ദ്വൈവാര ഫലങ്ങള്‍ (16-9-2026 മുതല്‍ 30-9-2026 വരെ (1202 ചിങ്ങം 31 മുതല്‍ കന്നി 14 വരെ))
ദ്വൈവാര ഫലങ്ങള്‍
(16-9-2026 മുതല്‍ 30-9-2026 വരെ (1202 ചിങ്ങം 31 മുതല്‍ കന്നി 14 വരെ))
ഗ്രഹപ്പകര്‍ച്ച
സെപ്തംബര്‍ 17 ന് പകല്‍ 7 മണി 55 മിനിട്ടിന് വൃശ്ചികക്കൂറില്‍ കന്നി രവി സംക്രമം സെപ്റ്റംബര്‍ 18 ന് പകല്‍ 4 മണി 39 മിനിട്ടിന് കുജന്‍ കര്‍ക്കിടകം രാശിയിലേയ്ക്കും സെപ്റ്റംബര്‍ 26 ന് പകല്‍ 12 മണി 42 മിനിട്ടിന് ബുധന്‍ തുലാം രാശിയിലേയ്ക്കും പകരും. 17 ന് ഷഷ്ഠിവ്രതം. 22 ന് ഏകാദശി. പകല്‍ 3 മണി 18 മിനിട്ട് മുതല്‍ പുലര്‍ച്ചെ 4 മണി 3 മിനിട്ടുവരെ ഹരിവാസരം. 24 ന് പ്രദോഷം. 24 ന് പൗര്‍ണ്ണമി
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മൂന്നില്‍ കുജന്‍, നാലില്‍ വ്യാഴം, അഞ്ചില്‍ കേതു, ആറില്‍ ആദിത്യന്‍, ബുധന്‍, ഏഴില്‍ ശുക്രന്‍, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഉചിതമായ സ്ഥലം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗം മെച്ചപ്പെടും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് സമയം നല്ലതല്ല. പൂര്‍വ്വികമായ ധനം വന്നുചേരാനിടയുണ്ട്. ശത്രുവര്‍ദ്ധനയുണ്ടാകും. കടങ്ങള്‍ ഒരുവിധം പരിഹരിക്കാനാകും. രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. ദുര്‍ജ്ജനങ്ങളുമായുള്ള സഹകരണം സൂക്ഷിക്കണം. സ്ഥാനക്കയറ്റം ലഭിക്കും. ബന്ധുജനങ്ങള്‍ക്ക് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭൂമി സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരാജയപ്പെടും.
ദോഷശാന്തിക്കായി ഭഗവതിക്ഷേത്രത്തില്‍ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ശോണാശ്മരശ്മി
തടവുന്ന ഭവന്നഖാര്‍ച്ചി-
സ്സേണാങ്കചുഡസുത!
മദ്ദുരിതാന്ധകാരം
കാണാതെയാക്കിയകമേ
കുടികൊള്ളുവാനായി
താണാശുഞാന്‍ കരിവനാന!
കൈതൊഴുന്നേന്‍.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
രണ്ടില്‍ കുജന്‍, മൂന്നില്‍ വ്യാഴം, നാലില്‍ കേതു, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ആറില്‍ ശുക്രന്‍, പത്തില്‍ രാഹു, പതിനൊന്നില്‍ ശനി ഇതാണ് ഗ്രഹനില.
വാഹനാപകടങ്ങള്‍ക്കും മറ്റും സാദ്ധ്യതയുണ്ട്. വിവാഹാലോചനകള്‍ ഉറപ്പിക്കാനാകും. ഭാര്യ/ഭര്‍ത്തൃവീട്ടുകാരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. ആഘോഷങ്ങളില്‍ പങ്കെടുക്കാനാകും. വിദ്യാര്‍ത്ഥികളില്‍ക്ക് നല്ല വിജയം പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകളില്‍ വിജയിക്കാനും ജോലിയില്‍ പ്രവേശിക്കാനും യോഗമുണ്ട്. വീട്ടിലും, മനസ്സിനും അസ്വസ്ഥതകള്‍ കൂടുതലാകും. ശത്രുക്കളുടെ ഉപദ്രവങ്ങള്‍ കൂടുതലാകും. കലഹസ്വഭാവം കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവയുണ്ടാകും. പലവിധ രോഗാരിഷ്ടതകള്‍ ഉണ്ടാകും. മക്കള്‍ക്ക് ക്ഷേമം ഉണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുവിങ്കല്‍ ഷഡക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'ആദിതേയ നമുക്കുവ്യാധിയുമാധിയും
നിര്‍ദ്ധനത്വവും
ഖേദവും പരിതാപവും
പെരുതായിവരുന്ന കൃപാനിധേ!
മോദമോടിവയൊക്കെയും
തിമിരങ്ങള്‍ പോലെയകറ്റുവാന്‍
സൂര്യദേവാ! ദിനേശാ ഭാസ്ക്കര!
ദ്വാദശാത്മാ നമോസ്തുതേ.'
ഈ ആദിത്യസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ വ്യാഴം, മൂന്നില്‍ കേതു, നാലില്‍ ആദിത്യന്‍, ബുധന്‍, അഞ്ചില്‍ ശുക്രന്‍, ഒന്‍പതില്‍ രാഹു, പത്തില്‍ ശനി ഇതാണ് ഗ്രഹനില.
മരണദുഃഖങ്ങള്‍ക്കിടയുണ്ട്. ചഞ്ചലമനസ്സായിരിക്കും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വിദേശത്ത് ജോലിയുള്ളവര്‍ക്ക് കാലം അനുകൂലമാണ്. വീടുപണികള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. ചോരാഗ്നിപീഡയ്ക്ക് സാദ്ധ്യതയുണ്ട്. ബന്ധുജനങ്ങള്‍ക്കും, കുടുംബജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. ഹൃദയബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചമല്ല. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും.
ദോഷശാന്തിക്കായി ശിവങ്കല്‍ ധാരകഴിക്കുകയും
'ഛാന്തസൂക്തപ്രകാരായ ശങ്കരായ കപാലിനേ
ഛന്ദോരൂപായ വേദായ കിരാതായ നമോ നമഃ'
ഈ ധ്യാനം നിത്യവും ജപിച്ച് ശിവനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ കേതു, മൂന്നില്‍ ആദിത്യന്‍, ബുധന്‍, നാലില്‍ ശുക്രന്‍, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
ജോലിക്കയറ്റം പ്രതീക്ഷിക്കാം. ഷെയര്‍ ഏര്‍പ്പാടുകള്‍ ശ്രദ്ധിക്കണം. എല്ലായിടത്തും സന്ദര്‍ഭോചിതമായ രീതിയില്‍ പെരുമാറാന്‍ സാധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല കാലമാണ്. ശത്രുക്ഷയം വരും. സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. ബന്ധുജനങ്ങളെ കാണാനിടവരും. കേസുകാര്യങ്ങളില്‍ വിജയം നേടും. ശത്രുക്ഷയം വരും. ധനാഗമങ്ങള്‍ ഉണ്ടാകും. ശരീരക്ഷീണം കൂടുതലാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കലഹങ്ങള്‍ സൂക്ഷിക്കണം. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ശുഭപ്രതീക്ഷ കൈവിടരുത്. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും.
ദോഷശാന്തിക്കായി സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലും കഴിക്കുകയും,
'പാശാങ്കുശാഭിതിവരം ദധാനഃ
കരേണമദ്ധ്യേന ചമാതുളുഗം
രക്താംബുജഢം തു ഹരിഭ്രവര്‍ണ്ണം
ത്രിനേത്ര മീഡേ ദ്വിരദാസ്യമീശം.'
ഈ ധ്യാനശ്ലോകം ജപിച്ച് ഗണപതിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തില്‍ കേതു, രണ്ടില്‍ ആദിത്യന്‍, ബുധന്‍, മൂന്നില്‍ ശുക്രന്‍, ഏഴില്‍ രാഹു, അഷ്ടമത്തില്‍ ശനി, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
എല്ലാകാര്യങ്ങളിലും നേതൃപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനാകും. ദാമ്പത്യകലഹങ്ങള്‍ രമ്യതയിലെത്തും. ധനകാര്യസ്ഥാപനങ്ങളിലുള്ളവര്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. സ്വത്തുതര്‍ക്കങ്ങള്‍ക്കിടയുണ്ട്. ധനാഗമങ്ങള്‍ ഉണ്ടാകും. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം ഇവ കൂടുതലാകാനിടയുണ്ട്. കലാകാരന്മാര്‍ക്ക് നല്ല സമയമാണ്. ചതിവും വഞ്ചനയും പറ്റാനിടയുണ്ട്. പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്. പാഴ്ച്ചെലവുകള്‍ കൂടുതലാകും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം കഴിക്കുകയും,
'മതിമോഹനം ദേവിതവദര്‍ശനം
കലുഷകലിനാശനം ഭവതിതവപൂജനം
മുക്തിപ്രദേ പരമ ഭക്തപ്രിയേ
സുരസമാരാധിതേ സുഘനശ്യാമാംബികേ.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, രണ്ടില്‍ ശുക്രന്‍, ആറില്‍ രാഹു, ഏഴില്‍ ശനി, പത്തില്‍ കുജന്‍, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ ആദിത്യന്‍, കേതു ഇതാണ് ഗ്രഹനില.
വിവാഹാദി മംഗളകര്‍മ്മങ്ങള്‍ തീരുമാനിക്കാനാകും. കൂട്ടുകച്ചവടങ്ങള്‍ പരാജയപ്പെടാനിടയുണ്ട്. ഏത് കാര്യവും വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ചേ ചെയ്യാനാകൂ. ഉല്ലാസയാത്രകള്‍ നടത്താനാകും. ചെലവുകള്‍ കൂടുതലാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. ധനലാഭങ്ങള്‍ ഉണ്ടാകും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് തടസ്സം കൂടാതെ കാര്യങ്ങള്‍ നടത്താനാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭ്യമാകും. ഞരമ്പുസംബന്ധിയായ അസുഖമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം നടത്തുകയും,
'ദ്വൈപായനോ ഭഗവാന പ്രബോധാത്
ബുദ്ധാസ്തു പാഖണ്ഡഗണാത് പ്രമാദാത്
കല്‍കിഃ കലേഃ കാലമലാത് പ്രപാതു
ധര്‍മ്മാവനായോരു കൃതാവതാരഃ'
ഈ വിഷ്ണുധ്യാനം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ശുക്രന്‍, അഞ്ചില്‍ രാഹു, ആറില്‍ ശനി, ഒന്‍പതില്‍ കുജന്‍, പത്തില്‍ വ്യാഴം, പതിനൊന്നില്‍ കേതു, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍ ഇതാണ് ഗ്രഹനില.
സ്ഥാനക്കയറ്റം ലഭിക്കും. മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗം മെച്ചപ്പെടും. കൊടുക്കല്‍വാങ്ങലുകളില്‍ ലാഭം ഉണ്ടാകും. വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല കാലമാണ്. ഹൃദയബന്ധിയായ അസുഖമുള്ളവര്‍ യുക്തമായ ചികിത്സ ചെയ്യണം. തൊഴില്‍തടസ്സങ്ങള്‍ പരിഹരിക്കാനാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ മൂലം ആധി വര്‍ദ്ധിക്കും. ശത്രുവര്‍ദ്ധനയുണ്ടാകും. ത്രിദോഷങ്ങള്‍ കോപിച്ചുള്ള രോഗാരിഷ്ടതകള്‍ ശ്രദ്ധിക്കണം. എസ്റ്റിമേറ്റുകള്‍, പ്രോജക്ടുകള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ ശയനോപകരണങ്ങള്‍ വാങ്ങാനാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'കാര്‍ത്ത്യായനീ മഹാമായേ
ഭവാനി ഭുവനേശ്വരീ
സംസാരസാഗരേമഗ്നം
മാമുദ്ധര കൃപാമയി
ബ്രഹ്മാവിഷ്ണു ശിവാരാധ്യേ
പ്രസീദ ജഗദംബികേ
മനോഭിലഷിതം ദേവി വരം
ദേഹി നമോസ്തുതേ.'
ഈ ദേവിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ രാഹു, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ വ്യാഴം, പത്തില്‍ കേതു, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, പന്ത്രണ്ടില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
പൂര്‍വ്വികധനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ക്കിടയുണ്ട്. തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. തൊഴില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം വരെയുണ്ടാകും. വീട്ടില്‍ സ്വസ്ഥത കുറയും. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ശ്രമിക്കാം. മരിച്ചുപോയവരെക്കുറിച്ചുള്ള ചിന്ത കൂടുതലാകും. സ്ഥാനക്കയറ്റം ലഭിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം ലഭിക്കും. ധനാഗമങ്ങള്‍ ഉണ്ടാകും. ബന്ധുജനസഹായം ലഭിക്കും. നൂതനവസ്ത്രങ്ങള്‍ ലഭിക്കും. മക്കളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതലാകും. സഹോദരങ്ങളുമായുള്ള കലഹങ്ങള്‍ കൂടുതലാകാതെ ശ്രദ്ധിക്കണം. മുറിവ്, ഒടിവ്, ചതവ് ഇവയുണ്ടാകാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി വിഷ്ണുവിങ്കല്‍ രാജഗോപാല മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'നമോ കാമരൂപം നമോ രൗദ്രരൂപം
നമോ വായുതനയം നമോ വാനരാക്രം
നമോ ഭക്തവരദാകരം ആത്മവാസം
നമോ മാരുതിം രാമദൂതം നമാമി.'
ഈ ഹനുമദ്സ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ രാഹു, നാലില്‍ ശനി, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ കേതു, പത്തില്‍ ആദിത്യന്‍, ബുധന്‍, പതിനൊന്നില്‍ ശുക്രന്‍, ഇതാണ് ഗ്രഹനില.
ഉല്ലാസയാത്രകള്‍ക്കവസരം വരും. ജോലിക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് ശ്രമിക്കാം. ഭാര്യാ/ഭര്‍ത്തൃവീട്ടില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. അധികാരസ്ഥാനങ്ങളില്‍ നിന്ന് സഹായം ലഭിക്കും. പൂര്‍വ്വിക ധനം ലഭ്യമാകും. സന്താനോല്‍പ്പാദനത്തിനുള്ള ചികിത്സകള്‍ ഫലപ്രദമാകും. കച്ചവടങ്ങള്‍ മെച്ചപ്പെടും. തൊഴില്‍രംഗം മെച്ചപ്പെടും. തര്‍ക്കവിഷയങ്ങളില്‍ വിജയം ഉണ്ടാകും. വ്രണങ്ങള്‍, ചൊറിച്ചില്‍ ഇവ ശ്രദ്ധിക്കണം. മനക്ലേശങ്ങള്‍ കൂടുതലാകും. ചില ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. കലഹസ്വഭാവം കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശാസ്താവിന് പാനകം നിവേദിക്കുകയും,
'ശ്രീവാസുദേവ ധരണീധര ചക്രപാണേ
വാരാഹസിംഹ രഘുനന്ദനപത്മനാഭാ
ശ്രീകൃഷ്ണരാമ മധുസൂദനദേവദേവ!
ദേവേശ കേശവ സുരേശ ഹരേ നമസ്തേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ രാഹു, മൂന്നില്‍ ശനി, ആറില്‍ കുജന്‍, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ കേതു, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, പത്തില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
മനഃക്ലേശങ്ങള്‍ക്ക് കുറവുവരും. മംഗളകര്‍മ്മങ്ങള്‍ക്ക് തീരുമാനമാകും. ടെക്നിക്കല്‍ ജോലിയുള്ളവര്‍ക്ക് നല്ല കാലമാണ്. ധനാഗമങ്ങള്‍ ഉണ്ടാകും. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകും. ശരീരക്ലേശങ്ങള്‍ ശ്രദ്ധിക്കണം. തൊഴില്‍രംഗം മെച്ചപ്പെടും. പലവിധ ആപത്തുകള്‍ക്കും സാദ്ധ്യതയുണ്ട്. ദാമ്പത്യകലഹങ്ങള്‍ ഉണ്ടാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. കലഹഭയം എപ്പോഴും ഉണ്ടാകും. വാതബന്ധിയായ വേദനകള്‍ ശ്രദ്ധിക്കണം. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. നാല്‍ക്കാലികളില്‍ നിന്ന് ലാഭം ഉണ്ടാകും.
ദോഷശാന്തിക്കായി ഭഗവതീക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'നാരായണനു സഖിയാകിയ പാണ്ഡവനു
പാരിച്ചദുര്‍മ്മദമടക്കി വരം കൊടുപ്പാന്‍
കൈരാത വേഷധരനാകിയ ചന്ദ്രചൂഡന്‍
കാരുണ്യമെങ്കലരുളീടുക സര്‍വ്വകാലം.'
ഈ ശിവസ്തോത്രം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ ശനി, അഞ്ചില്‍ കുജന്‍, ആറില്‍ വ്യാഴം, ഏഴില്‍ കേതു, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ഒന്‍പതില്‍ ശുക്രന്‍ ഇതാണ് ഗ്രഹനില.
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ശ്രമിക്കാം. കാര്യതടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും അവിചാരിതമായ ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ഭൂമി സംബന്ധമായ കലഹങ്ങള്‍ കൂടുതലാകും. മാനസികക്ലേശങ്ങള്‍ കൂടുതലാകും. അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ബന്ധുജനങ്ങള്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രമിക്കണം. മക്കള്‍ക്കഭിവൃദ്ധിയുണ്ടാകും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. സുഖാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.
ദോഷശാന്തിക്കായി ശിവന് കൂവളത്തിലകൊണ്ട് അഘോരമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'ഉദ്യദ്ഭാസ്വത് പ്രകാശം കമലദളദൃശം
ചക്രശം ഖൌ ഗദാസി
ശാര്‍ങ്ഗാഖ്യം ചാപമസ്ത്രൈഃ സഹമുസലവരം
പാശമപ്യങ്കുശം ച;
ബിഭ്രാണം ദോര്‍ദിരീശം ശതദള ഭവനാ-
മങ്കസംസ്ഥാം വഹന്തം
വേദാദ്യം വക്ത്രരശ്മിപ്രതിഹസിത വിധും
താര്‍ക്ഷ്യഹസ്തം നമാമി.'
ഈ വിഷ്ണുധ്യാനം ജപിച്ച് നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ ശനി, നാലില്‍ കുജന്‍, അഞ്ചില്‍ വ്യാഴം, ആറില്‍ കേതു, ഏഴില്‍ ആദിത്യന്‍, ബുധന്‍, അഷ്ടമത്തില്‍ ശുക്രന്‍, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
കമിതാക്കള്‍ ആഗ്രഹിക്കുന്നതുപോലെ വിവാഹം നടക്കും. ഹൃദയബന്ധിയായ അസുഖമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ വേണമെങ്കില്‍ ചെയ്യണം. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിലപ്പെട്ട പല രേഖകളും കൈവശം വരും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാനാകും. ഷെയര്‍ ചെയ്തുള്ള ബിസിനസ്സുകളില്‍ കലഹം ഉണ്ടാകാനിടയുണ്ട്. ധനാഗമങ്ങള്‍ ഉണ്ടാകും. വഴിയാത്രകള്‍ വേണ്ടിവരും. ഉദരവ്യാധികള്‍ പ്രത്യേകം ശ്രദ്ധിക്കണം. കലഹവാസന കൂടുതലാകും. പുതിയ നാല്‍ക്കാലികളെ വാങ്ങാനാകും. ചില ബന്ധുജനങ്ങള്‍ ശത്രുക്കളാകുമ്പോള്‍ ചിലര്‍ മിത്രങ്ങളായി മാറും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം കഴിക്കുകയും,
'പ്രണമ്യശിരസാദേവം
ഗൗരീപുത്രം വിനായകം
ഭക്തവാസം സ്മരൈനിത്യം
ആയുഃകാമാര്‍ത്ഥസിദ്ധയെ.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
'സ്മിത'(H), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍
9446057752
