ദ്വൈവാര ഫലങ്ങള്‍(1-6-2026 മുതല്‍ 15-6-2026 വരെ (1201 ഇടവം 18 മുതല്‍ മിഥുനം 1 വരെ))
ദ്വൈവാര ഫലങ്ങള്‍
1-6-2026 മുതല്‍ 15-6-2026 വരെ (1201 ഇടവം 18 മുതല്‍ മിഥുനം 1 വരെ)
ഗ്രഹപകര്‍ച്ച
ജൂണ്‍ 2 പുലര്‍ച്ചെ ഒരു മണി 55 മിനിട്ടിന് വ്യാഴം കര്‍ക്കിടകം രാശിയിലേയ്ക്കും, 8 ന് പകല്‍ 5 മണി 44 മിനിട്ടിന് ശുക്രന്‍ കര്‍ക്കിടകം രാശിയിലേയ്ക്കും പകരും. 11 ന് ഏകാദശി. പകല്‍ 5 മണി 10 മിനിട്ട് മുതല്‍ രാത്രി 3 മണി 54 മിനിട്ടുവരെ ഹരിവാസരം. 13 ന് പ്രദോഷം. 14 ന് അമാവാസി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ ആദിത്യന്‍, മൂന്നില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, അഞ്ചില്‍ കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
പുതിയ വീടിന്‍റെ പണി തുടങ്ങാം. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. ചതിവിലും വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. ശരീരക്ഷീണം, നേത്രരോഗം ഇവ ശ്രദ്ധിക്കണം. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ആദരവും ബഹുമാനവും ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മനഃസ്വസ്ഥത കുറയും. ശത്രുവര്‍ദ്ധനയുണ്ടാകും. തൊഴിലിടങ്ങളില്‍ ചെലവുകള്‍ കൂടുതലാകും. മംഗളകര്‍മ്മങ്ങളില്‍ വാക്കുതര്‍ക്കങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ഇന്ദീവരദളശ്യാമഃ
ശ്രീമാന്യഃ പുരുഷോത്തമഃ
ധ്യേയോ ള ത്ര സകലശ്ശംഖ-
ഗദാബ്ജാരിലസത്ഭുജഃ'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, രണ്ടില്‍ ബുധന്‍, ഗുരു, ശുക്രന്‍, നാലില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ധനപരമായ ബുദ്ധിമുട്ടുകള്‍ക്ക് കുറവുവരും. തൊഴില്‍രംഗം മെച്ചപ്പെടും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. കാല്‍നടയാത്രകള്‍ കൂടുതലാകും. ശരീരക്ഷീണം കൂടുതലാകും. പാഴ്ച്ചെലവുകള്‍ വര്‍ദ്ധിക്കും. പലവിധ അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. നല്ല വാക്കുകള്‍ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാനാകും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. അലങ്കാരസാധനങ്ങള്‍ ലഭ്യമാകും. ഭൂമി സംബന്ധിച്ച് ഉള്ള കലഹങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാകും. ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാം. സൗഹൃദബന്ധങ്ങള്‍പുതുക്കാനാകും. ശത്രുക്ഷയം
ഉണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ശ്രീസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ചണ്ഡികേ സതതം യേത്വാം
അര്‍ച്ചയന്തിഹ ഭക്തി തഃ
രൂപം ദേഹിജയം ദേഹി
യശോ ദേഹി ദ്വിഷോ ജഹി.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, മൂന്നില്‍ കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ ആദിത്യന്‍ ഇതാണ് ഗ്രഹനില.
സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഫലം കുറയും. ധനലാഭങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. ബന്ധുജനങ്ങളുമായുള്ള കലഹം തുടരും. യാത്രകള്‍ വേണ്ടിവരും. ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ ലഭ്യമാകും. ശയനസുഖം ഉണ്ടാകും. വിശേഷ വസ്ത്രാദ്യലങ്കാര സാധനങ്ങള്‍ ലഭിക്കും. ഹൃദയബന്ധിയായ അസുഖമുള്ളവര്‍ ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഭൂമികൈമാറ്റങ്ങള്‍ ലാഭകരമാകും.
ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം നിവേദിക്കുകയും
'ശാസ്താരം മൃഗയാവിനോദനിരതം
പാനീയബുദ്ധ്യാവനാ-
ദായാന്തംതുരഗേണ വൃദ്ധസഹിതം
ധ്യായേജപേത്തര്‍പ്പയേത്,
വിശ്രാന്തായ നിവേദയേ ദദിമതം;
പ്രീതസ്തഥാ വ്യാഹരന്‍
നിത്യാ മദ്ധ്യദിനം പ്രയാത ഇതിതാം
നിത്യം ഭജേത് ഭൂതലേ.'
ശാസ്താവിന്‍റെ ഈ ധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതല്‍ ശനി, പത്തില്‍ കുജന്‍, പതിനൊന്നില്‍ ആദിത്യന്‍, പന്ത്രണ്ടില്‍ ബുധന്‍, വ്യാഴം, ശുക്രന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ആദരവും അംഗീകാരവും ലഭിക്കും. അപ്രതീക്ഷിതമായ ചില ധനാഗമങ്ങള്‍ക്കിടയുണ്ട്. പലവിധ രോഗാരിഷ്ടതകള്‍ ഉണ്ടാകാനിടയുണ്ട്. കലഹങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. സ്ഥാനചലനങ്ങള്‍ക്കിടയുണ്ട്. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ധര്‍മ്മകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പിതൃജനങ്ങളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സര്‍വ്വരോഗശമനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ധന്വന്തരിര്‍ ഭഗവാന്‍ പാത്വള പഥ്യാ
ദ്വന്ദ്വാത്ഭയാദൃഷഭോ നിര്‍ജ്ജിതാത്മാ
യജ്ഞശ്ച ലോകാഭവതാജ്ജനാന്താത്
ബലോ ഗണാത് ക്രോധവശാദഹീന്ദ്രഃ'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ കുജന്‍, പത്തില്‍ ആദിത്യന്‍, പതിനൊന്നില്‍ ബുധന്‍, വ്യാഴം,ശുക്രന്‍ ഇതാണ് ഗ്രഹനില.
ആരോഗ്യം പൊതുവെ മെച്ചമല്ല. തൊഴില്‍രംഗം മെച്ചപ്പെടും. ഗവണ്‍മെന്‍റില്‍ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടരും. ബാങ്ക് വായ്പ തുടങ്ങിയവ ലഭ്യമാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. പണം കൊടുക്കുകയോ, ജാമ്യം നില്‍ക്കുകയോ ചെയ്യരുത്. ചില പരാജയങ്ങള്‍ കാണുന്നുണ്ടെങ്കിലും അവ ഈശ്വരാധീനത്തോടെ തരണം ചെയ്യാനാകും. വാക്സാമര്‍ത്ഥ്യം കൊണ്ട് ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. മനസ്സന്തോഷം ലഭിക്കും. ബന്ധുജനസഹായം ലഭിക്കും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. പുതിയ വീടിന്‍റെ പണി തുടങ്ങാം.
ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,
'പ്രത്നോഷികമീഡ്യോ അധ്വരേഷുസനായ്യ
ഹോതാ നവ്യശ്ച സത്സി
സ്വാഞ്ചാഗ്നേ തനുവം പിപ്രയസ്വാസ്മഭ്യം
ച സൗഭഗമായജസ്വ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ രാഹു, ഏഴില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ആദിത്യന്‍, പത്തില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
മംഗളകര്‍മ്മങ്ങള്‍ക്ക് മുടക്കം വരാനിടയുണ്ട്. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ഒടിവ്, ചതവ്, മുറിവ്, വ്രണങ്ങള്‍, തലവേദന ഇവ ശ്രദ്ധിക്കണം. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാനക്ഷയത്തിനും സാധ്യതയുണ്ട്. ധനലാഭങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനമാനങ്ങള്‍ ലഭിക്കും. കലഹവാസന കൂടുതലാകും. ദൂരദേശയാത്രകള്‍ വേണ്ടിവരും. മനോദുഃഖവും അലച്ചിലും ഉണ്ടാകും. എല്ലാക്കാര്യങ്ങള്‍ക്കും മന്ദതയുണ്ടാകും. സഹോദര സഹായം ലഭ്യമാകും. തൊഴില്‍രംഗം മെച്ചമാകും.
ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം കഴിക്കുകയും
'അഗജാനന പത്മാര്‍ക്കം
ഗജാനന മഹര്‍ണിശം
അനേകദംതം ഭക്താനാം
ഏകദന്തമുപാസ്മഹേ'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ഒന്‍പതില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലുള്ള രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദരവ്യാധികളും ശ്രദ്ധിക്കണം. ഭാര്യാഭത്തൃകലഹങ്ങള്‍ക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചമാകും. തൊഴിലില്‍ വൈകല്യങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കലഹങ്ങള്‍ ഉണ്ടാകും. അപമാനം ഏല്‍ക്കേണ്ടതായി വരും. അസാദ്ധ്യമെന്ന് കരുതിയിരുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. മംഗളകര്‍മ്മങ്ങള്‍ മുടക്കം കൂടാതെ നടക്കും.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും
'ബ്രാഹ്മീമുഖൈര്‍മാതൃഗണൈര്‍ നിഷേവ്യേ
ബ്രഹ്മപ്രിയേ ബ്രാഹ്മണീ ബന്ധഹന്ത്രീ
ബ്രഹ്മാമൃത സ്രോതസി രാജഹംസി
ബ്രഹ്മേശ്വരീ ശ്രീലളിതേ നമസ്തേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ ആദിത്യന്‍, അഷ്ടമത്തില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. വീട്ടില്‍ സ്വസ്ഥത കുറയും. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ നടക്കുന്ന സ്വഭാവം ഉണ്ടാകും. മുഖത്ത് എപ്പോഴും ദീനഭാവമായിരിക്കും. കലഹഭയം എപ്പോഴും ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ ചെയ്യാനാകും. ഗൃഹോപകരണങ്ങള്‍ മാറി വാങ്ങാനാകും. മക്കള്‍ക്ക് പുതിയ തൊഴില്‍ സൗകര്യങ്ങള്‍ ഉണ്ടാകും. ഉദരവ്യാധി, നേത്രരോഗം ഇവ ശ്രദ്ധിക്കണം. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിയ്ക്കായി സര്‍പ്പാരാധനാക്ഷേത്രത്തില്‍ നൂറും പാലും കഴിക്കുകയും
'ഉമയാ സഹദേവേശ നന്ദിവാഹനം ഏവ ച
ഭസ്മലേപേന സര്‍വ്വാംഗം ഏകബില്ല്വം ശിവാര്‍പ്പണം'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ ആദിത്യന്‍, ഏഴില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
തൊഴില്‍രംഗം മെച്ചപ്പെടും. മനഃസ്വസ്ഥത കുറയും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. പല ദുഃഖാനുഭവങ്ങളും ഉണ്ടാകും. ധനലാഭങ്ങള്‍ ഉണ്ടാകും. ശത്രുക്ഷയം വരും. മംഗളകര്‍മ്മങ്ങള്‍ തടസ്സം കൂടാതെ നടക്കും. വീടിന്‍റെ കേടുപാടുകള്‍ തീര്‍ക്കാനാകും. തന്‍റേയും മക്കളുടേയും ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. രോഗഭയം എപ്പോഴും ഉണ്ടാകും. കലഹവാസന കൂടുതലാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'മത്സ്യം കൂര്‍മ്മം വരാഹഞ്ച
വാമനഞ്ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂദനം
പത്മനാഭം സഹസ്രാക്ഷം
വനമാലിഹലായുധം
ഗോവര്‍ദ്ധനം ഹൃഷികേശം
വൈകുണ്ഠം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരിം'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, നാലില്‍ കുജന്‍, അഞ്ചില്‍ ആദിത്യന്‍, ആറില്‍ ബുധന്‍, ശുക്രന്‍, വ്യാഴം, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. നാല്‍ക്കാലി വളര്‍ത്തല്‍ ലാഭകരമാകും. മനഃസ്വസ്ഥത കുറയും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. രോഗാരിഷ്ടതകള്‍ കൂടുതലാകും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും കൂടുതലായി പ്രകടിപ്പിക്കാനാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ദുര്‍ജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. ഉദരവ്യാധി, പനി ഇവ ശ്രദ്ധിക്കണം. ഭൂമികൈമാറ്റങ്ങള്‍ നടക്കും. തൊഴില്‍രംഗം മെച്ചമല്ല. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടരുത്. അസമയത്തെ യാത്ര ഒഴിവാക്കണം. വാഹനങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ദോഷശാന്തിക്കായി ഭദ്രകാളിക്ഷേത്രത്തില്‍ ഗുരുതി പുഷ്പാഞ്ജലി കഴിക്കുകയും
'ജാജ്വല്യമാനം ഋഷിവൃന്ദവന്ദ്യം
കുമാരധാരാതടമന്ദിരസ്ഥം
കന്ദര്‍പ്പരൂപം കമനീയഗാത്രം
ബ്രഹ്മണ്യദേവം ശരണ്യം പ്രപദ്യേ.'
ഈ സുബ്രഹ്മണ്യധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, മൂന്നില്‍ കുജന്‍, നാലില്‍ ആദിത്യന്‍, അഞ്ചില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടരും. തൊഴില്‍രംഗം മെച്ചപ്പെടും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. മനോധൈര്യം നല്ലവണ്ണം ഉണ്ടാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ശത്രുക്ഷയം ഉണ്ടാകും. ഭാര്യയോടും ഭര്‍ത്താവിനോടും മക്കളോടും കലഹങ്ങള്‍ കൂടുതലാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. കാലുകള്‍ക്ക് ശക്തിക്കുറവ് തോന്നും. വിവാഹാലോചനകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ ആദരവും അംഗീകാരവും ലഭിക്കും. അവചാരിതമായി ചില സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനിടയാകും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് ഭസ്മാഭിഷേകം നടത്തുകയും
'സദാഗതായ പ്രാണായ
സര്‍വ്വഭൂത ഹിതായ ച
ധ്വജഹസ്തായ ശബ്ദായ
നമസ്തേസ്തു സമീരണ.'
ഈ ഹനുമദ് ധ്യാനം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, രണ്ടില്‍ കുജന്‍, മൂന്നില്‍ ആദിത്യന്‍, നാലില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ആറില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥത ഉണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തടസ്സം കൂടാതെ നടക്കും. പൊതുവെ ആരോഗ്യം തൃപ്തികരമാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ശത്രുക്ഷയം വരും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് കാര്യതടസ്സങ്ങള്‍ ഉണ്ടാകും. മക്കള്‍ഭിവൃദ്ധിയുണ്ടാകും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. നാല്‍ക്കാലി വളര്‍ത്തല്‍ ലാഭകരമാകും. ബന്ധുജനസഹായം ലഭ്യമാകും. യാത്രകള്‍ വേണ്ടിവരും. ഭക്ഷണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് പാനകം നേദിക്കുകയും
'ശൂലം പരശ്വധം ക്ഷുദ്ര
ദുന്ദുഭിം നൃകരോടികാം
ബിഭ്രതിമഭ്ര ശുഭ്രാദാം
സ്മരേന്‍ മാഹേശ്വരിമപി'
ഈ ഭഗവതിസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H)
ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
