ദ്വൈവാര ഫലങ്ങള്‍  16-6-2026 മുതല്‍ 30-6-2026 വരെ (1201 മിഥുനം 2 മുതല്‍ 16 വരെ)

ദ്വൈവാര ഫലങ്ങള്‍ 16-6-2026 മുതല്‍ 30-6-2026 വരെ (1201 മിഥുനം 2 മുതല്‍ 16 വരെ)

ദ്വൈവാര ഫലങ്ങള്‍

16-6-2026 മുതല്‍ 30-6-2026 വരെ (1201 മിഥുനം 2 മുതല്‍ 16 വരെ)

ഗ്രഹപ്പകര്‍ച്ച

ജൂണ്‍ 21 ന് പുലര്‍ച്ചെ 12 മണി 3 മിനിട്ടിന് കുജന്‍ ഇടവം രാശിയിലേയ്ക്കും, 22 ന് പകല്‍ 3 മണി 57 മിനിട്ടിന് ബുധന്‍ കര്‍ക്കിടകം രാശിയിലേയ്ക്കും പകരും. ജൂണ്‍ 20 ന് ഷഷ്ഠിവ്രതം, 25 ന് ഏകാദശി. പകല്‍ ഒരു മണി 42 മിനിട്ട് മുതല്‍ രാത്രി 2 മണി 44 മിനിട്ടുവരെ ഹരിവാസരം. 27ന് പ്രദോഷം. 29 ന് പൗര്‍ണ്ണമി

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
  
ലഗ്നത്തില്‍ കുജന്‍, മൂന്നില്‍ ആദിത്യന്‍,  ബുധന്‍, നാലില്‍ വ്യാഴം, ശുക്രന്‍, അഞ്ചില്‍ കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.

വീടുപണി തടസ്സം കൂടാതെ നടക്കും. മനഃസ്വസ്ഥത കുറയും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ധനാഭിവൃദ്ധിയുണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ശരീരത്തിന് ക്ഷതം ഉണ്ടാകുമെങ്കിലും ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. ശത്രുഭീതിയുണ്ടാകും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി നടത്തുകയും,

'സംപത്കരാണ്ഡി 
സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി
സരോരുഹാക്ഷി!
ത്വദ് വന്ദനാനി 
ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തുമാന്യേ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ വ്യാഴം, ശുക്രന്‍, നാലില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.

ധനാഭിവൃദ്ധിയുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ചെലവുകള്‍ കൂടുതലാകും. വിശ്വാസവഞ്ചനകള്‍ ഉണ്ടാകാനിടയുണ്ട്. മനസ്സ് എപ്പോഴും ചഞ്ചലമായിരിക്കും. പലതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്.  നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. കമിതാക്കളുടെ പ്രണയം സഫലമാകും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്രപുഷ്പാഞ്ജലി നടത്തുകയും,

'ഗോദിന്‍ ജൂഷ്ടമയുജോ
നിഷിക്തം തവേന്ദ്ര
വിഷ്ണോരനുസംചേരമ
നാകസ്യപൃഷ്ടമഭി 
സംവസാനോ വൈഷ്ണവിം
ലോക ഇഹമാദയന്താം.'

ഈ ഭഗവതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ വ്യാഴം, ശുക്രന്‍, മൂന്നില്‍ കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പതിനൊന്നില്‍ ധനാഗമങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ശരീരക്ലേശങ്ങള്‍ കൂടുതലാകും. വഴിയാത്രകള്‍ വേണ്ടിവരും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ഏത് പ്രതിസന്ധിയും നല്ല വാക്കുകള്‍ കൊണ്ട് നേരിടാനാകും. ശത്രുക്ഷയം വരും. പുതിയ വീടിനായുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയും. അവിചാരിതമായി ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. സ്ഥാനനഷ്ടങ്ങളും സംഭവിക്കാം.

ദോഷശാന്തിക്കായി ശാസ്താവിന് എള്ളെണ്ണ അഭിഷേകം നടത്തുകയും,

'അന്യപ്രദേശാല്‍ സ്വഗ്രഹം പ്രവിഷ്ട-
സ്തദീയ വാരേ സനരസുഖീസ്യാല്‍
ഗൃഹാല്‍ഗതോയേന പുനഃപ്രയാതി
തസ്മൈ നമഃ ശ്രീരവിനന്ദനായ.چ

ഈ ശനിഗ്രഹസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ വ്യാഴം, ശുക്രന്‍, രണ്ടില്‍ കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പത്തില്‍ കുജന്‍, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.

ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്കിടയുണ്ട്. നല്ല ഉറക്കം ലഭിക്കും. വിശേഷ അലങ്കാരവസ്തുക്കള്‍ ലഭിക്കും. കലഹങ്ങള്‍ കൂടുതലാകാതെ സൂക്ഷിക്കണം. ധനനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. സ്ഥാനചലനങ്ങളോ, സ്ഥാനനഷ്ടങ്ങളോ ഉണ്ടാകാം. ത്വക്രോഗം പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. കൊടുക്കല്‍ വാങ്ങലുകള്‍ ലാഭകരമാകും. സംസാരത്തില്‍ മിതത്വം പാലിക്കണം.

ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,

'സച്ചിന്മയിം സകലലോകഹിതൈഷിണീം ച
സമ്പര്‍ക്കരീഹയമുഖീ മുഖദേനതേഢ്യാം
സര്‍വ്വാ നവദ്യ സുകുമാര ശരീരാരമ്യം
പ്രാതഃ സ്മരാമി മനസാ ലളിതാധിനാഥാം.'

ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ കുജന്‍, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ വ്യാഴം, ശുക്രന്‍ ഇതാണ് ഗ്രഹനില.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകും. കാര്യതടസ്സങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ത്രിദോഷത്താലുള്ള രോഗാരിഷ്ടതകള്‍ കൂടുതലാകും. ശത്രുക്കളെക്കൊണ്ടുള്ള ഭീതി കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്.  വഴിയാത്രയില്‍ ബുദ്ധിമുട്ടുകളുണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളുമായി അകലേണ്ടതായി വരും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും.

ദോഷശാന്തിക്കായി ഗണപതിഹോമം നടത്തുകയും,

'സുരാനീകദുഃഖൗഘനാശൈക ഹേതും
നരാകാര ദേഹം നിരാകാര മീഢ്യം
പരേശം പരാനന്ദരൂപം വരേണ്യം
ഹരിം രാമമീശം ഭജേ ഭാരനാശം.'

ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ആറില്‍ രാഹു, ഏഴില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ വ്യാഴം, ശുക്രന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹസ്ഥിതി.

പൊതുവെ കാര്യതടസ്സങ്ങള്‍ പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സഫലമാകും. വ്രണങ്ങള്‍, മുറിവ് തുടങ്ങിയവ ശ്രദ്ധിക്കണം. മാനക്ഷയം ഉണ്ടാകും. മനസ്സിന് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ധനലാഭങ്ങള്‍ ഉണ്ടാകും. ശത്രുക്ഷയം ഉണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. തൊഴില്‍രംഗം മെച്ചപ്പെടും. ക്രയവിക്രയങ്ങളില്‍ ലാഭം കിട്ടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. അഗ്നിയുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും.

ദോഷശാന്തിക്കായി സുബ്രഹ്മണ്യന് പാലഭിഷേകം നടത്തുകയും

'പ്രണമ്യശിരസാദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാവ്യാസം സ്മരേനിത്യം
ആയുഷ്കാമാര്‍ത്ഥ സിദ്ധയേ.'

ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി, ഏഴില്‍ കുജന്‍, ഒന്‍പതില്‍ ആദിത്യന്‍,  ബുധന്‍, പത്തില്‍ വ്യാഴം, ശുക്രന്‍ പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.

ധനാഗമങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. രോഗശാന്തിയുണ്ടാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ചെയ്തുവരുന്ന കാര്യങ്ങള്‍ മുഴുമിപ്പിക്കാനാകുമെങ്കിലും ചില വൈകല്യങ്ങള്‍ ഉണ്ടാകും. വാതരോഗത്തിനുള്ള ചികിത്സ ഫലപ്രദമായി ചെയ്യണം. 

ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ആധിവ്യാധികള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'ലസത് ചന്ദ്രകോടി പ്രകാശാദിപീഠേ
സമാസീനമങ്കേ സമാധായ സീതാം
സ്ഫുരത് ഹേമവര്‍ണ്ണാം തടിത്പുഞ്ജഭാവം
ഭജേ രാമചന്ദ്രം നിവൃത്താര്‍തിതന്ദ്രം'

ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി, ആറില്‍ കുജന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ വ്യാഴം, ശുക്രന്‍, പത്തില്‍ കേതു ഇതാണ് ഗ്രഹനില.

വീട്ടില്‍ സ്വസ്ഥത കുറയും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെടരുത്. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്ഷയം ഉണ്ടാകും. മക്കള്‍ക്കും സഹോദരങ്ങള്‍ക്കും സൗഖ്യം ഉണ്ടാകും. അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. മനഃസന്തോഷം ലഭിക്കുന്ന കാര്യങ്ങളുണ്ടാകും. ധനപുഷ്ടിയുണ്ടാകും. ഉത്സാഹവും സാമര്‍ത്ഥ്യവും വര്‍ദ്ധിക്കും. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കും. ഭൂമിയുടെ ഇടപാടില്‍ നഷ്ടം സംഭവിക്കാതെ  ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി ശിവന് ധാര കഴിക്കുകയും,

'ചലദ്വാലഘാതഭ്രമചക്രവാളം
കഠോരാട്ടഹാസ പ്രഭിന്നാബ്ജജാണ്ഡം
മഹാസിംഹനാദാത് വിശീര്‍ണത്രിലോകം
ഭജേചാഞ്ജനേയം പ്രഭും വജ്രകായം'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി, അഞ്ചില്‍ കുജന്‍, ഏഴില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ വ്യാഴം, ശുക്രന്‍, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.

തൊഴില്‍രംഗം മെച്ചപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. മനോദുഃഖം കുടുതലാകും. കലഹവാസന കൂടുതലാകും. ഗൃഹോപകരണങ്ങള്‍ മാറി വാങ്ങാനാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. യാത്രകള്‍ കൂടുതലായി വേണ്ടി വരും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. മദ്ധ്യസ്ഥത വഹിക്കുകയോ, ജാമ്യം നില്‍ക്കുകയോ ചെയ്യരുത്. ബന്ധനാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. ശത്രുഭയം കൂടുതലാകും. ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനം പുഷ്പാഞ്ജലി കഴിക്കുകയും

'ക്ഷിപ്രപ്രസാദായ രൂപായ 
ക്ഷിപ്രനിര്‍ദ്ധുതപാപ്മനേ
ശുദ്ധചൈതന്യരൂപായ 
കളത്രാര്‍ദ്ധശരീരിണേ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, നാലില്‍ കുജന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ വ്യാഴം, ശുക്രന്‍, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. നാല്‍ക്കാലി വളര്‍ത്തല്‍ ലാഭകരമാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കാനാകും.  ദാമ്പത്യസൗഖ്യം ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ത്വക്രോഗം, ശ്വാസം മുട്ടല്‍ ഇവ ശ്രദ്ധിക്കണം. സ്ഥാനക്കയറ്റം ലഭിക്കും. ദുര്‍ജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കാനിടയുണ്ട്. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'അംബാശാശ്വതി ആഗമാദി വിനുതാ
ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപിപിലീകാന്ത ജനനീ
യാ വൈ ജഗന്മോഹിനീ
യാ പഞ്ചപ്രണവ ദ്വിരേഫ ജനനീ
യാ ചില്‍ക്കലാമാലിനീ
ചിദ്രൂപി പരദേവതാ ഭഗവതി
ശ്രീരാജരാജേശ്വരീ'

ഈ ഭഗവതീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, മൂന്നില്‍ കുജന്‍, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ആറില്‍ വ്യാഴം, ശുക്രന്‍, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ശത്രുപീഡയുണ്ടാകും. സഹോദരസഹായം ലഭിക്കും.  വ്യവഹാരങ്ങളില്‍ വിജയിക്കും. വീട്ടില്‍ സ്വസ്ഥത കുറയും. വിവാഹാലോചനക്കേസുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ താല്‍പ്പര്യം കുറയും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ശരീരത്തിന് ശക്തിക്കുറവ് അനുഭവപ്പെടും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. സുഹൃത്തുക്കളുടെ വഞ്ചനയില്‍പ്പെടാനിടയുണ്ട്. സഹായികളുമായി കലഹിക്കേണ്ടതായി വരും. ഭാര്യ/ഭര്‍ത്താവിന്‍റെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടതായി വരും.

ദോഷശാന്തിക്കായി ശാസ്താവിന് പാനകം നിവേദിക്കുകയും

'നാദസ്വന്തായ ശാന്തായ 
നീലകണ്ഠാംകിതായ ച
നാഗേഷ്ടായാഷ്ടമൂര്‍തിത്വ
സിദ്ധിസ്പഷ്ടാംഗധാരിണേ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി, രണ്ടില്‍ കുജന്‍, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ വ്യാഴം, ശുക്രന്‍, ആറില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

ധനപുഷ്ടിയുണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തടസ്സമില്ലാതെ നടക്കും. വിഷത്തിന്‍റേയും അഗ്നിയുടേയും ഉപദ്രവം ഉണ്ടാകും. ദൂരദേശയാത്ര വേണ്ടിവരും. സ്വജനങ്ങളുമായി അകന്നുനില്‍ക്കേണ്ടതായി വരും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. പുതിയ നാല്‍ക്കാലികളെ ലഭിക്കാനിടയുണ്ട്. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. മനോവിചാരം കൂടുതലാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. സഹോദരങ്ങളുമായി പണത്തെച്ചൊല്ലി കലഹങ്ങള്‍ക്കിടയുണ്ട്.

ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,

'കനദ്രത്നജംഭാരി ദംഭോളീ ധാരാ-
കനദ്ദന്തനിര്‍ദ്ധൂതകാലോഗ്രദന്തം
പദാഘാതഭീതാബ്ധിഭൂതാബ്ധിവാസം
രണക്ഷോണിദക്ഷം ഭജേപിംഗളാക്ഷം.'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752