ദ്വൈവാര ഫലങ്ങള്‍ 1-7-2026 മുതല്‍ 15-7-2026 വരെ (1201 മിഥുനം 17 മുതല്‍ 31 വരെ)
ദ്വൈവാര ഫലങ്ങള്‍
1-7-2026 മുതല്‍ 15-7-2026 വരെ (1201 മിഥുനം 17 മുതല്‍ 31 വരെ)
ഗ്രഹപ്പകര്‍ച്ച
ജൂലൈ 7 ന് ബുധന്‍ പകല്‍ 10 മണി 33 മിനിട്ടിന് മിഥുനം രാശിയിലേയ്ക്കും 4 ന് രാത്രി 7 മണി 16 മിനിട്ടിന് ശുക്രന്‍ ചിങ്ങം രാശിയിലേയ്ക്കും പകരും. ജൂലൈ 11 ന് ഏകാദശി. പുലര്‍ച്ചെ 12 മണി 6 മിനിട്ട് മുതല്‍ പകല്‍ 10 മണി 40 മിനിട്ട് വരെ ഹരിവാസരം. 12 ന് പ്രദോഷം. 14 ന് അമാവാസി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
രണ്ടില്‍ കുജന്‍, മൂന്നില്‍ ആദിത്യന്‍, നാലില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, അഞ്ചില്‍ കേതു, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കും. മനസ്സിന് ആധി കൂടുതലാകും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും അവ മാറിക്കിട്ടും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. ബന്ധുജനങ്ങള്‍ക്കും കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ക്കും ഇടയുണ്ട്. ബന്ധുജനസഹകരണം ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ആരോഗ്യം പൊതുവെ തൃപ്തികരമായിക്കും.
ദോഷശാന്തിക്കായി ശാസ്താവിന് എണ്ണ അഭിഷേകം നടത്തുകയും
'ശാന്തം ചന്ദ്രാവതംസം ശബരിഗിരി വരോത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്നാഭിരാമം ശ്രുതിവിനുത പദാംഭോരുഹം ഭൂതനാഥം'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ ആദിത്യന്‍ , മൂന്നില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, നാലില്‍ കേതു, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ശരീരക്ഷീണം കൂടുതലാകും. ശത്രുഭയം കൂടുതലാകും. തര്‍ക്കവിഷയങ്ങളിലേര്‍പ്പെടരുത്. കേസുകളും മറ്റും ഉണ്ടാകാനിടയുണ്ട്. സ്ഥാനമാനങ്ങള്‍ നഷ്ടമാകും. കൊടുക്കല്‍ വാങ്ങലുകളില്‍ ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. പ്രമാണങ്ങളും മറ്റുരേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്.
ദോഷശാന്തിക്കായി ഗണപതിഹോമം നടത്തുകയും
'വര്‍ഷാമേഘ സമാന നീലവപുഷം
ഗ്രൈവേയ ഹാരാന്വിതം
ദേവം ചക്രഗദാധരാബ്ജ വിധൃതം
ലോകൈകനാഥം ഭജേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, രണ്ടില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, മൂന്നില്‍ കേതു, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ധനസമൃദ്ധിയുണ്ടാകും. സഹോദരങ്ങളുമായുള്ള കലഹങ്ങല്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. ശരീരക്ലേശങ്ങള്‍ കൂടുതലാകും. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കിടയുണ്ട്. പാഴ്ച്ചെലവുകള്‍ കൂടുതലാകും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതിനേടാനാകും. ശത്രുക്ഷയം വരും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. താല്‍പ്പര്യമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. നൂതന വസ്ത്രാദ്യലങ്കാരങ്ങള്‍ ലഭ്യമാകും. ശയനസുഖം കിട്ടും. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'വാമേ കരേ വൈരിഭിതം വഹന്തം
ശൈലം പരേ ശൃങ്കലഹാരിടങ്കം
ദധാനമഛച്ഛവി യജ്ഞസൂത്രം
ഭജേജ്വലത് കുണ്ഡലമാഞ്ജനേയം.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, രണ്ടില്‍ കേതു, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ ആദിത്യന്‍ ഇതാണ് ഗ്രഹനില.
സാമ്പത്തികബുദ്ധിമുട്ടുകള്‍ക്ക് കുറവുവരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധിക്കും. വാക്ദോഷംമൂലം കൂടുതല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകും. യാത്രകള്‍ വേണ്ടിവരും. ധനപരമായി ചില വീഴ്ചകള്‍ സംഭവിക്കാനിടയുണ്ട്. സ്ഥാനനഷ്ടങ്ങള്‍ക്കിടയുണ്ട്. കലഹസ്വഭാവം കൂടുതലാകും. മൂത്രാശയബന്ധിയായ രോഗങ്ങള്‍, അപസ്മാരം ഇവ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശിവന് ധാരകഴിക്കുകയും,
'സ്തൗ സ്വാഹാ സ്വധാകാരൗ
ലോകോജ്ജീവനകാരകൗ-
പ്രാണായാമസ്തു തേ
നാസാരസനാതേ സരസ്വതി.'
ഈ ദേവീസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പത്തില്‍ കുജന്‍, പതിനൊന്നില്‍ ആദിത്യന്‍, പന്ത്രണ്ടില്‍ ബുധന്‍, വ്യാഴം, ശുക്രന്‍ ഇതാണ്
ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സ്ഥാനമാനങ്ങള്‍ ലഭ്യമാകും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. ധനാഗമങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍സ്ഥലത്ത് കലഹങ്ങള്‍ക്കിടയുണ്ട്. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. ത്വക്രോഗം ശ്രദ്ധിക്കണം. കൂടാതെ പനി സൂക്ഷിക്കണം. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. അഗ്നിയുടെ ഉപദ്രവങ്ങള്‍ ഉണ്ടാകും. താഴെ വീഴാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. അസമയത്തെ യാത്രകള്‍, വാദപ്രതിവാദങ്ങള്‍ ഇവ ഒഴിവാക്കണം. ജാമ്യം നില്‍ക്കുകയോ മദ്ധ്യസ്ഥത വഹിക്കുകയോ ചെയ്യരുത്. വീടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താം.
ദോഷശാന്തിക്കായി ശാസ്താവിന് പാനകം നേദിക്കുകയും,
'വിഷ്ണും ചക്രഭൃതം ശക്ത്യാ
കര്‍ണ്ണികാരസവര്‍ണ്ണയാ
ശുകതുണ്ഡാഭമംഭോജ
ശംഖാരിഗദിനം സ്മരേത്'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ആറില്‍ രാഹു, ഏഴില്‍ ശനി, ഒന്‍പതില്‍ കുജന്‍, പത്തില്‍ ആദിത്യന്‍, പതിനൊന്നില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ദാമ്പത്യക്ലേശം അനുഭവപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. തൊഴില്‍രംഗം വലിയ തടസ്സം കൂടാതെ മുന്നോട്ടുപോകും. മനഃക്ലേശങ്ങള്‍ കൂടുതലാകും. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ചില ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. സുഖാനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭ്യമാകും. സ്ഥാനക്കയറ്റം ലഭിക്കും. ദൂരദേശയാത്രകള്‍ വേണ്ടിവരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായിവരും. കൊടുക്കല്‍ വാങ്ങലുകളില്‍ വഞ്ചതരാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'നകാരായ നമസ്തുഭ്യം
മകാരായ നമോ നമഃ
ശ്രീശങ്കരപുത്രായ
സര്‍വ്വദാതേ നമോ നമഃ'
ഈ ശാസ്താസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
അഞ്ചില്‍ രാഹു, ആറില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ ആദിത്യന്‍, പത്തില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ശത്രുക്ഷയം ഉണ്ടാകും. കാര്യതടസ്സങ്ങള്‍ മാറും. അപമാനം ഏല്‍ക്കേണ്ടതായി വരും. കലഹവാസന കൂടുതലാകും. ചില സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി ചെയ്യണം. അപ്രതീക്ഷിതമായ ചില ധനാഗമങ്ങള്‍ ഉണ്ടാകും. വ്രണങ്ങള്‍, മുറിവ്, ഒടിവ്, ചതവ് ഇവയുണ്ടാകാനിടയുണ്ട്. പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. അലങ്കാരവസ്തുക്കള്‍, നാല്‍ക്കാലികള്‍ ഇവയില്‍ നിന്ന് ധനാഗമം ഉണ്ടാകും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ദുര്‍ഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഹൃദയസ്താപി ലോകാനാം
അദൃശ്യ മോഹനാത്മികാ
നാമരൂപ വിദാഗഞ്ച യാകരോതി സ്വലീലയാ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ ആദിത്യന്‍, ഒന്‍പതില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
വീട്ടില്‍ സ്വസ്ഥത കുറയും. ധനാഗമങ്ങള്‍ ഉണ്ടാകും. ശരീരക്ലേശം കൂടുതലാകും. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ദാമ്പത്യകലഹങ്ങള്‍ കൂടുതലാകും. നേത്രരോഗം, ഉദരവ്യാധികള്‍ ഇവ ശ്രദ്ധിക്കണം. വാതബന്ധിയായ അസുഖങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. എല്ലാ കാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ ചെയ്യാനാകും. ധര്‍മ്മകാര്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. മക്കളുടെ അഭിവൃദ്ധിയില്‍ ആശങ്കയുണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ഹ്രീമിത്യാലാപസംഹൃഷ്ടാം
ഹ്രീം ലക്ഷ്മീം ഹ്രീം സരസ്വതീം
ഹ്രീം ശിവാം ചത്രിഭവസ്ഥാം
ഹ്രീം കാരിഞ്ച നതോസ്മിതാം.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ ആദിത്യന്‍, അഷ്ടമത്തില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ഒന്‍പതില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. പ്രണയവിവാഹിതരില്‍ കലഹങ്ങള്‍ കൂടുതലാകും. ദീനത കൂടുതലാകും. ഉദരവ്യാധികള്‍ ശ്രദ്ധിക്കണം. കലഹഭയം കൂടുതലാകും. ശത്രുക്ഷയം വരും. മക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മനസ്സന്തോഷം ലഭിക്കും. തൊഴില്‍രംഗം മെച്ചമല്ല. പുതിയ സംരംഭങ്ങള്‍ തുടങ്ങരുത്. വീട്ടിലെ അറ്റകുറ്റപ്പണികള്‍ തുടങ്ങാം. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. വഴിയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്കും ക്ലേശാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ ജയദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ജ്യോതിശ്ചക്രേശ്വിതാരാദ്യുഡുഗുണസഹിതാന്‍
മേഷരാശ്യാദിനേത്യന്‍
ഏതേഷ്വാസക്ത ചിത്താഃ ഖചരസുരവരാന്‍
ഭക്തിനഃ പ്രാര്‍ത്ഥയാമഃ'
ഈ നവഗ്രഹസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ ആദിത്യന്‍, ഏഴില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. മനഃസ്വസ്ഥത കുറയും. സഹോദരങ്ങള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ധനലാഭങ്ങള്‍ പ്രതീക്ഷിക്കാം. രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. ശത്രുഭയവും രോഗഭയവും കൂടുതലാകും. മക്കളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കണം. കലഹങ്ങള്‍ ഉണ്ടാകും. വാക്ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ദാമ്പത്യകലഹങ്ങള്‍ മാറും. ചില അപവാദങ്ങള്‍ കേള്‍ക്കാനിടയാകും. പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാം. പുതിയ ജോലികള്‍ ലഭിക്കും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ കുരുതി പുഷ്പാഞ്ജലിയും നെയ് പായസവും കഴിക്കുകയും
'അഹംമാനപാനാഭിമത്തപ്രമത്തോ
നവേദാഖിലേശാഭിമാനാഭിമാനഃ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, നാലില്‍ കുജന്‍, അഞ്ചില്‍ ആദിത്യന്‍, ആറില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ഏഴില്‍ കേതു ഇതാണ് ഗ്രഹനില.
പണത്തെ സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. തൊഴില്‍രംഗം മെച്ചപ്പെടും. ചെലവുകള്‍ കൂടുതലാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. സന്ധിവേദന, ശരീരത്തിന് പ്രത്യേകിച്ച് കാലുകള്‍ക്ക് ബലക്കുറവ് ഇവയുണ്ടാകും. ശരീരകാന്തിയെക്കുറിച്ച് ആശങ്കയുണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് കുറവ് വരും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. സ്ഥാനക്കയറ്റം ലഭിക്കും. ദുര്‍ജ്ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യേണ്ടതായി വരും. കച്ചവടങ്ങളില്‍ നിന്നും മറ്റും ലാഭം പ്രതീക്ഷിക്കാം.
ദോഷശാന്തിക്കായി വിഷ്ണുവിങ്കല്‍ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'സമുദ്രാംന്തരംഗാദിരൗദ്രം വിനിദ്രം
വിലംഘ്യേരുജംഘഃസ്തുതോ മര്‍ത്യസംഘൈ!'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, മൂന്നില്‍ കുജന്‍, നാലില്‍ ആദിത്യന്‍, അഞ്ചില്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ആറില്‍ കേതു, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. മക്കള്‍ഭിവൃദ്ധിയുണ്ടാകും. മനഃസന്തോഷം ലഭിക്കും. തര്‍ക്കവിഷയങ്ങളില്‍ വിജയം ഉണ്ടാകും. വീട്ടില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ക്ക് ഫലം കാണും. പുതിയ വീട് ഉണ്ടാക്കാനുള്ള അനുകൂലകാലമാണ്. ധനലാഭങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യവും അഭിവൃദ്ധിയുമുണ്ടാകും. അഗ്നിയുടെ ഉപദ്രവം ശ്രദ്ധിക്കണം. ദൂരയാത്രകള്‍ വേണ്ടിവരും. ബന്ധുജനങ്ങളുമായി കലഹങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും
'വൈഷ്ണവീ വിഷ്ണു ചൈതന്യേ
വിഷ്ണുശക്തി സ്വരൂപിണീ
ഐശ്വര്യം ദേഹിമേ ദേവി
നാരായണീ നമോസ്തുതേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
