ദ്വൈവാരഫലങ്ങള്‍  (1-8-2025 മുതല്‍ 15-8-2025 വരെ 1200 കര്‍ക്കിടകം 16 മുതല്‍ 30 വരെ)

ദ്വൈവാരഫലങ്ങള്‍ (1-8-2025 മുതല്‍ 15-8-2025 വരെ 1200 കര്‍ക്കിടകം 16 മുതല്‍ 30 വരെ)

ദ്വൈവാരഫലങ്ങള്‍ 

(1-8-2025 മുതല്‍ 15-8-2025 വരെ 1200 കര്‍ക്കിടകം 16 മുതല്‍ 30 വരെ)

ഗ്രഹപ്പകര്‍ച്ച

ആഗസ്റ്റ് 1 ഔഷധസേവാദിനം. 5 ന് ഏകാദശി. രാവിലെ 6 മണി 53 മിനിട്ട് മുതല്‍ രാത്രി 7 മണി 27 മിനിട്ടുവരെ ഹരിവാസരം. 6 ന് പ്രദോഷം. 8 ന് പൗര്‍ണ്ണമി. ആവണി അവിട്ടം.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

മൂന്നില്‍ വ്യാഴം, ശുക്രന്‍, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ കേതു, ആറില്‍ കുജന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.

മനഃസ്വസ്ഥത കുറയും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. മക്കളുമായി കലഹിക്കാനിടവരും. കലഹവാസന കൂടുതലാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. അലങ്കാരസാധനങ്ങള്‍ വാങ്ങാനാകും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. അപ്രതീക്ഷിതമായി ചില ധനാഗമങ്ങള്‍ക്കിടയുണ്ട്. പുതിയ വീടിനായുള്ള ശ്രമം ഫലപ്രദമാകും. സ്ഥാനനഷ്ടങ്ങള്‍ക്കും കാര്യതടസ്സങ്ങള്‍ക്കും ഇടയുണ്ട്. തൊഴില്‍രംഗത്ത് നിന്നുള്ള വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകും.

ദോഷശാന്തിക്ക് ശാസ്താവിന് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും, 

'ഹസല്‍കുസുമസങ്കാശാംഹാ
കിന്യാംദിസമാമൃതാം
ഹരാര്‍ദ്ധഭാഗസംശ്ലിഷ്ടാം 
സ്മരാമി ജഗദംബികാം.'

ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

രണ്ടില്‍ വ്യാഴം, ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, ബുധന്‍, നാലില്‍ കേതു, അഞ്ചില്‍ കുജന്‍,  പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

മനഃസ്വസ്ഥത കുറയും. വീട്ടിലും അതിന്‍റെ പ്രയാസങ്ങളുണ്ടാകും. ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം പുഷ്ടിപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം.

സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭിക്കും. പൊതുവെ ആരോഗ്യം മെച്ചമായിരിക്കും. ശത്രുഭീതി കൂടുതലാകും. മക്കളുമായി കലഹിക്കേണ്ടതായി വരും. സര്‍ക്കാരോഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കരുത്.

ദോഷശാന്തിക്ക് ഭഗവതിക്ക് ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും,

'അരുണാം കരുണാതരാംഗിതാക്ഷിം
ധൃതപാശാങ്കുശ പുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈഃ
അഹമിത്യേവ വിഭാവയേ ഭവാനീം.' 

ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ വ്യാഴം, ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ കേതു, നാലില്‍ കുജന്‍,  ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.

സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍സ്ഥലത്ത് ഉപകരണങ്ങള്‍ കേടാകാനുള്ള സാദ്ധ്യതയുണ്ട്. അവിടെ കലഹവും പ്രതീക്ഷിക്കണം. ധനാഗമങ്ങള്‍ ഉണ്ടാകും. വീടുപണിക്കുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. ചില വഞ്ചനകളില്‍പ്പെടാനിടയുണ്ട്. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. കലഹവാസന കൂടുതലാകും. പലപ്പോഴും വേണ്ടത് വേണ്ട സമയത്ത് തോന്നാതെ വരും. അലച്ചിലും, വ്യായാധിക്യവും ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സമുണ്ടാകും.

ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'ഗോഷ്പദീകൃതവാരാശീം 
മശകീകൃതരാക്ഷസം
രാമായണ മഹാമാലാരത്നം
 വന്ദേ ളനിലാത്മജം'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ കേതു, മൂന്നില്‍ കുജന്‍,  അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം, ശുക്രന്‍ ഇതാണ് ഗ്രഹനില.

ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സഹോദരങ്ങളുമായി അകലാനിടവരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വാതബന്ധിയായ അസുഖങ്ങള്‍ കൂടുതലാകും. എല്ലാ കാര്യങ്ങളും സാവധാനത്തിലേ നടക്കുകയുള്ളൂ. ആരോടും നിന്ദ്യമായി സംസാരിക്കരുത്. സുഖകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലാകുമെങ്കിലും സുഖാനുഭവങ്ങള്‍ കുറവായിരിക്കും. ബന്ധുജനങ്ങളോട് കലഹിക്കേണ്ടതായി വരും. തൊഴില്‍രംഗം മെച്ചപ്പെടും.

ദോഷശാന്തിക്ക് ശിവങ്കല്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിക്കുകയും,

'ശ്രീവത്സധാമാള പരരാത്ര ഈശഃ
പ്രത്യുഷ ഈശോ ളസിധരോ ജനാര്‍ദ്ദനഃ
ദാമോദരോ ളവ്യാദനു സന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാന്‍ കാലമൂര്‍ത്തിം.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ കേതു, രണ്ടില്‍ കുജന്‍,  ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം, ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. ത്വക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഫലം കുറയും. ഗവണ്‍മെന്‍റുമായുള്ള ഇടപാടുകള്‍ പരാജയപ്പെടും. മനോവിചാരവും ആധിയും കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ത്രിദോഷങ്ങള്‍ കോപിച്ച് പലവിധ രോഗാരിഷ്ടതകളും ഉണ്ടാകാനിടയുണ്ട്. കാര്യസാദ്ധ്യങ്ങളുണ്ടാകും. ബന്ധുജനസഹായം ലഭിക്കും. ഭാര്യയ്ക്ക്/ ഭര്‍ത്താവിന് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. യാത്രകള്‍ വേണ്ടിവരും. പലവിധ അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. കലഹവാസന കൂടുതലാകും.

ദോഷശാന്തിക്ക് ശിവങ്കല്‍ ആയുര്‍സൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'നമശ്ചണ്ഡികേ ചണ്ഡദുര്‍ദണ്ഡലീലാ-
സമുത്ഖണ്ഡിതാഖണ്ഡിതാശേഷശത്രോ.
ത്വമേകാഗതിര്‍ദേവിനിസ്താരബീജം
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ.'

ഈ ദുര്‍ഗ്ഗാഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ കുജന്‍,  ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. ഗൃഹനിര്‍മ്മാണം തടസ്സം കൂടാതെ നടക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം വരും. യാത്രകള്‍ വേണ്ടിവരും. കാലിനപകടം പറ്റാനിടയുണ്ട്. വീട്ടില്‍ സ്വസ്ഥത കുറയും. പൂര്‍വ്വദ്രവ്യങ്ങള്‍ക്ക് നാശം വരും. പാപകര്‍മ്മങ്ങളെ മറച്ച് വയ്ക്കേണ്ടതായി വരും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വിഷഭയം ഉണ്ടാകും. ചില പ്രവൃത്തികള്‍ക്ക് വൈകല്യം ഉണ്ടാകാം. അപമാനം ഏല്‍ക്കേണ്ടതായി വരും. കലഹങ്ങള്‍ക്കിടയുണ്ട്. 

ദോഷശാന്തിക്ക് ശാസ്താവിന് എള്ളുപായസം കഴിക്കുകയും,

'വാഗര്‍ഥാവിവസം 
പൃക്തൗ വാഗര്‍ഥ പ്രതിപത്തയെ!
ജഗതപിതരൗ വന്ദേ 
പാര്‍വ്വതീ പരമേശ്വരൗ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, ശുക്രന്‍, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ കേതു, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.

ചെലവുകള്‍ വര്‍ദ്ധിച്ചുവരും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ശരീരക്ഷീണം അനുഭവപ്പെടും. തൊഴില്‍രംഗം പുഷ്ടിപ്പെടും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്ച്ചെലവുകള്‍ ഉണ്ടാകും. നേത്രരോഗത്തിനും മറ്റുമുള്ള ശസ്ത്രക്രിയകള്‍ നടത്താം. ദാമ്പത്യസൗഖ്യം ഉണ്ടാകും. മക്കള്‍ക്കും സൗഖ്യം ഉണ്ടാകും. ധര്‍മ്മകാര്യങ്ങളില്‍ കൂടുതലായിടപെടാന്‍ സാധിക്കും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ പാല്‍പ്പായസം കഴിക്കുകയും,

'ത്രിപുരാന്തകനന്ദന
പ്രണവാര്‍ത്ഥ സുബോധക
ഹര ഹര ഹര ഷണ്‍മുഖ 
ഹരിഹര നര കീര്‍ത്തിത.'

ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍ ബുധന്‍, പത്തില്‍ കേതു, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹസ്ഥിതി.

ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകളും കൂടുതലാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് മാന്യത ലഭിക്കും. വാതബന്ധിയായ വേദനകള്‍ കൂടുതലാകും. പല ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. മക്കള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ഭൂമി കൈമാറ്റങ്ങള്‍ ലാഭകരമാകും. 

ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ നാരായണസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'ഹേ ലാഭാരിതദാരികാസുരശിരഃ
ശ്രീവീര പാണോന്മദ
ശ്രേണീശോണിത ശോണിമാധരപുടിം
വീടീരസാസ്വാദിനീം
പാടീരാദി സുഗന്ധിചുചുകതടിം
ശാടീകുടീരസ്തനീ-
ഘോടിവൃന്ദസമാനധാടിയുയുധീം
ശ്രീ ഭദ്രകാളീം ഭജേ.'

ഈ ഭദ്രകാളീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ കേതു, പത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.

ആനുകൂല്യങ്ങള്‍ കിട്ടാന്‍ കാലതാമസം വരും. ധനാഗമങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗം മെച്ചമല്ല. തൊഴിലുപകരണങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ പറ്റാനിടയുണ്ട്. കാര്യതടസ്സങ്ങള്‍ കുറച്ച് മാറിക്കിട്ടും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടും, വാക്ചാതുര്യം കൊണ്ടും കാര്യസാദ്ധ്യങ്ങളുണ്ടാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. കമിതാക്കളുടെ വിവാഹങ്ങള്‍ തടസ്സം കൂടാതെ നടക്കും. കലഹസ്വഭാവം നിയന്ത്രിക്കും. എല്ലാവര്‍ക്കും വശംവര്‍ത്തിയായി പ്രവൃത്തിക്കേണ്ടതായി വരും. കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും.
ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,

'വിശ്വേശ്വരീത്വം പരിപാസിവിശ്വം
വിശ്വാംബികാം ധാരയ സിതി വിശ്വം
വിശ്വേശവന്ദ്യാ ഭവതീഭവന്തി
വിശ്വാശ്രയാ തേ ത്വയി ഭക്തിനമ്രാ.'

ഈ ഭഗവതിസ്തോത്രം നിത്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, ശുക്രന്‍, ഏഴില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ കേതു, ഒന്‍പതില്‍ കുജന്‍ ഇതാണ് ഗ്രഹനില.

ആയുധങ്ങള്‍കൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്. ലുബ്ധ് കൂടുതലാകും. വാക്ദോഷം നിയന്ത്രിക്കണം. സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. അമ്മാവന്മാരുമായോ, തത്തുല്യരായവരുമായോ കലഹത്തിനിടയുണ്ട്. സത്യത്തെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും.  പരാജയഭീതിയുണ്ടാകും. കടം വാങ്ങേണ്ടതായി വരും. വഴിയാത്രകള്‍ വേണ്ടിവരും. എപ്പോഴും ദൈന്യഭാവമായിരിക്കും. ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവങ്ങള്‍ക്കിടയുണ്ട്. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം കിട്ടും. കഴുത്ത്, തോള്‍ ഭാഗങ്ങളോടനുബന്ധിച്ച് ഉണ്ടാകുന്ന വേദനകള്‍ ശ്രദ്ധിക്കണം.

ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും.

'മധുരിപുവിധിശക്രമുഖ്യദേവൈ-
രപി നിയമാര്‍ച്ചിത പാദപങ്കജായ
കനകഗിരിശരാസനായ തുഭ്യം
രജതസഭാപതേയേ നമശ്ശിവായ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി  1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ശുക്രന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ കേതു, അഷ്ടമത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.

വ്യയാധിക്യം ഉണ്ടാകും. മനഃസ്വസ്ഥത ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭിക്കും. പലവിധ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിശപ്പ് കൂടുതലായി അനുഭവപ്പെടും. നേതൃഗുണം ഉണ്ടാകും. അര്‍ശ്ശോരോഗം തുടങ്ങിയവ ശ്രദ്ധിക്കണം. ആചാരാനുഷ്ഠാനങ്ങള്‍ക്ക് കുറവ് സംഭവിക്കും. കലഹവാസനയുണ്ടാകും. ശത്രുജയം ഉണ്ടാകും. അലസത കൂടുതലാകും. ബന്ധുജനസഹായം ലഭിക്കും. സ്ഥാനമാനങ്ങളും ആദരവും ലഭ്യമാകും. സമ്പത്ത് 
വര്‍ദ്ധനയുണ്ടാകും. ദാമ്പത്യക്ലേശം ഉണ്ടാകും.

ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'അഞ്ജനാനന്ദനം വീരം 
ജാനകീശോകനാശനം
കപീശമക്ഷഹന്താരം 
വന്ദേ ലങ്കാഭയങ്കരം'

ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍ ബുധന്‍, ആറില്‍ കേതു, ഏഴില്‍ കുജന്‍,  പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

വീടുപണി തടസ്സം കൂടാതെ നടത്താന്‍ സാധിക്കും. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. അലസതയും മടിയും ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സാമ്പത്തികരംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്. വായ്പ കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. അലങ്കാരസാധനങ്ങള്‍, സുഗന്ധ വസ്തുക്കള്‍ ഇവ ലഭ്യമാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. നിര്‍ബന്ധബുദ്ധി ദോഷം ചെയ്യും. ഈശ്വരപൂജാദി കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും.

ദോഷശാന്തിക്ക് ഗണപതിക്ക് നാളീകേരം ഉടയ്ക്കുകയും,

'നമഃ കോതണ്ഡഹസ്തായ
സന്ധീകൃതശരായ ച
ദണ്ഡിതാഖില ദൈത്യായ 
രാമായാപന്നിവാരിണേ.'

ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752