ദ്വൈവാരഫലങ്ങള്‍ (1-7-2025 മുതല്‍ 15-7-2025 വരെ 1200 മിഥുനം 17 മുതല്‍ 31 വരെ)

ദ്വൈവാരഫലങ്ങള്‍ (1-7-2025 മുതല്‍ 15-7-2025 വരെ 1200 മിഥുനം 17 മുതല്‍ 31 വരെ)

ദ്വൈവാരഫലങ്ങള്‍

(1-7-2025 മുതല്‍ 15-7-2025 വരെ 1200 മിഥുനം 17 മുതല്‍ 31 വരെ)

ഗ്രഹപ്പകര്‍ച്ച

ജൂലൈ 1 ന് ഷഷ്ഠി. 6 ന് ഏകാദശി. പകല്‍ 2 മണി 42 മിനിട്ട് മുതല്‍ 
രാത്രി 3 മണി 47 മിനിട്ടുവരെ ഹരിവാസരം
ജൂലൈ 8 ന് പ്രദോഷം. 10 ന് ഗുരുപൂര്‍ണ്ണിമ

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

രണ്ടില്‍ ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, വ്യാഴം, നാലില്‍ ബുധന്‍, അഞ്ചില്‍  കുജന്‍, കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.

ധനാഭിവൃദ്ധിയുണ്ടാകും. വീടുപണി തടസ്സമില്ലാതെ മുന്നോട്ടുപോകും. നാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. സാഹസപ്രവൃത്തികളിലേര്‍പ്പെടുന്നത് സൂക്ഷിച്ചുവേണം. കോപം നിയന്ത്രിക്കണം. ബന്ധുജനങ്ങളോടകന്ന് കഴിയേണ്ടതായി വരും. കീര്‍ത്തി ലഭിക്കും. ഗണിതവിഷയങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. വാഹനങ്ങള്‍ വാങ്ങാം. വീട്ടില്‍ സ്വസ്ഥതയുണ്ടാകും. എല്ലാകാര്യങ്ങളിലും പരാജയഭീതിയുണ്ടാകുമെങ്കിലും വിജയിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സഹോദരസഹായം ലഭ്യമാകും. ദഹനക്കുറവ് മൂലമുള്ള അസ്വസ്ഥതകള്‍ ശ്രദ്ധിക്കണം. വായ്പകള്‍ ശരിയാകും.

ദോഷപരിഹാരാര്‍ത്ഥം ശിവന് ധാര കഴിക്കുകയും

'ഗിരീശം ഗണേശം ഗളേനീലവര്‍ണ്ണം
ഗവേന്ദ്രാദിരൂഢം ഗണാതീതരൂപം
ഭവം ഭാസ്വരം ഭസ്മനാഭൂഷിതാംഗം
ഭവാനീ കളത്രം ഭജേ പഞ്ചവക്ത്രം'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, വ്യാഴം, മൂന്നില്‍ ബുധന്‍, നാലില്‍  കുജന്‍, കേതു,  പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. അപഹരിക്കപ്പെട്ടതോ വഞ്ചനയിലൂടെയോ ലഭിച്ച പണം കൈവശം വരാനിടയുണ്ട്. നേത്രരോഗം, മുഖത്ത് നീര്‍ക്കെട്ട്, ത്വക്ക്രോഗം ഇവയ്ക്ക് സാദ്ധ്യതയുണ്ട്. മനഃസ്വസ്ഥത കുറയും. ശൗര്യം കൂടുതലാകും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. യാത്രകള്‍ വേണ്ടി വരും. കൗളമാര്‍ഗ്ഗക്രിയകളില്‍ താല്‍പ്പര്യം കൂടുതലാകും. സൗമ്യമായി സംസാരിച്ച് കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കണം. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. തര്‍ക്കവിഷങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം എടുക്കരുത്.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ക് ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'ധര്‍മ്മപാല പരിവാരസേവിത 
പുണ്യവാരിനിധേ വിഭോ
സോമഖണ്ഡ വിഭൂഷഭാസുര 
സര്‍വ്വഥാ പരിഹാഹിമാം.'

ഈ സ്തോത്രം ജപിച്ച് സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ ആദിത്യന്‍, വ്യാഴം, രണ്ടില്‍ ബുധന്‍, മൂന്നില്‍  കുജന്‍, കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

തലയില്‍ താരന്‍, ചൊറിച്ചില്‍ ഇവയുണ്ടാകും. അലസതയും കോപവും കൂടുതലാകും. മനസ്സില്‍ ക്രൂരചിന്തകള്‍ ഉടലെടുക്കും. അക്ഷമ കൂടുതലാകും. ദയാദാക്ഷിണ്യം കുറയും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. സഹോദരര്‍ക്ക് സമ്മിശ്രഫലമായിരിക്കും. ധനാഗമം ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. അലങ്കാരസാധനങ്ങള്‍ വാങ്ങാനാകും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. സുഖമായ നിദ്ര, ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ഇവ ലഭിക്കും. നേതൃഗുണം ഉണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. തൊഴില്‍രംഗം മെച്ചമല്ല.

ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ ദുര്‍ഗാസൂക്തം പുഷ്പാഞ്ജലി 
കഴിക്കുകയും

'യക്ഷ കിന്നര 
ഗന്ധര്‍വ്വ സിദ്ധവിദ്യാധരൈസദാ
സ്തുയമാനം മഹാത്മാനം 
വന്ദേഹം ഗണനായകം.'

ഈ ഗണപതിസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ ബുധന്‍, രണ്ടില്‍  കുജന്‍, കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, വ്യാഴം ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ക്കനുസരിച്ച് ചെലവുകളും കൂടുതലാകും. പൂര്‍വ്വിക ധനങ്ങള്‍ ലഭിക്കാനിടയുണ്ട്. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വിശേഷകാര്യങ്ങളെ അറിയാനുള്ള താല്‍പ്പര്യം കൂടുതലാകും. സുഖകാര്യങ്ങള്‍ ഉണ്ടാകാം. കണ്ണിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. സത്യത്തെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. കടം വാങ്ങാതെയും കൊടുക്കാതെയും ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഏകാഗ്രത നഷ്ടപ്പെടും. ഉപാസനകള്‍ക്ക് ഭംഗം വരും. ദുര്‍ജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. 

ദോഷപരിഹാരാര്‍ത്ഥം ഗണപതിഹോമം കഴിക്കുകയും

'വസുദേവ സുതം ദേവം
 കംസചാണൂരമര്‍ദ്ദനം
ദേവകീപരമാനന്ദം 
കൃഷ്ണം വന്ദേ ജഗത്ഗുരും.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍  കുജന്‍, കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, വ്യാഴം, പന്ത്രണ്ടില്‍ ബുധന്‍ ഇതാണ് ഗ്രഹനില.

കര്‍മ്മമണ്ഡലം ശക്തിപ്പെടും. ചെലവുകള്‍ കൂടുതലാകും. കലഹവാസന വര്‍ദ്ധിക്കും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. പല്ല്, നാവ്, കാല് എന്നീ അംഗങ്ങളിലുള്ള രോഗപീഡ ശ്രദ്ധിക്കണം. അര്‍ശ്ശോരോഗവും ശ്രദ്ധിക്കണം. കോപാധിക്യം നിയന്ത്രിക്കണം. മഹത്തായ പ്രവൃത്തികള്‍ ചെയ്യാനാകും. മടി കൂടുതലാകും. വിദ്യാര്‍ത്ഥികളുടെ അലസത മാറും. മുറിവുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. കാര്യക്ഷമതയുണ്ടാകും. മനോവ്യാധികള്‍ മാറും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും.

ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരി മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'ഓം ശക്തിഃ ഓം ശക്തിഃ ഓം ശക്തിഃ ഓം
ഓം ശക്തിഃ മഹാശക്തി പരാശക്തി ഓം
ഓം ശക്തിഃ ഓം ശക്തിഃ ഓം ശക്തിഃ ഓം
ഓം ശക്തിഃ മഹാശക്തിഃ പരാശക്തിഃ ഓം. '

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ആറില്‍ രാഹു, ഏഴില്‍ ശനി, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ ആദിത്യന്‍, വ്യാഴം, പതിനൊന്നില്‍ ബുധന്‍, പന്ത്രണ്ടില്‍  കുജന്‍, കേതു ഇതാണ് ഗ്രഹനില.

എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വീടുണ്ടാകാനുള്ള യോഗം ഉണ്ട്. ലോണുകള്‍ തടസ്സം കൂടാതെ ശരിയാകും. ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സാധിക്കും. ചില അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. പാഴ്ച്ചെലവുകള്‍ ഉണ്ടാകും. വാക്സാമര്‍ത്ഥ്യം കൊണ്ട് ധനാഗമം ഉണ്ടാകും. മനഃസന്തോഷം ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം കഴിക്കുകയും

'ഈശ്വരം ശബരാകാരം 
ദയിതാസഹിതം വിഭും
സ്ഥാണുകോണാഖ്യധാമസ്ഥം 
ശിവം വന്ദേപരാല്‍പരം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, വ്യാഴം,  പത്തില്‍ ബുധന്‍, പതിനൊന്നില്‍  കുജന്‍, കേതു ഇതാണ് ഗ്രഹനില.

ധനൈശ്വര്യങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. മനഃസ്വസ്ഥത കുറയും. അവിചാരിതമായ ചില ആപത്തുകള്‍ക്കിടയുണ്ട്. സ്ഥാനമാനങ്ങള്‍ ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ സാദ്ധ്യതയുണ്ടാകാം. ശത്രുക്ഷയം വരും. മക്കളെക്കൊണ്ട് ചില ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനാകും. രോഗാരിഷ്ടതകള്‍ക്ക് സമാധാനം കിട്ടും. ഭൂമിയുടെ വില്‍പ്പന ലാഭകരമാകും. വ്യവഹാരങ്ങളില്‍ വിജയിക്കും. മംഗളകര്‍മ്മങ്ങള്‍ ഭംഗിയായി നടത്താനാകും.
ദോഷപരിഹാരാര്‍ത്ഥം സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും

'ത്രുഭുവന പരിഗുപ്തൈഃ 
കൃഷ്ണപാദാബ്ജ ഭക്ത്യാ
വിജിതസകലഭൂഭൃത് വൈരിണഃ ഫല്‍ഗുനേന
അഹിവരഫണമദ്ധ്യേസ്ഥാപിതം വിശ്വവന്ദ്യം
ഹൃദയകമല മദ്ധ്യേ ഭാവയാമ്യം ബുജാക്ഷം.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, വ്യാഴം, ഒന്‍പതില്‍ ബുധന്‍, പത്തില്‍  കുജന്‍, കേതു ഇതാണ് ഗ്രഹനില.

വീട്ടില്‍ സ്വസ്ഥത കുറയും. മനോവ്യാധികള്‍ കൂടുതലാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ധനപുഷ്ടിയുണ്ടാകും. ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടുമെങ്കിലും പാര്‍ട്ട്നര്‍ തമ്മില്‍ കലഹങ്ങള്‍ക്കിടയുണ്ട്. മക്കളെക്കൊണ്ടുള്ള ആധി കൂടുതലാകും. സ്ത്രീകള്‍/ പുരുഷന്മാര്‍ മൂലം ചില പ്രയാസങ്ങളുണ്ടാകാനിടയുണ്ട്. ചില കഠിനമായ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. കഴുത്തിനോടും തോളിനോടും അനുബന്ധിച്ച് അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് എള്ളുപായസം കഴിക്കുകയും

'വടവിടപസമീപേഭൂമിഭാഗേ നിഷണ്ണം
സകല മുനി ജനാനാംജ്ഞാനദാതാരമാരാല്‍
ത്രിഭുവനഗുരുമീശം ദക്ഷിണാമൂര്‍ത്തി ദേവം
ജനനമരണദുഃഖച്ഛേദ ദക്ഷം നമാമി.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, ആറില്‍ ശുക്രന്‍, ഏഴില്‍ ആദിത്യന്‍, വ്യാഴം, അഷ്ടമത്തില്‍ ബുധന്‍, പത്തില്‍  കുജന്‍, കേതു ഇതാണ് ഗ്രഹനില.

ഉദരവ്യാധികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ പ്രതീക്ഷിക്കണം. തൊഴില്‍രംഗം മെച്ചമല്ല. മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. കഠിനപ്രയത്നവും വാക്സാമര്‍ത്ഥ്യവും കൊണ്ട് ചില പ്രധാന കാര്യങ്ങള്‍ സാദ്ധ്യമാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. എല്ലാവര്‍ക്കും വശവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത് സൂക്ഷിച്ചുവേണം. അധികസംസാരം നിയന്ത്രിക്കണം. ബന്ധുജനങ്ങള്‍ 
വിരോധത്തിലാകും.

ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'സര്‍വ്വവിദ്യാത്മികേ! സര്‍വ്വയോഗാത്മികേ!
സര്‍വ്വനാദാത്മികേ! സര്‍വ്വവര്‍ണ്ണാത്മികേ!
സര്‍വ്വശബ്ദാത്മികേ! സര്‍വ്വവിശ്വാത്മികേ!
സര്‍വ്വദീക്ഷാത്മികേ!  സര്‍വ്വശര്‍വ്വാത്മികേ!'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, അഞ്ചില്‍ ശുക്രന്‍, ആറില്‍ ആദിത്യന്‍, വ്യാഴം, ഏഴില്‍ ബുധന്‍, അഷ്ടമത്തില്‍  കുജന്‍, കേതു ഇതാണ് ഗ്രഹസ്ഥിതി.

ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. വാക്ദോഷം നിയന്ത്രിക്കണം. മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്. ചില അനിഷ്ടാനുഭവങ്ങള്‍ക്കിടയുണ്ട്. കോപാധിക്യം മൂലം ശത്രുതകള്‍ കൂടുതലാകും. സുഖസാമഗ്രികള്‍ വാങ്ങാനാകും. സഹായികളെ ലഭിക്കും. നേതൃഗുണം ഉണ്ടാകും. ബന്ധുജനങ്ങള്‍ക്കിടയില്‍ നേതൃസ്ഥാനം  ലഭിക്കും. മറ്റുള്ളവര്‍ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തേടിവരും. മാന്ത്രികക്രിയകളില്‍ കൂടുതല്‍ വിശ്വാസം വരും. നല്ല വേഷാലങ്കാരങ്ങള്‍ ലഭിക്കും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കലാവിദ്യകളില്‍ കഴിവ് തെളിയിക്കാനാകും.

ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ കടുംപായസം കഴിക്കുകയും

'അഖണ്ഡബില്വം പത്രാച,
 ആയുധോരിവപൂജനാം
കൃതം നാമ സഹസ്രേണ 
ഏക ബില്ല്വം ശിവാര്‍പ്പണം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, നാലില്‍ ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, വ്യാഴം, ആറില്‍ ബുധന്‍, ഏഴില്‍  കുജന്‍, കേതു ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. സന്താനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ഗൃഹനിര്‍മ്മാണം തടസ്സങ്ങളില്ലാതെ നടക്കും. സൂക്ഷ്മബുദ്ധി പലയിടത്തും പ്രകടമാക്കേണ്ടതായി വരും. ഉയര്‍ന്ന സുഹൃദ്ബന്ധങ്ങള്‍ ലഭിക്കും. അനുചിതമായ പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ക്കിടയുണ്ട്. ത്രിദോഷങ്ങള്‍ കോപിച്ചുണ്ടാകുന്ന രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. മറ്റുള്ളവര്‍ക്ക് ഉപകാരത്തെ ചെയ്യാന്‍ മനസ്സ് വരുകയില്ല. വാക്ദോഷം ഉണ്ടാകരുത്. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം.

ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് എള്ളുപായസം കഴിക്കുകയും

'ഈശാന സര്‍വ്വവിദ്യാനാം
 അക്ഷമാലാധരോ ഹരഃ
ഹരിണഹസ്തോ മഹാത്മാ 
ച നമസ്തേസ്തു ഹരിപ്രിയഃ'

ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, മൂന്നില്‍ ശുക്രന്‍, നാലില്‍ ആദിത്യന്‍, വ്യാഴം, അഞ്ചില്‍ ബുധന്‍, ആറില്‍  കുജന്‍, കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

മനഃസ്വസ്ഥത ലഭിക്കും. പുതിയ വീടിനായി ശ്രമിക്കാം. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. സന്താനങ്ങള്‍ക്കും മെച്ചപ്പെട്ട നിലയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. വിവാഹാലോചനകള്‍ സഫലമാകും. വായുക്ഷോഭം ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരികെ ലഭ്യമാകും. ലോണുകള്‍ ശരിയാകും. കാര്‍ഷികോപ്പന്നങ്ങളില്‍ നിന്ന് വരുമാനം ഉണ്ടാകും. വാഹനങ്ങള്‍ വാങ്ങാം. ജലത്തിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണം. അകലെയുള്ള ബന്ധുക്കളുമായി കൂടിച്ചേരാനിടവരും.

ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'മന്ദാരമൂലേ മദനാഭിരാമം
 ബിംബാധരാപൂരിതവേണുനാദം
ഗോ, ഗോപ ഗോപീജനമദ്ധ്യ സംസ്ഥം ഗോപം ഭജേ ഗോകുല പൂര്‍ണ്ണചന്ദ്രം.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ) ,ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752