ദ്വൈവാര ഫലങ്ങൾ: 16-04-2023 മുതൽ 30-04-2023 വരെ (1198 മേടം 2 മുതൽ 16 വരെ)
ഏപ്രിൽ 22 ന് പുലർച്ചെ 5 മണി 12 മിനിട്ടിന്
വ്യാഴം മേടം രാശിയിലേക്ക് പകരും
ഏപ്രിൽ 25 ന് അസ്തമനത്തിന് ബുധന്റെ വക്രമൗഢ്യാരംഭം
അന്നേദിവസം അസ്തമനത്തിന് വ്യാഴത്തിന്റെ മൗഢ്യം അവസാനം
16 ന് ഏകാദശിവ്രതം, പകൽ 12 മണി 52 മിനിട്ട് മുതൽ
രാത്രി 11 മണി 36 മിനിട്ടുവരെ ഹരിവാസരം
17 ന് പ്രദോഷവ്രതം, 19 ന് അമാവാസി ഒരിക്കൽ
22 ന് അക്ഷയതൃതീയ, 26 ന് ഷഷ്ഠിവ്രതം
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക1-ാം പാദം )
ലഗ്നത്തിൽ ആദിത്യൻ, ബുധൻ, രാഹു രണ്ടിൽ ശുക്രൻ, മൂന്നിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കുറയുകയില്ല. യാത്രകൾ വേണ്ടിവരും. ശരീരക്ലേശങ്ങൾ കൂടുതലാകും. സർക്കാരിന്റെ കോൺട്രാക്ട് ജോലികൾ ഉള്ളവർക്ക് നല്ല കാലമാണ്. ശത്രുക്കളുടെ ശക്തി കുറയും. സഹോദങ്ങൾക്ക് നല്ല കാലമാണെങ്കിലും അവരുമായുള്ള ബന്ധങ്ങളിൽ കോട്ടം തട്ടും. ബന്ധുജനങ്ങളുമായി കലഹം ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് കാര്യസാദ്ധ്യങ്ങൾ ഉണ്ടാകുമെങ്കിലും ചില സമയത്ത് വാക്‌ദോഷത്താൽ കലഹങ്ങളും ഉണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവാക്കും. വിദ്യാർത്ഥികൾക്ക് നല്ല കാലമാണ്. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. പൊതുവേ ആദരവും അംഗീകാരവും ലഭിക്കും. വ്യവഹാരങ്ങൾ വിജയത്തിലേക്ക് വരും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തിൽ മഹാസുദർശനമന്ത്രപുഷ്പാഞ്ജലിയും കദളിപ്പഴ നിവേദ്യവും നടത്തുകയും
കരോത്ഭാസിടങ്കം
കിരീടിദ്ധ്വജാങ്കം
ഹതാശേഷപങ്കം
രണേ നിർവിശങ്കം
ജ്വലൽ കുണ്ഡലാങ്കം ത്രിലോകി മൃഗാങ്കം
രണാൽ ഭസ്മലങ്കം
ഭജേ നിഷ്‌കളങ്കം
ഈ ഹനുമദ്‌സ്‌തോത്രം നിത്യവും ഏഴ് പ്രാവശ്യം ജപിച്ച് ഹനുമദ്‌സ്വാമിയെ പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്:(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ലഗ്നത്തിൽ ശുക്രൻ, രണ്ടിൽ കുജൻ, ആറിൽ കേതു, പത്തിൽ ശനി, പതിനൊന്നിൽ വ്യാഴം, പന്ത്രണ്ടിൽ ആദിത്യൻ, ബുധൻ, രാഹു ഇതാണ് ഗ്രഹനില.
സത്കർമ്മങ്ങൾക്ക് ഫലം കുറയും. വാക്‌ദോഷം കൊണ്ട് പല ബുദ്ധിമുട്ടുകളുമുണ്ടാകും. ഒടിവ്, ചതവ്, ഹൃദയബന്ധിയായ രോഗങ്ങൾ, മൂത്രാശയ ബന്ധിയായ രോഗങ്ങൾ ഇവയുണ്ടാകും. ആഗ്രഹങ്ങൾക്കനുസരിച്ച് പല കാര്യങ്ങളും സാധിക്കും. അസാദ്ധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും നടക്കാനിടയുണ്ട്. ഓഹരി വിപണിയിലുള്ളവർക്ക് നല്ല കാലമാണ്. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് ആദരവ് ലഭിക്കും. തൊഴിൽബന്ധിയായി തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റും. ഉറപ്പിച്ച വിവാഹങ്ങൾ തടസ്സം കൂടാതെ നടക്കും. പുനർവിവാഹം വേണ്ടവർക്ക് ആലോചനകൾ തുടങ്ങാം. ചെലവുകൾ കൂടുതലാകും. വിദ്യാഭ്യാസത്തിന് വായ്പാക്ലേശങ്ങൾ ഉണ്ടാകും. ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരും. ഭൂമി, വാഹനങ്ങൾ തുടങ്ങിയവയുടെ കച്ചവടം നടത്താം.
ദോഷശാന്തിക്ക് വിദ്യാർത്ഥികൾ വിഷ്ണുക്ഷേത്രത്തിൽ ശ്രീവിദ്യാരാജ ഗോപാല മന്ത്രപുഷ്പാഞ്ജലിയും മറ്റുള്ളവർ ഭഗവതി ക്ഷേത്രത്തിൽ ത്രിപുരസുന്ദരി മന്ത്രപുഷ്പാഞ്ജലിയും നടത്തി,
'നിരവധി സുഖമിന്ദിരാകടാക്ഷം
ക്ഷപിത സുരേന്ദ്ര ചതുർമ്മുഖാദിദുഃഖം
നരവരമനിശം നതോസ്മിരാമം
വരദമഹം വരചാപ ബാണഹസ്തം.'
ഈ സ്‌തോത്രം നിത്യവും ജപിച്ച് ശ്രീരാമനെ പ്രാർത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ കുജൻ, അഞ്ചിൽ കേതു, ഒൻപതിൽ ശനി, പത്തിൽ വ്യാഴം, പതിനൊന്നിൽ ആദിത്യൻ ബുധൻ, രാഹു, പന്ത്രണ്ടിൽ ശുക്രൻ ഇതാണ് ഗ്രഹസ്ഥിതി.
ചെലവുകൾ കൂടുതലാകും. പലവിധ ഐശ്വര്യങ്ങൾ, സ്ഥാനമാനങ്ങൾ ഇവയുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ തൊഴിൽ തുടങ്ങുന്നവർക്കും, ജോലി തേടുന്നവർക്കും അനുകൂലകാര്യമാണ്. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകും. അഗ്നിമൂലമുള്ള അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. കാര്യതടസ്സങ്ങൾ ഉണ്ടാകും. ശരീരക്ഷീണം കൂടുതലാകും. പ്രമേഹത്തിന്റെയും രക്തസമ്മർദ്ദത്തിന്റേയും ഏറ്റക്കുറച്ചിൽ സൂക്ഷിക്കണം. നല്ല വാക്കുകൾ കൊണ്ട് പല കാര്യങ്ങളും നേടാൻ ശ്രമിക്കണം. സ്ഥിരം ജോലിയുള്ളവർക്ക് ചില ബുദ്ധിമുട്ടുകളുണ്ടാകും. നൂതനവസ്ത്രങ്ങൾ ലഭ്യമാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ധർമ്മകാര്യപ്രവർത്തനങ്ങളിൽ തടസ്സം നേരിടും. പിതൃജനങ്ങൾക്കരിഷ്ടതാകാലമാണ്. വാഹനങ്ങൾ കൈമാറ്റം ചെയ്യാം. വിദ്യാർത്ഥികൾ പ്രോജക്ടുകൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.
ദോഷശാന്തിക്ക് ഭഗവതി ക്ഷേത്രത്തിൽ അശ്വാരൂഢ മന്ത്രപുഷ്പാഞ്ജലിയും, തൃമധുര നിവേദ്യവും നടത്തുകയും,
'ഭൂമിപുത്രോ, മഹാതേജാ ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടി ഹർത്താച് പീഡാം ഹരതുമേ കുജഃ'
ഈ സ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് കുജഗ്രഹത്തെ പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
നാലിൽ കേതു, അഷ്ടമത്തിൽ ശനി,ഒൻപതിൽ വ്യാഴം, പത്തിൽ ആദിത്യൻ, ബുധൻ, രാഹു, പതിനൊന്നിൽ ശുക്രൻ, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.
എല്ലാരംഗങ്ങളിലും വിജയം വരിക്കും. പ്രാർത്ഥനകൾക്ക് ഫലം കാണും. സുഖശയനോപകരണങ്ങൾ വാങ്ങാൻ കഴിയും. സാമ്പത്തികരംഗം മെച്ചപ്പെടും. വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. ശത്രുക്കളുടെ ശക്തി കുറയും. സഹായികളുമായി കലഹങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. സന്താനങ്ങളെക്കൊണ്ട് സമാധാനം ലഭിക്കും. അധികാരസ്ഥാനത്തിരിക്കുന്നവർക്ക് ആജ്ഞാശക്തികൊണ്ട് കാര്യനിർവ്വഹണം നടത്തേണ്ടതായി വരും. സുഗന്ധദ്രവ്യങ്ങൾ ലഭ്യമാകും. കാൽമുട്ടുവേദന, നടുവ് വേദന, കൊളസ്‌ട്രോൾ, അൾസർ തുടങ്ങിയ അസുഖങ്ങൾ ശ്രദ്ധിക്കണം. ദാമ്പത്യബന്ധങ്ങൾ ഇണങ്ങിയും പിണങ്ങിയും ഇരിക്കും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കേണ്ടതായി വരും. വ്യവഹാരങ്ങളിൽ വിജയം വരിക്കും. പുതിയ വാഹനങ്ങൾ വാങ്ങാം. പക്ഷികളുടെ ഉപദ്രവം ഏൽക്കാനിടയുണ്ട്. അദ്ധ്യാപകർ അപവാദം കേൾക്കാതെ സൂക്ഷിക്കണം.
ദോഷശാന്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ഐക്യമന്ത്രസൂക്ത പുഷ്പാഞ്ജലിയും കഴിച്ച്,
'കേതു പ്രീതികരം ദിവ്യം സ്‌തോത്രം വദ മഹാമതേ
രുച് ശ്രുത്വാ വാസശിഷ്യസ്തു പ്രോവാച കരുണാനിധി.'
ഈ കേതുഗ്രഹസ്‌തോത്രം നിത്യവും പതിനൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
മൂന്നിൽ കേതു, ഏഴിൽ ശനി, അഷ്ടമത്തിൽ വ്യാഴം, ഒമ്പതിൽ ആദിത്യൻ, ബുധൻ, രാഹു, പത്തിൽ ശുക്രൻ, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. കോപം വരുമ്പോൾ ശരവാക്കുകൾ പറയുമെങ്കിലും പിന്നീട് ശാന്തനാകും. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. കർമ്മമണ്ഡലം മെച്ചപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർ കൂടുതൽ മുതൽമുടക്ക് നടത്തരുത്. നാൽക്കാലി വളർത്തുന്നവർക്കും നാൽക്കാലി കച്ചവടക്കാർക്കും നല്ല സമയമാണ്. പാലിനും പാലുൽപ്പന്നങ്ങൾക്കും നല്ല കച്ചവടം കിട്ടും. ആഭരണകച്ചവടക്കാർക്കും, അലങ്കാര സാധനങ്ങൾ വിൽക്കുന്നവർക്കും നല്ല കാലമാണ്. വാതബന്ധിയായ അസുഖങ്ങൾക്ക് യുക്തമായ ചികിത്സ ചെയ്യണം. പല ദുഃഖാനുഭവങ്ങൾക്കും ഇടയുണ്ട്. ബന്ധനാവസ്ഥ വരെയുണ്ടാകാം. അപമാനവും ഉണ്ടാകാനിടയുണ്ട്. പുതിയ തൊഴിലിനായി ശ്രമിക്കുന്നവർക്ക് ഫലം കാണും. വിദേശത്തു ജോലിയുള്ളവർ കൂടുതലായി ശ്രദ്ധിക്കണം. പുനർവിവാഹത്തിനായി ശ്രമിക്കുന്നവർക്കും കമിതാക്കൾക്കും വിവാഹത്തിനായി ശ്രമിക്കാം. മക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ ശ്രമിക്കണം.
ദോഷശാന്തിക്ക് ശിവന് ധാര കഴിക്കുകയും ഭഗവതിക്ക് ഐക്യമന്ത്രപുഷ്പാഞ്ജലിയും കഴിയും
'മത്സ്യകൂർമ്മ വരാഹാദിരൂപിണം, വിശ്വരൂപിണം
സദാ ശംഖാബ്ജ ചക്രാദി ധാരണം വിഷ്ണുമാശ്രയേ'
ഈ വിഷ്ണുസ്‌തോത്രം രണ്ട് നേരവും കഴിയുന്നത്ര ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
രണ്ടിൽ കേതു, ആറിൽ ശനി, ഏഴിൽ വ്യാഴം, അഷ്ടമത്തിൽ ആദിത്യൻ, ബുധൻ, രാഹു ഒൻപതിൽ ശുക്രൻ, പത്തിൽ കുജൻ ഇതാണ് ഗ്രഹനില.
കിട്ടാനുള്ള വലിയ തുകയ്ക്ക് കാലതാമസം വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. പോലീസ് കേസുകളിൽപ്പെടാതെ സൂക്ഷിക്കണം. പ്രായോഗിക ബുദ്ധികൊണ്ട് പല കാര്യങ്ങളും നേടാനാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. വിവാഹമോചനക്കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കണം. പഴകിയ രോഗങ്ങൾക്ക് സമാധാനം കിട്ടും. അഗ്നി കൊണ്ടുള്ള ജോലികളിൽ പ്രത്യേക ശ്രദ്ധ വേണം. സ്‌നേഹിതന്മാരുമായും ബന്ധുജനങ്ങളുമായുള്ള തെറ്റിദ്ധാരണകൾ പറഞ്ഞുതീർക്കാൻ ശ്രമിക്കണം. പുതിയ ഗൃഹനിർമ്മാണത്തിന് പറ്റിയ സമയമാണ്. ഭൂമിയുടെ കച്ചവടങ്ങൾ നടക്കും. വലിയ ലാഭം പ്രതീക്ഷിക്കണ്ടേ. കെമിക്കലുകൾ ഉപയോഗിക്കുന്ന ബ്യൂട്ടീഷ്യന്മാർ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്ക് വിദ്യാർത്ഥികൾ ഗണപതി ഹോമം കഴിക്കുകയും, മറ്റുള്ളവർ ഭഗവതി ക്ഷേത്രത്തിൽ അഷ്‌ടോത്തരാർച്ചന കഴിക്കുകയും
'നിജ സ്വരൂപ ബോധകം കൃപാകരം ഭവാപഹം
സമം ശിവം നിരഞ്ജനം ഭജേഹ രാമമദ്വയം
ഈ ശ്രീരാമസ്‌തോത്രം നിത്യം 7 പ്രാവശ്യം ജപിക്കുകയും ചെയ്യുക.
തുലാക്കൂറ്(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ലഗ്നത്തിൽ കേതു, അഞ്ചിൽ ശനി, ആറിൽ വ്യാഴം, ഏഴിൽ ആദിത്യൻ, ബുധൻ, രാഹു അഷ്ടമത്തിൽ ശുക്രൻ, ഒൻപതിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.
ഉദരവ്യാധികൾക്ക് യുക്തമായ ചികിത്സ ചെയ്യണം. ഓപ്പറേഷൻ വേണ്ടവർ വിദഗ്ദ്ധരുടെ ഉപദേശം തേടണം. മുഖത്ത് ദൈന്യഭാവം ഉണ്ടാകും. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ കുറെ നടക്കും. ഉൾഭയം ഉണ്ടാകും. ധനനഷ്ടങ്ങൾ പ്രതീക്ഷിക്കാം. കാര്യതടസ്സങ്ങൾ ഉണ്ടാകും. എല്ലാറ്റിനോടും എപ്പോഴും കലഹഭാവം ആയിരിക്കും. സുഖസൗകര്യങ്ങൾ ഉണ്ടായാലും അത് അനുഭവിക്കാൻ പറ്റുകയില്ല. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനാകും. സന്താനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. വ്യവഹാര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. മറ്റുള്ളവർക്ക് തെറ്റിദ്ധാരണ ഉണ്ടാകാത്ത വിധത്തിൽ പെരുമാറാനും സംസാരിക്കാനും ശ്രമിക്കണം. മനസ്സിന് അസ്വസ്ഥത കൂടുതലാകും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ഷെയർ മാർക്കറ്റിംഗ്, കൂട്ടുകച്ചവടങ്ങൾ ഇവയിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. കമിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാകും. അപവാദങ്ങൾക്ക് സാദ്ധ്യതയുണ്ട്. കമിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാകും. അപവാദങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'വിഘ്‌നേശ്വര നമസ്‌തേസ്തു സന്തതം മോദകപ്രിയ
വിഘ്‌നാനേകാൻ സംഭൂതൻ നിർവിഘ്‌നം പ്രസീദമേ!'
ഈ ഗണപതിസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം രാവിലെ ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലിൽ ശനി, അഞ്ചിൽ വ്യാഴം, ആറിൽ ആദിത്യൻ, ബുധൻ, രാഹു ഏഴിൽ ശുക്രൻ, അഷ്ടമത്തിൽ കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
ആലോചനയിലുള്ള വിവാഹങ്ങൾ ഉറപ്പിക്കാനാകും.നിശ്ചയിച്ച വിവാഹങ്ങൾ മംഗളകരമായി നടക്കും. ദാമ്പത്യക്ലേശങ്ങൾ പരിഹരിക്കാനാകും. പലവിധ ദുഃഖാനുഭവങ്ങൾക്കും സാധ്യതയുണ്ട്. വിശേഷപ്പെട്ട വസ്ത്രങ്ങൾ ലഭ്യമാകും. വ്രണങ്ങൾ, രക്തബന്ധിയായ അസുഖങ്ങൾ, അമിത രക്തസ്രാവം, അൾസർ തുടങ്ങിയവയ്ക്ക് യുക്തമായ ചികിത്സകൾ വേണം. കഫക്കെട്ട് മൂലമുള്ള തലവേദന ശക്തമാകും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ജീവിത വിജയത്തിനായി പല പദ്ധതികളും ആസൂത്രണം ചെയ്യാനാകും. പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. വീടുകൾ പുതുക്കിപ്പണിയാം. സന്താനങ്ങൾ ഉണ്ടാകാനുള്ള പ്രാർത്ഥനയും ചികിത്സകളും ഫലവത്താകും. ഭാര്യാ/ഭർത്തൃ ഗൃഹത്തിൽ നിന്ന് ധനാഗമം ഉണ്ടാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. മനസ്സിൽ എപ്പോഴും കലഹവാസന ഉണ്ടായിരിക്കും. തർക്കവിഷയങ്ങളിൽ വിജയം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ വാക്കുതർക്കങ്ങളിലിടപെടരുത്. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും.
ദോഷശാന്തിക്ക് ശാസ്താവിന് നിരാജനം കഴിക്കുകയും,
'ബുധോ ബുദ്ധിമതാം ശ്രേഷ്‌ഠോ ബുദ്ധിദാതാ ധനപ്രദ
പ്രിയംഗുകലികാശ്യാമ കഞ്ചനേത്രോ മനോഹരം'
ഈ ബുധഗ്രഹസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം1-ാം പാദം)
മൂന്നിൽ ശനി, നാലിൽ വ്യാഴം, അഞ്ചിൽ ആദിത്യൻ, ബുധൻ, രാഹു ആറിൽ ശുക്രൻ, ഏഴിൽ കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
പൊതുവേ ശുഭകരമായ കാലമാണ്. പണം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പൊതുപ്രവർത്തകർ പണത്തെ സംബന്ധിച്ച് അപവാദം കേൾക്കേണ്ടതായി വരും. ദാമ്പത്യകലഹങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണത്തിലേർപ്പെടും. തൊഴിൽരംഗം പുഷ്ടിപ്പെടും. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. കാര്യതടസ്സങ്ങൾ ഉണ്ടാകും. ഉദരരോഗം, നേത്രരോഗം, മൂത്രാശയബന്ധിത രോഗങ്ങൾ, ഗർഭപാത്ര ബന്ധിയായവ തുടങ്ങിയതെല്ലാം ശ്രദ്ധിക്കണം. സന്താനങ്ങളോടുള്ള കലഹങ്ങൾ കൂടുതലാകും. മനഃസുഖം കിട്ടുകയില്ല എന്ന തോന്നലുണ്ടാകും. നാൽക്കാലികളെ വാങ്ങാം. മൃഗങ്ങളുടേയും പക്ഷികളുടേയും ഉപദ്രവം മൂലം വിഷബാധയേൽക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് അലസത കുടുതലാകും. കലാസാംസ്‌ക്കാരിക രംഗങ്ങളിലുള്ളവർക്ക് നല്ല കാലമാണ്. നാൽക്കാലികളെ വാങ്ങും. വ്യവഹാര കാര്യങ്ങളിൽ അലംഭാവം കാണിക്കരുത്. ധനവിഷയങ്ങളിൽ മദ്ധ്യസ്ഥതയോടെ ജാമ്യം നിൽക്കരുത്.
ദോഷശാന്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ത്രിപുര സുന്ദരി മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്,
'സമ്പൽ സുഖാനന്ദ വിധായകാഭ്യാം
ഭക്താവനാനരത ദീക്ഷിതാഭ്യാം
നിത്യം യുവാഭ്യാം നതിരസ്തു ലക്ഷ്മി
നാരായണാഭ്യാം ജഗതഃ പിതൃഭ്യാം'
ഈ ലക്ഷ്മീനാരായണ സ്‌തോത്രം ജപിച്ച് നിത്യവും പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം1, 2 പാദങ്ങൾ)
രണ്ടിൽ ശനി, മൂന്നിൽ വ്യാഴം, നാലിൽ ആദിത്യൻ, ബുധൻ, രാഹു അഞ്ചിൽ ശുക്രൻ, ആറിൽ കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
ധനലാഭങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. എന്നാലും മനസ്സിന് ധൈര്യം ലഭിക്കും. സുഖസൗകര്യങ്ങൾക്ക് തടസ്സം വരും. ശയനസുഖം ലഭിക്കാം. ശത്രുക്കളോട് അകന്നുനിൽക്കാൻ ശ്രദ്ധിക്കണം. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സ്ഥാനചലനങ്ങൾ, കാര്യതടസ്സങ്ങൾ ഇവയുണ്ടാകും. മാതൃ-പിതൃജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റും. സന്താനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. ശരീരത്തിന് ശക്തിക്കുറവ് അനുഭവപ്പെടും. തൊഴിൽരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങരുത്. ഭൂമി കച്ചവടത്തിന് തടസ്സങ്ങൾ നേരിടുമെങ്കിലും തരണം ചെയ്യാൻ പറ്റും. തർക്കവിഷയങ്ങളിലേർപ്പെടരുത്. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. പുനർവിവാഹാലോചനകൾ, പ്രായം കഴിഞ്ഞുള്ള വിവാഹാലോചനകൾ ഇവ സജീവമാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും.
ദോഷശാന്തിക്ക് ഗണപതി ഹോമം, വിദ്യാർത്ഥികൾ ശ്രീവിദ്യാമന്ത്രപുഷ്പാഞ്ജലി ഇവ കഴിക്കുകയും
ഓം ഹരിർ വിധധ്യാത്മമ സർവ്വരക്ഷാം
ന്യസ്താങ് ഘ്രിപത്മ പതഗേന്ദ്ര പൃഷ്‌ഠേ
പാശാൻ ദധാനോ ള ഷ്ട ഗുണോഷ്ട ബാഹു
ഈ വിഷ്ണുസ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി, രണ്ടിൽ വ്യാഴം, മൂന്നിൽ ആദിത്യൻ, ബുധൻ, രാഹു, നാലിൽ ശുക്രൻ, അഞ്ചിൽ കുജൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹനില.
മനസ്സിന് സ്വസ്ഥത കുറയും. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. പുതിയ ഗൃഹാരംഭത്തിനും വീടുകൾ വാങ്ങാനും നല്ല സമയമാണ്. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ഉദ്യോഗക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം സാമാന്യം തൃപ്തികരമായിരിക്കും. പതനഭീതിയുണ്ടാകും. ശത്രുജയം, അപ്രതീക്ഷിത ധനാഗമം ഇവയുണ്ടാകും. സന്താനങ്ങളുടെ രോഗാരിഷ്ടത വിഷമത്തിലാക്കും. സർക്കാരുമായുള്ള ഏർപ്പാടുകളിൽ പരാജയഭീതിയുണ്ടാകും. ബന്ധുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളിൽ ചിലരോട് കലഹിക്കേണ്ടതായി വരും. ദൂരയാത്ര വേണ്ടി വരും. സ്വജനങ്ങളുടെ വേർപാട് ദുഃഖത്തിലാഴ്ത്തും. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ ശരിയായി വരും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരി മന്ത്രപുഷ്പാഞ്ജലി, കദളിപ്പഴ നിവേദ്യം ഇവ കഴിച്ച്
'ഭജേ വിശേഷസുന്ദരം സമസ്ത പാപഖണ്ഡനം
സ്വഭക്ത ചിത്തരഞ്ജനം സദൈവ രാമമദ്വയം'
ഈ സ്‌തോത്രം നിത്യവും 21 പ്രാവശ്യം ജപിച്ച് ശ്രീരാമ ദേവനെ പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം,ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ വ്യാഴം, രണ്ടിൽ ആദിത്യൻ, ബുധൻ, രാഹു മൂന്നിൽ ശുക്രൻ, നാലിൽ കുജൻ, അഷ്ടമത്തിൽ കേതു, പന്ത്രണ്ടിന് ശനി ഇതാണ് ഗ്രഹനില.
ചതിവിലും വഞ്ചനകളിലും പെടാതെ ശ്രദ്ധിക്കണം. നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ നമുക്ക് ദോഷകരമായി മാറും. വീട്ടിൽ സ്വസ്ഥത കുറയും. പനി, ഉദരരോഗം, രക്തപ്രവാഹം ഇവയ്ക്ക് യുക്തമായ ഔഷധങ്ങൾ സേവിക്കണം. ധനസമൃദ്ധിയുണ്ടാകും. ഭൂമി കൈമാറ്റങ്ങൾ നടക്കും. വീട്ടിൽ അഗ്നിബാധ, ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റുക ഇവയുണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഗവൺമെന്റിലേയ്ക്കുള്ള അപേക്ഷകൾ, മറ്റു ഫാറങ്ങൾ ഇവ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കണം. തെറ്റുപറ്റാനിടയുണ്ട്. പുതിയ തൊഴിൽസംരംഭങ്ങൾ തുടങ്ങാം. ഉദ്യോഗാർത്ഥികൾക്ക് നല്ല സമയമാണ്.
ദോഷശാന്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ഐക്യമന്ത്ര പുഷ്പാഞ്ജലി കഴിച്ച്
'അഷ്‌ടൈഭുജാംഗീം
മഹിഷസ്യമർഭിനീം
സ ശംഖചക്രാം
ശരശൂല ധാരിണി
താം ദിവ്യയോഗീം
സഹജാത വേദസീം
ദുർഗ്ഗാം സദാ
ശരണമഹം പ്രപദ്യേ
ഈ സ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.