ആദിത്യൻ, വ്യാഴം ആറിൽ ബുധൻ, ശുക്രൻ, രാഹു അഷ്ടമത്തിൽ കുജൻപന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.ധനത്തെ സംബന്ധിച്ച് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. ശത്രുപീഡമൂലം ദുഃഖാനുഭവങ്ങൾ ഉണ്ടാകും. രക്തബന്ധിയായ രോഗങ്ങൾ, വ്രണങ്ങൾ, നേത്രരോഗം, ദന്തരോഗം ഇവയുണ്ടാകും. ജോലിയുടെ ഉത്തരവാദിത്വം കൂടുതലാകും. കാര്യതടസ്സങ്ങൾ ഉണ്ടാകുമെങ്കിലും ചില പ്രധാനകാര്യങ്ങളിൽ വിജയം നേടും. വാഹനങ്ങളും നാൽക്കാലികളേയും വാങ്ങാം. സന്താനങ്ങളെക്കൊണ്ട് സന്തോഷം ഉണ്ടാകും. പുതിയ വീട് പണിയുന്നതിന് നല്ല സമയമാണ്. ദാമ്പത്യകലഹങ്ങൾ, മറ്റ് കുടുംബകലഹങ്ങൾ തുടങ്ങിയവ പറഞ്ഞുതീർക്കാൻ സാധിക്കും. അലങ്കാവസ്തുക്കൾ, കൗതുക വസ്തുക്കൾ ഇവ വാങ്ങാൻ പറ്റും. ഭാവികാലത്തേയ്ക്ക് ആലോചിച്ച കാര്യങ്ങൾ സഫലമാകും. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ കൂടുതലാകും. ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്നവർ മറ്റുള്ളവരോട് കലഹിക്കാതെ സൂക്ഷിക്കണം. അപ്രതീക്ഷിതമായ ധനാഗമങ്ങൾ ഉണ്ടാകും.
ദോഷശാന്തിക്ക് സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും
'രൗദ്രോ രുദ്രപ്രിയോ രുദ്രഃ ക്രൂരകർമ്മാ സുഗന്ധദൃക്
പാലാല ധൂമ സംകാശശ്ചിത്ര യജ്ഞോപവീതദൃക്'
ഈ കേതുഗ്രഹസ്‌തോത്രം നിത്യം ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നിൽ ശനി, നാലിൽ ആദിത്യൻ വ്യാഴം അഞ്ചിൽ ബുധൻ, ശുക്രൻ, രാഹു ഏഴിൽ കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.ദാമ്പത്യകലഹങ്ങൾ കൂടുതലാകും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. പുതിയ ഗൃഹനിർമ്മാണത്തിനായും, പഴയത് അറ്റകുറ്റപ്പണികൾക്കും ആയി ശ്രമിക്കാം. മക്കളോട് കലഹങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ഉദരബന്ധിയായ അസുഖങ്ങൾക്ക് യുക്തമായ മരുന്നുകൾ കഴിക്കണം. വാഹനങ്ങൾ വാങ്ങാം. വിദ്യാർത്ഥികൾ പ്രോജക്ടുകളും മറ്റും തയ്യാറാക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. ഷെയർ മാർക്കറ്റിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. കൂട്ടുബിസിനസ്സ് നടത്തുന്നവർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. പൊതുധനം കൈകാര്യം ചെയ്യുന്നവർ അപവാദം കേൾക്കാനിടയുണ്ട്. മദ്ധ്യസ്ഥശ്രമങ്ങൾ വിജയിക്കും. വായ്പയ്ക്ക് അപേക്ഷിച്ചവർക്ക് തടസ്സം കൂടാതെ ലഭിക്കും. സർക്കാരിൽ നിന്നുള്ള ധനസഹായത്തിന് കാലതാമസം വരും.
ദോഷശാന്തിക്ക് ശിവന് ധാര കഴിക്കുകയും
ഹേ ചന്ദ്രചൂഡ മദനാന്തക കശൂലപാണേ!
സ്ഥാണോ ഗിരീശ ഗിരിജോ മഹേശ ശംഭോ
ഭൂതേശ ഭീതഭയസൂദനാ മാമനാഥം
സംസാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ.
ഈ ശിവസ്‌തോത്രം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ ശനി, മൂന്നിൽ ആദിത്യൻ, വ്യാഴം, നാലിൽ ബുധൻ, ശുക്രൻ, രാഹു, ആറിൽ കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.തൊഴിൽപരമായ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അത് മാറിക്കിട്ടും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ധനപരമായ ഉയർച്ചയുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. പൊതുവേ ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും, കഴുത്തിനോടനുബന്ധിച്ച രോഗങ്ങൾ സൂക്ഷിക്കണം. ഇഷ്ടമായ ആഹാരസാധനങ്ങൾ ലഭിക്കും. സുഖശയനം ഉണ്ടാകും. കലഹം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ചില ശത്രുക്കളുടെ അധഃപനത്തിൽ ദുഃഖം തോന്നും. ബന്ധുജനങ്ങൾക്കും കുടുംബ ജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങാനും ഗൃഹനിർമ്മാണത്തിന് പറ്റിയ സമയമാണ്. ഉപയോഗിച്ച വാഹനങ്ങൾ ലാഭത്തിൽ വാങ്ങാൻ പറ്റും. ആരാധനാലയങ്ങളുമായി പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥർക്കും അധികാരശക്തി പ്രയോഗിക്കേണ്ടതായി വരും. ശരീരക്ഷീണത്തെക്കുറിച്ച് ആശങ്ക ഉണ്ടാകും.
ദോഷശാന്തിക്ക് വിദ്യാർത്ഥികൾ ഗണപതി ഹോമത്തിൽ ശ്രീവിദ്യാമന്ത്രം ഇരുപത്തൊന്ന് പ്രാവശ്യം ഹോമം കഴിക്കുകയും, മറ്റുള്ളവർ ഗണപതിഹോമം നടത്തുകയും
'മഹാകാളി മഹാലക്ഷ്മിഃ മഹാവാണിനീ യാസ്മൃതാ
സാ ള സ്മാൻ പാതു മഹാദുർഗ്ഗാ സമസ്താപന്നിവാരിണീ.'
ഈ ദേവീസ്‌തോത്രം 21 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി,രണ്ടിൽ ആദിത്യൻ, വ്യാഴം, മൂന്നിൽ ബുധൻ, ശുക്രൻ, രാഹു, അഞ്ചിൽ കുജൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹനില.മനസ്സ് സംഘർഷഭരിതമായിരിക്കും. നേത്രരോഗം, വായുകോപം ഇവയുണ്ടാകും. ധനാഗമങ്ങൾ വർദ്ധിക്കും. സന്താനങ്ങളുടെ രോഗാരിഷ്ടതകൾ വിഷമത്തിലാക്കും. സർക്കാർ ഓഫീസുകളിൽ നിന്ന് കാലതാമസം, കാര്യതടസ്സങ്ങൾ, കേസുകൾ തുടങ്ങിയവയുണ്ടാകും. ശത്രുഭയം കൂടുതലാകും. ദാമ്പത്യസുഖം ഉണ്ടാകും. കാര്യനടത്തിപ്പിനായി ഗൗരവം പ്രകടിപ്പിക്കേണ്ടതായി വരും. പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും ആദരവും അംഗീകാരവും ലഭിക്കും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. വിഷഭയവും അഗ്നിപീഡയും ഉണ്ടാകും. ദൂരയാത്രകൾ വേണ്ടി വരും. പുറംനാടുകളിൽ ജോലിക്ക് പോകുന്നവർക്ക് നല്ല സമയമാണ്. സ്വജനങ്ങളിൽ വേർപാട് ദുഃഖത്തിലാഴ്ത്തും. സന്താനങ്ങളെക്കൊണ്ട് ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.ദോഷശാന്തിക്ക് ഭഗവതി ക്ഷേത്രത്തിൽ വനദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി കഴിച്ച്
'ഉദ്ധതോ മധുകൈടഭൗ മഹിഷാസുരം ചനിഹത്യതം
ധൂമ്ര ലോചനചണം മുണ്ഡകരക്തബീജ മുഖാംശ്വ താന
ദുഷ്ട ശുംഭനിശുംഭ മർദ്ദിനി നന്ദിതാമര വന്ദിതേ
വിഷ്ട പത്രയതുഷ്ടികാരിണീ ഭദ്രകാളി നമോസ്തുതേ'
ഈ സ്‌തോത്രം ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ ആദിത്യൻ വ്യാഴം, രണ്ടിൽ ബുധൻ, ശുക്രൻ, രാഹു നാലിൽ കുജൻ, അഷ്ടമത്തിൽ കേതു, പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. വീഴാനുള്ള സാദ്ധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടം ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. പൊതുവേ സ്‌നേഹാദരങ്ങൾ ലഭിക്കും. അസൂയമൂലമുളള ഉപദ്രവങ്ങൾ കൂടുതലാകും. ചില ചെറിയ സുഖാനുഭവങ്ങൾ ഉണ്ടാകും. സ്ഥാനചലനങ്ങൾ ഉണ്ടാകും. ചില സന്ദർഭങ്ങളിൽ അവസരോചിതമായി പെരുമാറാൻ പറ്റാതെ വരും. എപ്പോഴും കലഹസ്വഭാവമായിരിക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. അവിചാരിതമായ ചില ധനാഗമങ്ങൾ ഉണ്ടാകും. പലവിധ രോഗാരിഷ്ടതകൾ ഉണ്ടാകും. വീഴ്ചയിൽ അസ്ഥികൾക്ക് പൊട്ടലും, കൈകാലുകൾക്ക് ഒടിവും ചതവും പറ്റാനിടയുണ്ട്. ശരീരക്ഷീണം കൂടുതലാകും. കേസുകാര്യങ്ങളിൽ അലംഭാവം കാണിക്കരുത്, തർക്കവിഷയങ്ങളിലിടപെടരുത്. തൊഴിൽ സ്ഥലത്ത് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്ക് ഭദ്രകാളിയിങ്കൽ കുരുതിപുഷ്പാഞ്ജലി കഴിക്കുകയും,
'നമോ ദേവൈ്യ മഹാദേവൈ്യ ശിമായൈ സതതം നമഃ
നമഃ പ്രകൃതൈ്യ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മതാം'
ഈ ദേവീസ്‌തോത്രം നിത്യവും 21 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.