ദ്വൈവാര ഫലങ്ങള്‍
(1-9-2025 മുതല്‍ 15-9-2025 വരെ (1201 ചിങ്ങം 16 മുതല്‍ 30 വരെ)
ഗ്രഹപ്പകര്‍ച്ച
സെപ്റ്റംബര്‍ 13 ന് രാത്രി 9 മണി 23 മിനിട്ടിന് കുജന്‍ തുലാം രാശിയിലേക്കും, 15 ന് പകല്‍ 11 മണി 7 മിനിട്ടിന് ബുധന്‍ കന്നി രാശിയിലേയ്ക്കും അന്നേദിവസം രാത്രി 12 മണി 17 മിനിട്ടിന് ശുക്രന്‍ ചിങ്ങം രാശിയിലേക്കും പകരും. സെപ്റ്റംബര്‍ 3 ന് ഏകാദശി, രാത്രി 10 മണി 15 മിനിട്ട് മുതല്‍ 4 ന് പകല്‍ 10 മണി 19 മിനിട്ട് വരെ ഹരിവാസരം. 5 ന് പ്രദോഷം. 7 ന് പൗര്‍ണ്ണമി സെപ്റ്റംബര്‍ 7 ന് കുംഭക്കൂറില്‍ പൂരുരുട്ടാതി നക്ഷത്രത്തില്‍ ചന്ദ്രഗ്രഹണം. 14 ന് അഷ്ടമിരോഹിണി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മൂന്നില്‍ വ്യാഴം, നാലില്‍ ശുക്രന്‍, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, കേതു, ആറില്‍ കുജന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
വീടുപണി തുടങ്ങിയവ തടസ്സം കൂടാതെ നടക്കും. വീടുപണിയില്‍ അനാവശ്യച്ചെലവുകള്‍ക്കിടയുണ്ട്. ധനാഗമങ്ങള്‍ ഉണ്ടാകും. മനസ്സിന്‍റെ അസ്വസ്ഥതകള്‍ കൂടുതലാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. കലഹഭയം എപ്പോഴും ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും മക്കളുമായും കലഹങ്ങള്‍ക്കിടയുണ്ട്. കാര്യതടസ്സങ്ങള്‍, സ്ഥാനനഷ്ടങ്ങള്‍ ഇവയുണ്ടാകും. ബന്ധുജനസഹകരണങ്ങള്‍ ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളം കൂടുതലാകും. ബന്ധുജനങ്ങള്‍ക്കുണ്ടാകുന്ന ആപത്തുകള്‍, മനസ്സിന് കുടുതല്‍ അസ്വസ്ഥതകളുണ്ടാക്കും. ഉദരബന്ധിയായ അസുഖങ്ങള്‍, ചെവിക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇവ ശ്രദ്ധിക്കണം.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ജയ ജയ ശ്യാമളരൂപിണി കാളീ!
ജയ ജയ അഖിലോദ്ധാരണകേളീ!
ആനന്ദാമൃതവര്‍ഷിണി മഹിതേ!
കാലിരാതി നിഷേവണ നിരതേ.'
ഈ സ്തോത്രം നിത്യവും ജപിച്ച് ഭദ്രകാളിയെ ഭജിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, മൂന്നില്‍ ശുക്രന്‍, നാലില്‍ ആദിത്യന്‍, ബുധന്‍, കേതു, അഞ്ചില്‍ കുജന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചില വഞ്ചനകളില്‍പ്പെടാനിടയുണ്ട്. മനസ്സിന്‍റെ അസ്വസ്ഥതകള്‍ക്ക് കുറവുകിട്ടുകയില്ല. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. മക്കള്‍ക്കായുള്ള വീടിന്‍റെ പണികള്‍ തുടങ്ങാം. തൊഴില്‍രംഗത്ത് നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. പൂര്‍വ്വിക ധനത്തിന് ഹാനി വരാനിടയുണ്ട്. അധമരായ ആളുകളെ ആശ്രയിക്കേണ്ടതായി വരും. പലവിധത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. ചഞ്ചലബുദ്ധിയായിരിക്കും. ധര്‍മ്മമല്ലാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. കോപാധിക്യം നിയന്ത്രിക്കണം. ഏത് പ്രതിസന്ധിയിലും നല്ല വാക്ക് പറഞ്ഞുനില്‍ക്കാനാകും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി
കഴിക്കുകയും,
'ശൂലാസിന്യ ശിരോരാജത്
കപാലവിലസത് ഭുജാം
മുണ്ഡസ്രങ്മണ്ഡിതാം ചണ്ഡാം
ചാമുണ്ഡാമപി ചിന്തയേത്.'
ഈ സ്തോത്രം ജപിച്ച് ചാമുണ്ഡീദേവിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ ശുക്രന്‍, മൂന്നില്‍ ആദിത്യന്‍, ബുധന്‍, കേതു നാലില്‍ കുജന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. വീട്ടിലെ അസ്വസ്ഥതകള്‍ തുടരും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. അക്ഷമയും ശൂരതയും വര്‍ദ്ധിക്കും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. നേതൃഗുണം ഉണ്ടാകും. നല്ല സംസാരരീതികൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ഉപാസനകള്‍ക്ക് ഭംഗം വരും. രാജതുല്യതയുണ്ടാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ഹൃദയബന്ധിയായ അസുഖമുള്ളവര്‍ ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മക്കള്‍ക്ക് സന്തോഷകരമായ കാര്യങ്ങള്‍ ഉണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. പുനര്‍വിവാഹാലോചനകള്‍ സഫലമാകും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ഷേത്രത്തില്‍ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും
'യാ ദേവി പരാശക്തി പരബ്രഹ്മാദിദായിനി
ബ്രഹ്മാനന്ദാ ദിധാനായൈ തസ്യൈ ദേ വ്യൈ നമോ നമഃ'
ഈ സ്തോത്രം ജപിച്ച് ആദിപരാശക്തിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ ശുക്രന്‍, രണ്ടില്‍ ആദിത്യന്‍, ബുധന്‍, കേതു, മൂന്നില്‍ കുജന്‍ , അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ധനാഗമങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. സംസാരത്തില്‍ മിതത്വം പാലിക്കുന്നത് നല്ലതാണ്. മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തില്‍ പെരുമാറാനിടയുണ്ട്. അത് കലഹങ്ങളിലേക്കെത്താനും സാധ്യതയുണ്ട്. ചില ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. പുതിയ വീടിനായി ശ്രമിക്കാം. കാര്യങ്ങള്‍ സാവധാനത്തില്‍ ചെയ്യുന്ന രീതിയാകും. ഏകാഗ്രതയ്ക്ക് കുറവുവരും. കലഹവാസനയുണ്ടാകും. ദുര്‍ജ്ജനങ്ങളുമായുള്ള ബന്ധം സൂക്ഷിക്കണം. ശരീരാരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുവിങ്കല്‍ സഹസ്രനാമപുഷ്പാഞ്ജലി കഴിക്കുകയും
'വിശ്വഭര്‍ത്താ ജയസദാ
വിശ്വവിര്‍ത്താ ജയപ്രഭോ
സര്‍വ്വേഷാം ജീവജാലാനാമേക ജീവസ്വരൂപക
ദേവ ദേവ ജയത്വം ഭോ സര്‍വ്വദാ സര്‍വ്വനായക
ധര്‍മ്മശാസ്താ ജയഭവാന്‍ ജന്മദുഃഖവിനാശന.'
ഈ ധര്‍മ്മശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, കേതു, രണ്ടില്‍ കുജന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
പണത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. വാക്ദോഷം മൂലവും കലഹങ്ങള്‍ ഉണ്ടാകാം. കണ്ണിന് കാഴ്ചക്കുറവ്, പല്ല്, മോണ ഇവയുടെ അസുഖങ്ങള്‍ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടരുത്. ബുദ്ധിവികാസം ഉണ്ടാകും. കാലദേശങ്ങള്‍ക്കനുസരിച്ച് പെരുമാറാനാകും. വാഹനങ്ങള്‍ വാങ്ങാം. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലം കാണാന്‍ താമസം വരും. ബന്ധുജനങ്ങളുമായി അകലേണ്ടതായി വരും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. മുന്‍കോപം കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. മക്കള്‍ക്കും സഹോദരങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. തലമുടി കൂടുതലായി കൊഴിയാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം ശിവങ്കല്‍ ആയുര്‍സൂക്ത പുഷ്പാഞ്ജലി കഴിക്കുകയും,
'യയാധൃതാതു ധരണീ
യയാകാശാദ്യമേ യയാ
യസ്യാമുദേതി സവിതാ
തസ്യൈ ദേവ്യൈ നമോ നമഃ'
ഈ സ്തോത്രം നിത്യവും ജപിച്ച് ഭഗവതിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പതിനൊന്നില്‍ ശുക്രന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍, കേതു ഇതാണ് ഗ്രഹനില.
സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടുമെങ്കിലും തൊഴിലില്‍ മടുപ്പ് തോന്നും. പുതിയ വീട്, വാഹനം ഇവയ്ക്കായി ശ്രമിക്കാം. കാര്യതടസ്സങ്ങളുണ്ടാകും. ചപലത കൂടുതലാകും. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. പാപകര്‍മ്മങ്ങളെ മറച്ചുവെച്ച് സംസാരിക്കേണ്ടതായി വരും. അര്‍ശ്ശോരോഗം ശ്രദ്ധിക്കണം.
വിഷപീഡയുണ്ടാകാനിടയുണ്ട്. ദാമ്പത്യക്ലേശങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശങ്ങള്‍ ശ്രദ്ധിക്കണം. അലസത കൂടുതലാകും. ഉള്‍ഭയം ഒഴിയുകയില്ല. മുഷിഞ്ഞ വേഷങ്ങള്‍ ധരിക്കാന്‍ താല്‍പ്പര്യം കൂടുതലാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടാകാനിടയുണ്ട്. കണ്ണിന്‍റെ ചികിത്സകള്‍ കൃത്യമായി നടത്തണം.
ദോഷപരിഹാരാര്‍ത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും.
'ശ്രീരാമ രാവണരിപോ രഘുവംശകേതോ
സീതാപതേ ദശരഥാത്മജ രാജസിംഹ
സുഗ്രീവമിത്ര മൃഗവേദന ചാപബാണേ
ജിഹ്യേ ജപേതി സതതം മധുരാക്ഷരാണീ.'
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പത്തില്‍ ശുക്രന്‍, പതിനൊന്നില്‍
ആദിത്യന്‍, ബുധന്‍, കേതു, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. മനസ്സിന്‍റെ അസ്വസ്ഥതകള്‍ കൂടുതലാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. അലങ്കാരവസ്തുക്കളുടെ വില്‍പ്പന, റെഡിമെയ്ഡ് ഉടുപ്പുകളുടെ വില്‍പ്പന, നാല്‍ക്കാലി വളര്‍ത്തല്‍, സൗന്ദര്യവസ്തുക്കളുടെ വില്‍പ്പന മെച്ചപ്പെടും. നേത്രരോഗം ശ്രദ്ധിക്കണം. തടഞ്ഞുവയ്ക്കുക തുടങ്ങിയ അനുഭവങ്ങള്‍ ഉണ്ടാകാം. രോഗാരിഷ്ടതകളും, മറ്റു ദുഃഖാനുഭവങ്ങളും കൊണ്ടുള്ള ക്ലേശങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഈശ്വരപൂജാതാല്‍പ്പര്യം കൂടുതലാകും. ശ്രേഷ്ഠകര്‍മ്മങ്ങള്‍ ചെയ്യാനാകും. അതുവഴി കീര്‍ത്തിയും യശസ്സും വര്‍ദ്ധിക്കും. എതിര്‍പ്പുകളെ ബുദ്ധിപൂര്‍വ്വം നേരിടാനാകും.
ദോഷപരിഹാരാര്‍ത്ഥം ഗണപതിഹോമം നടത്തുകയും
'ശ്രീധരായ നമസ്തേതു
നമസ്തേശ്ച മുഖായ ച
വാഗീശ്വര്യാദി മാതൃഭ്യഃ
സര്‍വ്വേദ്യോവൈനമോ നമഃ'
ഈ സ്തോത്രം ജപിച്ച് സപ്തമാതൃക്കളെ ഭജിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ ശുക്രന്‍, പത്തില്‍ ആദിത്യന്‍, കേതു, ബുധന്‍, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗം പുഷ്ടിപ്പെടും. പാര്‍ട്ട്നര്‍മാരുമായി കലഹിക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാനിടയുണ്ട്. പല കാര്യങ്ങളിലും പുതിയ അറിവുകള്‍ നേടാനാകും. വാഹനങ്ങള്‍ വാങ്ങാം. തുടങ്ങുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. അല്‍പ്പമായ സുഖാനുഭവങ്ങള്‍ ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. പുതിയ വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും. പല കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും. ചില തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതായി വരും.
ദോഷപരിഹാരാര്‍ത്ഥം ശിവങ്കല്‍ ധാര കഴിക്കുകയും,
'ഉത്ഫുല്ല പത്മപത്രാക്ഷം
നീലജീമൂതസന്നിഭം
യാദവാനാം ശിരോരത്നം
കൃഷ്ണം ജഗത്ഗുരും'
ഈ ശ്രീകൃഷ്ണസ്തോത്രം നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ ശുക്രന്‍, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, കേതു, പത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.
തൊഴില്‍രംഗത്ത് കലഹം, അഗ്നിബാധ, ഉപകരണങ്ങള്‍ കേടാകുക തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും. ശൗര്യം കുറയ്ക്കണം. ബന്ധുജനങ്ങളെ നിന്ദിക്കരുത്. നിത്യപ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. എല്ലാവര്‍ക്കും വശവര്‍ത്തിയായി പ്രവൃത്തിക്കേണ്ടതായി വരും. സഹോദരങ്ങളുമായി ശത്രുതയിലാകും. വീട്ടിലെ അസ്വസ്ഥതകള്‍ കൂടുതലാകും. അമ്മയുമായി കലഹിക്കേണ്ടതായി വരും. നേതൃഗുണം ഉണ്ടാകും. രാജതുല്യത ലഭിക്കും. ഉപാസനകള്‍ക്ക് ഭംഗം വരും.
ദോഷപരിഹാരാര്‍ത്ഥം ഭഗവതിക്ക് അഷ്ടോത്തര മന്ത്ര പുഷ്പാഞ്ജലിയും നെയ്വിളക്ക് കത്തിക്കുകയും ചെയ്ത്,
'ഉല്ലംഘ്യ സിന്ധോ സലിലം സലിലം
യഃ ശോകവഹ്നീം ജനകാത്മജായാഃ
ആദായതേനൈവ ദദാഹലങ്കാം
നമാമിതം പ്രാഞ്ജലിരാഞ്ജനേയം'
ഈ ഹനുമദ്സ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, ഏഴില്‍ ശുക്രന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, കേതു, ഒന്‍പതില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാനവസരം ലഭിക്കും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിബന്ധങ്ങള്‍ ഉണ്ടാകും. നേത്രരോഗത്തിനുള്ള ശസ്ത്രക്രിയകള്‍ നടത്താം. മൂത്രാശയബന്ധിയായും, ഗര്‍ഭാശയബന്ധിയായും ഉള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം. കലഹവാസന കൂടുതലാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. പരാജയങ്ങള്‍ പ്രതീക്ഷിക്കണം. പലവിധ ദുഃഖാനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അച്ഛനുമായി കലഹിക്കേണ്ടതായി വരും. സമുദായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃസ്ഥാനലബ്ധിയുണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുവിങ്കല്‍ നാരായണസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'നമസ്യേത്വംബികേ ദീക്ഷണം
സ്വസന്താന യുതാം ശിവാം
ഭൂയാത്പതിര്‍ മേ ഭഗവാന്‍
കൃഷ്ണസ്തദനു മോദതാം.'
ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ആറില്‍ ശുക്രന്‍, ഏഴില്‍ ആദിത്യന്‍,
ബുധന്‍, കേതു, അഷ്ടമത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ധനബന്ധിയായി കലഹങ്ങള്‍ക്കിടയുണ്ട്. മക്കള്‍ഭിവൃദ്ധിയുണ്ടാകും. ദാമ്പത്യകലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ വേണ്ടിവരും. ശരീരക്ലേശങ്ങള്‍ ഉണ്ടാകും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവ് വരും. നേതൃഗുണം ഉണ്ടാകും. ധനാഗമങ്ങള്‍ക്ക് കുറവ് വരും. മക്കളെക്കൊണ്ട് ചില ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതായി വരും. പ്രമേഹത്തിന്‍റെ അസുഖമുള്ളവര്‍ സൂക്ഷിക്കണം. അസത്യം പറയുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. ഭാര്യയുടെ/ഭര്‍ത്താവിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം ഭദ്രകാളിക്ക് ചെത്തിമാലചാര്‍ത്തി ഗുരുതിപുഷ്പാഞ്ജലി കഴിക്കുകയും,
'വിഷ്ണോര്‍വ്വിശ്വേശ്വരസ്യ
പ്രവര ശയനകൃത്
സര്‍വ്വലോകൈക ധര്‍ത്താ
സോനാന്തഃ സര്‍വ്വസാക്ഷി സകല വിഷ
ഭയാത് പാതു ഭോഗീശ്വരോ നമഃ'
ഈ സ്തോത്രം ജപിച്ച് സര്‍പ്പഗണങ്ങളെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, അഞ്ചില്‍ ശുക്രന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, കേതു, ഏഴില്‍ കുജന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ഗൃഹനിര്‍മ്മാണം തടസ്സമില്ലാതെ നടക്കും. സമ്പത്ത് വര്‍ദ്ധനയുണ്ടാകും. ബന്ധുജനസഹകരണം ലഭ്യമാകും. ഗര്‍വ്വ് കുറയ്ക്കണം. പുതിയ അറിവ് ലഭ്യമാകും. പാപപ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. നീര്‍ക്കെട്ട്, വായുക്ഷോഭം ഇവയുണ്ടാകും. ചെവിക്കകത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളും ആലോചിച്ച് ബുദ്ധിപൂര്‍വ്വം ചെയ്യണം. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ക്കിടയുണ്ട്. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. വാഹനങ്ങള്‍ വാങ്ങാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരാര്‍ത്ഥം സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'രുക്മിണീ കേളീ സംയുക്തം
പീതാംബര സുശോഭിതം
അമാപ്തതുളസീഗന്ധം
കൃഷ്ണം വന്ദേ ജഗത് ഗുരും.'
ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
