ദ്വൈവാര ഫലങ്ങള്‍ (16-11-2025 മുതല്‍ 30-11-2025 വരെ 1201 തുലാം 30 മുതല്‍ വൃശ്ചികം14 വരെ)
ഗ്രഹപകര്‍ച്ച
നവംബര്‍ 23 ന് രാത്രി 8 മണി 32 മിനിട്ടിന് ബുധന്‍ തുലാം രാശിയിലേയ്ക്കും, നവംബര്‍ 26 ന് പകല്‍ 11 മണി 24 മിനിട്ടിന് ശുക്രന്‍ വൃശ്ചികം രാശിയിലേയ്ക്കും പകരും നവംബര്‍ 17 ന് പ്രദോഷം, 19 ന് അമാവാസി.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
നാലില്‍ വ്യാഴം, അഞ്ചില്‍ കേതു, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ധനപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനഃക്ലേശം കൂടുതലാകും. പുതിയ വീടിനായുള്ള പരിശ്രമം വിജയത്തിലെത്തും. ചപലത കൂടുതലാകും. രോഗാരിഷ്ടതകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലാകും. മുഷിഞ്ഞ വേഷത്തില്‍ നടക്കുവാനായിരിക്കും താല്‍പ്പര്യം. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. നമുക്ക് അനുയോജ്യമല്ലാത്ത ബന്ധങ്ങള്‍മൂലം അപവാദങ്ങള്‍ കേള്‍ക്കേണ്ടതായിവരും. വാഹനങ്ങള്‍ വാങ്ങാന്‍ നല്ല സമയമാണ്. മാംസാഹാരത്തോട് താല്‍പ്പര്യം കൂടുതലാകും. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ത്വക്രോഗം, തലയില്‍ താരന്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം.
'ശിവസ്ത്വം ഗുരുസ്ത്വ ഞ്ച
ശക്തിസ്ത്വമേവ
ത്വമേവാസി മാതാപിതാ
ച ത്വമേവ ത്വമേവാസി
വിദ്യാത്വ മേവാസിബന്ധു-
ഗ്ഗതിര്‍മ്മേമതിര്‍ദേവി സര്‍വ്വം ത്വമേവ.
ഈ ദേവിസ്തുതി നിത്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ഭഗവതിക്ക് ദുര്‍ഗ്ഗാസൂക്തംകൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
മൂന്നില്‍ വ്യാഴം, നാലില്‍ കേതു, ആറില്‍ ശുക്രന്‍, ഏഴില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. തൊഴില്‍രംഗം മെച്ചപ്പെടും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം ലഭിക്കും. ദൈന്യഭാവം കൂടുതലാകും. വഴിയാത്രകള്‍ വേണ്ടിവരും. ഭാര്യാ-ഭര്‍തൃകലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. പൊതുവേ കലഹമനോഭാവം ആയിരിക്കും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. ശത്രുപീഡ കൂടുതലാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഐകമന്ത്രസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും,
'ശിവപ്രദം സുഖപ്രദം ഭവച്ഛിദം ഭ്രമാപഹം
വിരാജമാനദൈശികം ഭജേഹം രാമമദ്വയം.'
ഈ ശ്രീരാമസ്തുതി ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, മൂന്നില്‍ കേതു, അഞ്ചില്‍ ശുക്രന്‍, ആറില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. കലഹഭയം എപ്പോഴും ഉണ്ടാകും. അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങള്‍ക്കിടയുണ്ട്. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. പ്രായോഗികബുദ്ധി പലപ്പോഴും പരാജയപ്പെടും. ധനലാഭാദികളുണ്ടാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. മനഃസ്വസ്ഥത ലഭിക്കും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം കൂടുതലാകും. നീചകര്‍മ്മങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും. വിവാദശീലം ഉണ്ടാകും. സുഹൃത്തുക്കള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. എപ്പോഴും ഉദ്യോഗഭരിതമായിരിക്കും മനസ്സ്.
ദോഷശാന്തിക്കായി ശിവന് ധാരകഴിക്കുകയും,
'പ്രണഃാ ദയതേ ദേവീ
പ്രണവാത്മാ സ്വരൂപിണീ
പ്രണി ബര്‍ഹിത ദുഷ്ടൌഘേ
ഭദ്രകാളി നമോസ്തുതേ.'
ഈ ഭദ്രകാളിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കേതു, നാലില്‍ ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തടസ്സം കൂടാതെ പുരോഗമിക്കും. മനഃസ്വസ്ഥത കുറയും. ശത്രുപീഡകള്‍ ഉണ്ടാകും. മക്കളുടെ ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വിവാഹമോചനക്കേസ്സുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ബന്ധുജനസഹായം ലഭ്യമാകും. ചില ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. വിശേഷകാര്യങ്ങള്‍ അറിയുവാനുള്ള താല്‍പ്പര്യം ഉണ്ടാകും. വാതരോഗങ്ങളുടെ ഉപദ്രവം ഉണ്ടാകും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ മഞ്ഞള്‍പ്പൊടിചാര്‍ത്തി കദളിപ്പഴനേദ്യവും,
സര്‍പ്പസൂക്തം പുഷ്പാഞ്ജലിയും നടത്തി,
'യത്രോ ദേതി ജഗല്‍കൃത്സ്നം
യത്രത്രിഷ്ഠത നിര്‍ഭരം
യത്രാന്തരേതി കാലേതു
തസ്യൈ ദേവ്യൈ നമോ നമഃ'
ഈ ഭഗവതീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, മൂന്നില്‍ ശുക്രന്‍, നാലില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. പനി, ഉദരവ്യാധി, രക്തസ്രാവം ഇവ ശ്രദ്ധിക്കണം. ധനാഭിവൃദ്ധിയുണ്ടാകും. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധി ഉണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. വഴിയാത്രകളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. പിതൃജനങ്ങള്‍ക്ക് വിഷമതകള്‍ ഉണ്ടാകും. എരിവ് ഉപയോഗിക്കുന്നത് കുറയ്ക്കണം. കലഹവാസന കൂടുതലാകും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം കിട്ടും. സഹായികളുടെ ആത്മാര്‍ത്ഥമായ സഹകരണം ലഭിക്കും.
ദോഷശാന്തിക്കായി ശാസ്താവിന് എള്ള് പായസം കഴിക്കുകയും,
'വൈദ്യുതദ്യോതസസംസ്ഫുര ദ്വാസസാ
പ്രാവൃഡംഭോദവത് പ്രോല്ലസദ്ദ്വിഗ്രഹം
വൈജയന്തീ പ്രഭാശോഭിതോരഃ സ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
രണ്ടില്‍ ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. മനഃസ്വസ്ഥത ലഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്ഷയം ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ഷേമൈശ്വര്യങ്ങള്‍ ഉണ്ടാകും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. ദൂരയാത്രകള്‍ വേണ്ടിവരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. പൊതുവെ ആരോഗ്യം തൃപ്തികരമെങ്കിലും ത്വക്രോഗം ശ്രദ്ധിക്കണം. ഭൂമിസംബന്ധിയായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.
ദോഷശാന്തിക്കായി ശാസ്താവിന് നീലപ്പട്ടുചാര്‍ത്തി നീരാജനം കഴിക്കുകയും,
'മഹാപ്രസാദജനനീം
സര്‍വ്വസൗഭാഗ്യവര്‍ദ്ധനീം
ആധിവ്യാധിഹരാം നിത്യം
തുളസീം നൗമി പുണ്യദാം
നമസ്തുളസീ കല്ല്യാണീം
നമോ വിഷ്ണുപ്രിയേ ശുഭദേ
നമോമോക്ഷപ്രദേ ദേവീ
നമസ്സബദ്പ്രദായികേ.'
നിത്യവും ഈ സ്തോത്രം ജപിച്ച് തുളസിക്ക് ഏഴ് പ്രദക്ഷിണം വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. ധനാഗമങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ലഭ്യമാകും. പുതിയ സുഖശയനോപകരണങ്ങള്‍, വസ്ത്രാദ്യലങ്കാര വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാനാകും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പിഴവ് വരാനിടയുണ്ട്. മുന്‍കോപം മൂലം ശഠവാക്കുകള്‍ പറയുമെങ്കിലും, പെട്ടെന്ന് ശാന്തനായി നല്ല വാക്കുകളും പറയും. ചോരാഗ്നിപീഡകള്‍ ഉണ്ടാകാനിടയുണ്ട്. മനോവിചാരം കൂടുതലായി രോഗാരിഷ്ടതകള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ഗണപതിഹോമം നടത്തുകയും,
'യജ്ഞരൂപാജഗദ്ധാത്രി
വിഷ്വഗ്രൂപാ ച പാവനീ
ആധാരം ത്വാം പ്രവിശ്യന്തി
ന സ്മൃങ് നിഖിലാപ്രജാഃ'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ലഗ്നത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, നാലില്‍ രാഹു, അഞ്ചില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
വീട്ടില്‍ സ്വസ്ഥത കുറയും. ശരീരക്ഷീണം കൂടുതലാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. പലവിധ നാശനഷ്ടങ്ങള്‍ക്ക് ഇടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. ചെലവുകള്‍ കൂടുതലാകും. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്ദോഷം മൂലം ചില ധനഷ്ടങ്ങള്‍ക്കിടയുണ്ട്. മക്കള്‍ക്ക് ക്ഷേമൈശ്വര്യങ്ങള്‍ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. നീചജനങ്ങളുമായി ബന്ധപ്പെടാനുള്ള താല്‍പ്പര്യം കൂടുതലാകും. പാപകര്‍മ്മചിന്തകള്‍ മനസ്സിനെ അലട്ടും. വാഹനാപകടങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ദൃശ്യാദൃശ്യസ്വരൂപിണീ
രൂപാണീ ഭുവനാനിതേ
ശിരോതഹാ നഭസ്തേതു
താരകാകുസുമാനിതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കേതു, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, കുജന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
മനോദുഃഖങ്ങള്‍ കൂടുതലാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. കലഹവാസന കൂടുതലാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ കൂടുതലാകും. ഇഷ്ടമുള്ള അന്നപാനങ്ങള്‍ ലഭ്യമാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. പലവിധ രോഗാരിഷ്ടതകള്‍ക്കും ഇടയുണ്ട്. വ്യയാധിക്യംമൂലം മനോവിഷമം കൂടുതലാകും. ഉപാസനകള്‍ക്ക് ഭംഗംവരും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. വാഹനങ്ങള്‍ വാങ്ങാനവസരമാണ്. മറ്റുള്ളവരെ പരിഹസിക്കുന്നത് ഒഴിവാക്കണം. കഴുത്തിന് മുകളിലുണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാരകഴിക്കുകയും
'ഘോരസംസാരാര്‍ണ്ണവസ്യ
താരകായ നമോനമഃ
താരകബ്രഹ്മരൂപായ ഭൂതനാഥായ
തേ നമോനമഃ'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍ ആദിത്യന്‍ കുജന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. വിദേശജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം ഉണ്ടാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലംകാണും. ധനാഗമങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. വാക്ദോഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാനാകും. ബുദ്ധിസാമര്‍ത്ഥ്യവും വാക്ചാതുര്യവും കൊണ്ട് പലകാര്യങ്ങളും കാണാനാകും. കലഹവാസനകള്‍ കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. പല ആഗ്രഹങ്ങളും സഫലമാകും.
ദോഷശാന്തിക്കായി ശിവങ്കല്‍ പുറകുവിളക്കും ധാരയും കഴിക്കുകയും,
'യമവിനാശന യതി ജനാര്‍ച്ചിത
വിരചിതോജ്ജ്വല താണ്ഡവ
പ്രളയ കാരണ സുജനപാലക
പാര്‍വ്വതീ പരമേശ്വരം'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, ആറില്‍ വ്യാഴം, ഏഴില്‍ കേതു, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. ശരീരത്തിന് ബലക്കുറവ് തോന്നും. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതലാകും. ധര്‍മ്മാചാരങ്ങള്‍ കൂടുതലായി പാലിക്കാനാകും. ശത്രുക്ഷയം വരും. ധനലാഭങ്ങള്‍ ഉണ്ടാകും.
കാര്യസാദ്ധ്യങ്ങളുണ്ടാകും. യാത്രകള്‍ വേണ്ടിവരും. യാത്രകളില്‍ സന്തോഷം ഉണ്ടാകും. ഭാര്യ/ ഭര്‍ത്താവിന് ചില ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. കോപാധിക്യം നിയന്ത്രിക്കണം. പാപവിചാരങ്ങള്‍ മനസ്സിനെ അലട്ടും. കഹലസ്വഭാവം നിയന്ത്രിക്കണം. മിതഭാഷിയാകണം.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ഷഡക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'സദാണിമാദൃഷ്ടിക സേവനീയേ
സദാശിവാത്മോജ്വല മഞ്ചവാസേ
സൗമ്യേ സദേകായന പാദപൂജ്യേ
സാവിത്രി ലോകസ്യ നമോനമസ്തേ.'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, അഞ്ചില്‍ വ്യാഴം, ആറില്‍ കേതു, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
എപ്പോഴും ഉള്‍ഭയം ഉണ്ടായിരിക്കും. ഉദരരോഗം പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ വേണമെങ്കില്‍ ചെയ്യണം. കാര്യതടസ്സങ്ങളും ചില പരാജയങ്ങളും ഉണ്ടാകും. ചില വഞ്ചനകളില്‍പ്പെടാനിടയുണ്ട്. സന്ധിവേദനകള്‍ ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലവത്താകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ഭാഗ്യാനുഭവങ്ങളും സുഖാനുഭവങ്ങളും ഉണ്ടാകും. പഴയ ഗൃഹോപകരണങ്ങള്‍ മാറിവാങ്ങാനാകും. പുതിയ വീടിനായി ശ്രമിക്കാം. യാത്രകള്‍ വേണ്ടിവരും. ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. മാതുലസ്ഥാനീയര്‍ക്ക് മാനക്ഷയം ഉണ്ടാകാനിടയുണ്ട്. സാഹസപ്രവര്‍ത്തികളിലേര്‍പ്പെടരുത്. വര്‍ത്തമാനം നിയന്ത്രിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം കഴിക്കുകയും
'ഭക്തപാലയ തത്പരേ
ജഗദീശ്വരീ കരുണാകരീ
നിത്യദുഃഖവിനാശിനീ
ജഗദംബികേ സകലേശ്വരീ.
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
