2026 ജൂലൈ 10 വെള്ളി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 10 വെള്ളി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്കളുടെ ശല്യം കുറയുക തുടങ്ങിയ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വൈകിട്ട് 7 മണിക്കുശേഷം കാര്യങ്ങളിൽ തടസ്സം, അഭിമാനക്ഷതം, മാനസിക സമ്മർദ്ദം, ഇച്ഛാഭംഗം, കലഹസാധ്യത എന്നിവ ഉണ്ടാകാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ദിവസത്തിന്റെ ആദ്യസമയത്ത് കാര്യതടസ്സം, കലഹം, മാനസിക അസ്വസ്ഥത, യാത്രാവിഘ്നം, സാമ്പത്തിക തടസ്സം എന്നിവ അനുഭവപ്പെടാം. വൈകിട്ട് 7 മണിക്കുശേഷം കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സമ്മാനലാഭം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, അംഗീകാരം, ആരോഗ്യലാഭം, തൊഴിൽനേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കാം. വൈകിട്ട് 7 മണിക്കുശേഷം കാര്യതടസ്സം, ധനച്ചെലവ്, അലച്ചിൽ, മാനസിക വിഷമം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാൻ സാധ്യത.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ വിജയം, സമ്മാനലാഭം, തൊഴിൽരംഗത്ത് നേട്ടം, പരീക്ഷകളിൽ അനുകൂലഫലം എന്നിവ പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിക്കാനുള്ള സാധ്യതയും കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): ആദ്യസമയത്ത് കാര്യപരാജയം, ഇച്ഛാഭംഗം, മാനസിക അസ്വസ്ഥത, കലഹസാധ്യത എന്നിവ ഉണ്ടാകാം. എന്നാൽ വൈകിട്ട് 7 മണിക്കുശേഷം തൊഴിൽലാഭം, സ്ഥാനക്കയറ്റസാധ്യത, അനുകൂല സ്ഥലംമാറ്റം, കാര്യവിജയം എന്നിവ ലഭിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ തടസ്സം, യാത്രാവിഘ്നം, മാനസിക സമ്മർദ്ദം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. വൈകിട്ട് 7 മണിക്കുശേഷം അനുകൂലവും പ്രതികൂലവുമായി സമ്മിശ്രഫലങ്ങളായിരിക്കും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, അംഗീകാരം, ആരോഗ്യനില മെച്ചപ്പെടുക, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. വൈകിട്ട് 7 മണിക്കുശേഷം നഷ്ടസാധ്യത, അപകടഭീതി, മാനസിക വിഷമം, ആരോഗ്യപ്രശ്നങ്ങൾ, കാര്യപരാജയം എന്നിവ ഉണ്ടാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): മത്സരങ്ങളിൽ വിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്കളുടെ ശല്യം കുറയുക, യാത്രകൾ വിജയകരമാകുക തുടങ്ങിയ അനുകൂല ഫലങ്ങൾ ലഭിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യപരാജയം, യാത്രാതടസ്സം, ഇച്ഛാഭംഗം, മാനസിക വിഷമം എന്നിവ ഉണ്ടാകാം. വൈകിട്ട് 7 മണിക്കുശേഷം കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത തെളിയും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യങ്ങളിൽ തടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, കലഹം, ശരീരക്ഷതം എന്നിവ ശ്രദ്ധിക്കണം. വേദനാജനകമായ ചില അനുഭവങ്ങൾ നേരിടേണ്ടിവരാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, സ്ഥാനലാഭം, യാത്രാവിജയം എന്നിവ പ്രതീക്ഷിക്കാം. വൈകിട്ട് 7 മണിക്കുശേഷം കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ് എന്നിവ ഉണ്ടാകാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ആദ്യസമയത്ത് കാര്യപരാജയം, കലഹം, നിയമകാര്യങ്ങളിൽ തിരിച്ചടി, അപകടഭീതി എന്നിവ ശ്രദ്ധിക്കണം. വൈകിട്ട് 7 മണിക്കുശേഷം കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം, ആരോഗ്യനേട്ടം എന്നിവ പ്രതീക്ഷിക്കാം.