ദ്വൈവാരഫലങ്ങള്‍
1-4-2025 മുതല്‍ 15-4-2025 വരെ1200 മീനം 18 മുതല്‍ മേടം 2 വരെ
ഏപ്രില്‍ 2 ന് പകല്‍ ഒരു മണി 29 മിനിട്ടിന് കുജന് കര്ക്കിടകത്തിലേയ്ക്ക് പകരും ഏപ്രില്‍ 1 ന് മീനഭരണി. 3 ന് ഷ്ഷ്ഠി. 8 ന് ഏകാദശി. പകല്‍ 2 മണി 57 മിനിട്ട് മുതല്‍ രാത്രി 3 മണി 40 മിനിട്ടുവരെ ഹരിവാസരം. 9 ന് പ്രദോഷം
ഗ്രഹപ്പകര്‍ച്ച
ഏപ്രില്‍ 2 ന് പകല്‍ ഒരു മണി 29 മിനിട്ടിന് കുജന് കര്ക്കിടകത്തിലേയ്ക്ക് പകരും ഏപ്രില്‍ 1 ന് മീനഭരണി. 3 ന് ഷ്ഷ്ഠി. 8 ന് ഏകാദശി. പകല്‍ 2 മണി 57 മിനിട്ട് മുതല്‍ രാത്രി 3 മണി 40 മിനിട്ടുവരെ ഹരിവാസരം. 9 ന് പ്രദോഷം
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
രണ്ടില്‍ വ്യാഴം, മൂന്നില്‍ കുജന്, ആറില്‍ കേതു, പന്ത്രണ്ടില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലായിത്തന്നെ തുടരും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. പലവിധ രോഗാരിഷ്ടതകള്ക്കും സാദ്ധ്യതയുണ്ട്. വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. തൊഴില്‍രംഗം അത്ര മെച്ചമല്ലെങ്കിലും അതില്‍ നിന്നുള്ള വരുമാനം കുറയുകയില്ല. കണ്ണിന് വേണ്ട ശസ്ത്രക്രിയകള്‍ നടത്താം. വഴിയാത്രകള്‍ വേണ്ടിവരും. നിര്ബന്ധബുദ്ധിയുപേക്ഷിക്കണം. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടാന്‍ സാധിക്കും.
ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,
'ഓം ജഗത്പൂജ്യേ ജഗത്വന്ദ്യേ സര്വ്വശക്തിസ്വരൂപിണീ
പൂജാം ഗ്രഹാണാം കൗമാരീ ജഗന്മാതാ നമോസ്തുതേ.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കുജന്, അഞ്ചില്‍ കേതു, പതിനൊന്നില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. ധനാഗമങ്ങള്‍ ഉണ്ടാകും. വാക്ദോഷം മൂലം കലഹങ്ങള്‍ക്കിടയുണ്ട്. മക്കളുമായി സ്വരച്ചേര്‍ച്ചയില്ലാതെ വരും. വ്യവഹാരങ്ങളില്‍ വിജയിക്കും. നേത്രരോഗം ശ്രദ്ധിക്കണം. അച്ഛനുമായികലഹത്തിനിടയുണ്ട്. യാത്രകള്‍ വേണ്ടിവരും. കാര്യമില്ലാതെ വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടരുത്. യാത്രകള്‍ വേണ്ടിവരും. അഭീഷ്ടകാര്യങ്ങള്‍ സാദ്ധ്യമാകും. പുതിയ ഗൃഹനിര്‍മ്മാണത്തിനായി ശ്രമിക്കും. വാഹനങ്ങള്‍ വാങ്ങാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. പൂര്വ്വികധനങ്ങള് ലഭിക്കാനിടയുണ്ട്.
ദോഷശാന്തിക്ക് ഭദ്രകാളിക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും
'ചണ്ഡധരാം ചണ്ഡമായാം
ചണ്ഡമുണ്ഡ വിനാശിനീം
പ്രണമാമി ച ദേവേശീം
ചണ്ഡികാം പൂജ്യായാമ്യഹം.'
ഈ ദേവിസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്, നാലില്‍ കേതു, പത്തില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
വീട്ടില്‍ സ്വസ്ഥത കുറയും. പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാനിടയുണ്ട്. സുഖാനുഭവങ്ങള്‍ ഉണ്ടാകും. തുടങ്ങുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വാഹനങ്ങള്‍ വാങ്ങാനാകും. ശരീരത്തില്‍ മുറിവോ വ്രണമോ വരാനിടയുണ്ട്.
സാഹസപ്രവൃത്തികളിലേര്പ്പെടും. ഒന്നിലും സ്ഥിരതയുണ്ടാവില്ല. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. യശസ്സുണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുജനസഹകരണം ഉണ്ടാകും. കൃഷി മെച്ചപ്പെടും. ശ്രേഷ്ഠകര്‍മ്മങ്ങള്‍ ചെയ്യാനാകും. വസ്ത്രനിര്‍മ്മാണത്തിലും കച്ചവടത്തിലും ലാഭം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ കാര്യത്തില്‍ വലിയ താല്‍പ്പര്യം എടുക്കരുത്.
ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ജഹൃഷുഃ പശുപാസ്തുതുഷുര്ന്മുനയോ
വവൃഷുഃ കുസുമാനി സുരേന്ദ്രഗണാഃ
ത്വയിനൃത്യതി മാരുത ഗേഹപതേ
പരിപാഹി സമാം ത്വമദാന്തഗദാല്.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
മൂന്നില്‍ കേതു, ഒന്‍പതില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ദുര്‍ജ്ജനങ്ങളുമായി ഇടപഴകേണ്ടതായി വരും. നേതൃഗുണം ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങള്‍ക്ക് മന്ദത വരും. പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. അച്ഛനില്‍ നിന്നുള്ള സുഖാനുഭവങ്ങള്‍ക്ക് കുറവ് വരും. മറ്റുള്ളവരെ ക്ലേശിപ്പിക്കാതെ ശ്രദ്ധിക്കണം. വീട്ടില്‍ അതിഥികള്‍ ഉണ്ടാകും. ശ്രേഷ്ഠകര്‍മ്മങ്ങള്‍ ചെയ്യാനവസരങ്ങള്‍ വരും. വാഹനങ്ങള്‍ വാങ്ങാന്‍ യോഗമുണ്ട്. തനിക്ക് ഉചിതങ്ങളായ പ്രവൃത്തികള്‍ ചെയ്യാനാകും. വാക്സാമര്ത്ഥ്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ബന്ധനാവസ്ഥയുണ്ടാകാനിടയുണ്ട്. കഫത്തിന്റെ ഉപദ്രവം കൂടുതലാകും.
ദോഷശാന്തിക്ക് സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം നടത്തുകയും
'ജയശ്രീ കണ്ഠദയിതേ ജയശ്രീ ലളിതാംബികേ
ജയശ്രീ വിജയേ ദേവി വിജയശ്രീസമൃദ്ധിതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കുജന് ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുവിധം പരിഹരിക്കപ്പെടും. ധനത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. പരാജയഭീതി എപ്പോഴും ഉണ്ടാകും. കലഹവാസന കൂടുതലാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. പ്രസിദ്ധി ലഭിക്കും. വാഹനങ്ങള്‍ വാങ്ങാം. മക്കളെക്കൊണ്ട് സമ്മിശ്രഫലമായിരിക്കും. ത്വക്രോഗം, അര്‍ശ്ശോരോഗം ഇവയ്ക്ക് യുക്തമായ ഔഷധങ്ങള്‍ സേവിക്കണം. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. സാവധാനം കാര്യങ്ങള്‍ ചെയ്യുന്ന രീതിയായിരിക്കും.
ദോഷശാന്തിക്ക് ശിവന് ധാര കഴിക്കുകയും
'ആദിദേവ നമസ്തുഭ്യം
പ്രസീദമമ ഭാസ്കര
ദിവാകര നമസ്തുഭ്യം
പ്രഭാകര നമസ്തുതേ.'
ഈ സ്തോത്രം നിത്യവും രാവിലെ ഇരുപത്തിയേഴ് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ഏഴില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കുജന് ഇതാണ് ഗ്രഹസ്ഥിതി.
എരിവുരസത്തില് നിന്ന് ഉദരവ്യാധിയുണ്ടാകാനിടയുണ്ട്. കലഹവാസന കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ നിന്ന് മാറിനില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകും. ഭാര്യാ- ഭര്ത്തൃകലഹങ്ങള്ക്കിടയുണ്ട്. സഞ്ചാരക്ലേശം ഉണ്ടാകും. അലസത കൂടുതലാകും. മുഷിഞ്ഞതും കീറിയതുമായ വേഷം ഉപേക്ഷിക്കണം. അപകടങ്ങള്‍ക്കും അംഗവൈകല്യത്തിനും ഇടയുണ്ട്. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. ഭാര്യ/ഭര്‍ത്തൃവീട്ടില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാനിടയുണ്ട്. കലാകാരന്മാര്ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. സാഹസപ്രവൃത്തികളിലേര്പ്പെടരുത്. തൊഴില്‍സ്ഥാനത്ത് കലഹങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്ക് ഗണപതിഹോമം കഴിക്കുകയും,
'രാമലിംഗം പ്രതിഷ്ഠായ
വൈഹഹികകൃതം തഥാ
ജാതകാദി ച സന്താനം,
ഏകബില്വം ശിവാര്‍പ്പണം.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ്: (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ആറില്‍ ആദിത്യന്, ബുധന്‍, ശുക്രന്, രാഹു, ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കുജന്, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹസ്ഥിതി.
ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. എല്ലാ രംഗങ്ങളിലും വിജയപ്രതീക്ഷയുണ്ടാകും. എല്ലാത്തിനോടും പ്രത്യേകം ആഗ്രഹം തോന്നും. ഉന്നതസ്ഥാനങ്ങളിലുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാനാകും. അച്ഛനോ, തത്തുല്യരായവര്ക്കോ ക്ലേശാനുഭവവാസന കൂടുതലാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. ശത്രുജയം ഉണ്ടാകും. മറ്റുള്ളവരെ ആശ്രയിക്കേണ്ടതായ വരും. പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരണയുണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭാര്യാ/ഭര്‍ത്താവ് മൂലം പല ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. രോഗാരിഷ്ടതകളുണ്ടാകും.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലിയും, വിഷ്ണുക്ഷേത്രത്തില്‍
വിഷ്ണുസൂക്തം പുഷ്പാഞ്ജലിയും കഴിച്ച്,
'ഹരമേ ദുരിതം ഗോവിന്ദ
കുരുമേ കുശലം ഗോവിന്ദ
ഹരമേ ദുരിതം കുരുമേകുശലം
ഭവമേ ശരണം ഗോവിന്ദ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
അഞ്ചില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കുജന്, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
പൊതുവേ സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. ഏകാന്തത ഇഷ്ടപ്പെടും. രോഗാരിഷ്ടതകള്‍ ബുദ്ധിമുട്ടിക്കും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. ഈശ്വര പൂജാതാല്പ്പര്യം വര്‍ദ്ധിക്കും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. വര്‍ത്തമാനത്തില്‍ മാന്യത പുലര്‍ത്തണം. മറ്റുള്ളവരോടുള്ള ഔദാര്യം കൂടുതലാകും. ഗുണാനുഭവങ്ങള്‍ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് പല കാര്യങ്ങളും നേടാനാകും. അമ്മയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നില്ക്കാന് പറ്റാതെ വരും. യാത്രകള്‍ വേണ്ടിവരും. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാം. വാഹനങ്ങള്‍ വാങ്ങാം.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'നമോ നമോ ലോകഗുരു പ്രധാനേ
നമോ നമസ്തേഖില മാഗ്വിഭൂത്യൈ
നമോതുലക്ഷ്മൈ ജഗദേക തുഷ്ട്യൈ
നമോ നമശ്ശാംഭവി സര്വ്വശക്ത്യൈ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
നാലില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, ആറില്‍ വ്യാഴം, ഏഴില്‍ കുജന്, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ഹൃദയബന്ധിയായ അസുഖമുള്ളവര്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഒരു വീടുകൂടി ഉണ്ടാകാനുള്ള യോഗമുണ്ട്. പൂര്‍വ്വികസ്വത്തിന് ഹാനിവരും. ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. വഴിയാത്രകള്‍ ശ്രദ്ധിക്കണം. കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. മാന്ത്രികവിദ്യയില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. കപടതയോടെ സംസാരിക്കേണ്ടതായി വരും. സുഹൃത്തുക്കളുടെ വഞ്ചനയില്‍പ്പെടാതെ സൂക്ഷിക്കണം.
ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'വംശീവിഭൂഷിത കരാന്നവനീരദാഭാത്
പീതാംബരാ ദരുണ ബിംബഫലോധരോഷ്ഠാത്
കൃഷ്ണാത്പരം കിമപി തത്വമഹം നജാനേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
മൂന്നില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, അഞ്ചില്‍ വ്യാഴം, ആറില്‍ കുജന്, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. കഫത്തിന്റെ ഉപദ്രവം കൂടുതലാകും. ശൗര്യം കുറയ്ക്കണം. സജ്ജനങ്ങളെ കുറ്റം പറയരുത്. അച്ഛനുമായി കലഹിക്കാതെ ശ്രദ്ധിക്കണം. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. എല്ലാവര്ക്കും വശംവദനായി പ്രവര്‍ത്തിക്കേണ്ടതായി വരും. വായുക്ഷോഭം ഉണ്ടാകും. ചില സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. ഒന്നിലും താല്‍പ്പര്യം തോന്നുകയില്ല. കോപം നിയന്ത്രിക്കണം. മക്കളെക്കൊണ്ട് സമാധാനം ലഭിക്കുമെങ്കിലും ചില ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. യാത്രകള്‍ വേണ്ടിവരും. വിശപ്പ് കൂടുതലാകും. മുറിവ്, വ്രണം ഇവയുണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്ക് സുബ്രഹ്മണ്യസ്വാമിക്ക് പാല്‍പ്പായസ നിവേദ്യം നടത്തുകയും,
'ആഞ്ജനേയ മതിപാടലാനനം
കാഞ്ചനാദ്രികമനീയവിഗ്രഹം
പാരിജാത തരുമൂലവാസിനം
ഭാവയാമിപവമാന നന്ദനം.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, നാലില്‍ വ്യാഴം, അഞ്ചില്‍ കുജന്, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹസ്ഥിതി.
മനഃസ്വസ്ഥത കുറയും. മറ്റുള്ളവരാല്‍ അപഹരിക്കപ്പെട്ട ധനം കൈവശം വരാനിടയുണ്ട്. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. ചഞ്ചലബുദ്ധിയായിരിക്കും. മൂത്രാശയബന്ധിയായ അസുഖങ്ങള്‍ക്കിടയുണ്ട്. അധര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കും. സാഹിത്യാസ്വാദനം നടത്താനവസരം ലഭിക്കും. നിര്ബന്ധബുദ്ധിയുപേക്ഷിക്കണം. വീട് മോടിപിടിപ്പിക്കാനാകും. വാഹനങ്ങള്‍ വാങ്ങാം. ചില സുഖാനുഭവങ്ങളും ഉണ്ടാകും.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഖഡ്ഗം കപാലം ത്രിശിഖം ച ഖേടം
ഭുജൈര്ദധാനാം ശിശുചന്ദ്രഭൂഷാം
ഭുജംഗമൈര്ഭൂഷിത കാമദേഹാം
കാളീം നവാംഭോദനിഭാം നമാമി.'
ഈ ഭദ്രകാളീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ആദിത്യന്, ബുധന്‍, ശുക്രന്, ശനി, രാഹു, മൂന്നില്‍ വ്യാഴം, നാലില്‍ കുജന്, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
ജോലി ചെയ്യാന്‍ മടി കൂടുതലാകും. തലമുടി കൂടുതലായി പൊഴിയും. കോപവും ശൂരതയും ഉണ്ടാകും. അക്ഷമ കൂടുതലാകും. വീട്ടില്‍ മനഃസ്വസ്ഥത കുറയും. അമ്മയുടെ അപ്രീതിയുണ്ടാകാതെ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. ബുദ്ധി നല്ലവണ്ണം പ്രവര്‍ത്തിക്കും. ഉദരവ്യാധി ശ്രദ്ധിക്കണം. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സ്ത്രീജനങ്ങള്‍ക്ക് അധീനമാകാതെ ശ്രദ്ധിക്കണം. ജന്തുക്കളുടെ ഉപദ്രവം, മുള്ളുകൊണ്ടുള്ള മുറിവ് ഇവ സൂക്ഷിക്കണം. തൊഴില്‍രംഗം മെച്ചമല്ല. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ താമസിക്കും. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ഐക്യമന്ത്രസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും,
'ശകലിതദ്വിഷം ശശധരത്വിഷം
ശമലനാശനം ശമ വിഭൂഷണം
ശതമഖാര്ച്ചിതം ശനിനിവാരകം
ശരണമാശ്രയേ ശബരികേശ്വരം.'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
