ദ്വൈവാര ഫലങ്ങള്‍ (1-9-2026 മുതല്‍ 15-9-2026 വരെ(1201 ചിങ്ങം 16 മുതല്‍ 30 വരെ))

ദ്വൈവാര ഫലങ്ങള്‍ (1-9-2026 മുതല്‍ 15-9-2026 വരെ(1201 ചിങ്ങം 16 മുതല്‍ 30 വരെ))

ദ്വൈവാര ഫലങ്ങള്‍

1-9-2026 മുതല്‍ 15-9-2026 വരെ(1201 ചിങ്ങം 16 മുതല്‍ 30 വരെ)

ഗ്രഹപ്പകര്‍ച്ച

സെപ്തംബര്‍ 7 ന് പകല്‍ ഒരു മണി 36 മിനിട്ടിന് ബുധന്‍ കന്നിരാശിയിലേയ്ക്കും, 2 ന് പകല്‍ ഒരു മണി 49 മിനിട്ടിന് ശുക്രന്‍ തുലാം രാശിയിലേയ്ക്കും പകരും. സെപ്റ്റംബര്‍ 4 ന് അഷ്ടമിരോഹിണി, 7 ന് ഏകാദശി.പകല്‍ 11 മണി 43 മിനിട്ട് മുതല്‍ രാത്രി 10 മണി 31 മിനിട്ടുവരെ ഹരിവാസരം.8ന് പ്രദോഷം. 14 ന് വിനായകചതുര്‍ത്ഥി

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

മൂന്നില്‍ കുജന്‍, നാലില്‍ വ്യാഴം, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, കേതു, ആറില്‍ ശുക്രന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.

സുഖാനുഭവങ്ങള്‍ക്കായി ഉള്ള ശ്രമം വിജയിക്കും. പുതിയ വീടിനും വാഹനത്തിനുമായുള്ള ശ്രമം വിജയിക്കും. കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭം വര്‍ദ്ധിക്കും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പുതിയ കരാര്‍ ലഭിക്കും. പന്തയങ്ങളിലേര്‍പ്പെടുന്നവര്‍ സൂക്ഷിക്കണം. ഉന്നതസ്ഥാനത്തുള്ളവരില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗം മെച്ചപ്പെടും. മനഃസ്വസ്ഥത കുറയും. മറ്റുള്ളവര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യാനാകും. കീര്‍ത്തി ലഭിക്കും. വീട്ടില്‍ കലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. മക്കളില്‍ നിന്ന് സുഖാനുഭവങ്ങള്‍ ഉണ്ടാകും. ചില അവസരങ്ങളില്‍ അസത്യം പറയേണ്ടതായി വരും. മൂത്രാശയബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'സസര്‍വ്വ സിദ്ധ്യാദിക ശക്തിവൃന്ദേ
സര്‍വ്വജ്ഞ വിജ്ഞാത പദാരവിന്ദേ
സര്‍വ്വാധികേ സര്‍വ്വഗതേ സമസ്തേ
സിദ്ധിപ്രദേ ശ്രീലളിതേ നമസ്തേ.'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി,
മകയിരം 1, 2 പാദങ്ങള്‍)

രണ്ടില്‍ കുജന്‍, മൂന്നില്‍ വ്യാഴം, നാലില്‍ ആദിത്യന്‍, ബുധന്‍ കേതു, അഞ്ചില്‍ ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.

എല്ലാ കാര്യങ്ങളിലും വിമര്‍ശനബുദ്ധിയോടെയായിരിക്കും കാണുക. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല കാലമാണ്. തൊഴില്‍രംഗം അത്ര മെച്ചമല്ല. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പാഴ്ച്ചെലവുകള്‍ കൂടുതലാകും. ശത്രുവര്‍ദ്ധനയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് കാലം അനുകൂലമല്ല. കൃഷി മെച്ചപ്പെടും. എല്ലാക്കാര്യങ്ങളിലും സാമര്‍ത്ഥ്യത്തോടെ ഇടപെടാന്‍ സാധിക്കും. വീടുമോടിപടിപ്പിക്കുവാന്‍ സാധിക്കും. പുണ്യതീര്‍ത്ഥ സ്നാനം ചെയ്യാനാകും. നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ ശ്രദ്ധിക്കണം.

ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ അശ്വാരൂഢ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'തിരുജടയില്‍ അമ്പിളിയും 
ആകാശഗംഗയും
തിരുമാറിലണിയുന്ന 
ഭസ്മഭൂഷാദികളും
ശ്രീകണ്ഠനാളത്തില്‍ 
അഴകോടു നീ ചാര്‍ത്തും
തിരുനാഗഫണവും തൊഴുന്നു ദേവാ.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ വ്യാഴം, മൂന്നില്‍ ആദിത്യന്‍, ബുധന്‍, കേതു, നാലില്‍ ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.

സഹോദരങ്ങള്‍ക്ക് ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. സഹനശക്തി കൊണ്ട് പല ദുര്‍ഘടങ്ങളും തരണം ചെയ്യാനാകും. ധനാഗമങ്ങള്‍ ഉണ്ടാകും. ദാനധര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. വിദേശത്ത് ജോലിയുള്ളവര്‍ക്ക് കാലം നല്ലതാണ്. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. കുടുംബബിസിനസ്സില്‍ നഷ്ടം വരും. ഭൂമികൈമാറ്റത്തില്‍ ലാഭം പ്രതീക്ഷിക്കാം. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. കടബാദ്ധ്യതകള്‍ കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. കുട്ടികളുടെ ഉദരവ്യാധിയും, ദന്തരോഗവും ശ്രദ്ധിക്കണം. ചഞ്ചലമനസ്സായിരിക്കും. നീചജനങ്ങളുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുന്നത് സൂക്ഷിച്ചുവേണം.

ദോഷശാന്തിക്കായി ഗണപതിഹോമം നടത്തുകയും,

'വാരണമുഖമിഹപാദദ്വയമിഹ
സാരണസുരമുനി സേവിതമമ്പൊടു
പോരണമെന്നുടെ ദുരിതാം കളവാന്‍
അരുളുകദേവ ഗണേശ്വര ജയ ജയچ

ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ ആദിത്യന്‍, ബുധന്‍, കേതു, മൂന്നില്‍ ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി ഇതാണ് ഗ്രഹനില.

വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം വരും. തൊഴില്‍രംഗത്തുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കും. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. മനഃസ്വസ്ഥത കുറയും. പിതൃധനം കിട്ടാന്‍ യോഗമുണ്ട്. ഭൂമികൈമാറ്റങ്ങള്‍ നടക്കും. വിവാഹാലോചനകള്‍ സഫലമാകും. സര്‍ക്കാരില്‍ കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. പല കാര്യങ്ങളിലും വഞ്ചിക്കപ്പെടാനിടയുണ്ട്. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ചപലബുദ്ധിയായിരിക്കും. മറ്റുള്ളവരെ പരിഹസിക്കരുത്. നേത്രരോഗം ശ്രദ്ധിക്കണം. അലസത കൂടുതലാകും. വീഴ്ചമൂലം ചതവ് പറ്റാനിടയുണ്ട്. പലവിധ ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്.

ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകവും പൂവന്‍പഴം നിവേദിക്കുകയും

'സുപീത കൌപീനമുദഛിതാംഗുലീം
സമുജ്ജ്വന്‍ മാഞ്ജിജ്ഞാനോപവീതം
സകുണ്ഡലം ലംബശിഖാസമാവൃതം
തമാഞ്ജനേയം ശരണം പ്രപദ്യേ.'

ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, കേതു, രണ്ടില്‍ ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി,  പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില. 

പൊതുപ്രവര്‍ത്തകര്‍ക്ക് നല്ലവണ്ണം ശോഭിക്കാന്‍ സാധിക്കും. സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കാം. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സഫലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്. കടങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം കുറച്ചൊക്കെ സാധിക്കും. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും. അയല്‍ക്കാരുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. വാഹനാപകടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. വഴിയാത്രകള്‍ വേണ്ടിവരും. ധനാഗമങ്ങള്‍ ഉണ്ടാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാതരോഗങ്ങള്‍ കൂടാന്‍ സാദ്ധ്യതയുണ്ട്.

ദോഷശാന്തിക്കായി ശിവങ്കല്‍ ധാര കഴിക്കുകയും

'കല്പദ്രുമാധഃ സ്ഥിതകാമധേനും
ചിന്താമണീം ഹസ്തയുഗേ സ്വദന്തം;
ബിഭ്രാണാമത്യത്ഭുത ചിത്സ്വരൂപം
യഃ പൂജയേത്തസ്യ സമസ്തസിദ്ധിം.'

ഈ ഗണപതി സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ലഗ്നത്തില്‍ ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി,  പത്തില്‍ കുജന്‍, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍, കേതു ഇതാണ് ഗ്രഹനില.

ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ ഈശ്വരഭജനം ചെയ്യണം. ജോലി സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. തൊഴില്‍ മെച്ചപ്പെടും. ധനാഗമം ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. വീട്ടില്‍ അസ്വസ്ഥതകള്‍ കൂടുതലാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. ത്വക് രോഗം ശ്രദ്ധിക്കണം. ശത്രുവര്‍ദ്ധനയുണ്ടാകും. ബന്ധുജനസഹകരണം ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മനോദുഃഖങ്ങള്‍ വര്‍ദ്ധിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.

ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി കഴിക്കുകയും

'അര്‍ക്ക നിഷ്കളരൂപദിവാകര
ഭക്തവത്സല പാപവിനാശന
ത്വല്‍ സ്വരൂപം മമ ഹൃദി തോന്നണേ
ആദിത്യഭഗവാനേ വണങ്ങുന്നേന്‍.'

ഈ ആദിത്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി,വിശാഖം 1, 2, 3 പാദങ്ങള്‍)

അഞ്ചില്‍ രാഹു, ആറില്‍ ശനി,  ഒന്‍പതില്‍ കുജന്‍, പത്തില്‍ വ്യാഴം, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, കേതു, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

ദൂരദേശത്തുള്ള കുടുംബജനങ്ങളുമായി ബന്ധപ്പെടാനാകും. തൊഴില്‍രംഗത്ത് നല്ല സഹകരണം ലഭിക്കും. വീട്ടില്‍ സ്വസ്ഥതയുണ്ടാകും. വിനോദയാത്രകള്‍, തീര്‍ത്ഥയാത്രകള്‍ ഇവ നടത്താനാകും. പുതിയ വീടിനും ഭൂമിവാങ്ങാനും യോഗമുണ്ട്. തൊഴില്‍രംഗത്ത് പുതിയ സംരംഭങ്ങള്‍ നടപ്പാക്കാനാകും. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാനാകും. കടങ്ങള്‍ തീര്‍ക്കാനുള്ള ശ്രമം വിജയിക്കും. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകാനിടയുണ്ട്. ഗവണ്‍മെന്‍റില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ബന്ധുജനസഹായം ലഭിക്കും.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ശ്രീസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാദിവന്ദ്യം
ഏണാങ്കഗൗരി തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി.'

ഈ സുബ്രഹ്മണ്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ വ്യാഴം, പത്തില്‍ ആദിത്യന്‍, ബുധന്‍, കേതു, പതിനൊന്നില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് കലഹം, അഗ്നിബാധ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. തൊഴില്‍രംഗത്ത് ശത്രുവര്‍ദ്ധനയുണ്ടാകും. വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് പെട്ടെന്ന് കാര്യസാദ്ധ്യം ഉണ്ടാകും. മനഃസമാധാനം കുറയും. അച്ഛന്‍റെ സഹായസഹകരണത്തോടെ പുതിയ സംരംഭങ്ങള്‍ തുടങ്ങാനാകും. നമുക്ക് വേണ്ടപ്പെട്ട ചില വീടുകളില്‍ ചില ആപത്തുകള്‍ക്ക് സാദ്ധ്യതയുണ്ട്. ചില വഞ്ചനകളില്‍പ്പെടാന്‍ സാദ്ധ്യതകളുണ്ട്. വ്രണങ്ങള്‍, മുറിവ്, ഒടിവ് ഇവയുണ്ടാകാനിടയുണ്ട്. ചില ധനലാഭങ്ങള്‍ ഉണ്ടാകും. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടുകയോ, മദ്ധ്യസ്ഥത വഹിക്കുകയോ ചെയ്യരുത്.

ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് കുമാരസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'ചക്രഘണ്ടാ പതാകാഖ്യ 
ശംഖ, രാജചതുര്‍ഭുജാം
കളായശ്യാമളാം ധ്യായേത്
 വൈഷ്ണവിം പീതവാസസാം'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നില്‍ രാഹു, നാലില്‍ ശനി,  ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, കേതു, പത്തില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

ചെലവുകള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. ചെയ്യുന്ന കാര്യങ്ങള്‍ പരാജയപ്പെടുന്നതില്‍ കൂടുതല്‍ സങ്കടപ്പെടും. ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം നല്ലതല്ല. ചെയ്ത പ്രവൃത്തികളില്‍ അഭിമാനവും സന്തോഷവും അനുഭവപ്പെടും. ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. സ്ഥാനമാനങ്ങള്‍ ലഭിക്കും. സ്വജനങ്ങളില്‍ നിന്ന് അധിക്ഷേപം കേള്‍ക്കേണ്ടതായി വരും. വീട്ടില്‍ നിന്ന് അര്‍ഹതപ്പെട്ട വിഹിതം കിട്ടുകയില്ല. പ്രയത്നത്തിനനുസരിച്ച് ഫലം കിട്ടാന്‍ പ്രയാസമാണ്. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ദാമ്പത്യകലഹങ്ങള്‍ക്കിടയുണ്ട്. വിവാഹമോചനക്കേസുകള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ആപദുദ്ധരണമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'മഹേശ്വരി മഹാമായേ 
ശിവശക്തി സ്വരൂപിണീ
അഭീഷ്ടം കുരുമേ ദേവി 
മഹേശ്വരീ നമോ നമഃ'

ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, കേതു, ഒന്‍പതില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

പുതിയ സംരംഭങ്ങള്‍ തുടങ്ങാം. വിലപ്പെട്ട പല സാധനങ്ങളും നഷ്ടപ്പെടാനോ, മോഷണം പോകാനോ ഇടയുണ്ട്. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടാകും. മാന്യതയും ആദരവും ലഭിക്കും. ഭൂമിക്കച്ചവടം നടക്കും. യാത്രകള്‍ വേണ്ടിവരും. വീട്ടില്‍ സ്വസ്ഥതയുണ്ടാകും. ധനസ്ഥിതി അത്ര നല്ലതല്ല. സുഹൃത്തുക്കളുമായി കലഹിക്കേണ്ടതായി വരും.അധികാരസ്ഥാനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകളുണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യവും വാക്സാമര്‍ത്ഥ്യവും പലപ്പോഴും പ്രകടമാക്കേണ്ടതായി വരും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം ഉണ്ടാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളില്‍ രോഗാരിഷ്ടതയുണ്ടാകും.

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ തുളസിമാലചാര്‍ത്തി മഹാസുദര്‍ശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'വന്ദേ ലക്ഷ്മീം പരമശിവമയീം
ശുദ്ധജംബൂനദാദാം
തേജോരൂപാം കനകവസനാം
സര്‍വ്വഭൂഷോജ്ജ്വലാംഗീം
ബീജാപുരം കനകകലശം
ഹേമപദ്മം ദധാനാം
വിദ്യാംശക്തിം സകലജനനീം
വിഷ്ണുമാമാങ്കസംസ്ഥാം'

ഈ ദേവീധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ ആദിത്യന്‍, ബുധന്‍, കേതു, അഷ്ടമത്തില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.

അലങ്കാരസാധനങ്ങള്‍ വാങ്ങാനാകും. മക്കളെക്കൊണ്ട് അത്ര സന്തോഷം ലഭിക്കില്ല. യാത്രകള്‍ വേണ്ടിവരും. പല പ്രതിസന്ധികളും തരണം ചെയ്യാറാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കാര്യതടസ്സങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാനാകും. തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെടുകയോ, അസമയത്ത് യാത്ര ചെയ്യുകയോ അരുത്. മദ്ധ്യസ്ഥത വഹിക്കുകയോ, ജാമ്യം നില്‍ക്കുകയോ ചെയ്യരുത്. ശരീരത്തിന് ബലക്കുറവ് തോന്നും. കലഹവാസന കൂടുതലാകും. ശത്രുഭയം കൂടുതലാകും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. 

ദോഷശാന്തിക്കായി ഭഗവതിക്ക് വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'പത്മരാഗപ്രതികാശം 
പത്മപത്രായതേക്ഷണം
വംശാന്തരന്ധ്രസംസക്തവദനം
 കൃഷ്ണമാശ്രയേ.'

ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തില്‍ ശനി,  നാലില്‍ കുജന്‍, അഞ്ചില്‍ വ്യാഴം, ആറില്‍ ആദിത്യന്‍, ബുധന്‍, കേതു, ഏഴില്‍ ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.

നേതൃഗുണം ഉണ്ടാകും. ഉത്തരവാദിത്വത്തോടെ കര്‍മ്മങ്ങള്‍ നടത്താനവസരം ഉണ്ടാകും. അഭിവൃദ്ധിയുണ്ടാകും. മേലധികാരികളുടെ പ്രശംസ നേടും. മക്കള്‍ക്കും സഹോദരങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരമാണ്. ധനാഗമങ്ങള്‍ ഉണ്ടാകും. തീര്‍ത്ഥയാത്രകള്‍ നടത്താനിടയാകും. വാഹനങ്ങള്‍ വാങ്ങാന്‍ നല്ല സമയമാണ്. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാകും. പനി, ഉദരവ്യാധി, രക്തസ്രാവം ഇവ ശ്രദ്ധിക്കണം. പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. നാല്‍ക്കാലികളെക്കൊണ്ട് ലാഭം കിട്ടും. ഗൃഹനിര്‍മ്മാണം തടസ്സം കൂടാതെ നടക്കും. ചില അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും.

ദോഷശാന്തിക്കായി  ശാസ്താവിന് എണ്ണ അഭിഷേകം നടത്തുകയും,

'ശൂലപരശ്വധമാലാ-
വേദചതുര്‍ബ്ബാഹുമീശമസിതതനും
അഖിലവിഭൂഷണഭൂഷം
വന്ദേ വൃന്ദാരവന്ദിതം ദേവം.'

ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752