ദ്വൈവാര ഫലങ്ങൾ: നവംബർ 16 മുതൽ 30 വരെ (1199 തുലാം 30 മുതൽ വൃശ്ചികം 14 വരെ)

ദ്വൈവാര ഫലങ്ങൾ: നവംബർ 16 മുതൽ 30 വരെ (1199 തുലാം 30 മുതൽ വൃശ്ചികം 14 വരെ)

HIGHLIGHTS

ഗ്രഹപ്പകർച്ച

നവംബർ 17 ന് പുലർച്ചെ ഒരു മണി 20 മിനിട്ടിന് ധനുക്കൂറിൽ വൃശ്ചികസംക്രമം

നവംബർ 27 ന് പുലർച്ചെ 5 മണി 54 മിനിട്ടിന് ബുധൻ ധനുരാശിയിലേയ്ക്കും

നവംബർ 30 ന് പുലർച്ചെ ഒരു മണി 5 മിനിട്ടിന് ശുക്രൻ തുലാം രാശിയിലേക്കും പകരും

നവംബർ 17 ന് മണ്ഡലകാലാരംഭം

നവംബർ 18 ന് ഷഷ്ഠിവ്രതം

നവംബർ 23 ന് ഏകാദശി വ്രതം. പകൽ 3 മണി 35 മിനിട്ട് മുതൽ രാത്രി 2 മണി 34 മിനിട്ടുവരെ ഹരിവരാസരം

16-11-2023 മുതൽ

 30-11-2023 വരെ

1199 തുലാം 30 മുതൽ

വൃശ്ചികം 14 വരെ

മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)

ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, ഏഴിൽ ശുക്രൻ, അഷ്ടമത്തിൽ ആദിത്യൻ, കുജൻ ഒൻപതിൽ ബുധൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.

സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് പ്രയാസങ്ങൾ അനുഭവപ്പെടും. സ്ത്രീകളുടെ/പുരുഷന്മാരുടെ ഉപദ്രവങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥ ഉണ്ടാകാനിടയുണ്ട്. ഉദരരോഗം, വ്രണങ്ങൾ, രക്തസമ്മദ്ദം, വിളർച്ച ഇവ ശ്രദ്ധിക്കണം. വാതബന്ധിയായ വേദനകൾ കൂടുതലാകും. പൊതുപ്രവർത്തകർക്ക് സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. കലഹങ്ങൾ കൂടുതലാകും. അപവാദങ്ങൾ കേൾക്കാനിടവരും. ദാമ്പത്യകലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്. കർമ്മമണ്ഡലം മെച്ചപ്പെടും. തൊഴിൽരംഗത്തുനിന്ന് വരുമാനം മെച്ചപ്പെടും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രയാസപ്പെടും. തർക്കവിഷയങ്ങളിലേർപ്പെടരുത്.

ദോഷപരിഹാരാർത്ഥം വിദ്യാർത്ഥികൾ ഭഗവതീക്ഷേത്രത്തിൽ ശ്രീവിദ്യാമന്ത്ര പുഷ്പാഞ്ജലിയും മറ്റുള്ളവർ ഭാഗ്യസൂക്തം പുഷ്പാഞ്ജലിയും കഴിച്ച്

'മഹിഷാസുരനിർന്നാശ

വിധാത്ര വരദോ നമഃ'

ഈ ദേവിസ്തുതി നിത്യവും ഇരുപത്തെട്ട് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്:(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

അഞ്ചിൽ  കേതു, ആറിൽ ശുക്രൻ, ഏഴിൽ ആദിത്യൻ, കുജൻ, അഷ്ടമത്തിൽ ചന്ദ്രൻ, ബുധൻ, പത്തിൽ ശനി, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.

തൊഴിൽരംഗം സമ്മിശ്രമായിരിക്കും. ഭാഗ്യാനുഭവങ്ങൾ മുഴുവനായി കിട്ടുകയില്ല. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ പ്രതീക്ഷിക്കാം. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. മൂത്രാശയ രോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, ഗുഹ്യരോഗങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കണം. മക്കൾക്ക് സൗഖ്യമുണ്ടാകും. മനഃസ്വസ്ഥത കുറയും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ വരും. ദൈന്യത കൂടുതലാകും. കാല് സഞ്ചാരം കൂടുതലായി വേണ്ടി വരും. കഴുത്ത്, തോൾ വശങ്ങളിൽ വേദന കൂടുതലാകും. വിവാഹം തുടങ്ങിയ മംഗളകർമ്മങ്ങളിൽ മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം അത്ര മെച്ചമായിരിക്കില്ല. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ ഉണ്ടാകും.

ദോഷപരിഹാരാർത്ഥം ശാസ്താവിന് നീലപ്പട്ടുചാർത്തി നീരാഞ്ജനം കഴിക്കുകയും വിദ്യാർത്ഥികൾ

'ഗീർദേവതേ ദേഹീവാചം

സർവ്വചിത്ത സ്ഥിതേത്വാം

സദാദാഖയേഹം'

ഈ സരസ്വതിസ്‌തോത്രം ജപിച്ച് പ്രാർത്ഥിക്കുകയും മറ്റുള്ളവർ

'ക്ഷീരാംബുരാശ്വാദിവിരാട് ഭവാഭ്യാം

നാരം സദാപാലയിതും പരാഭ്യാംനിത്യം

യുവാഭ്യാം

നതിരസ്തു ലക്ഷ്മി

നാരായണാഭ്യാം

ജഗത പിതൃഭ്യാം

ഈ  ലക്ഷ്മിനാരായണസ്‌തോത്രം ജപിച്ച് നിത്യവും പ്രാർത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

നാലിൽ കേതു, അഞ്ചിൽ ശുക്രൻ, ആറിൽ ആദിത്യൻ, കുജൻ, ഏഴിൽ ബുധൻ, ഒൻപതിൽ ശനി, പത്തിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹനില.

ധനലാഭൈ്യശ്വര്യങ്ങളുണ്ടാകും. തർക്കവിഷയങ്ങൾ അനുകൂലമായ വരും. രോഗാരിഷ്ടതകൾ ഉണ്ടാകും. നല്ല ഉറക്കം ലഭിക്കാം. സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള യോഗമുണ്ട്. കലഹഭയം എപ്പോഴും ഉണ്ടാകും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കുന്നതിന് വഴികൾ തെളിയും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. ഉല്ലാസയാത്രകൾ, തീർത്ഥയാത്രകൾ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. വീട്ടിൽ കലഹങ്ങൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങളുണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ഗവൺമെന്റിൽ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. വായ്പകൾ എളുപ്പത്തിലാകും.

ദോഷശാന്തിക്കായി ശിവന് ധര കഴിക്കുകയും,

'സദാശിവാങ്കമാരൂഢാ

ശക്തിരിത്വാ ഹ്വയാ ശിവാ

മഹാലക്ഷ്മീരിതിഖ്യാതാ

 സർവ്വദേവ ഗുണാന്വിതാ.'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)

മൂന്നിൽ കേതു, നാലിൽ ശുക്രൻ, അഞ്ചിൽ ആദിത്യൻ, കുജൻ, ആറിൽ  ബുധൻ, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പത്തിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.

ബന്ധുക്കളുടെ വിരഹം ദുഃഖത്തിലാഴ്ത്തും. ധനനഷ്ടങ്ങളുണ്ടാകും. ശത്രുക്കൾ കൂടുതലാകും. മുഖത്ത് എപ്പോഴും ദൈന്യഭാവമായിരിക്കും. വീടുപണിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. സഹോദര ബന്ധങ്ങളിൽ വിള്ളൽ വീഴും. വീട്ടിൽ സ്വസ്ഥത കുറയും. സ്ഥാനമാനങ്ങൾക്ക് നഷ്ടമാകാനിടയുണ്ട്. ത്രിദോഷങ്ങൾ കോപിച്ചുള്ള രോഗാരിഷ്ടതകളുണ്ടാകും. ചില ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടും. വിവാഹാചോലനകൾക്ക്  മേലാളർ കൂടും. പുതിയ വീടിനായി ശ്രമിക്കാം.

ദോഷപരിഹാരാർത്ഥം ശിവന് മൃത്യുഞ്ജയമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും വിദ്യാർത്ഥികൾ

'ശ്രീഭാരതി ത്വാം ഭജേ ള ഹം

വാഞ്ചിതാർത്ഥ പ്രദാത്രം

 മനോജ്ഞാം ഭവാനീം

ശ്രീശാഭിമാന്യേ സുധന്യേ

കണ്ഠശബ്ദ ദൃഢം ദേഹി

 വാഗ്മാദിനിത്വം'

ഈ സരസ്വതി സ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും മറ്റുള്ളവർ

'ശംഭോ മഹോര

കരുണാമയ ശൂലപാണേ

ഗൗരീപതേ പശുപതേ

പശുപാശനാശിൻ'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

രണ്ടിൽ കേതു, മൂന്നിൽ ശുക്രൻ, നാലിൽ ആദിത്യൻ, കുജൻ, അഞ്ചിൽ ചന്ദ്രൻ, ബുധൻ, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, ഒൻപതിൽ വ്യാഴം ഇതാണ് ഗ്രഹനില.

ധനപരമായ ക്ലേശങ്ങളുണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ആധിവ്യാധികൾ കൂടുതലാകും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. പനി, ശ്വാസം മുട്ടൽ, ഉദരവ്യാധി ഇവയുണ്ടാകും. വീട്ടിൽ കലഹങ്ങൾ ഉണ്ടാകും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. ചില കാര്യസാദ്ധ്യങ്ങളും പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിന് അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാകും. ആജ്ഞാസിദ്ധിയും സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും ചെയ്യാനാകും. സ്ഥാനമാനങ്ങളും അധികാരങ്ങളും അധികാരവും ലഭിക്കും. ദൂരയാത്രകൾ വേണ്ടി വരും. മനോവ്യാധിയും അലച്ചിലും കൂടുതലാകും. കാര്യനടത്തിപ്പിന് കാലതാമസം വരും. ദാമ്പത്യക്ലേശങ്ങളുണ്ടാകും. ഉന്നതവിദ്യാഭ്യാസം തേടുന്നവർ കൂടുതൽ ശ്രദ്ധിക്കണം.

ദോഷപരിഹാരാർത്ഥം ഗണപതിക്ക് നാളീകേരം ഉടയ്ക്കുകയും വിദ്യാർത്ഥികൾ

'നിധയേ സർവ്വവിദ്യാനാം ഭിഷജേ ഭവതേ ഗിണാം

ഗുരവേ സർവ്വലോകാനാം ദക്ഷിണാമൂർത്തയെ നമഃ'

ഈ സ്‌തോത്രം നിത്യം ഏഴുപ്രാവശ്യം ജപിച്ച് ദക്ഷിണാമൂർത്തിയെ പ്രാർത്ഥിക്കുകയും മറ്റുള്ളവർ

'നപുണ്യം നപാപം നസൗഖ്യം ത ദുഃഖം

 നമന്ത്രോ നതീർത്ഥം നമേദാനയജ്ഞാം

അഹം ഭോജനം നൈവ ഭോജ്യം  നഭോക്താ

ചിദാനന്ദഃ രൂപഃ ശിവോഹം ശിവോഹം'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ അത്തം, ചിത്തിര 1, 2 പാദങ്ങൾ)

ലഗ്നത്തിൽ കേതു, രണ്ടിൽ ശുക്രൻ, മൂന്നിൽ ആദിത്യൻ, കുജൻ, നാലിൽ ബുധൻ, ആറിൽ ശനി, ഏഴിൽ രാഹു, അഷ്ടമത്തിൽ വ്യാഴം ഇതാണ് ഗ്രഹനില.

വളരെക്കാലമായുള്ള രോഗാരിഷ്ടകൾക്ക് ആശ്വാസം വരും. ധനാഗമങ്ങൾ ഉണ്ടാകും. പൂർവ്വിക ധനം ലഭിക്കാനുള്ള യോഗമുണ്ട്. അസാദ്ധ്യമെന്ന് കരുതിയിരുന്ന ചില കാര്യങ്ങൾ സാദ്ധ്യമാകും. ചില ദുഃഖാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. ബന്ധനാവസ്ഥ വരെയുണ്ടാകും. കാൽനടയാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സഹോദരബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകും. ജോലിക്കയറ്റം പ്രതീക്ഷിക്കാം. പൊതുവേ ആരോഗ്യം തൃപ്തികരമാണെങ്കിലും വാതബന്ധിയായ സന്ധിവേദന കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരമാണ്. പുതിയ വീടിനായി ശ്രമിക്കാം. ധനപരമായി ചില അപവാദങ്ങൾ കേൾക്കാനിടവരും. ഭൂമിവിഷയത്തിലും മറ്റുമുള്ള തർക്കങ്ങൾ നീണ്ടുപോകും.

ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ പാൽപ്പായസം നിവേദിക്കുകയും

'അബ്ജാവാസേ

 നമസ്തുഭ്യം

ചപാലായൈ നമോ നമഃ

ചഞ്ചലാലൈ നമസ്തുഭ്യം

ലളിതായൈ നമോ നമഃ'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ്(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ലഗ്നത്തിൽ ശുക്രൻ, രണ്ടിൽ ആദിത്യൻ കുജൻ, മൂന്നിൽ  ബുധൻ, അഞ്ചിൽ ശനി, ആറിൽ രാഹു, ഏഴിൽ വ്യാഴം, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.

ധനാഗമങ്ങൾ ഉണ്ടാകും. ചതിവിലും വഞ്ചനകളിലും പെടാനിടയുണ്ട്. കണ്ണിനും കാലിനും ക്ലേശങ്ങൾ ഉണ്ടാകും. മനസ്വസ്ഥത കുറയും. മക്കളിൽ നിന്ന് പ്രതീക്ഷിച്ച മെച്ചം കിട്ടുകയില്ല. ശസ്ത്രക്രിയ വേണമെങ്കിൽ ചെയ്യാം. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അഗ്നിമൂലമുള്ള അപകടങ്ങളും പ്രതീക്ഷിക്കാം. മനോവിചാരം കൂടുതലാകും. ശത്രുക്കൾ മൂലം ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും നന്നായി പ്രകടിപ്പിക്കാനവസരം ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭ്യമാകും. സുഗന്ധദ്രവ്യങ്ങളും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ ഇവ ലഭിക്കാം. മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം കൂടുതലാകും. ഉറപ്പിച്ച വിവാഹങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്.

ദോഷപരിഹാരാർത്ഥം ശാസ്താവിന് എള്ളുപായസം നിവേദിക്കുകയും

'അനാദ്യന്തമാദ്യം

പരം തത്വമർത്ഥം

ചിദാകാരമേകം

തുരീയം ത്വമേയം

ഹരിബ്രഹ്മമൃദ്യം

പരബ്രഹ്മാരൂപം

മനോവാതീതം

മഹാശൈവമീഡേ.'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക

വൃശ്ചികക്കൂറ്(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ലഗ്നത്തിൽ ആദിത്യൻ, കുജൻ, രണ്ടിൽ  ബുധൻ, നാലിൽ ശനി, അഞ്ചിൽ രാഹു, ആറിൽ വ്യാഴം, പതിനൊന്നിൽ കേതു, പന്ത്രണ്ടിൽ ശുക്രൻ ഇതാണ് ഗ്രഹനില.

വീട്ടിൽ സ്വസ്ഥത കുറയും. മനോദുഃഖങ്ങൾ കൂടുതലാകും. ധനനഷ്ടങ്ങൾ ഉണ്ടാകും. എല്ലാവരോടും കലഹസ്വഭാവമായിരിക്കും. ദമ്പതിമാർ വേർപിരിഞ്ഞ് താമസിക്കാനിടയുണ്ട്. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. സുഖസൗകര്യങ്ങൾ അനുഭവിക്കാൻ യോഗം കുറവാണ്. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. ശരീരത്തിന് ക്ഷീണവും ശക്തിക്കുറവും ഉണ്ടാകും. ദാമ്പത്യകലഹങ്ങൾ കൂടൂതലാകും. ദുശ്ചിന്തകൾ കൂടുതലാകും. വീടിന്റെ അറ്റകുറ്റപണികൾക്കായി ശ്രമിക്കാം. കടം ചോദിച്ച പണത്തിനുകാലതാമസം വരും. ഉദ്യോഗാർത്ഥികൾക്ക് ഗവൺമെന്റ് സർവ്വീസിലോ അർദ്ധഗവൺമെന്റ് സ്ഥാപനങ്ങളിലോ ജോലിക്ക് സാധ്യതകളുണ്ട്.

ദോഷപരിഹാരാർത്ഥം ഗണപതി ഹോമം കഴിക്കുകയും

'മീനായ പ്രഭമാം വരാഹ നരസിംഹോ

വാമനഭാർഗ്ഗവ ശ്രീമൻ രാഘവരാമകൃഷ്ണ

ഭുവനത്രിണായാ പഞ്ചേക്ഷണ

ഘോരാവേശമിയത്തെരീ കലിയുഗേ

ഖഡ്ഗായാ മതാരാ കൃതൈ

ശ്രീനാരായണ ലോകനായകഹരേ.'

ഈ ദശാവതാര വിഷ്ണുസ്‌തോത്രം കഴിയുന്നത്ര ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ലഗ്നത്തിൽ  ബുധൻ, മൂന്നിൽ ശനി, നാലിൽ രാഹു, അഞ്ചിൽ വ്യാഴം, പത്തിൽ കേതു, പതിനൊന്നിൽ ശുക്രൻ, പന്ത്രണ്ടിൽ ആദിത്യൻ, കുജൻ ഇതാണ് ഗ്രഹനില.

വീട്ടിൽ സമാധാനം കുറയും. സൽക്കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും ഫലം കാണും. ചെലവുകൾ കൂടുതലാകും. വഞ്ചനയിൽ പെട്ട് പണം നഷ്ടപ്പെടാനിടയുണ്ട്. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയുമെങ്കിലും നിശ്ചയദാർഢ്യത്തോടെ നിൽക്കാനാകും. ബന്ധുക്കളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം മൂലം പല അനർത്ഥങ്ങളുമുണ്ടാകും. പുതിയവീടിന് യോഗമുണ്ട്. നാൽക്കാലി വളർത്തുന്നതിനും ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും നല്ല സമയമാണ്. ചില ബന്ധുക്കളുടെ സഹായം ലഭിക്കാനിടയുണ്ട്. ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. പല കാര്യസാദ്ധ്യങ്ങളും ഉണ്ടാകും. ഭൂമി വിൽപ്പനനടക്കും. പുതിയ വാഹനങ്ങൾ വാങ്ങാം. തൊഴിൽസ്തംഭനം ഉണ്ടാകാനിടയുണ്ട്.

ദോഷപരിഹാരാർത്ഥം ഭദ്രകാളിക്ക് ചെത്തിപ്പൂമാല ചാർത്തി കടുംപായസം കഴിക്കുകയും

'ദേഹി സൗഭാഗ്യമാരോഗ്യം

 ദേഹിമേ പരമം സുഖം

രൂപം ദേഹിജയം ദേഹി

യശോദേഹി ദ്വിഷോ ജഹി.'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

രണ്ടിൽ ശനി, മൂന്നിൽ രാഹു, നാലിൽ വ്യാഴം, ഒൻപതിൽ കേതു, പത്തിൽ ശുക്രൻ, പതിനൊന്നിൽ ആദിത്യൻ, കുജൻ, പന്ത്രണ്ടിൽ  ബുധൻ ഇതാണ് ഗ്രഹനില.

ധനാഗമങ്ങൾ ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ചെലവുകൾ കൂടുതലാകും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരകാന്തിയെക്കുറിച്ചാശങ്കയുണ്ടാകും. കലഹങ്ങളുണ്ടാകും. അപവാദം കേൾക്കാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കൾ ശക്തി പ്രാപിക്കും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലും കാൽപ്പാദങ്ങളിലും രോഗപീഡയുണ്ടാകും. അധികാരം പ്രയോഗിക്കാനവസരം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ധനത്തെ സംബന്ധിച്ചും ഭൂമിയെ സംബന്ധിച്ചും കലഹങ്ങളുണ്ടാകാതെ സൂക്ഷിക്കണം. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും സമാധാനം കുറയും. കൂടുതൽ പണം മുടക്കുകയോ പുതിയ സംരംഭങ്ങൾ തുടങ്ങുകയോ ചെയ്യരുത്.

ദോഷപരിഹാരാർത്ഥം ദുർഗ്ഗാ ക്ഷേത്രത്തിൽ ദുർഗ്ഗാസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'അനന്താദിത്യു സങ്കാശഃ

സുബ്രഹ്മണ്യാനുജോബലി.

ഭക്താനുകംപീ ദേവേശോ

 ഭഗവാൻ ഭക്തവത്സല.'

ഈ ശാസ്താക്ഷേത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, മൂന്നിൽ വ്യാഴം, അഷ്ടമത്തിൽ കേതു, ഒൻപതിൽ ശുക്രൻ, പത്തിൽ ആദിത്യൻ, കുജൻ, പതിനൊന്നിൽ  ബുധൻ ഇതാണ് ഗ്രഹനില.

കാര്യസാദ്ധ്യങ്ങളുണ്ടാകും. പ്രവൃത്തികൾ വിജയത്തിലെത്തിക്കാൻ കഴിയും ബന്ധുക്കൾ തമ്മിലുള്ള കലഹങ്ങളിൽ പക്ഷം പിടിക്കാനോ മദ്ധ്യസ്ഥത വഹിക്കുകയോ ചെയ്യരുത്. ധനാഗമങ്ങൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാൻ ശ്രമിക്കുമെങ്കിലും ചില അവസരങ്ങളിൽ നിയന്ത്രണം വിട്ട് വാക്‌ദോഷം ഉണ്ടാകും. സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റാനിടയുണ്ട്. ചില കാര്യങ്ങളിൽ വലിയ പരാജയം ഉണ്ടാകും. വലിയ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനിടയില്ല. ബന്ധുക്കൾ ശത്രുക്കളാകാനിടയുണ്ട്. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് മനസ്സിന് അസ്വസ്ഥതയുണ്ടാക്കും. അഗ്നിയുടെ ഉപദ്രവവും വീഴ്ചയുമുണ്ടാകാനിടയുണ്ട്. മക്കളുടെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠ കൂടുതലാകും.

ദോഷപരിഹാരാർത്ഥം ഭഗവതി ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'കൃഷ്ണ കൃഷ്ണ മഹായോഗിൻ

ഭക്താനാം അഭയം കര

ദേഹിമേ കൃപയാകൃഷ്ണ

സർവ്വം മേ വശമാനയഃ'

ഈ കൃഷ്ണസ്‌തോത്രം നിത്യവും ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തിൽ രാഹു, രണ്ടിൽ വ്യാഴം, ഏഴിൽ കേതു, അഷ്ടമത്തിൽ ശുക്രൻ, ഒൻപതിൽ ആദിത്യൻ, കുജൻ, പത്തിൽ  ബുധൻ, പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.

അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ആഘോഷപരിപാടിയിൽ ധനനഷ്ടം ഉണ്ടാകും. ബന്ധുജനങ്ങൾക്കാപത്തുകൾക്കിടയുണ്ട്. പുതിയ വീടുപണി തുടങ്ങും. ഗൃഹോപകരണങ്ങൾ വാങ്ങാൻ നല്ല സമയമാണ്. ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അമ്മാവന്മാരുമായി കലഹങ്ങൾക്കിടയുണ്ട്. ദാമ്പത്യസുഖവും കലഹവും ഒരുപോലെ പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല കാലമാണ്. വിവാഹാലോചനകൾക്ക് മുടക്കം വരും. നേത്രരോഗം, വായുകോപം, രക്തസമ്മർദ്ദം ഇവയുണ്ടാകും. വാതബന്ധിയായ രോഗങ്ങൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങും.

ദോഷപരിഹാരാർത്ഥം ശാസ്താവിന് അഷ്‌ടോത്തരാർച്ചന നടത്തുകയും

'സദാനന്ദ കരീം ശാന്താം

സർവ്വദേവ നമസ്‌കൃതാം

സർവ്വഭൂതാത്മികാം ലക്ഷ്മിം

ശാംഭവീം പൂജയാമ്യഹം.'

ഈ ദേവിസ്‌തോത്രം ജപിച്ച് ചെത്തിപൂവ് ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്യുക

 

ജ്യോത്സ്യൻ പിശരത്ചന്ദ്രൻ

'സ്മിത'()

ചേന്ദമംഗലം പി., 683512

പറവൂർ