ദ്വൈവാരഫലങ്ങള്‍ (16-3-2026 മുതല്‍ 31-3-2026 വരെ 1201 മീനം 2 മുതല്‍ മീനം 17 വരെ)
ദ്വൈവാരഫലങ്ങള്‍
16-3-2026 മുതല്‍ 31-3-2026 വരെ 1201 മീനം 2 മുതല്‍ മീനം 17 വരെ
ഗ്രഹപ്പകര്‍ച്ച
മാര്‍ച്ച് 26 ന് പുലര്‍ച്ചെ 5 മണി 12 മിനിട്ടിന് ശുക്രന് മേടം രാശിയിലേക്ക് പകരും മാര്‍ച്ച് 15 ന് ഏകാദശി. പുലര്‍ച്ചെ 3 മണി 3 മിനിട്ട് മുതല്‍ പകല്‍ 3 മണി 37 മിനിട്ടുവരെ ഹരിവാസരം. 16 ന് പ്രദോഷം. 18 ന് അമാവാസി. 21 ന് കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്. 24 ന് ഷഷ്ഠി. 29 ന് ഏകാദശി. രാത്രി 2 മണി 4 മിനിട്ട് മുതല്‍ പകല്‍ ഒരു മണി 33 മിനിട്ടുവരെ ഹരിവാസരം. 30 ന് പ്രദോഷം
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മൂന്നില്‍ വ്യാഴം, അഞ്ചില്‍ കേതു, പതിനൊന്നില്‍ കുജന്, ബുധന്‍, രാഹു, പന്ത്രണ്ടില്‍ ആദിത്യന്, ശുക്രന്, ശനി ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. കലഹസ്വഭാവം കൂടുതലാകും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. ധനലാഭങ്ങളും, സുഖാനുഭവങ്ങളും ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. പ്രതിസന്ധിഘട്ടങ്ങള്‍ നല്ല വാക്കുകള്‍ പറഞ്ഞ് തരണം ചെയ്യാനാകും. ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. ചില സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. നൂതന വസ്ത്രാദികള് ലഭിക്കും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മൂത്രാശയബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിയ്ക്കായി ഭഗവതിക്ഷേത്രത്തില്‍ ചെത്തിപ്പൂമാല ചാര്‍ത്തി
ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'സദാ ഭോഗഭാജാം സുദൂരേ വിഭാന്തം
സദാ യോഗഭജാമദൂരേ വിഭാന്തം
ചിദാനന്ദകന്ദം സദാരാഘവേശം
വിദേഹാത്മജാനന്ദരൂപം പ്രപദ്യേ.'
ഈ ശ്രീരാമസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ വ്യാഴം, നാലില്‍ കേതു, പത്തില്‍ കുജന്, ബുധന്‍, രാഹു, പതിനൊന്നില്‍ ആദിത്യന്, ശുക്രന്, ശനി ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ശുഭകര്‍മ്മങ്ങള്‍ ചെയ്യാനാകും. ഭൂമികൈമാറ്റങ്ങള്‍ നടക്കും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. ശത്രുക്ഷയം ഉണ്ടാകും. ചെയ്തുവരുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാര്യാഭര്ത്തൃകലഹങ്ങള്ക്കിടയുണ്ട്. ബന്ധുജനസഹായം ലഭിക്കും. അപവാദങ്ങള്‍ കേള്‍ക്കാനാകും. മക്കളുടെ കാര്യതടസ്സങ്ങളില് മനോദുഃഖം കൂടുതലാകും. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ സാധിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ നല്ല സമയമാണ്.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ഐകമത്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'നമസ്തേ ജഗന്നാഥ വിഷ്ണോ നമസ്തേ
നമസ്തേ ജഗദാചക്രപാണേ നമസ്തേ
നമസ്തേ പ്രപനാര്ത്തിഹാരിന് നമസ്തേ
സമസ്താപരാധം ക്ഷമസ്വാഖിലേശ!'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, മൂന്നില്‍ കേതു, ഒന്‍പതില്‍ കുജന്, ബുധന്‍, രാഹു, പത്തില്‍ ആദിത്യന്, ശുക്രന്, ശനി ഇതാണ് ഗ്രഹനില.
തൊഴില്‍സ്ഥാപനത്തില്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് ചില ഇടപെടലുകള്‍ക്ക് സാദ്ധ്യതയുണ്ട്. പൊതുവെ എല്ലാരംഗങ്ങളിലും വിജയസാദ്ധ്യതകളുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. തൊഴില്‍രംഗത്ത് വിജയം നേടു. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. ഭൂമിപരമായ ചില തര്‍ക്കങ്ങളില്‍ പരാജയസാദ്ധ്യതയുണ്ട്. ചില ധനനഷ്ടങ്ങള്‍ പ്രതീക്ഷിക്കണം. വാതബന്ധിയായ വേദനകള്‍ കൂടുതലാകും. കലഹവാസന നിയന്ത്രിക്കണം. സ്ഥാനമാനങ്ങളിലുള്ളവര്ക്ക് കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടതായി വരും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാനാകും. അപമാനം ഏല്‍ക്കാനും സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി ഗണപതി ഹോമം നടത്തുകയും,
'ഗണാധിനാഥം ഭുവനത്രയാണാം
കല്യാണകര്‍ത്താരമനന്തകീര്‍ത്തിം
ഉപാസ്മഹേ വിഘ്നനിവാരണായ
സ്കന്ദാഗ്രജം സര്വ്വജയസ്യ ഹേതും.'
ഈ ഗണപതി ധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
രണ്ടില്‍ കേതു, അഷ്ടമത്തില്‍ കുജന്, ബുധന്‍, രാഹു, ഒന്‍പതില്‍ ആദിത്യന്, ശുക്രന്, ശനി, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. ധര്മ്മകാര്യങ്ങള്ക്കും, ഉപാസനകള്‍ക്കും ഭംഗം വരും. പിതൃജനങ്ങള്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങള്‍ക്കിടയുണ്ട്. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. മനഃക്ലേശങ്ങള്‍ കൂടുതലാകും. ത്വക്കിനെസംബന്ധിച്ച അസുഖങ്ങള്‍ ശ്രദ്ധിക്കണം. മാനക്ഷയത്തിനും സാദ്ധ്യത കൂടുതലാണ്. പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. തൊഴില്‍രംഗം മെച്ചപ്പെടും. ഗൃഹനിര്‍മ്മാണത്തിന് അനുകൂലമായ സമയമാണ്. ധനപരമായ ക്ലേശങ്ങള്‍ കൂടുതലാകും. മനസ്സിന് ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്ക്കിടയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'ശംഖചക്രഗദാപത്മ സംശോഭിത ചതുര്‍ഭുജം
കിരീട ഹാര കടക വനമാലാദ്യലംകൃതം
കൗസ്തുഭോത്ഭാസിതോരസ്കം കുണ്ഡലാഭിവിരാജിതം
നവകുങ്കുമ സങ്കാശം പ്രണതോള സ്മി ഹരീം സദാ'
ഈ വിഷ്ണുധ്യാനം ജപിച്ച് നിത്യവും ഭജിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ഏഴില്‍ കുജന്, ബുധന്‍, രാഹു, അഷ്ടമത്തില്‍ ആദിത്യന്, ശുക്രന്, ശനി, പതിനൊന്നില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. ഗവണ്മെന്റുമായുള്ള കാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. കാലില്‍ ഉണ്ടാകുന്ന മുറിവുകളും വേദനകളും ശ്രദ്ധിക്കണം. ഉദരവ്യാധികള്‍ക്കും സാദ്ധ്യതയുണ്ട്. ദാമ്പത്യകലഹങ്ങള്‍ ശ്രദ്ധിക്കണം. വിവാഹമോചനക്കേസുകള് ഒത്തുതീരാന്‍ സാദ്ധ്യതയുണ്ട്. കലഹങ്ങള്‍ കൂടുതലാകും. സ്ഥാനക്കയറ്റം, കാര്യസാദ്ധ്യങ്ങള്‍ ഇവയുണ്ടാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. സുഖാനുഭവങ്ങള്‍ക്ക് കുറവുവരും. സ്വദേശത്തുനിന്ന് മാറിനില്‍ക്കേണ്ടതായി വരാനിടയുണ്ട്.
ദോഷശാന്തിക്കായി ശിവങ്കല്‍ അഘോരമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'ക്രൗഞ്ച സുരേന്ദ്ര പരിഖണ്ഡനശക്തിശൂല-
ചാപാദിശസ്ത്ര പരിമണ്ഡിത ദിവ്യപാണേ
ശ്രീകുണ്ഡലീശ ധരതുണ്ഡ ശിഖീന്ദ്രവാഹ
വല്ലീസനാഥ മമദേഹി കരാവലംബം.'
ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ കുജന്, ബുധന്‍, രാഹു, ഏഴില്‍ ആദിത്യന്, ശുക്രന്, ശനി, പത്തില്‍ വ്യാഴം, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. കലഹഭീതി എപ്പോഴും ഉണ്ടായിരിക്കും. ശത്രുക്കളുടെ ഉപദ്രവം കുറയും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ചെയ്യുന്ന പ്രവൃത്തികളില്‍ ഏകാഗ്രത കുറയുന്നതുകൊണ്ട് തെറ്റുപറ്റാനിടയുണ്ട്. സ്ത്രീകള്‍/ പുരുഷന്മാര് നിമിത്തം അപവാദങ്ങള്‍ കേള്‍ക്കാനിടവരും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. അലസത കൂടുതലാകും. അലച്ചിലും ബുദ്ധിമുട്ടും കൂടുതലാകും. മനോവ്യാധികള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിന് തടസ്സങ്ങള്‍ നേരിടും. ഉറപ്പിച്ച വിവാഹാലോചനകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'വന്ദേവശിന്യാദിക വാഗ്വഭൂതി
വര്ദ്ധിഷ്ണു ചക്രദ്യുതി വാഹവാഹേ
ബലാഹകശ്യാമകചേവചോബ്ധേ
വരപ്രദേ സുന്ദരീ പാഹി വിശ്വം.'
ഈ ഭഗവതീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ കുജന്, ബുധന്‍, രാഹു, ആറില്‍ ആദിത്യന്, ശുക്രന്, ശനി, ഒന്‍പതില്‍ വ്യാഴം, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. രോഗശാന്തി ഉണ്ടാകും. കാര്യതടസ്സങ്ങള്‍ മാറും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. ശത്രുക്കളോട് വൈരാഗ്യചിന്ത കൂടുതലാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. ധനലാഭങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. മക്കള്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കും. എല്ലാകാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ ചെയ്യാനാകും. നേതൃഗുണം ഉണ്ടാകും. മക്കള്‍ക്ക് തുല്യരായവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഭൂമിസംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം ലഭിക്കും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'കാന്തവിഗ്രഹം ശാന്തമാനസം
പന്തളാധിപോപാന്തസേവിതം
ദാന്തസദ്ഗതിം ചിന്തിതപ്രദം
ഭൂതനായകം ദേവമാശ്രയേ.'
ഈ ശാസ്താസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ കുജന്, ബുധന്‍, രാഹു, അഞ്ചില്‍ ആദിത്യന്, ശുക്രന്, ശനി, അഷ്ടമത്തില്‍ വ്യാഴം, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം അത്ര മെച്ചമല്ല. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. ദുര്‍ജ്ജനങ്ങളുമായി സഹകരിക്കേണ്ടതായി വരും. പനി, ഉദരരോഗം തുടങ്ങിയവ ശ്രദ്ധിക്കണം. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. അമ്മാവന്മാരുമായി കലഹങ്ങള്‍ക്കിടയുണ്ട്. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വഴിയാത്രയില്‍ തടസ്സങ്ങളുണ്ടാകും. മക്കളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതലാകും. കള്ളന്മാരുടെ ഉപദ്രവവും ഉണ്ടാകാനിടയുണ്ട്.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും
'ഫുല്ലേന്ദീവരലോചനം
നവഘന-
ശ്യാമാദിരാമാകൃതിം
വിശ്വേശം
കമലാവിലാസവിലസത്-
പാദാരവിന്ദദ്വയം
ദൈത്യാരീം
സകലേന്ദുമണ്ഡിതമുഖം
ചക്രാബ്ജദാനാദയം
വന്ദേ ശ്രീപുരുഷോത്തമം പ്രതിദിനം
ലക്ഷ്മിനിവാസാലയം.'
ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി
കഴിക്കുകയും,

'ഫുല്ലേന്ദീവരലോചനം നവഘന-
ശ്യാമാദിരാമാകൃതിംവിശ്വേശം
കമലാവിലാസവിലസത്-
പാദാരവിന്ദദ്വയം
ദൈത്യാരീം
സകലേന്ദുമണ്ഡിതമുഖം
ചക്രാബ്ജദാനാദയം
വന്ദേ ശ്രീപുരുഷോത്തമം പ്രതിദിനം
ലക്ഷ്മിനിവാസാലയം.'
ഈ വിഷ്ണുസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന് പി. ശരത്ചന്ദ്രന്
'സ്മിത'(H)ചേന്ദമംഗലം പി.ഒ, 683512,
വ. പറവൂര്‍ 9446057752