ദ്വൈവാരഫലങ്ങള്‍ (15-6-2025 മുതല്‍ 30-6-2025 വരെ 1200 മിഥുനം 1 മുതല്‍ 16 വരെ)
ദ്വൈവാരഫലങ്ങള്‍
15-6-2025 മുതല്‍ 30-6-2025 വരെ 1200 മിഥുനം 1 മുതല്‍ 16 വരെ
ഗ്രഹപ്പകര്‍ച്ച
ജൂണ്‍ 15 ന് പകല്‍ 6 മണി 46 മിനിട്ടിന് മകരക്കൂറില്‍ മിഥുനസംക്രമം
ജൂണ്‍ 22 ന് രാത്രി 9 മണി 36 മിനിട്ടിന് ബുധന്‍ കര്‍ക്കിടകം രാശിയിലേയ്ക്കും,
29 ന് പകല്‍ 2 മണി 12 മിനിട്ടിന് ശുക്രന്‍ ഇടവം രാശിയിലേയ്ക്കും പകരും.
ജൂണ്‍ 22 ന് ഏകാദശി. 21 ന് രാത്രി 11 മണി 10 മിനിട്ട് മുതല്‍
22 ന് പകല്‍ 9 മണി 45 മിനിട്ട് വരെ ഹരിവാസരം. 23 ന് പ്രദോഷം. 24 ന് അമാവാസി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ലഗ്നത്തില്‍ ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, അഞ്ചില്‍ കുജന്‍, കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ദുഃശ്ചിന്തകള്‍ കൂടുതലാകും. മകളുടെ രോഗശമനത്തിന് കാലതാമസം വരും. സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. ശത്രുക്കളുടെ ഭീഷണിയുണ്ടാകും. അധികാരസ്ഥാനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സൗരഭ്യവസ്തുക്കള്‍ ലഭിക്കും. വിശേഷവസ്ത്ര്യദ്യലങ്കാരങ്ങള്‍ ലഭിക്കും. വിശേഷാല്‍ അറിവുകള്‍ നേടാന്‍ ശ്രമിക്കും. ബന്ധുജനസഹകരണം ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. കര്‍ണ്ണരോഗം പ്രത്യേകം ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥം ഭദ്രകാളി ക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'മന്ദാരഗന്ധ സംയുക്തം
ചാരുഹാസം ചതുര്‍ഭുജം
ബര്‍ഹിപിഞ്ഛാവ ചൂഡാംഗം
കൃഷ്ണം വന്ദേ ജഗത്ഗുരു.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, നാലില്‍ കുജന്‍, കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തൊഴില്‍രംഗം നല്ല നിലയിലാകും. വീട്ടില്‍ സ്വസ്ഥത കുറയും. കലഹവാസന കൂടുതലാകും. വാഹനത്തിന് കേടുപാടുകള്‍ പറ്റാനിടയുണ്ട്. വ്യവഹാരങ്ങളിലും മറ്റും വിജയം കാണും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കും. പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. ശൗര്യം കൂടുതലാകും. ശില്‍പ്പകലകളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. യാത്രകള്‍ വേണ്ടിവരും. ബന്ധുജനങ്ങളോട് അകന്ന് കഴിയേണ്ടതായി വരും. മടി കൂടുതലാകും. ഗുഹ്യരോഗങ്ങള്‍, മൂത്രാശയ ബന്ധിയായ രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ഷേത്രത്തില്‍ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും,
'ദിവ്യൌഘ സിദ്ധൗഘ നരോഘരൂപേ
ദിവ്യേ ദിനാധീശ സഹസ്രകാന്തേ
ഭേദീപ്യമാനേദയയാസനാഥേ
ദേവാദിദേവ പ്രമദേ നമസ്തേ.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, മൂന്നില്‍ കുജന്‍, കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പതിനൊന്നില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ശരീരക്ലേശം ഉണ്ടാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. യാത്രകള്‍ വേണ്ടിവരും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. കലഹസ്വഭാവം കൂടുതലാകും. അവിചാരിതമായി ചില അടുത്ത ബന്ധുക്കളുടെ സഹായം ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം സര്‍പ്പാരാധനാ കേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'മോക്ഷപ്രദേ മുഗ്ദ്ധശശാങ്ക ചൂഡേ
മുഗ്ദ്ധസ്മിതേ മോഹവിഭേദ ദക്ഷേ
മുദ്രേശ്വരി ചര്‍ച്ചിതരാജതന്ത്രേ
മുദ്രപ്രിയേ ദേവി നമോസ്തുതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കുജന്‍, കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പത്തില്‍ ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. പണത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ചോരാഗ്നിഭയം ഉണ്ടാകും. ശത്രുക്കള്‍മൂലം ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. മനോവിചാരങ്ങളും ആധിയും കൂടുതലാകും. ത്രിദോഷങ്ങള്‍ അധികരിച്ചുള്ള രോഗാരിഷ്ടതകള്‍ കൂടുതലാകും. ശത്രുഭീതിയുണ്ടാകും. കലഹങ്ങള്‍ ഉണ്ടാകും. അപമാനങ്ങള്‍ ഏല്‍ക്കേണ്ടതായി വരും. ധര്‍മ്മകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പിതൃജനങ്ങള്‍ക്ക് രോഗാരിഷ്ടതകളുണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ഏല്‍ക്കാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'കൃഷ്ണ ഗോവിന്ദ ഹേ രാമനാരായണ
ശ്രീപതേ വാസുദേവാച്യുത ശ്രീനിധേ
അച്യുതാനന്ദ ഹേ മാധവാധോക്ഷജ
ദ്വാരകാനായക ദ്രൗപദീ രക്ഷക.'
ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കുജന്‍, കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍ ബുധന്‍, വ്യാഴം ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം ഉണ്ടാകും. ശരീരക്ഷീണം ഉണ്ടാകും. നല്ല സംസാരരീതി കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. മനഃസന്തോഷം ലഭിക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ശത്രുവര്‍ദ്ധനയുണ്ടാകും. അടുപ്പമുള്ള ബന്ധുജനങ്ങളില്‍ നിന്ന് അകലേണ്ടതായി വരും. ഭൂമികൈമാറ്റങ്ങള്‍ നടക്കും. കച്ചവടങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹാലോചനകള്‍ സഫലമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും.
ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും,
'ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീപാര്‍വ്വതീശമുഖപങ്കജ പദ്മബന്ധോ
ശ്രീശാദി ദേവഗണ പൂജിത പാദപത്മ
വല്ലീസനാഥ മമ ദേഹി കരാവലംബം.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ രാഹു, ഏഴില്‍ ശനി, അഷ്ടമത്തില്‍ ശുക്രന്‍, പത്തില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, പന്ത്രണ്ടില്‍ കുജന്‍, കേതു ഇതാണ് ഗ്രഹസ്ഥിതി.
എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്ച്ചെലവുകള്‍ ഉണ്ടാകും. മനോവ്യാധി കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. പുതിയ വീടിനായി ശ്രമിക്കാം. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം ശിവന് കൂവളമാല ചാര്‍ത്തുകയും പിന്‍വിളക്ക് കത്തിക്കുകയും
സംസാരസാഗരേ മഗ്നം
ദീനം മാം കരുണാനിധേ
കര്‍മ്മഗ്രാഹ ഗ്രഹീതാംഗം
മാമുദ്ധരഭവാര്‍ണ്ണവാത്.
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ്: (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, ഏഴില്‍ ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, പതിനൊന്നില്‍ കുജന്‍, കേതു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. ധനാഗമങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ നേതൃത്വം കൊടുത്ത് വിജയിപ്പിക്കാനാകും. വാതബന്ധിയായ ഉപദ്രവങ്ങള്‍ കൂടുതലാകും. പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. ഉഗ്രസ്വഭാവം നിലനിര്‍ത്താനാകും. മക്കള്‍ക്ക് സൗഖ്യാനുഭവങ്ങള്‍ ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ശത്രുക്കളുടെ ശക്തി കുറയും. കോപം നിയന്ത്രിക്കണം. സന്താനയോഗത്തിനുള്ള ചികിത്സകള്‍ ഫലവത്താകും. യാത്രകള്‍ വേണ്ടിവരും. നേത്രരോഗത്തിനുള്ള ചികിത്സകളും ശസ്ത്രക്രിയകളും നടത്താം.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ക് കടുംപായസം കഴിക്കുകയും,
'ഷഡംഗദേവി പരിവാരഗുപ്തേ
ഷഡംഗ യുക്തശ്രുതി വാക്യമൃഗ്യേ
ഷട്ചക്രസംസ്ഥേ ചഷഡുര്‍മ്മി ഹന്ത്രീ
ഷട്ചക്രരൂപേ ലളിതേ നമസ്തേ.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, ആറില്‍ ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, പത്തില്‍ കുജന്‍, കേതു ഇതാണ് ഗ്രഹനില.
സാമ്പത്തികരംഗം പുഷ്ടിപ്പെടും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗത്ത് കലഹങ്ങള്‍ക്കിടയുണ്ട്. യന്ത്രസാമഗ്രികള്‍ക്ക് കേടുപറ്റാനിടയുണ്ട്. വീട്ടിലും കലഹങ്ങള്‍ കൂടുതലാകും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. ഉപേക്ഷിച്ച ധനം തിരികെ കിട്ടാനിടയുണ്ട്. ചില ദുഃഖാനുഭവങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം പ്രതീക്ഷിക്കണം. മക്കള്‍ അടുത്തില്ലാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ നല്ലവണ്ണം അനുഭവപ്പെടും. മംഗളകര്‍മ്മങ്ങള്‍ക്ക് മുടക്കം വരും. തര്‍ക്കവിഷയങ്ങളില്‍ മദ്ധ്യസ്ഥത വഹിക്കരുത്.
ദോഷപരിഹാരാര്‍ത്ഥം ശിവങ്കല്‍ ധാരകഴിക്കുകയും,
'നമഃ ശിവായ ശാന്തായ
ശുദ്ധായ പരമാത്മനേ
സച്ചിദാനന്ദരൂപായ
ദക്ഷിണാമൂര്‍ത്തയെ നമഃ'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, അഞ്ചില്‍ ശുക്രന്‍, ഏഴില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, ഒന്‍പതില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. കച്ചവടങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ നടക്കും. വീട്ടില്‍ അഗ്നിയുടെ ഉപദ്രവത്തിന് സാദ്ധ്യതയുണ്ട്. വഴിയാത്രകള്‍ കൂടുതലാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതായി വരും. മനസ്സിന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. കലഹസ്വഭാവം കൂടുതലാകും. വാക്സാമര്‍ത്ഥ്യവും പ്രായോഗികബുദ്ധിയും കൊണ്ട് പല കാര്യങ്ങളും നേടാനാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യവും സഹായവും ലഭിക്കും. ആരോഗ്യം തൃപ്തികരമായിക്കും.
ദോഷപരിഹാരാര്‍ത്ഥം ഭദ്രകാളീക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും,
'നവ്യാനി സര്‍വ്വാണീ വപുംഷി ദേവി
ത്വത്സാന്ദ്രകാരുണ്യസുധാപ്ലുതാനി
ത്വയാ സമസ്തം ഭുവനം സഹര്‍ഷം
സജ്ജീവിതം സുന്ദരീ സഭ്യലഭ്യേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, നാലില്‍ ശുക്രന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, അഷ്ടമത്തില്‍ കുജന്‍, കേതു ഇതാണ് ഗ്രഹനില.
ധനലാഭങ്ങള്‍ ഉണ്ടാകും. ശരീരക്ഷീണം കൂടുതലാകും. പുതിയ വീടിനായി ശ്രമിക്കാം. ഭൂമി കൈമാറ്റങ്ങള്‍ നടക്കും. തൊഴില്‍രംഗം മെച്ചപ്പെടും. വിശേഷവസ്ത്രാദ്യലങ്കാരങ്ങള്‍ ലഭിക്കും. വ്രണങ്ങള്‍, മുറിവ്, ഒടിവ് ഇവയുണ്ടാകാനിടയുണ്ട്. മനോവ്യാധികള്‍ കൂടുതലാകും. സ്ഥാനക്കയറ്റം ലഭിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. ബന്ധുജനസഹകരണം ലഭിക്കും. നാല്‍ക്കാലികളെക്കൊണ്ട് ലാഭം ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. വിദേശത്ത് തൊഴിലിനായി ശ്രമിക്കാം.
ദോഷപരിഹാരാര്‍ത്ഥം സുബ്രഹ്മണ്യന് പാലഭിഷേകം നടത്തുകയും,
'മഹാദേവം മഹേശാനം
മഹേശ്വരമുമാപതിം
മഹാസേനഗുരും
വന്ദേ മഹാരോഗനിവാരണം
കാരസ്കര വനാധാരം
കരുണാവരുണാലയം
ഗൗരീകുയതടീഹാരം
ഹരം പരമുപാസ്മഹേ.'
ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചഃയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, മൂന്നില്‍ ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, ഏഴില്‍ കുജന്‍, കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. വാക്ദോഷം ശ്രദ്ധിക്കണം. മനോധൈര്യം വിടരുത്. സഹോദരര്‍ക്ക് ക്ഷേമം ഉണ്ടാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മാതൃതുല്യരായവരുടെ താപം ലഭിക്കാനിടയുണ്ട്. മക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാനാകും. മക്കള്‍ക്ക് ഉന്നതിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. അവിചാരിതമായി ബന്ധുമിത്രാദികളുമായി കൂടിച്ചേരാനിടവരും. സജ്ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാകും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി നടത്തുകയും,
'ഹാലാസ്യനാഥായ മഹേശ്വരായ
ഹാലാഹലാലംകൃത കന്ധരായ
മീനേക്ഷണായഃ പതയേ ശിവായ
നമോ നമഃ സുന്ദരതാണ്ഡവായ.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്:(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, രണ്ടില്‍ ശുക്രന്‍, നാലില്‍ ആദിത്യന്‍, ബുധന്‍, വ്യാഴം, ആറില്‍ കുജന്‍, കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ കാര്യക്ഷമമായി നടത്താനാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. അലങ്കാരസാധനങ്ങള്‍ വാങ്ങാനാകും. കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകുമെങ്കിലും, ചില ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങളും ഉണ്ടാകാനിടയുണ്ട്. മനഃസുഖം തോന്നുകയില്ല. ബന്ധുജനസഹകരണം ലഭിക്കും. വിദ്യാഭ്യാസം മുടങ്ങാനിടയുണ്ട്. തലവേദന തുടങ്ങിയ ശിരോരോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുവിങ്കല്‍ ധന്വന്തരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ബ്രഹ്മാദി യോഗിമുനി പൂജിത സിദ്ധമന്ത്രം
ദാരിദ്ര്യദുഃഖ ഭവരോഗ വിനാശമന്ത്രം
സംസാരസാഗര സമുദ്ധരണൈകമന്ത്രം
വന്ദേ മഹാഭയഹരം രഘുരാമമന്ത്രം.'
ഈ ശ്രീരാമസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
