ദ്വൈവാരഫലങ്ങള്‍ (1-12-2025 മുതല്‍ 15-12-2025 വരെ 1201 വൃശ്ചികം 15 മുതല്‍ 29 വരെ)
ദ്വൈവാരഫലങ്ങള്‍
(1-12-2025 മുതല്‍ 15-12-2025 വരെ 1201 വൃശ്ചികം 15 മുതല്‍ 29 വരെ)
ഗ്രഹപ്പകര്‍ച്ച
ഡിസംബര്‍ 1 ന് ഏകാദശി. പകല്‍ ഒരു മണി 38 മിനിട്ട് മുതല്‍ രാത്രി 12 മണി 14 മിനിട്ട് വരെ ഹരിവാസരം. 2ന് പ്രദോഷം. 4 ന് പൗര്‍ണ്ണമി. 15 ന് ഏകാദശി. പകല്‍ 2 മണി 44 മിനിട്ട് മുതല്‍ രാത്രി 4 മണി ഒരു മിനിട്ട് വരെ ഹരിവാസരം. ഡിസംബര്‍ 5 ന് പകല്‍ 5 മണി 13 മിനിട്ടിന് വ്യാഴം മിഥുനം രാശിയിലേയ്ക്കു പകരും. ഡിസംബര്‍ 6 ന് രാത്രി 8 മണി 28 മിനിട്ടിന് ബുധന്‍ വൃശ്ചികം രാശിയിലേയ്ക്കും ഡിസംബര്‍ 7 ന് രാത്രി 8 മണി 18 മിനിട്ടിന് കുജന്‍ ധനുരാശിയിലേയ്ക്കും ഡിസംബര്‍ 16 ന് പുലര്‍ച്ചെ 4 മണി 22 മിനിട്ടിന് തുലാക്കൂറില്‍ ആദിത്യസംക്രമം
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
നാലില്‍ വ്യാഴം, അഞ്ചില്‍ കേതു, ഏഴില്‍ ബുധന്‍, അഷ്ടമത്തില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, പതിനൊന്നില്‍ രാഹു, ശനി ഇതാണ് ഗ്രഹനില.
മന:സ്വസ്ഥത കുറയും. ധനാഗമങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണം തടസ്സം കൂടാതെ നടക്കും. മക്കള്‍ക്ക് സുഖദുഃഖ സമ്മിശ്രഫലമാകും. ഒടിവ്, ചതവ്, വ്രണങ്ങള്‍ ഇവ ശ്രദ്ധിക്കണം. മനസ്സിന് ആഘാതമുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കരുത്. കലഹവാസന കൂടുതലാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറിവാങ്ങാനവസരം ലഭിക്കും. അലച്ചിലും, ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങള്‍ കുറെയൊക്കെ മാറിക്കിട്ടും. ഭൂമിസംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്.
ദോഷശാന്തിക്കായി ഭഗവതി ക്ഷേത്രത്തില്‍ ജയദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ഓം കാത്യായതായ വിദ്മഹേ
കന്യകുമാരി ധീമഹി
തന്നോ ദുര്‍ഗ്ഗാപ്രചോദയാത്.'
ഈ ദുര്‍ഗ്ഗാസൂക്തം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
മൂന്നില്‍ വ്യാഴം, നാലില്‍ കേതു, ആറില്‍ ബുധന്‍, ഏഴില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങള്‍ മാറും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വീട്ടില്‍ സ്വസ്ഥത കുറയും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. എപ്പോഴും ദൈന്യഭാവം ആയിരിക്കും. ദാമ്പത്യകലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. നേത്രരോഗം, ഉദരവ്യാധികള്‍ ഇവ ശ്രദ്ധിക്കണം. കലഹസ്വഭാവം കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങളും കൂടുതലാകും. മനഃസ്വസ്ഥതയ്ക്ക് കോട്ടം വരും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായിവരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ഫണാഷ്ടശതശേഖരം
ദ്രുതസുവര്‍ണ്ണ പുഞ്ജപ്രദം
വാതാഭരണഭൂഷണം
തരുണജാല താമ്രാംശുകം
സ വജ്ര വരലക്ഷണം
നവസരോജ രക്തേക്ഷണം
നമാമി ശിരസാ സുരാസുര
നമസ്കൃതാം വാസുകിം.'
ഈ സര്‍പ്പസ്തോത്രം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, മൂന്നില്‍ കേതു, അഞ്ചില്‍ ബുധന്‍, ആറില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. വായുകോപം, അര്‍ശ്ശോരോഗം ഇവ ശ്രദ്ധിക്കണം. ധനലാഭൈശ്വര്യങ്ങളുണ്ടാകും. ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. മക്കളുമായുള്ള കലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടുതലാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. നേതൃഗുണം ഉണ്ടാകും. അക്ഷമ കൂടുതലാകും. സഹോദരങ്ങളുമായി അകലേണ്ടതായി വരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഭൂമികൈമാറ്റങ്ങള്‍ക്ക് ശ്രമിക്കാം. ആലോചനയിലുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഠിനശ്രമം വേണ്ടിവരും.
ദോഷശാന്തിക്കായി ഭദ്രകാളിക്ഷേത്രത്തില്‍ ഗുരുതിപുഷ്പാഞ്ജലി കഴിക്കുകയും
'ദ്വിഷഡ്ഭുജം ഷണ്‍മുഖമംബികാസുതം
കുമാരമാദിത്യ സമാനതേജസം
വന്ദേമയൂരാസനമഗ്നിസംഭവം
സേനാന്യമദ്വാഹമഭീഷ്ട സിദ്ധയേ.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കേതു, നാലില്‍ ബുധന്‍, അഞ്ചില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി ഇതാണ് ഗ്രഹനില.
മന:സ്വസ്ഥത കുറയും. വീടിനായുള്ള ശ്രമം സഫലമാകും. ആപത്ഭീതി പലപ്പോഴും ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. മക്കള്‍ക്ക് കലഹസ്വഭാവം കൂടുതലാകും. പോലീസ് കേസുകളില്‍പ്പെടാതെ ശ്രദ്ധിക്കണം. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടരുത്. ഉറച്ച തീരുമാനങ്ങളെടുക്കാനാകാതെ പ്രയാസപ്പെടും. അധര്‍മ്മങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. ഉപാസനകള്‍ക്ക് ഭംഗം വരും. അസമയത്തെ യാത്രകള്‍ ഒഴിവാക്കണം. സന്ധിവേദനകള്‍ കൂടുതലാകും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'വിശ്വാസിനോ ദുര്‍ഗ്ഗഹാ ജാതവേദഃ
സിന്ധുന്നനാവാ ദുരിതാതിപര്‍ഷി
അഗ്നേ അത്രിവന്മനസാ ശൃണാനോ ള സ്മാകം
چബോധ്യവിതാ തന്ത്രനാം
ഈ ദുര്‍ഗ്ഗാസൂക്തം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, മൂന്നില്‍ ബുധന്‍, നാലില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പന്ത്രണ്ടില്‍ ഗുരു ഇതാണ് ഗ്രഹനില.
വീട്ടില്‍ സ്വസ്ഥത കുറയും. ശരീരക്ഷീണം കൂടുതലാകും. സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. ഹൃദയബന്ധിയായ അസുഖമുള്ളവര്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ക്ക് കേടുപറ്റാനിടയുണ്ട്. പൂര്‍വ്വികധനത്തിന് ഹാനി വരാനിടയുണ്ട്. മനസ്സ് ചഞ്ചലമായിരിക്കും. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. നാല്‍ക്കാലികള്‍ക്ക് നാശം വരും. കപകടകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായിവരും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. പല കാര്യങ്ങള്‍ക്കും പരാശ്രയം വേണ്ടിവരും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവാകും.
ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,
'ഹേ പാര്‍വ്വതീ ഹൃദയവല്ലഭ ചന്ദ്രമൗലേ
ഭൂതാധിപ പ്രമഥനാഥ ഗിരീശ ചാപ!
ഹേ വാമദേവ ഭവരുദ്ര പിനാകപാണേ
സംസാരദുഃഖഗഹനാജ്ജഗദീശരക്ഷ!'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
രണ്ടില്‍ ബുധന്‍, മൂന്നില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ കുറെയൊക്കെ മാറിക്കിട്ടും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ വഞ്ചനകളില്‍പ്പെടാതെ ശ്രദ്ധിക്കണം. നേത്രരോഗങ്ങള്‍ക്ക് വേണമെങ്കില്‍ ശസ്ത്രക്രിയ നടത്താം. ശത്രുക്ഷയം വരും. വ്യവഹാരങ്ങള്‍ വിജയിക്കും. ഏത് പ്രതിസന്ധിയും സമചിത്തതയോടും, നല്ലവാക്കുകള്‍ പറഞ്ഞും നേരിടാനാകും. അസാധ്യമെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ സാദ്ധ്യമാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ നാരായണസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'യത്രയന്ത്ര രഘുനാഥകീര്‍ത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരി പരിപൂര്‍ണ്ണ ലോചനം
മാരുതീം നമത രാക്ഷസാന്തകം'
ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ലഗ്നത്തില്‍ ബുധന്‍, രണ്ടില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. മനഃസ്വസ്ഥത കുറയും. സ്ഥാനക്കയറ്റം ലഭിക്കും. മനോവിചാരം കൂടുന്നതിനനുസരിച്ച് ആധി കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവം, അഗ്നിഭയം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. തൊഴിലില്‍ ചില നൂതനകള്‍ വരാനിടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. മക്കളെക്കൊണ്ട് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ആരോഗ്യം പൊതുവേ നല്ലതല്ല. കച്ചവടങ്ങള്‍ ലാഭകരമാകും. ജന്തുക്കളില്‍നിന്ന് ഉപദ്രവം ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ഉമാമഹേശ്വര കുമാരഗണപതി
നമാമി ഗജമുഖ ദയാനിധേ
ലംബോദര ഗംഗാധരപുത്ര
അംബാസുത പങ്കേരുഹനേത്ര.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ലഗ്നത്തില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കേതു, പന്ത്രണ്ടില്‍ ബുധന്‍ ഇതാണ് ഗ്രഹസ്ഥിതി.
വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. മനോവ്യാധികള്‍ വര്‍ദ്ധിച്ച്, അസ്വസ്ഥതകള്‍ ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വഴിയാത്രകളില്‍ വൈഷമ്യങ്ങള്‍ ഉണ്ടാകും. ധനനാശങ്ങള്‍ സൂക്ഷിക്കണം. കാര്യതടസ്സങ്ങള്‍മൂലം അലച്ചിലും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങളും സുഖനിദ്രയും ലഭിക്കും. സാഹസിക പ്രവര്‍ത്തികളിലേര്‍പ്പെടരുത്. ശില്‍പ്പവേല ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. കാര്യനിര്‍വ്വഹണശക്തിയും ആത്മബോധവും ഉണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് പാനക നിവേദ്യം നടത്തുകയും
'ജഗത്കാരു, ജഗത്ഗൗരി,
ജഗത്കാരുമുനിപ്രിയ
നാഗസോദരീ, നാഗേശീ,
മനസാ സിദ്ധയോഗിനീ,
ശൈവീ, വൈഷ്ണവീ,
ആസ്തിക മാതാവ്,
വിഷഹാരിണീ മഹാജ്ഞാനാچ
ഈ നാമങ്ങള്‍ ജപിച്ച് നാഗദൈവങ്ങളെ ഭജിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കേതു, പതിനൊന്നില്‍ ബുധന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവ് വരും. നിര്‍ബന്ധബുദ്ധി കുറയ്ക്കണം. സജ്ജനനിന്ദയും ഒഴിവാക്കണം. മറ്റുള്ളവര്‍ക്ക് വശവര്‍ത്തിയായി ഒന്നും ചെയ്യരുത്. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. അമ്മയ്ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. യാത്രകള്‍ വേണ്ടിവരും. മടി കൂടുതലാകും. ബന്ധുക്കളോടകന്ന് നില്‍ക്കേണ്ടതായിവരും. മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക് പോകരുത്. എല്ലാ കാര്യങ്ങളും ഉറച്ച ബുദ്ധിയോടെ നേരിടണം. മക്കള്‍ക്ക് ക്ഷേമം ഉണ്ടാകും. അല്‍പ്പമായ ചില സുഖാനുഭവങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,
'ത്വമേ വാഘഭാവാധൃതാസത്യവാദിര്‍-
ന ജാതാ ജിതക്രോധനാത്ക്രോധ നിഷ്ഠാ
ഇഡാ പിംഗലാ ത്വം സുഷുമ്നാ ച നാഡീ
നമസ്തേ ജഗത്താരിണീ ത്രാഹി ദുര്‍ഗ്ഗേ!'
ഈ ദുര്‍ഗ്ഗാസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, പത്തില്‍ ബുധന്‍, പതിനൊന്നില്‍ ആദിത്യന്‍, കുജന്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
ധനാഭിവൃദ്ധിയുണ്ടാകും. യശസ്സും കീര്‍ത്തിയും വര്‍ദ്ധിക്കും. നല്ല സഹായികള്‍ ഉണ്ടാകും. കര്‍മ്മപുഷ്ടിയുണ്ടാകും. പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ശൗര്യവും വീര്യവും കൂടുതലാകും. കാര്യസാധ്യങ്ങളുണ്ടാകും. നൂതന വസ്ത്രാദ്യലങ്കാര സാധനങ്ങള്‍ ലഭ്യമാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ബന്ധുജനസഹകരണം ലഭിക്കും. വാഹനങ്ങള്‍ വാങ്ങും.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ത്രിപുരസുന്ദരീ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'പ്രണതാനാം പ്രസീദഭയം ദേവി വിശ്വാര്‍ത്തിഹാരിണീ
ത്രൈലോക്യ വാസിനാ മീഢ്യേ
ലോകാനാം വരദാ ഭവ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, ആറില്‍ വ്യാഴം, ഏഴില്‍ കേതു, ഒന്‍പതില്‍ ബുധന്‍, പത്തില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകുമെങ്കിലും തൊഴില്‍രംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണം തുടങ്ങാം. പൂര്‍വ്വികധനം ലഭിക്കാനിടയുണ്ട്. പ്രായോഗികബുദ്ധിയുപയോഗിച്ച് കാര്യതടസ്സങ്ങള്‍ മാറ്റാനാകും. തുടങ്ങുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സാഹസപ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. സജ്ജനങ്ങളുടെ ആദരവ് ലഭിക്കും. വാക്സാമര്‍ത്ഥ്യംമൂലം പല രംഗങ്ങളിലും വിജയം വരിക്കാനാകും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതങ്ങളായ പ്രവൃത്തികള്‍ ചെയ്യാനാകും. ശത്രുജയം ഉണ്ടാകും. ബന്ധുജനസഹായം ലഭ്യമാകും.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ അഷ്ടോത്തരാര്‍ച്ചന നടത്തുകയും,
'നമോ ദേവി ദുര്‍ഗ്ഗേ ശിവേ ഭീമനാദേ
സരസ്വത്യ രുന്ധത്യമോഘസ്വരൂപേ
വിഭൂതിഃ ശചികാലരാത്രിഃ സതീത്വം
നമസ്തേ ജഗത്താരിണീ ത്രാഹി ദുര്‍ഗ്ഗേ.'
ഈ ദുര്‍ഗ്ഗാസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, അഞ്ചില്‍ വ്യാഴം, ആറില്‍ കേതു, അഷ്ടമത്തില്‍ ബുധന്‍, ഒന്‍പതില്‍ ആദിത്യന്‍, കുജന്‍, ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത ലഭിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറും. ത്വക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ദൂരയാത്രകള്‍, വാക്കുതര്‍ക്കങ്ങള്‍, അസമയത്തെ യാത്രകള്‍ ഇവ ഒഴിവാക്കണം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. നാല്‍ക്കാലി വളര്‍ത്തല്‍ ലാഭകരമാകും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ബാങ്ക്ലോണ്‍ തുടങ്ങിയവ വേഗത്തില്‍ ശരിയാകും. വായ്പ കൊടുത്ത പണം, സ്വര്‍ണ്ണം ഇവ ലഭിക്കാന്‍ കാലതാമസം വരും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം കഴിക്കുകയും,
'ജലേഷുമാം രക്ഷതു മത്സ്യമൂത്തിര്‍
യാദോഗണേദ്യോവരുണ സ്യപാശാത്
സ്ഥലേഷുമായവടുവാമനോള വ്യാത്
ത്രിവിക്രമഃ ഖോവതു വിശ്വരൂപഃ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512,
വ. പറവൂര്‍, 9446057752
