ദ്വൈവാരഫലങ്ങള്‍ (16-9-2025 മുതല്‍ 30-9-2025 വരെ 1201 ചിങ്ങം 31 മുതല്‍ കന്നി 14 വരെ)
ദ്വൈവാരഫലങ്ങള്‍
(16-9-2025 മുതല്‍ 30-9-2025 വരെ 1201 ചിങ്ങം 31 മുതല്‍ കന്നി 14 വരെ)
ഗ്രഹപ്പകര്‍ച്ച
സെപ്തംബര്‍ 17 ന് ഒരു മണി 49 മിനിട്ടിന്
കര്‍ക്കിടക്കൂറില്‍ രവിസംക്രമം. ഏകാദശി വ്രതം. പകല്‍ 5 മണി 53 മിനിട്ടിന് മുതല്‍ 18 ന് പുലര്‍ച്ചെ 5 മണി 36 മിനിട്ടുവരെ ഹരിവാസരം
18 ന് പ്രദോഷം. 21 ന് അമാവാസി. 29 ന് പൂജവയ്പ്. 30 ന് ദുര്‍ഗ്ഗാഷ്ടമി.
ഒക്ടോബര്‍ ഒന്നിന് മഹാനവമി. 2 ന് വിജയദശമി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
മൂന്നില്‍ വ്യാഴം, അഞ്ചില്‍ ശുക്രന്‍, കേതു, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ കുജന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ഗൃഹനിര്‍മ്മാണം തടസ്സമില്ലാതെ നടക്കും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. പലവിധ രോഗാരിഷ്ടതകള്‍ക്കും ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ഭാര്യാഭര്‍തൃകലഹങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. സ്ഥാനക്കയറ്റത്തിനും ഇടയുണ്ട്. ധനാഭിവൃദ്ധിയുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. തൊഴില്‍സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ ബുദ്ധിമുട്ടും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.
ദോഷശാന്തിക്ക് വിഷ്ണുവിങ്കല്‍ നെയ്വിളക്ക് കത്തിക്കുകയും, കദളിപ്പഴ നിവേദ്യം നടത്തുകയും,
'രക്തവസ്ത്രപരീധാനം
രക്തമാല്യാനുലേപനാം
ദശപാദാംബുജാം
ദേവീം ദശമണ്ഡല പൂരിതാം.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ ശുക്രന്‍, കേതു, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ആറില്‍ കുജന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
വീടുപണിയില്‍ തടസ്സങ്ങളുണ്ടാകും. ധനസമ്പത്ത് വര്‍ദ്ധിക്കും. വാക്സാമര്‍ത്ഥ്യം കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടുകയും കാര്യസാദ്ധ്യങ്ങളുണ്ടാകുകയും ചെയ്യും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങാം. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലികള്‍ക്കായി ശ്രമിക്കാം. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലവത്താകും. മുറിവ്, ചതവ്, അര്‍ശ്ശോരോഗം ഇവ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.
ദോഷശാന്തിക്ക് വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'പ്രഭോ ശൂലപാണേ വിഭോ വിശ്വനാഥ
മഹാദേവ ശംഭോ മഹേശത്രിനേത്ര
ശിവാകാന്ത ശാന്തസ്മരാരേ പുരാരേ
ത്വദന്യോ വരേണ്യോ നമോന്യോ നഗണാഃ'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ ശുക്രന്‍, കേതു, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ കുജന്‍, ഒമ്പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
പിതൃസ്വത്തുക്കള്‍ ലഭിക്കാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. ശത്രുഭയം കൂടുതലാകും. മക്കളുടെ ആരോഗ്യസ്ഥിതി സൂക്ഷിക്കണം. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലുള്ള രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. ധനലാഭങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്കും, കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചമല്ല. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. കലഹവാസന കൂടുതലാകും. തൊഴില്‍സ്ഥലങ്ങളില്‍ ബന്ധപ്പെട്ടവരുടെ പരിശോധനകള്‍ക്ക് സാധ്യതയുണ്ട്.
ദോഷശാന്തിക്ക് ശിവങ്കല്‍ ധാരകഴിക്കുകയും,
'ഇന്ദ്രനീലദ്യുതി സ്രഗ്വീ
വരദോഗൃദ്ധ്രവാഹനഃ
ചാപബാണ ധരശൂലി
ധ്യേയോള ര്‍ക്കതനസ്സദാ.'
ഈ ശനിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ ശുക്രന്‍, കേതു, മൂന്നില്‍ ആദിത്യന്‍, ബുധന്‍, നാലില്‍ കുജന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. ശത്രുക്ഷയം ഉണ്ടാകും. ധനബന്ധിയായ ചില ബുദ്ധിമുട്ടുകള്‍ക്കിടയുണ്ട്. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. പനി, ഉദരബന്ധിയായ അസുഖങ്ങള്‍ ഇവ ശ്രദ്ധിക്കണം. സര്‍ക്കാര്‍ബന്ധിയായ കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങളുമായി വിരോധത്തിലാകും. ധര്‍മ്മാചാരങ്ങള്‍ക്ക് മുടക്കം വരും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍ ക്ലേശകരമാകും.
ദോഷശാന്തിക്ക് ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ധൂമ്രലോചന ദര്‍പ്പഘ്നി
വിധാതൃവരദേ നമഃ
രൂപം ദേഹി ജയം ദേഹി
യശോദേഹി ദ്വിഷോജഹി.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ ശുക്രന്‍, കേതു, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ കുജന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനാഭിവൃദ്ധിയുണ്ടാകും. ഗവണ്‍മെന്‍റില്‍ നിന്നും മറ്റും കിട്ടാനുള്ള പണം ലഭിക്കും. തൊഴില്‍രംഗത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. ധനനാശങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മറ്റുള്ളവരുടെ വഞ്ചനയില്‍പ്പെടാതെ ശ്രദ്ധിക്കണം. ശത്രുക്ഷയം ഉണ്ടാകും. ഏത് പ്രതിസന്ധിയും നല്ല വാക്കുകള്‍ പറഞ്ഞ് നേരിടാനാകും. കാര്യതടസ്സങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. വളരെക്കാലമായി ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യം, നടക്കാനുള്ള സാധ്യതയുണ്ടാകും. സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ലഭ്യമാകും. നിദ്രാസുഖം ലഭിക്കും. ബന്ധുജനങ്ങള്‍ വിരോധത്തിലാകും. വാതരോഗത്തിന്‍റെ അരിഷ്ടതകള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും.
ദോഷശാന്തിക്ക് ശിവങ്കല്‍ ധാരയും പിന്‍വിളക്കും കഴിക്കുകയും,
'ആശാനുരൂപഫലദം ചരണാരവിന്ദ-
ഭാജാമ പാരകരുണാര്‍ണവ പൂര്‍ണ്ണചന്ദ്രം
നാശായ സര്‍വ്വ വിപദാമപി നൗമി നിത്യം
ഈശാന കേശവഭൂതം ഭുവനൈകനാഥം.'
ഈ ശാസ്താസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ കുജന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ ശുക്രന്‍, കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. ധനപരമായി ചതിവുകള്‍ പറ്റാനിടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഞരമ്പുബന്ധിയായ അസുഖങ്ങള്‍ക്കിടയുണ്ട്. കള്ളന്മാരുടെയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ക്കിടയുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. മനോവിചാരം കൂടുതലാകും. അതുമൂലം ആധിവ്യാധികള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ശത്രുക്കള്‍ നിമിത്തം ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുക്കളുമായുള്ള കലഹങ്ങള്‍ വര്‍ദ്ധിക്കും. വര്‍ത്തമാനത്തില്‍ മിതത്വവും സൂക്ഷ്മതയും വേണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍തടസ്സങ്ങള്‍ ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ ജയദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'സിദ്ധ്യന്ത്യുച്ചാടനാദീനി
വസ്തുനി സകലാന്യപി
ഏതേനസ്തുവതാം
ദേവീസ്തോത്രമന്ത്രേണ സിദ്ധ്യതി.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ ശുക്രന്‍, കേതു, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. അടുക്കളയില്‍ പുതിയ മാറ്റങ്ങള്‍ വരുത്താം. പ്രാര്‍ത്ഥനകള്‍ക്കും മറ്റും ഫലം കുറയും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. അര്‍ശ്ശോരോഗപീഡ കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും. ധനലാഭാദി ഐശ്വര്യങ്ങള്‍ ഉണ്ടാകും. ദാമ്പത്യസുഖം ഉണ്ടാകും. മക്കള്‍ക്ക് അഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകും. സ്വത:സിദ്ധമായ സാമര്‍ത്ഥ്യം കൊണ്ട് പല കാര്യങ്ങളും സാദ്ധ്യമാകും. ബന്ധുജനസഹായം ലഭിക്കും. പഴകിയ രോഗങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കൊടുക്കല്‍വാങ്ങലുകള്‍ ലാഭകരമാകും. മുന്‍കോപം നിയന്ത്രിക്കണം. സത്കര്‍മ്മങ്ങള്‍ ചെയ്യാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'ശംഭോമഹേശ കരുണാമയ ശൂലപാണേ
ഗൗരീപതേ പശുപതേ പശുപാശനാശിന്‍
കാശീപതേ കരുണയാജഗദേ തദേകഃ
ത്വം ഹം സിപാസി വിദധാസി മഹെശ്വരൊസി.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ ശുക്രന്‍, കേതു, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
മനസ്സില്‍ ആധി കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. ഇഷ്ടപ്പെട്ട അന്നപാനസാധനങ്ങള്‍ ലഭ്യമാകും. പലവിധ അനര്‍ത്ഥങ്ങള്‍ക്കും സാധ്യതയുണ്ട്. മുറിവുകള്‍ ഉണങ്ങാന്‍ താമസം വരും. കഫക്കെട്ടുകള്‍ മൂലമുള്ള തലവേദന ശ്രദ്ധിക്കണം. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. എല്ലാ ദുഃഖാനുഭവങ്ങളും ഈശ്വരാധീനത്താല്‍ നേരിടാനാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടി വരും. അപമാനങ്ങളേല്‍ക്കേണ്ടതായി വരും. കലഹങ്ങള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കണം. നാല്‍ക്കാലിവളര്‍ത്തല്‍ ലാഭകരമാകും. മക്കള്‍ അടുത്തില്ലാത്തതിന്‍റെ വിഷമം കൂടുതലാകും.
ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,
'നക്ഷത്രണാശ്ച സര്‍വ്വേഷാം സോമോ രാജാപ്രകീര്‍ത്തിതഃ
ഗദാപട്ട സദാരീച സോമരാജായ തേ നമഃ'
ഈ സ്തോത്രം ജപിച്ച് ചന്ദ്രനെ(ചന്ദ്രഗ്രഹം) ഭജിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ ശുക്രന്‍, കേതു, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ചെയ്യുന്ന പ്രവൃത്തികള്‍ സഫലമാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. തൊഴില്‍രംഗം മെച്ചപ്പെടും. തൊഴില്‍ബന്ധിയായ വായ്പകള്‍ ശരിയാകും. അധികാരസ്ഥാനത്തുള്ളവര്‍ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ നടത്താം. ധനലാഭാദി ഐശ്വര്യങ്ങളുണ്ടാകും. ദാമ്പത്യക്ലേശത്തിന് കുറവുവരും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സാധിക്കും. മനോദുഃഖങ്ങള്‍ കൂടുതലാകും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. കഫത്തിന്‍റെ ഉപദ്രവം കൂടുതലാകും. സജ്ജനങ്ങളെ കുറ്റം പറയരുത്.
ദോഷശാന്തിക്ക് ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'കാര്‍ത്ത്യായനി മഹാമായേ
മഹായോഗിന്യധീശ്വരീ
നന്ദഗോപസുതം ദേവീ
പതിം മേ കുരുതേ നമഃ'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്: (ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ ശുക്രന്‍, കേതു, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പത്തില്‍ കുജന്‍ ഇതാണ് ഗ്രഹനില.
പലവിധ ആപത്ശങ്കയും ഉണ്ടാകും. ദീനത വിട്ടുമാറുകയില്ല. ധനലാഭ ഐശ്വര്യങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ക്ക് കുറവുണ്ടാകുകയില്ല. വാതബന്ധിയായ വേദനകള്‍ കൂടുതലാകും. അനുഭവയോഗം കുറവുമായിരിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. നാല്‍ക്കാലിവളര്‍ത്തലും വില്‍പ്പനയും ലാഭകരമാകും. നേത്രരോഗം ശ്രദ്ധിക്കണം. ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍ക്കാനിടയുണ്ട്. സത്യം മറച്ചുവച്ച് പലപ്പോഴും സംസാരിക്കേണ്ടതായി വരും. കടം വാങ്ങേണ്ടതായി വരും. മനഃസ്വസ്ഥത കുറയും. ചില ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്ക് ഗണപതിഹോമം കഴിക്കുകയും,
'ഹേ ഭൂതനാഥ ഭഗവല്‍ ഭവദീയചാരു
പാദാംബുജേ ഭവതുഭക്തി രചഞ്ചലാമേ
നാഥായ സര്‍വ്വജഗതാം ഭജതാം ഭവാബ്ധി-
പോതായ നിത്യമഖിലാംഗ ഭൂവേ നമസ്തേ.'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ ശുക്രന്‍, കേതു, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ചെലവുകള്‍ നിയന്ത്രിക്കണം. വാക്ദോഷം ഉണ്ടാകാതെ സൂക്ഷിക്കണം. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കാം. കണ്ണുകള്‍ക്കുള്ള കാഴ്ചമൂടല്‍ തുടങ്ങിയവ ശ്രദ്ധിക്കണം. കലഹവാസന കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. അച്ഛനുമായി കലഹങ്ങള്‍ക്കിടയുണ്ട്. പാപകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. ഉപാസനകള്‍ക്ക് നൂതനതവരും. രാജതുല്യതയുണ്ടാകും. നേതൃഗുണം ഉണ്ടാകും. പ്രസിദ്ധിയുണ്ടാകും. ബന്ധുജനസഹകരണം ഉണ്ടാകും. വിവാഹാലോചനകള്‍ക്ക് മുടക്കം വരും. ഉറപ്പിച്ച വിവാഹകാര്യങ്ങള്‍ക്കും മുടക്കം വരാനിടയുണ്ട്. അസത്യം പറയേണ്ടതായി വരും. വഞ്ചനകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വരും.
ദോഷശാന്തിക്ക് ശിവങ്കല്‍ പുറകുവിളക്കും കൂട്ടുപായസവും കഴിക്കുകയും,
'ആലോല നീല ലളിതാളക ഹാരരമ്യ-
മാകമ്ര നാസമരുണാധര മായതാക്ഷം
ആലംബനം ത്രിജഗതം പ്രമഥാധിനാഥ-
മാനമ്ര ലോകം ഹരിചന്ദനമാശ്രയാമി.'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ ശുക്രന്‍, കേതു, ഏഴില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ കുജന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ ഗൃഹനിര്‍മ്മാണവും സംരംഭങ്ങളും തുടങ്ങാം. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. മുന്‍കോപം കൂടുതലാകും. ആധിവ്യാധികള്‍ കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. മാനക്ഷയത്തിനു സാധ്യതയുണ്ട്. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവുവരും. രോഗാരിഷ്ടതകള്‍ ബുദ്ധിമുട്ടിക്കും. ഭാര്യയ്ക്ക്/ഭര്‍ത്താവിന് കലഹവാസന കൂടുതലാകും. കലാവിദ്യകളില്‍ സാമര്‍ത്ഥ്യം പ്രകടമാക്കാന്‍ സാധിക്കും. നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. പുതിയ വാഹനങ്ങള്‍ വാങ്ങാം. സ്ത്രീകള്‍/ പുരുഷന്മാര്‍ മൂലം പലതരത്തിലുള്ള ക്ലേശങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അപമാനങ്ങള്‍ കേള്‍ക്കാനിടയാകും. അലസത കൂടുതലാകും.
ദോഷശാന്തിക്ക് സര്‍പ്പാരാധനാകേന്ദ്രത്തില്‍ മഞ്ഞള്‍പ്പൊടി ചാര്‍ത്തി സര്‍പ്പസൂക്തം
പുഷ്പാഞ്ജലി നടത്തുകയും,
'മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ). ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
