ദ്വൈവാരഫലങ്ങള്‍ (1200 ഇടവം 2 മുതല്‍ 17 വരെ 16-5-2025 മുതല്‍ 31-5-2025 വരെ)
ദ്വൈവാരഫലങ്ങള്‍
(1200 ഇടവം 2 മുതല്‍ 17 വരെ 16-5-2025 മുതല്‍ 31-5-2025 വരെ)
ഗ്രഹപ്പകര്‍ച്ച
മേയ് 23 ന് പകല്‍ ഒരു മണി 2 മിനിട്ടിന് ബുധന്‍
ഇടവം രാശിയിലേയ്ക്കും
31 ന് പകല്‍ 11 മണി 36 മിനിട്ടിന് ശുക്രന്
മേടം രാശിയിലേയ്ക്കും
18 ന് വൈകിട്ട് 6 മണി 2 മിനിട്ടിന് രാഹു
കുംഭം രാശിയിലേയ്ക്കും പകരും
മേയ് 23 ന് ഏകാദശി. പകല്‍ 5 മണി 9 മിനിട്ട് മുതല്‍
രാത്രി 3 മണി 45 മിനിട്ട് വരെ ഹരിവാസരം.
24 ന് പ്രദോഷം. 26 ന് അമാവാസി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
ലഗ്നത്തില്‍ ബുധന്‍, രണ്ടില്‍ ആദിത്യന്, മൂന്നില്‍ വ്യാഴം, നാലില്‍ കുജന്, ആറില്‍ കേതു, പന്ത്രണ്ടില്‍ ശുക്രന്, ശനി, രാഹു ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്ക് അവിചാരിതമായ ചെലവുകള്‍ വന്നുകൂടും. വീട്ടില്‍ സ്വസ്ഥത കുറയും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ ചതിയില്‍പ്പെടാതെ സൂക്ഷിക്കണം. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ബന്ധുജനങ്ങളുമായുള്ള കലഹം തുടരും. വാക്ദോഷം മൂലം ശത്രുദോഷം ഉണ്ടാകും. യാത്രകള്‍ വേണ്ടിവരും. തൊഴില്‍രംഗത്തുനിന്ന് വരുമാനം വര്‍ദ്ധിക്കും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ പ്രതീക്ഷിക്കണം. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുജനങ്ങള്ക്കാപത്തുകള്ക്കിടയുണ്ട്. തര്‍ക്കവിഷയങ്ങളിലിടപെടരുത്. മംഗളകര്മ്മങ്ങള്ക്കിടയില് കലഹങ്ങള്‍ക്കിടയുണ്ട്. ശരീരത്തില്‍ നീര്ക്കെട്ടുണ്ടാകാനിടയുണ്ട്.
ദോഷനിവാരണാര്‍ത്ഥം ഭഗവതിക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ആലംബോ ഭുവനാനാം
പ്രാലംബം നിധനമേവമാരചയന്
കാലം വിഹായ സദ്യോ
ലോലംബരുചേ! ഹരേ! ഹരേ: ക്ലേശാന്‍.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്തിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്, രണ്ടില്‍ വ്യാഴം, മൂന്നില്‍ കുജന്, അഞ്ചില്‍ കേതു, പതിനൊന്നില്‍ ശുക്രന്, ശനി, രാഹു, പന്ത്രണ്ടില്‍ ബുധന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം പുഷ്ടിപ്പെടും. ധനാഗമങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹകരണം പ്രതീക്ഷിക്കാം. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭിക്കും. ത്വക്രോഗം, കഥക്കെട്ട് ഇവ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. സഹോദരങ്ങളുമായി കലഹിക്കാനിടയുണ്ട്. മംഗളകര്‍മ്മങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ കൂടുതലാകും. തലയിലും മറ്റും താരന്, മുടികൊഴിച്ചില്‍ ഇവയ്ക്കിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. മക്കളെക്കൊണ്ട് ക്ലേശങ്ങള്‍ ഉണ്ടാകും.
ദോഷനിവാരണാര്‍ത്ഥം ശിവങ്കല്‍ ധാര കഴിക്കുകയും,
'സര്വ്വഗേഹേ ജഗന്മാതൃകേ!
പാഹിമാം പാഹിമാം പാഹിമാം
ദേവി! തുഭ്യാം നമോദേവി തുഭ്യം
നമോദേവി തുഭ്യം നമഃ'
ഈ സ്തോത്രം ജപിച്ച് ഭഗവതിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കുജന്, നാലില്‍ കേതു, പത്തില്‍ ശുക്രന്, ശനി, രാഹു, പതിനൊന്നില്‍ ബുധന്‍, പന്ത്രണ്ടില്‍ ആദിത്യന് ഇതാണ് ഗ്രഹസ്ഥിതി.
സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ധനാഗമങ്ങള്‍ ഉണ്ടാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സര്ക്കാരോഫീസുകളുമായുള്ള കാര്യങ്ങള്‍ക്ക് താമസം വരും. ചോരാഗ്നിപീഡയുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനോവിചാരം കൂടുതലാകും. വര്‍ത്തമാനത്തില്‍ മിതത്വം പാലിക്കണം. ബന്ധുജനസഹായം ലഭിക്കും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അപമാനം ഏല്ക്കേണ്ടതായി വരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതലിടപെടരുത്. വാഹനങ്ങള്‍ക്ക് കേടുപറ്റാനിടയുണ്ട്.
ദോഷനിവാരണാര്‍ത്ഥം ഭഗവതിക്ഷേത്രത്തില്‍ വനദുര്ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'നമസ്സഹസ്രഹസ്താബ്ജപാദ
പങ്കജശോഭിതേ
അണോരണുതരേ ദേവിമഹതോപി മഹീയസി'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ കുജന്, മൂന്നില്‍ കേതു, ഒന്‍പതില്‍ ശുക്രന്, ശനി, രാഹു, പത്തില്‍ ബുധന്‍, പതിനൊന്നില്‍ ആദിത്യന്, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. നേതൃഗുണം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ശരീരക്ഷീണം കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ധനലാഭങ്ങള്ക്കിടയുണ്ട്. വഴിയാത്രയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വലുതായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ധര്‍മ്മകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍ ആശങ്കപ്പെടുത്തും. ക്ഷമ തീരെ ഇല്ലാതാകും. പ്രതികൂലമായി സംസാരിക്കാനുള്ള വാസന കൂടുതലാകും. സന്ധിവേദന കൂടുതലാകും.
ദോഷനിവാരണാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ നാരായണസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'രാഗസ്താവജ്ജായതേ ഹിസ്വഭാവാ#ൃ
ന്മോക്ഷോ പായോയത്നതഃ
സ്യാന്ന വാ സ്യാല്‍
താസാം ത്വേകം തദ്വയം ലബ്ധമാസീല്
ഭാഗ്യം ഭാഗ്യം പാഹിമാം മാതതേശ.'
ഈ സ്തോത്രം നിത്യവും ജപിച്ച് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ ശുക്രന്, ശനി, രാഹു, ഒന്‍പതില്‍ ബുധന്‍, പത്തില്‍ ആദിത്യന്, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കുജന് ഇതാണ് ഗ്രഹനില.
ഏറ്റെടുക്കുന്ന ജോലികള്‍ വിജയിപ്പിക്കാന്‍ സാധിക്കും. തൊഴില്‍രംഗം പുഷ്ടിപ്പെടും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്ച്ചെലവുകള് കൂടുതലാകും. മനോവ്യാധി വര്‍ദ്ധിക്കും. വാതബന്ധിയായ അസുഖങ്ങള്‍ കൂടുതലാകാനിടയുണ്ട്. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ധനലാഭൈശ്വര്യങ്ങള്‍ ഉണ്ടാകും. ധര്മ്മകാര്യപ്രവൃത്തികളില് കൂടുതലായി ഇടപെടാന്‍ സാധിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. പിതൃതുല്യരായവര്‍ക്ക് രോഗാരിഷ്ടതകള്‍ കൂടുതലാകും. ഉറപ്പിച്ച വിവാഹാലോചനകള്‍ പിരിയാനിടയുണ്ട്. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും.
ദോഷനിവാരണാര്‍ത്ഥം ശാസ്താവിന് എള്ളുപായസം നിവേദിക്കുകയും
'ഭൂതനാഥമഹം വന്ദേ സര്‍വ്വഭൂതേ
ഹിതേരതം ഇന്ദ്രാദിദേവതാം
വൃന്ദവന്ദിതാംഘ്രിസരോരുഹം
ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ'
ഈ ശാസ്താസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ഏഴില്‍ ശുക്രന്, ശനി, രാഹു, അഷ്ടമത്തില്‍ ബുധന്‍, ഒന്‍പതില്‍ ആദിത്യന്, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കുജന് ഇതാണ് ഗ്രഹനില.
കലഹവാസന കൂടുതലാകും. കാല്, പല്ല്, മോണ എന്നീ അംഗങ്ങളില്‍ രോഗാരിഷ്ടതകളുണ്ടാകും. ദാമ്പത്യസൗഖ്യം കുറയും. സഞ്ചാരക്ലേശം ഉണ്ടാകും. അലച്ചില്‍ കൂടുതലാകും. മുഷിഞ്ഞ വേഷവിധാനങ്ങള്‍ ധരിക്കേണ്ടതായി വരും. മുഖത്ത് എപ്പോഴും ദൈന്യഭാവമായിരിക്കും. അപവാദം കേള്‍ക്കേണ്ടതായി വരും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പൂര്‍ണ്ണതയുണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. നേതൃഗുണം ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ കുറയും. അച്ഛനുമായി കലഹിക്കേണ്ടതായിവരും. പാഴ്ച്ചെലവുകള് കൂടുതലാകും. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. ഭൂമികൈമാറ്റങ്ങള്‍ നടക്കും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും.
ദോഷനിവാരണാര്‍ത്ഥം സര്‍പ്പാരാധനാകേന്ദ്രത്തില്‍ മഞ്ഞള്‍പ്പൊടി ചാര്‍ത്തി കദളിപ്പഴം നിവേദിക്കുകയും,
'രാമഃപിതാ രാഘവ ഏവമാതാ
രാമൈവ ബന്ധുശ്ച സഖാസഖീവ
രാമോ ഗുരുര്മേ പരമം ച ദൈവം
രാമം വിനാനാന്യമഹം സ്മരാമി.
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ആറില്‍ ശുക്രന്, ശനി, രാഹു, ഏഴില്‍ ബുധന്‍, അഷ്ടമത്തില്‍ ആദിത്യന്, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കുജന്, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
പരാജയഭീതി എപ്പോഴും ഉണ്ടാകും. കലഹവാസന കുറയുകയില്ല. ഒന്നിലും തൃപ്തിയും സന്തോഷവും തോന്നുകയില്ല. പല ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. സാമ്പത്തികക്ലേശങ്ങള്‍ ഉണ്ടാകും. ഈശ്വരപൂജാതാല്പ്പര്യം കൂടുതലാകും. സത്യധര്മ്മാചാര്യങ്ങളില് വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുമെങ്കിലും അതിന് വഴങ്ങുകയില്ല. ഭാര്യ/ഭര്‍ത്താവ് മൂലം ചില ക്ലേശങ്ങല്‍ ഉണ്ടാകും. ചഞ്ചല മനസ്സായിരിക്കും. ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് പല ബുദ്ധിമുട്ടുകളും ഉണ്ടാകും. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന സാധനങ്ങള്‍ക്ക് കേടുപറ്റാനിടയുണ്ട്.
ദോഷനിവാരണാര്‍ത്ഥം ഗണപതിഹോമം നടത്തുകയും,
'അഖില ഭുവനദീപം ഭക്തചിത്താബ്ജസൂനം
സുരഗണ പരിസേവ്യം തത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരി നിവാസം ഭാവയേ ഭൂതനാഥം.'
ഈ സ്തോത്രം നിത്യവും രണ്ടുനേരം ജപിച്ച് ശാസ്താവിനെ ഭജിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
അഞ്ചില്‍ ശുക്രന്, ശനി, രാഹു, ആറില്‍ ബുധന്‍, ഏഴില്‍ ആദിത്യന്, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കുജന്, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്ക്ക് തടസ്സങ്ങളുണ്ടാകും. ദൈന്യത വിട്ടുമാറുകയില്ല. ആധിവ്യാധികള്‍ കൂടുതലാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. എല്ലാകാര്യങ്ങള്‍ക്കും താമസങ്ങള്‍ ഉണ്ടാകും. അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ഭൂമിസംബന്ധമായ കലഹങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള് ഒഴിവാക്കണം. വാക്തര്ക്കങ്ങളിലേര്പ്പെടരുത്. വാഹനാപകടങ്ങള്‍, പതനം ഇവയ്ക്ക് സാദ്ധ്യതകളുണ്ട്. കഫക്കെട്ട് തലവേദന ഇവ ശ്രദ്ധിക്കണം.
ദോഷനിവാരണാര്‍ത്ഥം ഭഗവതിക്ക് ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ശിവശക്ത്യാസമുല്പന്നോ
യഃ പുരാക്രൗഞ്ചദാരണഃ
ദേവസേനാപതേ തുഭ്യം
താരകാന്തക തേ നമഃ'
ഈ സുബ്രഹ്മണ്യസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.’
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
നാലില്‍ ശുക്രന്, ശനി, രാഹു, അഞ്ചില്‍ ബുധന്‍, ആറില്‍ ആദിത്യന്, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കുജന്, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. നാല്ക്കാലി വളര്‍ത്തല്‍, സസ്യലതാദികളുടെ വില്‍പ്പന, കാര്‍ഷികരംഗം ഇവ മെച്ചപ്പെടും. വ്രണങ്ങള്‍, ഒടിവ്, ചതവ് ഇവയ്ക്ക് സാധ്യതയുണ്ട്. മനോവ്യാധി കൂടുതലാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാവും. ഭാര്യയോടും/ ഭര്‍ത്താവിനോടും മക്കളോടും കലഹങ്ങള്‍ ഉണ്ടാകും. പ്രായോഗികബുദ്ധി പലപ്പോഴും പ്രകടിപ്പിക്കേണ്ടതായി വരും. ബന്ധുജനസഹകരണം ഉണ്ടാകും. കലഹവാസന കൂടുതലാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാനാകും. വാഹനങ്ങള്‍ വാങ്ങാം. ഭൂമി വാങ്ങുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്.
ദോഷനിവാരണാര്‍ത്ഥം സുബ്രഹ്മണ്യന് പാലഭിഷേകം നടത്തുകയും,
'ശംഖാരി ചാപശര ഭിന്നകതാം ത്രിനേത്രാം
തിഗ് മേതമാംശുകലയാ വിലസത് കിരീടാം
സിംഹസ്ഥിതാം സസുര
സിദ്ധ നതാം ച ദുര്‍ഗ്ഗാം.
ദുര്വ്വാനിദം ദുരിതവര്ഗ്ഗ ഹരാം നമാമി.'
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
മൂന്നില്‍ ശുക്രന്, ശനി, രാഹു, നാലില്‍ ബുധന്‍, അഞ്ചില്‍ ആദിത്യന്, ആറില്‍ വ്യാഴം, ഏഴില്‍ കുജന്, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
നാല്ക്കാലി വളര്‍ത്തല്‍ ലാഭകരമാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും. ധനാഗമങ്ങള്ക്കൊപ്പം ചെലവുകളും കൂടുതലാകും. സുഖകാര്യങ്ങളുടെ അനുഭവക്കുറവുണ്ടാകും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. പുതിയ വീടിനായി ശ്രമം തുടങ്ങാം. ദാമ്പത്യകലഹങ്ങള്‍ കൂടുതലാകും. ഉദരവ്യാധിക്കും നേത്രരോഗവും ശ്രദ്ധിക്കണം. തൊഴില്‍രംഗം സമ്മിശ്രഫലമായിരിക്കും. മറ്റുള്ളവരുടെ ഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ശൂരതയുണ്ടാകും. ധര്മ്മാചാരങ്ങള്ക്കും ഉപാസനയ്ക്കും ഭംഗം വരും. മനഃസ്വസ്ഥത കുറയും.
ദോഷനിവാരണാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം കഴിക്കുകയും,
'നമോസ്തുതേ മാധവ ശാര്ങപാണേ
നമോസ്തുതേ കേശവ ദീനബന്ധോ
നമോസ്തുതേ ലോകപതേ മുരാരേ
നമോസ്തുതേ നാഥ ദയാപയോധേ.'
ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ ശുക്രന്, ശനി, രാഹു, മൂന്നില്‍ ബുധന്‍, നാലില്‍ ആദിത്യന്, അഞ്ചില്‍ വ്യാഴം, ആറില്‍ കുജന്, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
ധനലാഭങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. തൊഴിലുപകരണങ്ങള്‍ക്ക് കേടുപറ്റാനിടയുണ്ട്. ശത്രുപീഡയുണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. അധികാരസ്ഥാനങ്ങളില്‍ നിന്ന് കാര്യതടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. നൂതനവസ്ത്രങ്ങള് ലഭിക്കാനിടയുണ്ട്. പുതിയ വീടിനായി ശ്രമിക്കാം. വാഹനങ്ങള്‍ വാങ്ങാനാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. വായുക്ഷോഭം മൂലം നെഞ്ചില്‍ പ്രയാസങ്ങളുണ്ടാകാനിടയുണ്ട്. ആയുധം കൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്. പലതരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടാകാനിടയുണ്ട്.
ദോഷനിവാരണാര്‍ത്ഥം ഹനുമാന് വെറ്റിലമാല ചാര്‍ത്തുകയും
'ശ്രീരാമചന്ദ്ര കരുണാകര രാഘവേന്ദ്ര
രാജേന്ദ്ര ചന്ദ്രരഘുവംശ സമുദ്രചന്ദ്ര
സുഗ്രീവനേത്രയുഗളോല്പല പൂര്‍ണ്ണചന്ദ്ര
സീതാമനഃ കുമുദചന്ദ്ര നമോനമസ്തേ.'
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശുക്രന്, ശനി, രാഹു, രണ്ടില്‍ ബുധന്‍, മൂന്നില്‍ ആദിത്യന്, നാലില്‍ വ്യാഴം, അഞ്ചില്‍ കുജന്, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. മദ്ധ്യസ്ഥശ്രമങ്ങള്‍ വിജയിക്കും. സ്വജനങ്ങളോട് അകന്ന് കഴിയേണ്ടതായി വരും. ദൂരയാത്രകള് വേണ്ടി വരും. ബന്ധുജനങ്ങളുമായുള്ള ശത്രുത തുടരും. ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ലഭിക്കും. വിശേഷവസ്ത്രാദ്യലങ്കാരങ്ങള്‍, ശയനസുഖം ഇവയുണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ശത്രുഭീതിയുണ്ടാകും. മക്കളുടെ രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം ലഭിക്കും. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ വീടിന് ശ്രമിക്കാം.
ദോഷനിവാരണാര്‍ത്ഥം ഗണപതിക്ക് നാളികേരം ഉടയ്ക്കുകയും ശാസ്താവിന് എള്ളുകിഴി കത്തിക്കുകയും
'ഭൂതനാഥമഹം വന്ദേ സര്‍വ്വഭൂത ഹിതേരതം
ഇന്ദ്രാദിദേവതാം
വൃന്ദവന്ദിതാംഘ്രി സരോരുഹം
ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ'
ഈ സ്തോത്രം നിത്യവും ജപിച്ച് ശാസ്താവിനെ ഭജിക്കുകയും ചെയ്യുക.
ജ്യോത്സ്യന് പി. ശരത്ചന്ദ്രന്
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512,
വ. പറവൂര്‍. ജവീില: 9446057752
