ദ്വൈവാര ഫലങ്ങള്‍ (1-3-2026 മുതല്‍ 15-3-2026 വരെ 1201 കുംഭം 17 മുതല്‍ മീനം 1 വരെ)
ദ്വൈവാര ഫലങ്ങള്‍
(1-3-2026 മുതല്‍ 15-3-2026 വരെ 1201 കുംഭം 17 മുതല്‍ മീനം 1 വരെ)
ഗ്രഹപ്പകര്‍ച്ച
മാര്‍ച്ച് 15 ന് പുലര്‍ച്ചെ ഒരു മണി 5 മിനിട്ടിന് മകരക്കൂറില്‍ മീനസംക്രമം
മാര്‍ച്ച് 2 ന് പുലര്‍ച്ചെ 12 മണി 59 മിനിട്ടിന് ശുക്രന്‍ മീനം രാശിയിലേക്ക് പകരും
മാര്‍ച്ച് 1 ന് പ്രദോഷം. 2 ന് പൗര്‍ണ്ണമി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, പതിനൊന്നില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ധനലാഭങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ നടത്താനാകും. പണത്തെ സംബന്ധിച്ച് കലഹങ്ങള്‍ക്കിടയുണ്ട്. മനഃസ്വസ്ഥത കുറയും. നല്ല വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും മറ്റുള്ളവരുടെ പ്രീതി നേടാനാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. ബന്ധുജനസഹായം ലഭിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,
'യഃ പൃഥ്വീഭരവാരണായ ദിവിജൈഃ
സംപ്രാര്‍ത്ഥിതശ്ചിന്മയഃ
സംജാതഃപൃഥ്വിവീതലേ രവികുലേ
മായാമനുഷ്യോ ളവ്യയഃ
നിശ്ചക്രം ഹത രാക്ഷസം പുനരാഗത്
ബ്രഹ്മത്വം ആദ്യം സ്ഥിരാം
കീര്‍തീം പാപഹരാം വിധായജഗതാം
തം ജാനകീശം ഭജേ!'
ഈ ശ്രീരാമധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, പത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
അപവാദങ്ങള്‍ കേള്‍ക്കാനിടവരും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍സ്ഥലത്ത് അഗ്നിബാധ, കലഹം ഇവയുണ്ടാകാനിടയുണ്ട്. കലഹങ്ങള്‍ കൂടുതലാകും. ശത്രുക്ഷയം വരും. പലപ്രകാരത്തിലുള്ള ധനലാഭങ്ങള്‍ ഉണ്ടാകും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. വായ്പകള്‍ തുടങ്ങിയവ വേഗത്തില്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. സ്ഥാനമാനങ്ങള്‍ ലഭിക്കും. നേതൃഗുണം ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. പൂര്‍വ്വിക ധനം ലഭിക്കാനിടയുണ്ട്. കഫജന്യമായ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ത്രിപുരസുന്ദരീമന്ത്രപുഷ്പാഞ്ജലി നടത്തുകയും,
'സുഖാസിന്യര്‍ച്ചനപ്രീതാള
ശോഭനാശുദ്ധമാനസാ
ബിന്ദുതര്‍പ്പണസന്തുഷ്ടാ
പൂര്‍വ്വജാ ത്രിപുരാംബികാ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം
1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു, ഒന്‍പതില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹസ്ഥിതി.
ഈശ്വരപൂജാതാല്‍പ്പര്യം കൂടുതലാകും. വാഹനങ്ങള്‍ വാങ്ങാനാകും. തുടങ്ങുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ ചെയ്യാനാകും. വാക്സാമര്‍ത്ഥ്യം പ്രകടമാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. കൂടുതലറിവ് നേടാനുള്ള ശ്രമം വിജയിക്കും. അവിചാരിതമായി അതിഥികള്‍ വന്നുചേരാനിടയുണ്ട്. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തടസ്സം കൂടാതെ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. രാജതുല്യതയുണ്ടാകും. വായുകോപം ശ്രദ്ധിക്കണം. ആരോടും പ്രതികൂലമായി സംസാരിക്കരുത്. മൂത്രാശയരോഗങ്ങള്‍ ശ്രദ്ധിക്കണം. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ദേവോ ളപരാപതേ മധുഹോത്രധന്വാ
സായം ത്രിധാമ ളവതു മാധവോമാം
ദോഷേ ഋഷികേശ ഉതാര്‍ദ്ധരാത്രേ
നിശീഥ ഏകോള വതു പത്മനാഭ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
വിശേഷാലുള്ള കാര്യങ്ങള്‍ അറിയാനുള്ള ശ്രമം വിജയിക്കും. സംസാരത്തില്‍ മിതത്വം പാലിക്കണം. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. സുഖകാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലാകും. പലവിധ ക്ലേശാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ധനപരമായ ക്ലേശങ്ങള്‍ കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. വാതരോഗത്തില്‍ ഉപദ്രവങ്ങള്‍ കൂടുതലാകും. എല്ലാകാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയിക്കും. ധര്‍മ്മാചാരങ്ങള്‍ക്ക് കുറവ് വരും. ദുര്‍ജ്ജനങ്ങളുമായി ചേര്‍ന്ന് മറ്റുള്ളവരെ ക്ലേശിപ്പിക്കാതെ ശ്രദ്ധിക്കണം. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. മദ്ധ്യസ്ഥശ്രമങ്ങള്‍ ചെയ്യേണ്ടതായി വരും.
ദോഷശാന്തിക്കായി ഗണപതിഹോമം കഴിക്കുകയും,
'ജ്വാലാകരാളമത്യുഗ്രമശേഷാസുര സൂദനം
തൃശൂലം പാതുനോ ഭീതേര്‍ഭദ്രകാളീ
നമോള സ്തുതേ'
ഈ ഭദ്രകാളീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ഏഴില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ വ്യാഴം, ഇതാണ് ഗ്രഹനില.
അധികാരസ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകും. നിത്യം ഇടപഴകുന്ന ആളുകളുമായി അകലേണ്ടതായി വരും. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. കലഹവാസന കൂടുതലാകും. പുതിയതും നൂതനവുമായ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. ശത്രുവര്‍ദ്ധനയുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭം പ്രതീക്ഷിക്കാം. യാത്രകള്‍ക്കിടയില്‍ അപകടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് എണ്ണ അഭിഷേകം കഴിക്കുകയും,
'ഏകവേണീധരാം ശുഭ്രാം
ത്രിവയസ്കാം പ്രസാദിനീം
ജ്ഞാനമുദ്രാ ധരാം ദേവീം
ജിഹ്വാഗ്രേ ലളിതാം ഭജേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, ഏഴില്‍ ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
പഴകിയ രോഗങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ചഞ്ചല മനസ്സായിരിക്കും. ചെലവുകള്‍ കൂടുതലാകും. ശത്രുപീഢയുണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാര്യയോടും/ഭര്‍ത്താവിനോടും മക്കളോടും കലഹങ്ങള്‍ കൂടുതലാകും. മക്കള്‍ക്ക് തുല്യരായവരുടെ രോഗാരിഷ്ടതകള്‍ കൂടുതല്‍ ആശങ്കയുണ്ടാക്കും. ചില ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്. പുതിയ വീടുവയ്ക്കാനുള്ള സമയമാണ്. ജീവിതപുരോഗതിയ്ക്കുള്ള പല മാറ്റങ്ങള്‍ക്കും തുടക്കമിടാനാകും. ഏകാന്തത കൂടുതലിഷ്ടപ്പെടും. പലവിധ അനര്‍ത്ഥങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ബ്രഹ്മരക്ഷസ്സിന് പാല്‍പ്പായസം നിവേദിക്കുകയും
'പ്രാതസ്തുവേ പരശിവാം ലളിതാം ഭവാനീം
ത്രൈയ്യന്ത്യ വേദ്യ വിഭവാം കരുണാനവഭ്യാം
വിശ്വസ്യസൃഷ്ടി വിലയസ്ഥിതി ഹേതുഭൂതാം
വിദ്യേശ്വരീം നിഗമ വാങ്മനസാതി ദുരാം.'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, ആറില്‍ ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
ശത്രുക്കളുടെ ഉപദ്രവങ്ങള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. കലഹഭയം കൂടുതലാകും. മക്കളുടെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ ആശങ്കയുണ്ടാകും. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. ചില ധനലാഭങ്ങളും കാര്യസാദ്ധ്യങ്ങളും ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യം ഉണ്ടാകും. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടുകയോ, ദൂരയാത്രകള്‍ ചെയ്യുകയോ ചെയ്യരുത്. മദ്ധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. പ്രണയവിവാഹങ്ങള്‍ തടസ്സം കൂടാതെ നടക്കും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീ മന്ത്രപുഷ്പാഞ്ജലി
കഴിക്കുകയും,
'ത്രിശാകൈ കോമളശുഭൈ
അഛിദ്രൈ കോമളശുഭൈ
തവ പൂജ്യാം കരിഷ്യാമി
ഏക ബില്ല്വം ശിവാര്‍പ്പണം.'
ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ കുജന്‍, ബുധന്‍, ശുക്രന്‍, ആദിത്യന്‍, രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
മന:സ്വസ്ഥത കുറയും. മക്കള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. പനി, ചുമ, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യേണ്ടതായിവരും. ധനലാഭങ്ങള്‍ ഉണ്ടാകും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധനാവസ്ഥ വരെയുണ്ടാകാനിടയുണ്ട്. ബന്ധുജനസഹകരണം ഉണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. അസമയത്തെ യാത്രകള്‍ ഒഴിവാക്കണം. ഗൃഹനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍ തടസ്സങ്ങളുണ്ടാകും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം നടത്തുകയും
'ഫണാഷ്ടശതശേഖരം ദ്രുതസുവ-
ര്‍ണ്ണപുഞ്ജപ്രദം,
വരാഭരണ ഭൂഷണം തരണീജാല-
താമ്രാംശുകം,
സവജ്ര വരലക്ഷണം തവസരോ-
ജരക്തേക്ഷണം
നമാമി ശിരസാ സുരാസുരനമ-
സ്കൃതം വാസുകീം'
ഈ സ്തോത്രം ജപിച്ച് നിത്യവും സര്‍പ്പങ്ങളെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, നാലില്‍ ശനി, ഏഴില്‍ വ്യാഴം, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്ഷയം വരും. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ധനാഗമങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്‍റില്‍ നിന്നും മറ്റുമുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ദാമ്പത്യസുഖം ഉണ്ടാകും. ആലോചനയിലുള്ള വിവാഹങ്ങള്‍ തടസ്സം കൂടാതെ നടത്താനാകും. വീട്ടില്‍ സ്വസ്ഥത കുറയും. മനോദുഃഖങ്ങള്‍ കൂടുതലാകും. കലഹവാസന കൂടുതലാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. ഭൂമികൈമാറ്റങ്ങള്‍ ലാഭകരമാകും. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി സര്‍പ്പാരാധനാ കേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'ക്ഷുരികാകൃപാണ സായക-
ചാപകരാബ്ജം പ്രഭായുതം സഡുതം
ശ്യാമളമാഭരണാഢ്യം
കോമളമാര്യം നമാമി ദേവേശം.'
ഈ ശാസ്താധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, മൂന്നില്‍ ശനി, ആറില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. മറ്റുള്ളവരില്‍ നിന്ന് ചതിവും വഞ്ചനയും ഉണ്ടാകാതെ ശ്രദ്ധിക്കണം. അധികാര സ്ഥാനങ്ങളില്‍ നിന്ന് ഉപദ്രവം, ചോരഭയം, അഗ്നിപീഡ ഇവയുണ്ടാകാനിടയുണ്ട്. ശത്രുക്കള്‍ നിമിത്തം ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. നേത്രരോഗം ശ്രദ്ധിക്കണം. മനോവിചാരവും, ആധിവ്യാധികളും കൂടുതലാകും. ശഠവാക്കുകളും, നല്ല വാക്കുകളും മാറിമാറി പറയുന്നതുകൊണ്ട് ശത്രുക്കളും മിത്രങ്ങളും ഒരുപോലെയുണ്ടാകും. സുഖാനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും അത് ആസ്വദിക്കാന്‍ സാധിക്കുകയില്ല. നാല്‍ക്കാലിവളര്‍ത്തലും വില്‍പ്പനയും ലാഭകരമാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ നിന്നും മറ്റും വീഴാനിടയുണ്ട്.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര നടത്തുകയും
'ജിഹ്വാഗ്രമാദായ കരേണ ദേവീം
വാമനേ, ശത്രും പരിപീഡയന്തീം
പദാദിഘാതേനതുദക്ഷിണേന
രക്താംബരാഢ്യം ദ്വിഭജാം നമാമീ'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ വ്യാഴം, ഏഴില്‍ കേതു ഇതാണ് ഗ്രഹസ്ഥിതി.
ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ചെലവുകള്‍ കൂടുതലാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാകും. ശരീരക്ലേശങ്ങള്‍ കൂടുതലാകും. ഒടിവ്, ചതവ് ഇവ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. യാത്രകള്‍ വേണ്ടിവരും. മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. അവരെക്കൊണ്ട് സന്തോഷം ലഭിക്കും. ശയനസുഖം, സുഖനിദ്ര ഇവ ലഭിക്കും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ ഇവ ലഭ്യമാകും. ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷശാന്തിക്കായി ശിവങ്കല്‍ കൂവളമാല ചാര്‍ത്തി പിന്‍വിളക്ക് കത്തിക്കുകയും,
'സൃണിപാശ വരദ്വിജൈര്യുതഃ
ദ്വിജാര്‍ധക! മൂഷകധ്വജ!
ശുഭലോഹിതചന്ദ്രനോക്ഷിതാ!
ശ്രുതിവേദ്യാ, ദയദായകാമമാം'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ വ്യാഴം, ആറില്‍ കേതു, പന്ത്രണ്ടില്‍ ആദിത്യന്‍, കുജന്‍, ബുധന്‍, ശുക്രന്‍, രാഹു ഇതാണ് ഗ്രഹനില.
പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. ഉപാസനകള്‍ക്കും ദിനചര്യകള്‍ക്കും ഭംഗം വരും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്ച്ചെലവുകള്‍ കൂടുതലാകും. മനോവ്യാധികള്‍ കൂടുതലാകും. പണത്തെക്കുറിച്ച് കലഹങ്ങളുണ്ടാകാനിടയുണ്ട്. സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. രോഗാരിഷ്ടതകള്‍ പലവിധത്തിലും ഉപദ്രവമാകും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. തൊഴില്‍രംഗം മെച്ചപ്പെടും. യാത്രകള്‍ വേണ്ടിവരും. ചില ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും,
'കരാലാട്ടഹാസം ക്ഷിതിക്ഷിപ്തപാദം
ഘനക്രാന്തഭൃഗം കടിസ്ഥോരുജംഘം
വിയദ്വ്യാപ്തകേശം ഭുജാശ്ലേഷിതാശ്മം
ജയശ്രീ സമേതം ഭജേ രാമദൂതം.'
ഈ ഹനുമദ്ധ്യാനം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(h) ചേന്ദമംഗലം പി.ഒ, 683512,വ. പറവൂര്‍
9446057752
