ദ്വൈവാര ഫലങ്ങൾ; മാർച്ച് 1 മുതൽ 14 വരെ (1198 കുംഭം 17 മുതൽ 30 വരെ)

ദ്വൈവാര ഫലങ്ങൾ; മാർച്ച് 1 മുതൽ 14 വരെ
(1198 കുംഭം 17 മുതൽ 30 വരെ)

HIGHLIGHTS

ഗ്രഹപ്പകർച്ചകൾ

കുംഭം 29 ന് (മാർച്ച് 13)  പുലർച്ചെ 5 മണി 3 മിനിട്ടിന് കുജൻ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക്, കുംഭം 28 ന്  (മാർച്ച് 12)  പകൽ 8 മണി 27 മിനിട്ടിന്  ശുക്രൻ മീനംരാശിയിൽ നിന്ന് മേടം രാശിയിലേക്കും പകരും മാർച്ച് 2 ന് ഉദയത്തിന്  ബുധമൗഢ്യാരംഭം മാർച്ച് 4 ന് അസ്തമനത്തിന്  മൗഢ്യം അവസാനം

മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക  1-ാം പാദം )

ലഗ്നത്തിൽ രാഹു, രണ്ടിൽ  കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ബുധൻ, ശനി, പന്ത്രണ്ടിൽ വ്യാഴം, ശുക്രൻ ഇതാണ് ഈ കൂറുകാരുടെ ഗ്രഹസ്ഥിതി.
അവിചാരിതമായ ധനാഗമങ്ങൾ ഉണ്ടാകും. നല്ല വാക്കുകളിൽ മറ്റുള്ളവരെ സ്വാധീനിക്കും. കാര്യതടസ്സങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗലബ്ധിക്ക് ഇഷ്ടഫലങ്ങളിലേക്ക് മാറ്റത്തിനായി ശ്രമിക്കാം. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദീർഘകാലമായുള്ള അസുഖങ്ങൾക്ക് സമാധാനം ലഭിക്കും. വഴിപാടുകളും പ്രാർത്ഥനകളും ഫലിക്കും. മനോവിചാരം കൂടുതലാകും. ഗവൺമെന്റുമായുള്ള ഏർപ്പാടുകൾക്ക് പുരോഗതിയുണ്ടാകും. പലവിധ സുഖാനുഭവങ്ങളും ലഭിക്കും. വിനോദയാത്രകൾ പോകും. ആഘോഷപരിപാടികളിൽ സജീവമാകും. കഠിനമായ ദുഃഖാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യാനാകും. സുഖമായ ഉറക്കം ലഭിക്കും. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. ശ്വാസതടസ്സം, നെഞ്ചിൽ കഫക്കെട്ട് ഇവ ശ്രദ്ധിക്കണം. പ്രമേഹത്തിന്റെ അനിശ്ചിതത്വവും ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അനുകൂലകാലമാണ്.

ദോഷപരിഹാരങ്ങൾ: വിഷ്ണുക്ഷേത്രത്തിൽ ഷഡാക്ഷര സുദർശനമന്ത്രപുഷ്പാഞ്ജലി, തൃമധുര നിവേദ്യം ഇവ നടത്തുകയും

ഗണാധിനാഥം 
ഭുവനത്രയാണാം
കല്യാണകർത്താ
രമനന്തകീർത്തീം
ഉപാസ്മഹേ 
വിഘ്‌നനിവാരണായ
സ്‌കനാഗ്രജം 
സർവ്വജയസ്യ ഹേതും

ഈ ഗണപതി സ്‌തോത്രം ദിവസവും 7 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. 

ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ഈ കൂറുകാരുടെ ലഗ്നത്തിൽ  കുജനും ആറിൽ കേതു, പത്തിൽ ആദിത്യൻ, ബുധൻ, ശനി, പതിനൊന്നിൽ ശുക്രൻ, വ്യാഴം, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹസ്ഥിതി.
കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. വഴിപാടുകളും മറ്റ് സത്കർമ്മങ്ങളും സഫലമാകും. ശരീരത്തിന് ചടവും ക്ഷീണവും ഉണ്ടാകും. എതിരാളികളുടെ ശക്തി കുറയും. ധനലാഭം, ദാമ്പത്യസുഖം ഇവയുണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരും ഗവേഷണം ചെയ്യുന്നവരും ശ്രദ്ധിക്കണം. ചില ധനനഷ്ടങ്ങൾക്കിടയുണ്ട്. സ്ഥാനചലനങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് അസ്വസ്ഥതകൾ ഉണ്ടാകും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടും. അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. വാതബന്ധിയായ അസുഖങ്ങൾ ഉള്ളവർ ഉചിതമായ ചികിത്സകൾ ചെയ്യണം. ജലബന്ധിയായ രോഗങ്ങൾക്കും സാധ്യതകളുണ്ട്. ചെലവുകൾ കൂടുതലാകും. നിന്ദാവചനങ്ങൾ കേൾക്കാനിടവരും. കൂടുതൽ അറിവുകൾ നേടാനുള്ള ശ്രമം വിജയിക്കും. പുതിയ ജോലിയിൽ കയറുന്നവർ അമളി പറ്റാതെ ശ്രദ്ധിക്കണം.

ദോഷപരിഹാരങ്ങൾ: വിദ്യാർത്ഥികളും ഗവേഷകരും വിഷ്ണുവിന് ശ്രീവിദ്യാരാജ ഗോപാല മന്ത്രം പുഷ്പാഞ്ജലിയും, മറ്റുള്ളവർ സുദർശനമന്ത്രപുഷ്പാഞ്ജലിയും കഴിക്കുകയും,

'അഷ്ടൗഭുജാങ്ഗീം 
മഹിഷസ്യമർദ്ദിനീം
സശംഖചക്രാം 
ശരശൂല ധാരിണീം
താം ദിവ്യയോഗീം 
സഹജാത വേദസീം
ദുർഗ്ഗാം സമാശരണമഹം പ്രപദ്യേ.'

ഈ ദേവീസ്‌തോത്രം നിത്യവും 21 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യണം.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

അഞ്ചിൽ കേതു, ഒൻപതിൽ ആദിത്യൻ, ബുധൻ, ശനി, പത്തിൽ വ്യാഴം, ശുക്രൻ, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ കുജനും ആണ് ഗ്രഹസ്ഥിതി.
പലവിധ ആപത്തുകൾക്കും അനർത്ഥങ്ങൾക്കും ഇടയുണ്ട്. മക്കളുമായി കലഹങ്ങളുണ്ടാകും. മുൻകാലത്തെ പ്രവൃത്തികളിലും കുറ്റബോധം തോന്നാം. ദുർവ്യയങ്ങൾ ഉണ്ടാകും. മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. മുൻകോപം നിയന്ത്രിക്കണം. നേത്രരോഗം,  വാതസംബന്ധിയായ രോഗങ്ങൾ ഇവയ്ക്ക് യുക്തമായ ചികിത്സകൾ തേടണം. കാൽമുട്ടിന് പരിക്കേൽക്കാനോ, നീർക്കെട്ടുണ്ടാകാനോ സാദ്ധ്യതയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. അധികാരസ്ഥാനത്തുള്ളവർക്ക് ആജ്ഞാശക്തി കൂടുതലാകും. ഭാര്യയ്ക്കും ഭർത്താവിനും സന്താനങ്ങൾക്കും സുഖാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. സ്ഥാനചലനങ്ങൾ ഉണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവരുടെ ക്ലേശാനുഭവങ്ങൾ കൂടുതലാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതലാകും. ഉദരബന്ധിയായ ശസ്ത്രക്രിയകൾ നടത്താം.

ദോഷപരിഹാരങ്ങൾ:  ശിവന് ധാര, പുറകുവിളക്ക്, ഇവ ചെയ്യുകയും 

'രോഗാനശേഷാ
നപഗംസിതുഷ്ടാ
രുഷ്ടാതുകാമാൻ 
സകലാഭീഷാൻ
ത്വമാത്രിതാനാം 
നഖിപന്നരാണാം
ത്വമാഗ്രിതാ 
ഹ്യായശ്രയതം പ്രയാന്തിഃ'

ഈ ദേവീസ്‌തോത്രം ജപിച്ച് ഭഗവതിയെ പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)

ഈ കൂറുകാർക്ക് നാലിൽ കേതു, അഷ്ടമത്തിൽ ആദിത്യൻ, ബുധൻ, ശനി, ഒൻപതിൽ വ്യാഴം, ശുക്രൻ, പത്തിൽ രാഹു, പതിനൊന്നിൽ  കുജനും ആണ് ഗ്രഹസ്ഥിതി.
ആയുസ്സിനെക്കുറിച്ചുള്ള ഭീതി എപ്പോഴും ഉണ്ടാകും. കടം എടുത്ത ഏർപ്പാടുകളിലും ജാമ്യം നിന്ന ഏർപ്പാടുകളിലും ഉള്ള ജപ്തി നടപടികൾക്കിടയുണ്ട്. അധികാരസ്ഥാനങ്ങളിലും ഇവർക്ക് ജനപിന്തുണ ലഭിക്കും. പൊതുവെ ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം ലഭിക്കും. പൊതുവെ കാര്യതടസ്സങ്ങൾ ഉണ്ട്. സ്വർണ്ണാഭരണങ്ങൾ, അലങ്കാരവസ്തുക്കൾ ഇവ വാങ്ങാൻ നല്ല സമയമാണ്. സാമർത്ഥ്യവും ബുദ്ധിശക്തിയും കൊണ്ട് കാര്യങ്ങൾ നേടാനാകും. ധർമ്മകാര്യങ്ങളിലേർപ്പെടാൻ സാധിക്കും. തൊഴിൽരംഗം മെച്ചപ്പെടും. വളരെ സ്‌നേഹബന്ധത്തിലുള്ളവരുടെ പെരുമാറ്റം സങ്കടത്തിലാകും. പലവിധ രോഗാരിഷ്ടതകൾക്കും സാദ്ധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ വളരെ താൽപ്പര്യമെടുത്ത് പ്രവർത്തിക്കും.  കീർത്തിയും പ്രശസ്തിയും ലഭിക്കും. ചില പാപകർമ്മങ്ങൾ ചെയ്യേണ്ടതായിവരും. കലഹമനോഭാവം നിയന്ത്രിക്കണം.

ദോഷപരിഹാരങ്ങൾ:  ഭഗവതിക്ക് നെയ്പ്പായസം കഴിക്കുകയും

'അംഭോധര 
ശ്യാമകുന്തളായെ
തഡിൽ പ്രഭാതാമ്ര
ജടാധരായ
നിരീശ്വരായെ നിഖിലേശ്വരായ
നമശിവായൈ ച നമഃശ്ശിവായ'

ഈ ശിവസ്‌തോത്രം രണ്ടുനേരവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

മൂന്നിൽ കേതു, ഏഴിൽ ആദിത്യൻ, ബുധൻ, ശനി, അഷ്ടമത്തിൽ വ്യാഴം, ശുക്രൻ, ഒൻപതിൽ രാഹു, പത്തിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.
സഹോദരങ്ങളുമായി അകലേണ്ടതായി വരും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടും. അനേകഗുണങ്ങളും സുഖവും ഉണ്ടാകും. ശൂരത പ്രകടിപ്പിക്കുന്നത് പരിധി വിടരുത്. ചില കാര്യങ്ങളിൽ പ്രസിദ്ധി നേടും. നേതൃഗുണം ഉണ്ടാകും. അച്ഛനുമായോ മറ്റു പിതൃതുല്യരുമായോ കലഹിക്കേണ്ടതായി വരും. ക്ഷമ തീരെ കിട്ടുകയില്ല. എല്ലാവരോടും എതിർത്ത് സംസാരിക്കുന്ന ശീലമായിരിക്കും. രോഗാരിഷ്ടതകളും ക്ലേശങ്ങളും ദുഃഖങ്ങളും ഉണ്ടാകും. ധനൈശ്വര്യങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥയുണ്ടാകാതെ സൂക്ഷിക്കണം. ദൂരയാത്രകളും അലച്ചിലുകളും ഉണ്ടാകും. കലഹങ്ങൾ ദേഹോപദ്രവങ്ങളിലേക്ക് കടക്കാതെയും പോലീസ് കേസാകാതെയും സൂക്ഷിക്കണം. തൊഴിൽരംഗം അത്ര മെച്ചമല്ല. പുതിയ സംരംഭങ്ങൾ തുടങ്ങരുത്. പ്രേമവിവാഹങ്ങൾ തടസ്സം കൂടാതെ നടക്കും.

ദോഷപരിഹാരങ്ങൾ:  വിഷ്ണുക്ഷേത്രത്തിൽ സുദർശനമന്ത്രപുഷ്പാഞ്ജലിയും, 

'അനാദിനിധനം 
വിഷ്ണും സർവ്വലോക
മഹേശ്വരം
ലോകാദ്ധ്യാക്ഷം 
സ്തുവഃ നിത്യം 
സർവ്വദുഃഖാതിഗോഭവേത്.

ഈ വിഷ്ണുസ്തുതി നിത്യവും 21 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

രണ്ടിൽ കേതു, ആറിൽ ആദിത്യൻ, ബുധൻ, ശനി, ഏഴിൽ വ്യാഴം, ശുക്രൻ, അഷ്ടമത്തിൽ രാഹു, ഒൻപതിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.
ധനത്തെ സംബന്ധിച്ചുള്ള ക്ലേശങ്ങൾ വർദ്ധിക്കും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. വളരെക്കാലമായി ശ്രമിക്കുന്ന കാര്യങ്ങൾ വിജയത്തിലെത്തും. പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് ആദരവും അംഗീകാരവും കിട്ടും. വാക്‌സാമർത്ഥ്യം പല കാര്യങ്ങളിലും പ്രയോജനപ്പെടും. അപവാദങ്ങൾ കേൾക്കാനിടവരും. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ കൂടുതലാകാനിടയുണ്ട്. വിദ്യാഭ്യാസരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽരംഗം നന്നായിരിക്കില്ല. ആലോചനയിലുള്ള വിവാഹങ്ങൾ ഉറപ്പിക്കാനാകും. ഭാവിയെക്കുറിച്ചുള്ള ആലോചനകൾ സഫലമാകും. സംസാരത്തിൽ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം. ആഘോഷങ്ങളിൽ പങ്കെടുക്കാനാകും. മദ്ധ്യസ്ഥതകൾ വിജയിക്കും. കലാകാരന്മാർ ശ്രദ്ധിക്കണം. ഭൂമി കച്ചവടക്കാർ, എഴുത്തുകുത്തുകളിൽ തെറ്റുപറ്റാതെ സൂക്ഷിക്കണം. മുന്നാധാരങ്ങൾ വഴിയും ചതിവ് പറ്റും. കാലിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ ശ്രദ്ധിക്കണം.

ദോഷപരിഹാരങ്ങൾ: സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും

രെത്രേ രുദ്രപ്രിയോ ദൈത്യഃ സ്വർഭാനുർ- 
ഭാനുർഭീതിദഃ
ഗ്രഹരാജഃ സുധാപായി രാകാദിത്ഥ്യഭിലാഷകാ.

ഈ സ്‌തോത്രം ജപിച്ച് സർപ്പങ്ങളെ പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ലഗ്നത്തിൽ കേതു, അഞ്ചിൽ ആദിത്യൻ, ബുധൻ, ശനി, ആറിൽ വ്യാഴം, ശുക്രൻ, ഏഴിൽ രാഹു, അഷ്ടമത്തിൽ  കുജനും ആണ് ഗ്രഹസ്ഥിതി.
ശത്രുപീഡ മൂലം കഠിനമായ ദുഃഖാനുഭവങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങൾ, ധനനഷ്ടം ഇവയുണ്ടാകും. മനഃക്ലേശം കൂടുതലാകും. ഭാര്യാഭർത്തൃകലഹങ്ങൾ, സന്താനങ്ങളോട് കലഹം ഇവയുണ്ടാകൂം. സുഖസൗകര്യങ്ങൾ അനുഭവിക്കാൻ പറ്റാതെ വരും. തല, കണ്ണ്, പല്ല്, ചെവി, കാല് എന്നീ അംഗങ്ങളിൽ രോഗപീഡയുണ്ടാകും. കഫക്കെട്ട് മൂലം തലവേദന ദുസ്സഹമാകും. അഗ്നികൊണ്ടുള്ള ഉപദ്രവങ്ങൾക്കും സാദ്ധ്യതയുണ്ട്. ഭക്ഷണത്തിലും മറ്റും എരിവുരസം കുറയ്ക്കണം. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും. ഓഫീസുജോലികളുള്ളവർ അലസത കാണിക്കരുത്. ഉപരിപഠനം നടത്തുന്നവർ, ഗവേഷണം നടത്തുന്നവർ, തൊഴിൽ പരിശീലനം ഉപരിപഠനം നടത്തുന്നവർ, ഗവേഷണം നടത്തുന്നവർ, തൊഴിൽ പരിശീലനം,  ഉപരിപഠനം നടത്തുന്നവർ, ഗവേഷണം നടത്തുന്നവർ, തൊഴിൽ പരിശീലനം ചെയ്യുന്നവർ വളരെ ശ്രദ്ധയോടെ വേണം പ്രവർത്തിക്കാൻ.  അപവാദങ്ങൾ, ദുഷ്‌കീർത്തി ഇവയുണ്ടാകും. കള്ളന്മാരുടെ ഉപദ്രവവും സൂക്ഷിക്കണം.

ദോഷപരിഹാരങ്ങൾ:  ഗണപതിഹോമം നടത്തുകയും

'ബൃഹസ്പതിർസ്സുരാചാര്യോ ദയാവാൻ 
ശുഭലക്ഷണഃ
ലോകത്രയ ഗുരു ശ്രീമാൻ സർവ്വജ്ഞ സർവ്വകോ വിദഃ'

ഈ വ്യാഴഗ്രഹസ്‌തോത്രം 27 ഉരു നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. 

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം,തൃക്കേട്ട)

നാലിൽ ആദിത്യൻ, ബുധൻ, ശനി, അഞ്ചിൽ വ്യാഴം, ശുക്രൻ, ആറിൽ രാഹു, ഏഴിൽ  കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
യാത്രകൾ വേണ്ടിവരും. പൂർവ്വികധനങ്ങൾക്ക് നാശം വരും. നേത്രരോഗം, ഉദരരോഗം, അർശ്ശസ്, ഗുഹ്യരോഗങ്ങൾ ഇവ ശ്രദ്ധിക്കണം. വിഷബാധയേൽക്കാനും സാധ്യതയുണ്ട്. ശത്രുഭീതിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. മനോദുഃഖം കൂടുതലാകും. ഭാര്യാഭർത്താക്കന്മാർ കലഹിച്ച് മാറിനിൽക്കേണ്ട സ്ഥിതിയുണ്ടാകും. ബന്ധുജനങ്ങളോട് കൂടിച്ചേരാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിലുള്ളവർ ശക്തമായ ഇടപെടലുകൾ നടത്തേണ്ടതായി വരും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങൾ വരും. പുതിയ വീടുവയ്ക്കുന്നതിനും, പഴയവ പുതുക്കിപ്പണിയുന്നതിനും നല്ല സമയമാണ്. വീഴ്ച(പതനം) ഉണ്ടാകാനിടയുണ്ട്. മംഗളകർമ്മങ്ങളിൽ കലഹമുണ്ടാകാതെ ശ്രദ്ധിക്കണം. അയൽക്കാരുമായുള്ള കലഹങ്ങളും കൂടുതലാകും. വീട്ടുകാരുടെ ഉന്നമനത്തിനായി പല പദ്ധതികളും നടപ്പാക്കാൻ കഴിയും.

ദോഷപരിഹാരങ്ങൾ: ശാസ്താവിന് നീരാജനം നടത്തുകയും

'ഗൗരീനാഥം 
വിശ്വനാഥം ശരണ്യം
ഭൂതാമാസം 
വാസുകികണ്ഠഭൂഷം
ത്രക്ഷ്യം പഞ്ചാസ്യാദി
ദേവം പുരാണം
വന്ദേ സാന്ദ്രാനന്ദ 
സ്‌നേഹദക്ഷം
ത്രക്ഷ്യം പഞ്ചാസ്യാദി
ദേവം പുരാണം
വന്ദേ സാന്ദ്രാതരു സന്ദോഹ ദക്ഷം'

ഈ ശിവസ്‌തോത്രം നിത്യവും രണ്ട് നേരം ജപിച്ച് ശിവഭജനം നടത്തുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നിൽ ആദിത്യൻ, ബുധൻ, ശനി, നാലിൽ വ്യാഴം, ശുക്രൻ, അഞ്ചിൽ രാഹു, ആറിൽ കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
മനഃസ്വസ്ഥത കുറയുമെങ്കിലും പൊതുവെ കുടുംബാന്തരീക്ഷം നന്നായിരിക്കും. മുൻകോപം കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹം ഉണ്ടാകും. മനസ്സിൽ ഭീരുത്വം വർദ്ധിക്കും. ശത്രുഭയം ഉണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാം. സത്കർമ്മങ്ങൾ ചെയ്യാനവസരം ലഭിക്കും. പൊതുപ്രവർത്തകർക്ക് നല്ല അംഗീകാരം ലഭിക്കും. ദാനധർമ്മങ്ങൾ ചെയ്യാനവസരം ലഭിക്കും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയോ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കുകയോ ചെയ്യും. സ്വർണ്ണം വാങ്ങാനോ, പണയത്തിലുള്ളത് എടുക്കാനോ സാധിക്കും. സർക്കാരുമായുള്ള ഏർപ്പാടുകളിൽ പരാജയം പറ്റും. പൊതുധനം കൈകാര്യം ചെയ്യുന്നവർ സൂക്ഷിക്കണം. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. രോഗാരിഷ്ടതകൾക്ക് സമാധാനം ലഭിക്കും. രക്തബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. തലവേദന, മുറിവ്, ചതവ് ഇവ ശ്രദ്ധിക്കണം.

ദോഷപരിഹാരങ്ങൾ: വിഷ്ണുവിന് അഷ്‌ടോത്തരാർച്ചന നടത്തുകയും,

അഗണിത 
ഗുണമപ്രമേയ മാദ്യം
സകലജഗൽസ്ഥിതി 
സംയമാദികേതു ഹേതും
ഉപരമമപരം പരാത്മഭൂതം

ഈ സ്‌തോത്രം നിത്യവും ഏഴ് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ,തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ ആദിത്യൻ, ബുധൻ, ശനി, മൂന്നിൽ വ്യാഴം, ശുക്രൻ, നാലിൽ രാഹു, അഞ്ചിൽ കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. തൊഴിൽരംഗത്തും ബുദ്ധിമുട്ടുകൾ കൂടുതലാകും. മറ്റുള്ളവരുടെ ചതിയിലും വഞ്ചനയിലും പെടാതെ ശ്രദ്ധിക്കണം. പല പ്രകാരേണ ദുഃഖാനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങൾക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതിനേടാൻ ശ്രമിക്കുമെങ്കിലും, അവർ തെറ്റിദ്ധരിക്കും. ചില അവസരങ്ങളിൽ സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കാനോ പറയാനോ പറ്റാതെ വരും. ഉന്നതസ്ഥാനങ്ങളിലുള്ളവരുടെ ആദരവ് ലഭിക്കും. സത്യസന്ധത തെളിയക്കാനവസരം ലഭിക്കും. സജ്ജനങ്ങളെ അപവാദം പറയാനിടയാകും. ധർമ്മവും ആചാരവും കുറവാകും. ബന്ധുജനങ്ങളുടെ വിരോധം ഏൽക്കേണ്ടതായി വരും. അസമയത്തെ സഞ്ചാരവും അരുചികരവുമായ ഭക്ഷണവും ഒഴിവാക്കണം.

ദോഷപരിഹാരങ്ങൾ:  വിഷ്ണുവിന് സുദർശനമന്ത്രപുഷ്പാഞ്ജലിയും

രാഹുസൂര്യ രിപുശ്ചൈവ വിഷജ്വാലാധൃതാനതഃ
സുധാംശു വൈരീശ്യാമാത്മാ വിഷ്ണുചക്രാഹിതോബലിഃ

ഈ രാഹുസ്‌തോത്രം നിത്യവും 21 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ആദിത്യൻ, ബുധൻ, ശനി, രണ്ടിൽ വ്യാഴം, ശുക്രൻ, മൂന്നിൽ രാഹു, നാലിൽ കുജൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
ചില സന്ദർഭങ്ങളിൽ പണത്തിന് ബുദ്ധിമുട്ടുമെങ്കിലും ധനാഗമങ്ങൾ വർദ്ധിക്കും. ഭൂമി, വാഹനങ്ങൾ ഇവ കച്ചവടം നടത്താം. വീട്ടിൽ സമാധാനം കുറയും. വിദ്യാർത്ഥികൾക്ക് നല്ല അവസരമാണ്. ഉദ്യോഗാർത്ഥികൾക്കും നല്ല സമയമാണ്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം നേരിടുമെങ്കിലും തൊഴിൽരംഗം മെച്ചപ്പെടും. സ്വയംതൊഴിൽ നടത്തുന്നവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാം. സംസാരം നിയന്ത്രിക്കണം, ശൂരത പ്രകടിപ്പിക്കേണ്ടതായി വരും. മറ്റുള്ളവരുടെ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടതായി വരും. കണ്ണുകൾക്കും മുഖത്തിനും മുറിവേൽക്കാതെ നോക്കുക. ഉദരരോഗം, പനി തുടങ്ങിയവയുടെയും ശ്രദ്ധിക്കണം. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ബന്ധുക്കളോടുള്ള കലഹം തുടരും. സ്വദേശത്തുനിന്ന് മാറിനിൽക്കേണ്ടതായി വരും.

ദോഷപരിഹാരങ്ങൾ: ഭഗവതിക്ക് ഗുരുതി പുഷ്പാഞ്ജലിയും ദേവീകവച പാരായണവും നടത്തുകയും

ജയപത്മവിശാലാക്ഷി ജയത്വം ശ്രീതിപ്രിയേ
ജയമാതർമ്മഹാലക്ഷ്മിസംസാരാർണ്ണവതാരിണി

ഈ സ്‌തോത്രം 21 ഉരു ജപിച്ച് നിത്യവും പ്രാർത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തിൽ വ്യാഴം, ശുക്രൻ, രണ്ടിൽ രാഹു, മൂന്നിൽ കുജൻ, അഷ്ടമത്തിൽ കേതു, പന്ത്രണ്ടിൽ ആദിത്യൻ, ബുധൻ ശനി ഇതാണ് ഗ്രഹസ്ഥിതി.
വാഹനാപകടങ്ങൾ, വീഴ്ച, ആയുധം കൊണ്ടുള്ള മുറിവ് ഇവ  ശ്രദ്ധിക്കണം. അന്യരുടെ ധനത്തിനും മറ്റുമുള്ള ആഗ്രഹം അപകടകരമാകാതെ നിയന്ത്രിക്കണം. ഉത്കൃഷ്ടത ലഭിക്കും.  പലതരത്തിലുള്ള അനിഷ്ടതകൾക്കും സാദ്ധ്യതയുണ്ട്. വ്രണങ്ങൾ, ഒടിവ്, ചതവ് ഇവ ശ്രദ്ധിക്കണം. ഗവൺമെന്റിൽ നിന്ന് ലഭിക്കാനുള്ള പണം ലഭിക്കാനിടയുണ്ട്. വഴിപാടുകൾക്ക് വലിയ ഫലം ലഭിക്കില്ല. ശത്രുപീഡ വർദ്ധിക്കും. ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ ലഭ്യമാകും. കലാകാരന്മാരും പൊതുപ്രവർത്തകർക്കും കൃഷിക്കാർക്കും നല്ലസമയമാണ്. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ വരും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. തൊഴിൽരംഗം മെച്ചപ്പെടും. കന്നുകാലികൾ, പക്ഷികൾ ഇവയുടെ ഉപദ്രവം ശ്രദ്ധിക്കണം. അകന്നുകഴിയുന്ന ദമ്പതികൾക്ക് യോജിക്കാനവസരം ലഭിക്കും. മുടങ്ങിക്കിടക്കുന്ന വിവാഹാലോചനകൾ സജീവമാകും.

ദോഷപരിഹാരങ്ങൾ: നാഗാരാധനാകേന്ദ്രത്തിൽ സർപ്പസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
അംഗാരകഃ ശക്തിധരോ, ലോഹിതാംഗോ ധരാസുതാഃ
കുമ്മാരോ മംഗളോ ദൗമ്യമോ മഹാകായോ ധനപ്രഭഃ

ഈ സ്‌തോത്രം നിത്യം 7 പ്രാവശ്യം ജപിച്ച് ഭഗവതിയെ പ്രാർത്ഥിക്കുകയും ചെയ്യുക.