ദ്വൈവാരഫലങ്ങള്‍ 1-5-2025 മുതല്‍ 15-5-2025 വരെ 1200 മേടം 18 മുതല്‍ ഇടവം 1 വരെ
ഗ്രഹപ്പകര്‍ച്ച
മേയ് 14 ന് രാത്രി 12 മണി 14 മിനിട്ടിന് വൃശ്ചികക്കൂറില്‍ ഇടവസംക്രമം മേയ് 7 ന് പുലര്‍ച്ചെ 4 മണി 9 മിനിട്ടിന് ബുധന്‍ മേടം രാശിയിലേക്ക് പകരും. മേയ് 14 ന് പകല്‍ 10 മണി 35 മിനിട്ടിന് വ്യാഴം മിഥുനം രാശിയിലേയ്ക്ക് പകരും. 23 ന് ഏകാദശി. പകല്‍ 5 മണി 9 മിനിട്ട് മുതല്‍ പുലര്‍ച്ചെ 3 മണി 45 മിനിട്ട് വരെ ഹരിവാസരം. 24 ന് പ്രദോഷം. 26 ന് അമാവാസി.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ലഗ്നത്തില്‍ ആദിത്യന്‍, രണ്ടില്‍ വ്യാഴം, നാലില്‍ കുജന്‍, ആറില്‍ കേതു, പന്ത്രണ്ടില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലായിത്തന്നെ തുടരും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗത്ത് പാഴ്ച്ചെലവുകള്‍ കൂടുതലാകും. തലമുടി കൂടുതലായി കൊഴിഞ്ഞുപോകും. അക്ഷമയും, കോപവും, നിര്‍ബന്ധബുദ്ധിയും കൂടുതലാകും. വഴിയാത്രകള്‍ വേണ്ടി വരും. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. പനി, ഉദരവ്യാധി, രക്തസ്രാവം ഇവയ്ക്ക് സാദ്ധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. വീടുപണിയില്‍ ധനനഷ്ടം ഉണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം ഗണപതി ഹോമം കഴിക്കുകയും
'സൂര്യം സുന്ദരലോകനാഥമമൃതം
വേദാന്തസാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേഷമമലം
ലോകൈക ചിത്തം സ്വയം
ഇന്ദ്രാദിത്യനരാധിപ സുരഗുരും
ത്രൈലോക്യചൂഢാമണിം
ബ്രഹ്മാ വിഷ്ണുശിവസ്വരൂപ ഹൃദയം
വന്ദേ സദാ ഭാസ്ക്കരം.'
ഈ ആദിത്യധാനം ജപിച്ച് നിത്യവും രാവിലെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കുജന്‍, അഞ്ചില്‍ കേതു, പതിനൊന്നില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, പന്ത്രണ്ടില്‍ ആദിത്യന്‍ ഇതാണ് ഗ്രഹസ്ഥിതി.
പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ഇഷ്ടകാര്യസാദ്ധ്യങ്ങളുണ്ടാകും. തൊഴില്‍ രംഗം പുഷ്ടിപ്പെടും. ധനലാഭങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും. വാഹനങ്ങള്‍, നാല്‍ക്കാലികള്‍ ഇവ നഷ്ടപ്പെടാനിടയുണ്ട്. ചില ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ദുഃശ്ശാഠ്യങ്ങള്‍ കൂടുതലാകും. പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. കര്‍ണ്ണരോഗം, അപസ്മാരം ഇവ ശ്രദ്ധിക്കണം. ജലത്തിലൂടെ അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സൂക്ഷിക്കണം. മക്കളുടെ അഭിപ്രായങ്ങള്‍ക്ക് എതിര്‍ നില്‍ക്കേണ്ടതായി വരും.
ദോഷപരിഹാരാര്‍ത്ഥം ശിവങ്കല്‍ ധാര കഴിക്കുകയും
'മന്ദാരകുന്ദകുമുദോത്പല മല്ലികാബ്ജൈഃ
ശൃംഗാരവേഷസുരപൂജിത വന്ദിതാംഘ്രി
മന്ദാരകുന്ദകുമുദോത്പല സുന്ദരാംഗീ
മൂകാംബികമയി നിധേഹി കൃപാകടാക്ഷം.'
ഈ ധ്യാനശ്ലോകം നിത്യവും ജപിച്ച് മൂകാംബികയെ ഭജിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ കുജന്‍, നാലില്‍ കേതു, പത്തില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു പതിനൊന്നില്‍ ആദിത്യന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
മറ്റുള്ളവരെ അപവാദങ്ങള്‍ പറയരുത്. ബന്ധുജനസഹായം ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. കര്‍ണ്ണരോഗം ശ്രദ്ധിക്കണം. നേതൃഗുണം ഉണ്ടാകും. ധനവും യശസ്സും വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് അനാവശ്യച്ചെലവുകള്‍ കൂടും. വസ്ത്രവില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല കാലമാണ്. പല കാര്യങ്ങള്‍ക്കും പരാശ്രയം വേണ്ടിവരും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ചോരാഗ്നിപീഡയ്ക്കും സാദ്ധ്യതയുണ്ട്. മനോവിചാരമേറും. ദാമ്പത്യസൗഖ്യം ഉണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകാതെ വരും. കാര്യതടസ്സങ്ങളുണ്ടാകും. വാക്ദോഷം ഉണ്ടാകാതെ സൂക്ഷിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുവിങ്കല്‍ അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുകയും,
'ആലം ബോ ഭുവനാനാം
പ്രാലംബംനിധനമേവമാരചയന്‍
കാലം വിഹായ സദ്യോ
ലോലംബരുചേഹരേ!ഹരേഃ ക്ലേശാന്‍'
ഈ ശ്ലോകം ജപിച്ച് നിത്യവും വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ കുജന്‍, മൂന്നില്‍ കേതു, ഒമ്പതില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, പത്തില്‍ ആദിത്യന്‍, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
തൊഴില്‍രംഗത്തുനിന്ന് മെച്ചപ്പെട്ട വരുമാനം ഉണ്ടാകും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. അവരുമായി കലഹത്തിനും സാദ്ധ്യതയുണ്ട്. പിതൃധനം ലഭിക്കാനുള്ള യോഗമുണ്ട്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സുഖാനുഭവങ്ങള്‍ക്കിടയുണ്ട്. എല്ലാ അസുഖങ്ങള്‍ക്കും വിദഗ്ദ്ധ ചികിത്സ തേടണം. കോപാധിക്യം നിയന്ത്രിക്കണം. വീഴ്ചയില്‍ ഒടിവ്, ചതവ്, മുറിവ് ഇവ പറ്റാനിടയുണ്ട്. പാപചിന്തകള്‍ കൂടുതലാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഈശ്വരപൂജയിലും അതിഥിസല്‍ക്കാരത്തിലും താല്‍പ്പര്യം ഉണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'കാത്യായനി മഹാമായേ ഭവാനി ഭുവനേശ്വരീ
സംസാരസാഗരേമഗ്നം മാമുദ്ധര കൃപാനിധേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, ഒന്‍പതില്‍ ആദിത്യന്‍, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തികബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ഭൂമിയിടപാടുകളില്‍ നഷ്ടം വരും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. പിതാവാദിഗുരുജനങ്ങളോട് കലഹിക്കേണ്ടതായി വരും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. ബന്ധനാവസ്ഥയ്ക്കിടയുണ്ട്. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. വാതരോഗത്തിന്‍റെ ഉപദ്രവം കൂടുതലാകും. ഭാര്യയ്ക്ക്/ഭര്‍ത്താവിന് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ഏത് പ്രതിസന്ധിയിലും തനിക്ക് ഉചിതമെന്ന് തോന്നുന്ന കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം ചെയ്യാനാകും. വാഹനങ്ങള്‍ വാങ്ങാം.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ബ്രഹ്മഃ വിഷ്ണുഃ
ശിവാരാദ്ധ്യേ പ്രസീദജഗദംബികേ
മനോഭിലഷിതം ദേവി
വരം ദേഹി നമോസ്തുതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ഏഴില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, അഷ്ടമത്തില്‍ ആദിത്യന്‍, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.
എരിവുരസം പ്രധാനമായും ഒഴിവാക്കണം. കലഹവാസന കൂടുതലാകും. താമസസ്ഥലത്തുനിന്ന് മാറിത്താമസിക്കേണ്ടതായി വരും. കാല്, പല്ല്, മോണ എന്നിവയ്ക്ക് രോഗാരിഷ്ടതകളുണ്ടാകും. വ്യയാധിക്യം ഉണ്ടാകും. ദാമ്പത്യക്ലേശം തുടരും. സഞ്ചാരക്ലേശങ്ങള്‍ കൂടുതലാകും. ഉള്‍ഭയവും അലസതയും ഉണ്ടാകും. മനോവ്യാധി കൂടുതലാകും. അപകടങ്ങളില്‍ അംഗവൈകല്യപാതവരെയുണ്ട്. നേതൃഗുണം ഉണ്ടാകും. കലാവിദ്യകളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴില്‍രംഗം തീരെ മോശമാവില്ല. കച്ചവടങ്ങള്‍ നടക്കും. ഒറ്റയ്ക്കുള്ള യാത്രകളില്‍ താല്‍പ്പര്യം കൂടുതലാകും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ശ്രീമച്ഛങ്കര പാണി പല്ലവ കിര-
ല്ലോലംബമാലോല്ലസ-
സാലാലോല കലാപകാളകബരീ
ഭാരാവലീഭാസുരീം
കാരുണ്യാമൃത വാരിരാശിലഹരീ-
പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാളകാമനുദിനം
ശ്രീ ഭദ്രകാളീം ഭജേ.'
ഈ ഭദ്രകാളീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ആറില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, ഏഴില്‍ ആദിത്യന്‍, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കുജന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
എപ്പോഴും പരാജയഭീതിയുണ്ടായിരിക്കും. മനോവ്യാധി കൂടുതലാകും. കോപം നിയന്ത്രിക്കണം. യാത്രകള്‍ വേണ്ടിവരും. അധികാരസ്ഥാനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സാഹസപ്രവൃത്തികളിലേര്‍പ്പെടരുത്. തൊഴില്‍രംഗം മെച്ചമല്ല. യന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ വരിക, അഗ്നിബാധ, കലഹം ഇവയുണ്ടാകാനിടയുണ്ട്. തര്‍ക്കവിഷയങ്ങളില്‍ വിജയം ഉണ്ടാകും. കലഹത്തിലും വ്യവഹാരത്തിലും താല്‍പ്പര്യം കൂടുതലാകും. സംസാരം നല്ല വാക്കുകളിലൂടെയാകണം. പല കാര്യങ്ങള്‍ക്കും പരാശ്രയം വേണ്ടിവരും. പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. അര്‍ശ്ശോരോഗം, ഗുഹ്യരോഗം ഇവ ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥം ഗണപതിക്ക് നാളീകേരം ഉടയ്ക്കുകയും,
'ശിവശങ്കരശര്‍വ്വശരണ്യവിഭോ
ഭവസങ്കടനാശനപാഹിശിവ
കവിസന്തതി സന്തതവും തൊഴുമെന്‍
ഭവനാടകമാടുമരുമ്പൊരുളേ!'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
അഞ്ചില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, ആറില്‍ ആദിത്യന്‍, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കുജന്‍, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹസ്ഥിതി.
ബന്ധുജനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. എല്ലാ കാര്യങ്ങളിലും സ്വാര്‍ത്ഥത മുന്നിട്ടുനില്‍ക്കും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മനോവിചാരമേറും. ഓര്‍മ്മക്കുറവനുഭവപ്പെടും. പല കാര്യങ്ങളിലും ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കും. ഗൂഢപ്രവൃത്തികളില്‍ താല്‍പ്പര്യം കൂടുതലാകും. മടി കൂടുതലാകും. കണക്കെഴുത്ത്, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവകളില്‍ തെറ്റുപറ്റാനിടയുണ്ട്. അച്ഛന് ശരീരക്ലേശങ്ങളുണ്ടാകും. വാഹനങ്ങള്‍ മാറ്റിവാങ്ങാം. കഴുത്തിന് മുകളിലുള്ള അംഗങ്ങളില്‍ രോഗാരിഷ്ടതയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ നാരായണസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'പ്രപന്നാനുരാഗം പ്രഭാകാഞ്ചനാംഗം
ജഗത്ക്ഷേമശൗര്യം തുഷാരാദ്രിധൈര്യം
തൃണീഭൂതഹേതിം രണോദൃദ്വിഭൂതിം
ഭജേ വായുപുത്രം പവിത്രാപ്തമിത്രം.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
നാലില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, അഞ്ചില്‍ ആദിത്യന്‍, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കുജന്‍, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
വീടുപുതുക്കിപ്പണിയും. സുഖാനുഭവങ്ങല്‍ക്ക് കുറവുവരും. മനഃസ്വസ്ഥത കുറയും. അസമയത്തെ യാത്രകള്‍, വാക്കുതര്‍ക്കങ്ങള്‍ ഇവ ഒഴിവാക്കണം. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. വാഹനങ്ങള്‍ വാങ്ങും. കൃഷികാര്യങ്ങളില്‍ വിജയിക്കും. ആഭിചാരക്രിയകളിലും താല്‍പ്പര്യം കൂടുതലാകും. അലസതയുണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് മുടക്കം വരും. ഗൃഹോപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ വാങ്ങാനാകും. നാല്‍ക്കാലികളേയും വാങ്ങാം. കൊടുക്കല്‍വാങ്ങലുകളില്‍ നഷ്ടം ഉണ്ടാകും. വായുക്ഷോഭം, തൊണ്ട, മൂക്ക് തുടങ്ങിയ അംഗങ്ങളിലുള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം. ജന്തുക്കള്‍, പ്രാണികള്‍ എന്നിവയുടെ ഉപദ്രവം ഉണ്ടാകും. തൊഴില്‍ സമാധാനം മെച്ചപ്പെടും.
ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും
'അനാഥസ്യ ദീനസ്യ തൃഷ്ണാതുരസ്യ
ഭയാര്‍തസ്യ ഭീതസ്യബദ്ധസ്യജന്തോ
ത്വമേകാഗതിര്‍ദേവിനിസ്താരകര്‍ത്രീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ.'
ഈ ദുര്‍ഗ്ഗാസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
മൂന്നില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, നാലില്‍ ആദിത്യന്‍, അഞ്ചില്‍ വ്യാഴം, ഏഴില്‍ കുജന്‍, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. വ്യവഹാരങ്ങളില്‍ വിജയിക്കും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. രണ്ടാമതൊരു വീടിനുള്ള സാദ്ധ്യതകളുണ്ട്. പൂര്‍വ്വികധനം നഷ്ടപ്പെടാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. അനുചിതമായ പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. ഭാര്യയ്ക്ക്/ഭര്‍ത്താവിന് അരിഷ്ടതകളുണ്ടാകും. പലവിധ ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. മക്കളെക്കൊണ്ട് അസ്വസ്ഥതകളുണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. ഒന്നിലും താല്‍പ്പര്യം തോന്നാത്ത മനസ്സായിരിക്കും. കോപത്തോടെയുള്ള സംസാരം പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും. നെഞ്ചും വയറും ചേരുന്ന ഭാഗത്ത് വേദനയനുഭവപ്പെടാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകവും പൂവന്‍പഴ നിവേദ്യവും നടത്തി
'രാമ രാമ നമോള സ്തുതേ
ജയരാമഭദ്ര നമോള സ്തുതേ
രാമചന്ദ്ര നമോള സ്തുതേ
ജയരാഘവായ നമോള സ്തുതേ'
ഈ സ്തോത്രം ജപിച്ച് നിത്യവും ശ്രീരാമനെ ഭജിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, മൂന്നില്‍ ആദിത്യന്‍, നാലില്‍ വ്യാഴം, ആറില്‍ കുജന്‍, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
നാല്‍ക്കാലി സമ്പത്തുക്കള്‍ വര്‍ദ്ധിക്കും. പലവിധ ഐശ്വര്യാനുഭവങ്ങളുണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ശത്രുജയം ഉണ്ടാകും. കീര്‍ത്തിയുണ്ടാകും. വ്രണങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ധനസമ്പാദനത്തില്‍ തന്‍റെ ബുദ്ധിസാമര്‍ത്ഥ്യം പ്രകടമാക്കാന്‍ സാധിക്കും. നിര്‍ബന്ധബുദ്ധി കൂടുതലാകും. ദന്തരോഗം ഉണ്ടാകാനിടയുണ്ട്. സത്യം മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകും. പ്രായോഗികബുദ്ധികൊണ്ട് പല കാര്യങ്ങളും വിജയിപ്പിക്കാനാകും. ചില അനിഷ്ടാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'ഏകാന്തവാസിനീം വന്ദേ
ഏകദന്തപ്രസുംശിവാം
ഏകാനേകൈക്യരൂപാഞ്ച
ഏകശക്തി സ്വരൂപിണീം.'
നിത്യവും ഈ ദേവീസ്തുതി ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ബുധന്‍, ശുക്രന്‍, ശനി, രാഹു, രണ്ടില്‍ ആദിത്യന്‍, മൂന്നില്‍ വ്യാഴം, അഞ്ചില്‍ കുജന്‍, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. മനോവ്യാധി രോഗാരിഷ്ടതകള്‍ക്ക് കാരണമാകും. പലവിധ ദുഃഖാനുഭവങ്ങളുണ്ടാകും. ദുര്‍ബുദ്ധിയുണ്ടാകും. അര്‍ശ്ശോരോഗം ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. പലവിധ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. ഏകാഗ്രത കുറയും. മടി കൂടുതലാകും. ധനക്ലേശം ഉണ്ടാകും. എപ്പോഴും പരാജയഭീതിയുണ്ടാകും. ദഹനക്കുറവനുഭവപ്പെടും. സഹോദരങ്ങള്‍ക്ക് ഉന്നതിയും അവരുടെ സഹായവും ഉണ്ടാകും. അപവാദം കേള്‍ക്കേണ്ടതായി വരും. ചഞ്ചല ബുദ്ധിയായിരിക്കും. തൊഴില്‍രംഗം മെച്ചമല്ല.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ക് ത്രിപുരസുന്ദരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ഈശവാമാര്‍ദ്ധഭാഗേശീം
ഈശ്വരീം ജഗദീശ്വരീം
ഈക്ഷാമാത്രേഷ്ടദാം
നൗമി മോക്ഷമാര്‍ഗ്ഗപ്രദായിനീം.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
