ദ്വൈവാര ഫലങ്ങള്‍ (16-8-2026 മുതല്‍ 31-8-2026 വരെ (1201 കര്‍ക്കിടകം 31 മുതല്‍ 1202 ചിങ്ങം  15 വരെ))

ദ്വൈവാര ഫലങ്ങള്‍ (16-8-2026 മുതല്‍ 31-8-2026 വരെ (1201 കര്‍ക്കിടകം 31 മുതല്‍ 1202 ചിങ്ങം 15 വരെ))

ദ്വൈവാര ഫലങ്ങള്‍

16-8-2026 മുതല്‍ 31-8-2026 വരെ (1201 കര്‍ക്കിടകം 31 മുതല്‍ 1202 ചിങ്ങം  15 വരെ)

ഗ്രഹപ്പകര്‍ച്ച

ആഗസ്റ്റ് 17 ന് ആണ്ടുപിറപ്പ്.  ആഗസ്റ്റ് 17 ന് പകല്‍ 8 മണി ഒരു മിനിട്ടിന് കന്നിക്കൂറില്‍ ചിങ്ങരവി സംക്രമം.18 ന് ഷഷ്ഠി.ആഗസ്റ്റ് 22 ന് അസ്തമനം കഴിഞ്ഞ് 7 മണി 33 മിനിട്ടിന് ബുധന്‍ ചിങ്ങം രാശിയിലേക്ക് പകരും 23 ന് ഏകാദശി. രാത്രി 9 മണി 45 മിനിട്ട് മുതല്‍ 24 ന് പകല്‍ 10 മണി 54 മിനിട്ടുവരെ ഹരിവാസരം. 25 ന് പ്രദോഷം. 27 ന് പൗര്‍ണ്ണമി


മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

മൂന്നില്‍ കുജന്‍, നാലില്‍ ബുധന്‍, വ്യാഴം, അഞ്ചില്‍ ആദിത്യന്‍, കേതു, ആറില്‍  ശുക്രന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.

പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. പുതിയ വീടിനായി ശ്രമിക്കാം. ശത്രുവര്‍ദ്ധനവുണ്ടാകും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. കമിതാക്കളുടെ പ്രണയം സഫലമാകും. മൂത്രാശയ ബന്ധിയായ രോഗങ്ങള്‍, ഗര്‍ഭാശയ ബന്ധിയായ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക ഉന്നതിയുണ്ടാകുമെങ്കിലും ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. ചില ബന്ധുജനങ്ങള്‍ക്കുണ്ടാകുന്ന ദുഃഖാനുഭവങ്ങള്‍ മനഃക്ലേശങ്ങക്കിടയാക്കും. കാര്യതടസ്സങ്ങളും, അലച്ചിലും കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്.

ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും,

'പുഷ്ടഭൂതി ഗുരുവായുപുരേഢ്യം
ഭാവയാമി ജനതാഖിലപുണ്യം.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

രണ്ടില്‍ കുജന്‍, മൂന്നില്‍ ബുധന്‍, വ്യാഴം, നാലില്‍ ആദിത്യന്‍, കേതു, അഞ്ചില്‍  ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

കാര്യസാദ്ധ്യത്തിനായി കഠിനപ്രയത്നം ചെയ്യും. പലരില്‍ നിന്നും പല സഹായങ്ങളും പ്രതീക്ഷിക്കാം. പൂര്‍വ്വികധനം നഷ്ടപ്പെടാനിടയുണ്ട്. തൊഴില്‍ബന്ധിയായി ശത്രുക്കള്‍ വര്‍ദ്ധിക്കും. ചെലവുകള്‍ കൂടുതലാകും. മുന്‍കോപം നിയന്ത്രിക്കണം. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ വിജയിക്കും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപന- ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനോവിചാരം കൂടുതലാകും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവങ്ങള്‍ക്കിടയുണ്ട്.  സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,

'ആനന്ദാമൃത ആശ്രിത രക്ഷക
ആത്മാനന്ദ മഹേശശിവ ഹര'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ ബുധന്‍, വ്യാഴം, മൂന്നില്‍ ആദിത്യന്‍, കേതു, നാലില്‍ ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗം സമ്മിശ്രമായിരിക്കും. കാര്യസാദ്ധ്യത്തിനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലാകും. അച്ഛനുമമ്മയ്ക്കും ശരീരക്ലേശം കൂടുതലാകും. ശത്രുവര്‍ദ്ധനയുണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ശരീരക്ഷീണം കൂടുതലാകുമെങ്കിലും ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതിയും അംഗീകാരവും നേടനം. ബന്ധുജനസഹകരണം ലഭിക്കും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും.

ദോഷശാന്തിക്കായി ശാസ്താവിന് എള്ളെണ്ണ അഭിഷേകം ചെയ്യുകയും,

'ആയാസാല്‍ കൊലചെയ്തുടന്‍ 
ചുഴലവേ ഭൂതങ്ങളോടും മുദാ
നായാടിക്കളിയാടുമെന്‍ 
മുടവേനേ-
ശാസ്താവ് പാലിയ്ക്ക മാം.'

ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ ബുധന്‍, വ്യാഴം, രണ്ടില്‍ ആദിത്യന്‍, കേതു, മൂന്നില്‍  ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ചില അനിഷ്ട സംഭവങ്ങള്‍ക്കിടയുണ്ട്. മനഃക്ലേശം ഉണ്ടാകുന്ന സംഭവങ്ങള്‍ ഉണ്ടാകും. സ്ഥാനചലനങ്ങളോ സ്ഥാനനഷ്ടങ്ങളോ ഉണ്ടാകാനിടയുണ്ട്. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ധനാഗമനം ഉണ്ടാകുമെങ്കിലും ക്ലേശങ്ങളും ഉണ്ടാകും. പാഴ്ച്ചെലവുകള്‍ കൂടുതലാകും. നേത്രരോഗം, രക്തബന്ധിയായ അസുഖങ്ങള്‍ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. നേത്രരോഗം, രക്തബന്ധിയായ അസുഖങ്ങള്‍ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. സംസാരത്തില്‍ മിതത്വവും ലാളിത്യവും പാലിക്കണം. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും, 

'വേദാഭയേഷ്ടാങ്കുശ പാശടങ്ക
കപാലഢക്കാക്ഷകശൂലപാണീ
സിതദ്യുതിഃ പഞ്ചമുഖോ ളവതാത്മാ-
മീശഃ പരേശഃ പരമപ്രകാശഃ'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ ആദിത്യന്‍ കേതു, രണ്ടില്‍  ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ ബുധന്‍, വ്യാഴം ഇതാണ് ഗ്രഹനില.

വളരെക്കാലമായുള്ള ആഗ്രഹങ്ങള്‍ സഫലമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. തര്‍ക്കവിഷയങ്ങളില്‍ പരിഹാരം ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്‍റുമായുള്ള കാര്യങ്ങള്‍ക്ക് കാലതാമസം വരും. ശരീരക്ലേശം ഉണ്ടാകും. വഴിയാത്രകള്‍ കൂടുതലാകും. വാക്സാമര്‍ത്ഥ്യം പ്രകടമാക്കും. എല്ലാവരുമായും നല്ല ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റുമെങ്കിലും ധനപരമായി ചില കലഹങ്ങള്‍ക്കിടയുണ്ട്. രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. ചില ദുഃഖാനുഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.

ദോഷശാന്തിക്കായി ശിവങ്കല്‍ ധാരകഴിക്കുകയും

'സര്‍വ്വജ്ഞേ സര്‍വ്വേശേ ശര്‍വേ
സര്‍വ്വേശേ സര്‍വ്വസാക്ഷിണീ
സര്‍വ്വാമൃത ജടാദാരേ
ദുര്‍ഗ്ഗാദേവി നമോസ്തുതേ'

ഈ ദുര്‍ഗ്ഗാസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍  ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ കുജന്‍, പതിനൊന്നില്‍ ബുധന്‍, വ്യാഴം, പന്ത്രണ്ടില്‍ ആദിത്യന്‍, കേതു ഇതാണ് ഗ്രഹനില.

വാഹനാപകടങ്ങള്‍ക്കിടയുണ്ട്. തൊഴില്‍സ്ഥലത്ത് കലഹങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മംഗളവാര്‍ത്തകള്‍ കേള്‍ക്കാനാകും. ധനപുഷ്ടിയുണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. ബന്ധുജനസഹായം ലഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും ആരോഗ്യം പൊതുവേ നന്നായിരിക്കില്ല. പുതിയ ശയനോപകരണങ്ങള്‍ വാങ്ങാനാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകാതെ വരും. വീട്ടില്‍ സ്വസ്ഥത കുറയും. ഭാര്യാ-ഭര്‍ത്തൃകലഹങ്ങള്‍ പറഞ്ഞുതീര്‍ക്കാനാകും.

ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും

'ഓം ശ്രദ്ധാം ബുദ്ധിം യശോപ്രജ്ഞാം
വിദ്യാം ഭക്തിപ്രിയം ബലം
ആയുഷ്യം തേജഃ ആരോഗ്യം
ദേഹിമേ പരമേശ്വരീ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി,ഒന്‍പതില്‍ കുജന്‍, പത്തില്‍ ബുധന്‍, വ്യാഴം, പതിനൊന്നില്‍ ആദിത്യന്‍ കേതു, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് സഹകരണങ്ങള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥതയുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. തൊഴില്‍രംഗം നവീകരിക്കാം. ആരോഗ്യം പൊതുവേ നല്ലതല്ല. സ്ഥാനക്കയറ്റം ലഭിക്കും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭിക്കും. തര്‍ക്കവിഷയങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബജനങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'കൊമ്പും തുമ്പിയുമമ്പിളിക്കലയുമു-
ള്ളെന്‍ പോറ്റി സംപൂര്‍ണ്ണനായി
തുമ്പിക്കയ്യുയര്‍ത്തി മുമ്പില്‍ വിളയാ-
ടീടെന്‍റെ കുംഭോദര.'

ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ബുധന്‍, വ്യാഴം, പത്തില്‍ ആദിത്യന്‍, കേതു, പതിനൊന്നില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

കടങ്ങള്‍ കുറെയൊക്കെ കൊടുത്തുതീര്‍ക്കാനാകും. തൊഴില്‍സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. അപ്രതീക്ഷിതമായ സഹായങ്ങള്‍ ലഭിക്കും. ഗവണ്‍മെന്‍റുമായുള്ള ഏര്‍പ്പാടുകള്‍ വിജയിക്കും. ചെയ്തുവരുന്ന കാര്യങ്ങള്‍ സഫലമാകും. വ്രണങ്ങള്‍, ഒടിവ്, ചതവ്, മുറിവ് ഇവയ്ക്ക് സാദ്ധ്യതയുണ്ട്. മനോവിചാരങ്ങള്‍ കൂടുതലാകും. വാതബന്ധിയായ വേദനകള്‍ കൂടുതലാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ഭൂമി സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,

'ഹൃദ്യാംഗീം സിത ശംഖ കുണ്ഡല വരാ-
ലങ്കാര വര്‍ഗ്ഗോ ജ്ജ്വലാം
മാതംഗീം പ്രണതോളസ്മി സുസ്മിതമുഖീം
ദേവീം ശുകശ്യാമളാം.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ ബുധന്‍, വ്യാഴം, ഒന്‍പതില്‍ ആദിത്യന്‍ കേതു, പത്തില്‍  ശുക്രന്‍ ഇതാണ് ഗ്രഹസ്ഥിതി.

നല്ലതിനായി പല കാര്യങ്ങളും പരാജയത്തില്‍ വരും. നീചജനങ്ങളുമായുള്ള ബന്ധം പല വിഷമങ്ങളും ഉണ്ടാക്കും. സ്ഥാനക്കയറ്റവും സജ്ജനസംസര്‍ഗ്ഗവും മനസ്സന്തോഷം ഉണ്ടാക്കും. പ്രയത്നത്തിനനുസരിച്ച് ഫലം ലഭിക്കില്ല. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്.  മൂത്രാശയബന്ധിയായും ഗര്‍ഭാശയബന്ധിയായും അസുഖങ്ങള്‍ ശ്രദ്ധിക്കണം. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ വലുതാകാതെ ശ്രദ്ധിക്കണം. ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. വഴിയാത്രകള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായി വരും.

ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,

'ക്ഷേത്രജ്ഞായ നമസ്തുഭ്യം
സര്‍വ്വാധാരായ സാക്ഷിണെ
ആനന്ദരൂപിണം ശാന്തം
ഘോരസംസാരതാരകം'

ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ ബുധന്‍, വ്യാഴം, അഷ്ടമത്തില്‍ ആദിത്യന്‍, കേതു, ഒന്‍പതില്‍  ശുക്രന്‍ ഇതാണ് ഗ്രഹനില.

ആത്മധൈര്യം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാകും. ഭൂമി കൈമാറ്റങ്ങള്‍ ലാഭകരമാകും. ബന്ധുജനങ്ങളോട് അതൃപ്തി തോന്നത്തക്ക കാര്യങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്‍റില്‍ നിന്ന് അനുകൂലമായ കാര്യങ്ങള്‍ ഒന്നും ഉണ്ടാകില്ല. കലഹഭയം എപ്പോഴും ഉണ്ടാകും. കലഹങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ധര്‍മ്മകാര്യങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. കഴുത്ത്, തോള്‍ എന്നിവയിലുണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി സുബ്രഹ്മണ്യന് പാലഭിഷേകം നടത്തുകയും

'ശ്രീ വിഷ്ണും ജഗതാം നാഥം 
ജ്ഞാനവിജ്ഞാനമോക്ഷദം
മഹാപാപഹരം ദേവം തം 
സൂര്യം പ്രണമാമ്യഹം.'

ഈ ആദിത്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ ബുധന്‍, വ്യാഴം, ഏഴില്‍ ആദിത്യന്‍, കേതു, അഷ്ടമത്തില്‍  ശുക്രന്‍ ഇതാണ് ഗ്രഹനില.

സുഖാനുഭവങ്ങളും സംതൃപ്തിയും ഉണ്ടാകും. യാത്രകള്‍ വേണ്ടിവരുമെങ്കിലും വലിയ പ്രയോജനം കിട്ടുകയില്ല. വലിയ വിഷമതകള്‍ വരുമെങ്കിലും അവ തരണം ചെയ്യാനാകും. കണക്കുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ക്കിടയുണ്ട്. വഴിയാത്രയില്‍ വിഷമതകളുണ്ടാകും. ശത്രുഭയം കൂടുതലാകും. മനഃസ്വസ്ഥത കുറയും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ഭാഗ്യാനുഭവക്കുറവ് ഉണ്ടാകുമെങ്കിലും ചില സുഖാനുഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. വായുക്ഷോഭം ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'നമോ നിഖില സംപൂജിതം ദേവശ്രേഷ്ഠം
നമോ മാരുതീം രാമദൂതം നമാമി.'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, നാലില്‍ കുജന്‍, അഞ്ചില്‍ ബുധന്‍, വ്യാഴം, ആറില്‍ ആദിത്യന്‍, കേതു, ഏഴില്‍  ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ ഉണ്ടാകും. എല്ലാവിധത്തിലും പുരോഗതിയുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴിലില്‍ പ്രാഗത്ഭ്യം തെളിയിക്കും. കര്‍ഷകര്‍ക്ക് നല്ല ആദായം ലഭിക്കും. ഭൂമി വാങ്ങുന്നതിനും ഗൃഹനിര്‍മ്മാണത്തിനും അനുകൂല സമയമാണ്. രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യേണ്ടതായി വരും. വീട്ടിലെ കലഹങ്ങള്‍ വലുതാകാതെ ശ്രദ്ധിക്കണം. നാല്‍ക്കാലികളെക്കൊണ്ട് മെച്ചം ലഭിക്കും. സ്ത്രീകള്‍/ പുരുഷന്മാര്‍ മൂലം ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'കൗമാരി കനകവജ്രാംഗി 
സ്കന്ദശക്തി സ്വരൂപിണീ
ആനന്ദം ദേഹിമേ ദേവി 
കോടിസൂര്യ സമപ്രഭേچ

ഈ ദേവി സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752