ദ്വൈവാരഫലങ്ങള്‍ (1-6-2025 മുതല്‍ 15-6-2025 വരെ 1200 ഇടവം 18 മുതല്‍ മിഥുനം 1 വരെ)
ദ്വൈവാരഫലങ്ങള്‍
1-6-2025 മുതല്‍ 15-6-2025 വരെ 1200 ഇടവം 18 മുതല്‍ മിഥുനം 1 വരെ
ഗ്രഹപ്പകര്‍ച്ച
ജൂണ്‍ 7 ന് പുലര്‍ച്ചെ 2 മണി 14 മിനിട്ടിന് കുജന്‍ ചിങ്ങം രാശിയിലേക്കും,
6 ന് പകല്‍ 9 മണി 29 മിനിട്ടിന് ബുധന്‍ മിഥുനം രാശിയിലേയ്ക്കും പകരും
ജൂണ്‍ 1 ന് ഷഷ്ഠി. 6 ന് ഏകാദശി. രാത്രി 10 മണി 11 മിനിട്ട് മുതല്‍ 7 ന് പകല്‍ 11 മണി 28 മിനിട്ടുവരെ ഹരിവാസരം. ജൂണ്‍ 8 ന് പ്രദോഷം
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ വ്യാഴം, നാലില്‍ കുജന്‍, ആറില്‍ കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി.
ധനാഗമങ്ങള്‍ ഉണ്ടാകും. വഴിവിട്ട ചെലവുകള്‍ നിയന്ത്രിക്കണം. മറ്റുള്ളവരുടെ ചതിയിലും വഞ്ചനയിലും പെടാനിടയുണ്ട്. വീട്ടിലും മനസ്സിലും സ്വസ്ഥത കുറയും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ഏത് പ്രതിസന്ധിയിലും, നല്ല വാക്കുകള്‍ പറഞ്ഞ് തരണം ചെയ്യാനാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. വിശേഷവസ്ത്രാദ്യലങ്കാരങ്ങള്‍ ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടുകളും കാര്യതടസ്സങ്ങളുമുണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ആപത്തുകള്‍ക്കിടയുണ്ട്. ശത്രുവര്‍ദ്ധനയുണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. ബന്ധുജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
ദോഷനിവാരണാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഗണാധിനാഥം ഭുവനത്രയാണാം
കല്യാണ കര്‍ത്താര മനന്തകീര്‍ത്തീം
ഉപാസ്മഹേ വിഘ്‌നനിവാരണായ
സ്‌കന്ദാഗ്രജം സര്‍വ്വജയസ്യ ഹേതും.'
ഈ ഗണപതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ വ്യാഴം, മൂന്നില്‍ കുജന്‍, അഞ്ചില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
ധനൈശ്വര്യങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്കാപത്തുകള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. മറ്റുള്ളവരെ അപവാദം പറയാതെ ശ്രദ്ധിക്കണം. തര്‍ക്കവിഷയങ്ങളില്‍ സമര്‍ത്ഥമായി ഇടപെട്ട് വിജയം വരിക്കും. അന്യരുടെ കാര്യങ്ങളില്‍ അധികം താല്‍പ്പര്യമെടുക്കരുത്. പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായുള്ള കലഹം തുടരും. വഴിയാത്രകള്‍ വേണ്ടിവരും. ഗര്‍ഭാശയബന്ധിയായും മൂത്രാശയബന്ധിയായും ഉള്ള രോഗങ്ങള്‍ ശ്രദ്ധിക്കണം.
ദോഷനിവാരണാര്‍ത്ഥം ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും,
'അംബികാഹൃദയാനന്ദം
മാതൃഭീഃപരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം.'
ഈ ഗണപതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കുജന്‍, നാലില്‍ കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍ ബുധന്‍ ഇതാണ് ഗ്രഹനില.
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. തൊഴില്‍തടസ്സങ്ങളുണ്ടാകും.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സ്ഥാനചലനങ്ങളും സ്ഥാനനഷ്ടങ്ങളും ഉണ്ടാകും. കലഹസ്വഭാവം കൂടുതലാകും. ശത്രുപീഡയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ക്കും ഇടയുണ്ട്. മനോവിചാരം കൂടുതലാകും.സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഫലം കുറയും. നേതൃഗുണം ഉണ്ടാകും. അച്ഛനുമായോ, പിതൃതുല്യരുമായോ കലഹിക്കേണ്ടതായി വരും. അക്ഷമ കൂടുതലാകും. വാക്‌ദോഷം പ്രത്യേകം ശ്രദ്ധിക്കണം. ശൂരത കൂടുതലാകും. സഹോദരങ്ങളുമായി അകലേണ്ടതായി വരും. ദുര്‍ജ്ജനങ്ങളുമായുള്ള സഹകരണം സൂക്ഷിക്കണം.
ദോഷനിവാരണാര്‍ത്ഥം ശിവങ്കല്‍ ധാര കഴിക്കുകയും,
'ദേവി! പ്രസീദ പ്രപനാര്‍ത്തിനാശനേ!
ദേവി! പ്രസീദ ലോകത്രയമാതാവേ!
ദേവി! ചരാചരങ്ങള്‍ക്കെല്ലാമീശ്വരീ
ദേവി! ചരണസരോജം നമോസ്തുതേ.'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ കുജന്‍, മൂന്നില്‍ കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
വിശേഷകാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. വാക്‌ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. സുഖകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. ധര്‍മ്മാചാരങ്ങള്‍ കുറയുകയും പാപാചാരങ്ങള്‍ കൂടുതലാകുകയും ചെയ്യും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. എല്ലാ കാര്യങ്ങളും സാവധാനമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. തര്‍ക്കവിഷയങ്ങളില്‍ വിജയിക്കും. ബന്ധുജനസഹായം ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ക്ക് കുറവുവരും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. മടി കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. നടുവുവേദന ശ്രദ്ധിക്കണം.
ദോഷനിവാരണാര്‍ത്ഥം ശിവന് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'യദാജ്ഞയാ പ്രവര്‍ത്തതേ
വഹ്നി സൂര്യേന്ദു മാരുതാഃ
പൃഥ്വിവ്യാദീനി ഭൂതാനി
തസൈ്യ ദേവൈ്യ നമോ നമഃ'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. പലവിധത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്‌ച്ചെലവുകള്‍ കൂടുതലാകും. ധനലാഭങ്ങള്‍ ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. സ്ഥാനക്കയറ്റം ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. പിതൃജനങ്ങള്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. കാല്, പല്ല്, മോണ എന്നീ അംഗങ്ങളില്‍ രോഗപീഡയുണ്ടാകാനിടയുണ്ട്. കലഹസ്വഭാവം കൂടുതലാകും. ഏത് പ്രതിസന്ധിയും മനഃസ്ഥൈര്യത്തോടെ നേരിടാനാകും. സ്വജനങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലത് പ്രതീക്ഷിക്കാം.
ദോഷനിവാരണാര്‍ത്ഥം ശാസ്താവിന് എള്ളുപായസം കഴിക്കുകയും
'മഹാദേവം മഹേശാനം
മഹേശ്വരമുമാപതിം
മഹാസേനഗുരും വന്ദേ
മഹാമായാനിവാരണം.'
ഈ ശിവസ്‌തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ആറില്‍ രാഹു, ഏഴില്‍ ശനി, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. ധനാഗമം ഉണ്ടാകും. ചപലത കൂടുതലാകും. പാപകര്‍മ്മങ്ങളെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. ശത്രുക്കളെ വരുതിയിലാക്കാന്‍ പറ്റും. പലവിധ ആപത്തുകള്‍ക്കും, രോഗാരിഷ്ടതകള്‍ക്കും ഇടയുണ്ട്. മംഗളകര്‍മ്മങ്ങള്‍ക്ക് കാലതാമസം വരും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാം. ധനബന്ധിയായ തടസ്സങ്ങള്‍ മാറിക്കിട്ടും. പുതിയ വീടിന്റെ പണികള്‍ വേഗത്തിലാക്കാന്‍ പറ്റും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. യാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാകും. അലസത കൂടുതലാകും. മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ താല്‍പ്പര്യം കൂടുതലാകും. പൂര്‍വ്വികമായ പണത്തെച്ചൊല്ലി കലഹത്തിനിടയുണ്ട്.
ദോഷനിവാരണാര്‍ത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും,
'കനകകുണ്ഡല മണ്ഡിത ഷണ്‍മുഖം
കനകരാജിവിരാജി ലോചനം
നിശിതശസ്ത്രശരാസനധാരിണം
ശരവണോത്ഭവമീശസുതം ഭജേ.'
ഈ സുബ്രഹ്‌മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കുജന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹസ്ഥിതി.
മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗത്ത് ചില ധനനഷ്ടങ്ങള്‍ ഉണ്ടാകും. ഉപേക്ഷിക്കപ്പെട്ട ധനം ലഭിക്കാനിടയുണ്ട്. ഇലക്ട്രിക് സാമഗ്രികള്‍ക്ക് കേടുപറ്റാനിടയുണ്ട്. അധികാരസ്ഥാനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ പ്രതീക്ഷിക്കാം. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. സ്ത്രീകള്‍/ പുരുഷന്മാര്‍ മൂലം ഉപദ്രവങ്ങള്‍ ഉണ്ടാകും. വളരെക്കാലമായുള്ള രോഗാരിഷ്ടതകള്‍ക്ക് ശമനം കണ്ടുതുടങ്ങും. കോപാധിക്യം നിയന്ത്രിക്കണം. ബന്ധുജനങ്ങളുമായി മനസ്സുകൊണ്ട് അകലേണ്ടതായി വരും. സത്കര്‍മ്മങ്ങള്‍ ചെയ്യാനാകും. നേതൃഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് മുടക്കം വരും. അഗ്നിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കണം. മറ്റുള്ളവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ നല്ല വാക്കുകളിലൂടെ പരിഹരിക്കാന്‍ സാധിക്കും.
ദോഷനിവാരണാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരിമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'മാതാമരതകശ്യാമാമാതംഗീ മദശാലിനീ
കടാക്ഷായതുകല്യാണി കദംബവനവാസിനീ
ജയമാതംഗതനയേ ജയനീലോത്പലദ്യുതേ
ജയസംഗീതരസികേ ജയലീലാശുകപ്രിയേ.'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, ആറില്‍ ശുക്രന്‍, ഏഴില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കുജന്‍, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
വീട്ടില്‍ കലഹങ്ങള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം അത്ര മെച്ചമല്ല. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. എപ്പോഴും ദൈന്യഭാവമായിരിക്കും. കലഹസ്വഭാവം കൂടുതലാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. യാത്രകള്‍ വേണ്ടിവരും.
ബന്ധനാവസ്ഥവരെയുണ്ടാകാനിടയുണ്ട്. ശത്രുപീഡയും രോഗപീഡയും കൂടുതലാകും. മക്കള്‍ അടുത്തില്ലാത്തതിന്റെ വിഷമം കൂടുതലാകും. ബന്ധുജനങ്ങളുമായുള്ള സഹകരണം കുറയും. പല കാര്യങ്ങളിലും അഭിപ്രായം പറയാനാകാതെ വിഷമിക്കും. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്. അസമയത്തെ യാത്ര ഒഴിവാക്കണം.
ദോഷനിവാരണാര്‍ത്ഥം ശിവങ്കല്‍ മൃത്യുഞ്ജയ മന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ത്രുഭുവനപരിഗുപ്‌തൈഃ കൃഷ്ണപാദാബ്ജഭക്ത്യാ
വിജിതസകലഭൂഭൃത് വൈരിണഃ ഫല്‍ഗുനേന
അഹിവരഫണമദ്ധ്യേസ്ഥാപിതം വിശ്വവന്ദ്യം
ഹൃദയകമലമദ്ധ്യേ ഭാവയാമ്യംബുജാക്ഷം.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, അഞ്ചില്‍ ശുക്രന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കുജന്‍, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
സഹോദരങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. വീട്ടില്‍ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ മാറും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്ക് മുടക്കം വരും. സജ്ജനങ്ങളെ അപവാദം പറയരുത്. കഫത്തിന്റെ ഉപദ്രവം കൂടുതലാകും. എല്ലാവര്‍ക്കും വശംവര്‍ത്തിയായി പ്രവര്‍ത്തിക്കേണ്ടതായി വരും. കൂടുതല്‍ സംസാരിക്കുന്ന രീതി മാറ്റണം. അമ്മയ്ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ജാമ്യവസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരെ ഉപദേശിക്കുന്നത് സൂക്ഷിച്ചുവേണം. മടി കൂടുതലാകും. ഭക്ഷണം നിയന്ത്രിക്കണം. തൊഴില്‍രംഗം മെച്ചമല്ല. മംഗളകര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കും.
ദോഷനിവാരണാര്‍ത്ഥം ശാസ്താവിന് എള്ളുപായസം കഴിക്കുകയും
'നമോ നമസ്‌തേ ജഗദേകനാഥേ
നമോനമ ശ്രീത്രുപുരദിനാദനെ
നമോ നമോ ഭണ്ഡമഹാസുരഘ്‌നി
നമോസ്തു കാമേശ്വരി വാമകേശി.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, നാലില്‍ ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, ബുധന്, ആറില്‍ വ്യാഴം, ഏഴില്‍ കുജന്‍, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
പണത്തെ സംബന്ധിച്ച് കലഹങ്ങള്‍ ഉണ്ടാകും. സഹോദരര്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ഏത് പ്രതിസന്ധിയിലും മനോധൈര്യത്തോടെയിരിക്കാന്‍ സാധിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. ഉദരബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. കണ്ണിന് വേണമെങ്കില്‍ ശസ്ത്രക്രിയ നടത്താം. ഭാര്യയോടും/ഭര്‍ത്താവിനോടും മക്കളോടും ഉള്ള കലഹം കൂടുതലാകും.
സുഖാനുഭവങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. ബന്ധുജനസഹകരണം ഉണ്ടാകും. നാല്‍ക്കാലി വളര്‍ത്തല്‍ ലാഭകരമാകും. വസ്ത്രവില്‍പ്പന, പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇവ വിജയിക്കും.
ദോഷനിവാരണാര്‍ത്ഥം വിഷ്ണുവിങ്കല്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'അച്യുതം കേശവം സത്യഭാമാധമം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാസുന്ദരം
ദേവകീനന്ദനം നന്ദജം സന്ദധേ.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, മൂന്നില്‍ ശുക്രന്‍, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ വ്യാഴം, ആറില്‍ കുജന്‍, എട്ടില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ വര്‍ദ്ധിക്കും. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. കലഹഭയം എപ്പോഴും ഉണ്ടാകും. അപ്രതീക്ഷിതമായ ചില ധനാഗമങ്ങള്‍ ഉണ്ടാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. നാല്‍ക്കാലി വളര്‍ത്തലുകളില്‍ ലാഭം ലഭിക്കും. പുതിയ ഗൃഹനിര്‍മ്മാണം ചെയ്യാം. സ്ഥാനക്കയറ്റവും ബഹുമതിയും ലഭിക്കാനിടയുണ്ട്. ശരീരക്ഷീണം കൂടുതലാകും. ദേഹത്തിന് ചടവുണ്ടാകും. വീഴാനുള്ള സാധ്യത കൂടുതലാണ്. തൊഴില്‍രംഗം മെച്ചമല്ല. ഉപകരണങ്ങള്‍ക്ക് കേടുവരുക, അഗ്നിബാധ ഇവ സൂക്ഷിക്കണം. വായുക്ഷോഭം ഉണ്ടാകും. സംസാരത്തില്‍ സംസ്‌കാരശൂന്യമായ വാക്കുകള്‍ ഉപയോഗിക്കരുത്.
ദോഷനിവാരണാര്‍ത്ഥം ഭഗവതിക്ക് വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'പ്രാതര്‍വദാമി ലളിതേ തവപുണ്യനാമം
കാമേശ്വരീതി കമലേതീ മഹേശ്വരീതി
ശ്രീശാംഭവീതി ജഗതാം ജനനീ പരേതി
വിദ്യാത്മികേതി വചസാ തൃപുരേശ്വരീതി.'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, രണ്ടില്‍ ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, ബുധന്‍, നാലില്‍ വ്യാഴം, അഞ്ചില്‍ കുജന്‍, ഏഴില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
പൊതുപ്രവര്‍ത്തകര്‍, പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുതിയ വീടിനായി ശ്രമിക്കാം. മുടങ്ങിപ്പോയ വീടിന്റെ പണികള്‍ തുടങ്ങാനാകും. സ്ഥാനക്കയറ്റം ഉണ്ടാകാനിടയുണ്ട്. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. ശത്രുഭയം കൂടുതലാകും. മക്കളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലവത്താകും. ധനാഗമങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകള്‍ വേണ്ടിവരും. ബന്ധുജനങ്ങളുമായി ശത്രുതയിലാകും. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷനിവാരണാര്‍ത്ഥം ഭഗവതിക്ക് ത്രിപുര സുന്ദരീമന്ത്ര പുഷ്പാഞ്ജലി നടത്തുകയും,
'അതസീപുഷ്പസങ്കാശം
ഹാരനൂപുര ശോഭിതം
രത്‌നകങ്കണകേയൂരം
കൃഷ്ണം വന്ദേ ജഗത്ഗുരും.'
ഈ സ്‌തോത്രം നിത്യവും ജപിച്ച് വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
