2026 ജൂലൈ 31 വെള്ളി: 27 നക്ഷത്രജാതരുടെയും സമ്പൂർണ ദിവസഫലം

2026 ജൂലൈ 31 വെള്ളി: 27 നക്ഷത്രജാതരുടെയും സമ്പൂർണ ദിവസഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ നേട്ടവും അംഗീകാരവും ലഭിക്കും. യാത്രകൾ അനുകൂലമാകും. ബിസിനസ് രംഗത്ത് വരുമാനം വർധിക്കാനും സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി, മകയിരം ആദ്യപകുതി): ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ചെലവ്, അലച്ചിൽ, ആഗ്രഹഭംഗം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 7 മണിക്ക് ശേഷം തൊഴിൽരംഗത്ത് നേട്ടം, കാര്യവിജയം, അംഗീകാരം എന്നിവ ലഭിക്കും.

 മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മൂന്ന് പാദങ്ങൾ): രാവിലെ കാര്യങ്ങളിൽ തടസ്സവും ഉദരസംബന്ധമായ അസ്വസ്ഥതയും അനുഭവപ്പെടാം. പ്രവർത്തനങ്ങളിൽ മന്ദഗതിയുണ്ടാകാം. 7 മണിക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ്.

കർക്കടകം (പുണർതം അവസാന പാദം, പൂയം, ആയില്യം): ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യവിജയം, മത്സരവിജയം, ശത്രുക്കളുടെ ശമനം, പരീക്ഷകളിൽ നേട്ടം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 7 മണിക്ക് ശേഷം അപകടസാധ്യത, നഷ്ടം, ശരീരാസ്വാസ്ഥ്യം, കാര്യതടസ്സം എന്നിവയിൽ ജാഗ്രത വേണം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യപാദം): കാര്യവിജയം, അംഗീകാരം, ആരോഗ്യലാഭം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. യാത്രകളും അനുകൂല ഫലം നൽകും.

കന്നി (ഉത്രം അവസാന മൂന്ന് പാദങ്ങൾ, അത്തം, ചിത്തിര ആദ്യപകുതി): രാവിലെ മനഃപ്രയാസം, കലഹം, കാര്യതടസ്സം എന്നിവ ഉണ്ടാകാം. എന്നാൽ 7 മണിക്ക് ശേഷം സുഹൃത്തുക്കളുമായി കൂടിക്കാഴ്ച, നിയമകാര്യങ്ങളിൽ വിജയം, മത്സരങ്ങളിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം.

 തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്ന് പാദങ്ങൾ): കാര്യങ്ങളിൽ പരാജയം, അനാവശ്യ ചെലവ്, അഭിപ്രായവ്യത്യാസം, മാനസിക അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത. അടുത്തവരുമായി അകൽച്ച അനുഭവപ്പെടാം.

 വൃശ്ചികം (വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട): രാവിലെ കാര്യവിജയം, സന്തോഷം, ആരോഗ്യം, അംഗീകാരം എന്നിവ ലഭിക്കും. എന്നാൽ 7 മണിക്ക് ശേഷം മനഃപ്രയാസം, അഭിപ്രായവ്യത്യാസം, കാര്യതടസ്സം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

 ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം): ദിവസത്തിന്റെ തുടക്കത്തിൽ മനഃപ്രയാസം, കാര്യപരാജയം, കലഹം എന്നിവ അനുഭവപ്പെടാം. രാവിലെ 7 മണിക്ക് ശേഷം യാത്രാവിജയം, സ്ഥാനലാഭം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.

 മകരം (ഉത്രാടം അവസാന മൂന്ന് പാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യപകുതി): ആദ്യഘട്ടത്തിൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ലഭിക്കും. ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരമുണ്ടാകും. എന്നാൽ 7 മണിക്ക് ശേഷം വാഗ്വാദം, നഷ്ടം, നിയമകാര്യങ്ങളിൽ പ്രതികൂലത എന്നിവയിൽ ശ്രദ്ധ വേണം.

 കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് പാദങ്ങൾ): രാവിലെ മനഃപ്രയാസം, ചെലവ്, കാര്യതടസ്സം എന്നിവ അനുഭവപ്പെടാം. എന്നാൽ 7 മണിക്ക് ശേഷം നിയമകാര്യങ്ങളിൽ വിജയം, ആരോഗ്യം, പ്രവർത്തനവിജയം എന്നിവ ലഭിക്കും.

 മീനം (പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യലാഭം, ഉത്സാഹം എന്നിവ ഉണ്ടാകും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്കും ഉല്ലാസയാത്രകൾക്കും സാധ്യതയുണ്ട്.