സമ്പൂർണ്ണ ഫെബ്രുവരി  മാസഫലം;  2023 ഫെബ്രുവരി മാസം നേട്ടമുണ്ടാക്കു‍ന്നവർ ആരൊക്കെ

സമ്പൂർണ്ണ ഫെബ്രുവരി മാസഫലം; 2023 ഫെബ്രുവരി മാസം നേട്ടമുണ്ടാക്കു‍ന്നവർ ആരൊക്കെ

അശ്വതി 

ഈ മാസം അനുകൂലമാണ്. തൊഴിൽരംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ. നൂതനസംരംഭങ്ങൾ തുടങ്ങാൻ കഴിയും. സാമ്പത്തിക പുരോഗതി കൈവരും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ കാണുന്നു. ഉദ്യോഗസ്ഥർക്ക് അനുകൂല മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. വിവാഹാദി കാര്യങ്ങളിൽ തീരുമാനമാകും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. സമ്പൂർണ്ണരാശി വിചിന്തനം ചെയ്ത് വസ്തുതകൾ കണ്ടറിഞ്ഞ് പരിഹാരം ചെയ്യുക.

ഭരണി

പൊതുവേ ഗുണകരമായ മാസമായിരിക്കും. കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങൾ പലർക്കും പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ കാണുന്നു. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങൾക്ക് സാധ്യത. കുട്ടികൾക്ക് നല്ല പഠനനേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്തിൽ പൊതുവേ സന്തോഷമുണ്ടാകും. സന്തതികളുടെ കാര്യത്തിൽ സന്തോഷമുണ്ടാകും, വിവാഹകാര്യത്തിൽ തീരുമാനമാകും. വീടുപണി പൂർത്തീകരിക്കും. സമഗ്രമായ സൂര്യരാശി ചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് പരിഹാരം ചെയ്യുക.

കാർത്തിക 

പൊതുവേ ഗുണാത്മകമായ മാസമാണ്. എല്ലാകാര്യത്തിലും അനുകൂലമാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. വിദ്യാർത്ഥികൾക്ക് പഠനപുരോഗതി നേടാനാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് പല ഗുണാനുഭവങ്ങളും ഉണ്ടാകും. കുടുംബത്തിലും പൊതുവേ സ്വസ്ഥതയും സന്തോഷവും നിലനിൽക്കും. വിവാഹാലോചനകൾ സഫലമാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് വൈകാതെ അത് ലഭിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. നൂതന സംരംഭങ്ങൾ തുടങ്ങും.

രോഹിണി 

അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. പുതിയതായി ജോലിയിൽ പ്രവേശിക്കും. പുതയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിന് കഴിയും. കച്ചവടക്കാർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. വീട്ടമ്മമാർക്ക് ദീർഘകാലമായുള്ള ആഗ്രഹം സഫലമാകുന്നതാണ്. നൂതന ഗൃഹോപകരണങ്ങൾ സമ്മാനമായി കിട്ടുന്നതിന് സാധ്യത. വസ്തുവാഹനാദികൾ പുതിയതായി വാങ്ങുന്നതിനും സാധ്യത കാണുന്നു. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. വിവാഹാദി കാര്യങ്ങളിൽ തീരുമാനമാകും. ആഗ്രഹമനുസരിച്ച് പുതിയ ഗൃഹം വാങ്ങുന്നതിനും കഴിയും. സമഗ്രമായി സൂര്യരാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

മകയിരം 

ഗുണദോഷ സമ്മിശ്ര ഫലങ്ങൾ നിലനിൽക്കുന്നതായി കാണുന്നു. നൂതന സംരംഭങ്ങൾ തുടങ്ങുന്നത് അനുകുലമല്ല. തൊഴിൽരംഗത്ത് പലവിധ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. കച്ചവടക്കാർക്ക് നഷ്ടങ്ങൾ വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ അത്ര സുഗമമായി മുന്നോട്ടുപോകണമെന്നില്ല. ശ്രദ്ധിക്കുക. ഗൃഹനിർമ്മാണം നടത്തുന്നവർ പാഴ്‌ചെലവുകൾ ഒഴിവാക്കുവാന ശ്രമിക്കുക. ഉദ്യോഗസ്ഥന്മാർക്ക് തങ്ങളുടെ പ്രവൃത്തി മണ്ഡലത്തിൽ പ്രതികൂല സാഹചര്യങ്ങൾ വരാം. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.
 

തിരുവാതിര 

പൊതുവേ ഗുണദോഷ സമ്മിശ്രഫലമാണ് കാണുന്നത്. അപ്രതീക്ഷിതമായ തടസ്സങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകാം. ജോലിയിൽ പ്രതികൂല സാഹചര്യങ്ങൾ വരാം. അവിചാരിത ധനനഷ്ടങ്ങൾക്ക് സാധ്യത കാണുന്നു. കുട്ടികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകളുടെ അഭീഷ്ടങ്ങൾ സാധ്യമാകുന്നതിന് തടസ്സങ്ങൾ വരാം. കുടുംബത്തിലും ചില അസ്വസ്ഥതകൾക്കിടയുണ്ട്. വീടുപണി നടക്കുന്നതിൽ പലപ്പോഴും തടസ്സങ്ങൾ വന്നേക്കാം. ജീവിതത്തിൽ പ്രതികൂലമായ ചില സാഹചര്യങ്ങൾക്ക് സാധ്യത. സമ്പൂർണ്ണമായ സൂര്യരാശി ചിന്ത ചെയ്ത് പരിഹാരം കാണുക.

പുണർതം

ഗുണദോഷ സമ്മിശ്രകാലമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അനുകൂലമല്ല. തടസ്സങ്ങൾ പലകാര്യത്തിലും ഉണ്ടാകാം. കച്ചവടക്കാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. വിദ്യാർത്ഥികളക്ക് കൂടുതൽ ശ്രമം ആവശ്യമായി വരാം. ഉദ്യോഗസ്ഥർക്ക് പ്രതികൂല സാഹചര്യങ്ങൾ കാണുന്നു. സ്ത്രീകൾക്ക് ഗുണാനുഭവങ്ങൾ വരാം. വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ സമ്മാനമായി ലഭിച്ചേക്കാം. കുടുംബത്തിൽ ഗുണദോഷ സമ്മിശ്രത ഉണ്ടാകാം. സമഗ്രമായി സൂര്യരാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
 

പൂയം 

അനൂകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകാം. പുതിയജോലിയിൽ പ്രവേശിക്കും. നിങ്ങളിൽ ചിലർക്ക് പുതിയ സംരംഭം തുടങ്ങുന്നതിന് കഴിയും. കുട്ടികൾക്ക് നല്ല പഠന പുരോഗതി ഉണ്ടാകും. കച്ചവടക്കാർകക് വളരെ സാമ്പത്തിക പുരോഗതിയും നേട്ടങ്ങളും കാണുന്നു. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് വളരെ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് വളരെ വേഗം അത് പൂർത്തീകരിച്ച് താമസം തുടങ്ങുവാൻ കഴിയും. വീട്ടമ്മമാർക്ക് പല കാര്യങ്ങളിലും വളരെ ഗുണാനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സമഗ്രമായി സൂര്യരാശി വിചിന്തനം നടത്തി ഉചിത പ്രതിവിധി കാണേണ്ടതാണ്.
 

ആയില്യം 

അനുകൂല സമയമാണ്. പുതിയജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിനും നിങ്ങൾക്ക് അവസരമുണ്ടാകുന്നതാണ്. കച്ചവടക്കാർക്ക് നേട്ടങ്ങൾ കാണുന്നു. പുതിയ ബിസിനസ്സിൽ ഇറങ്ങുവാൻ കഴിയും. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. വീട്ടമ്മമാർക്ക് മനസ്സിന്റെ ആഗ്രഹങ്ങൾ സഫലമാകുന്നതിന് സാധ്യത. ഗൃഹനിർമ്മാണം പൂർത്തീകരിക്കുവാൻ കഴിയും. നൂതനമായ ഗൃഹോപകരണങ്ങൾ ലഭിക്കുന്നതാണ്. കുടുംബത്തിലും പൊതുവേ ഗുണാനുഭവങ്ങൾ കാണുന്നു.
 

മകം 

ഗുണദോഷ സമ്മിശ്രഫലമാണ് കാണുന്നത്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങളെല്ലാം നടക്കണമെന്നില്ല. പുതിയ ജോലി ലഭിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഗുണകരമല്ല ഈ കാലം. കച്ചവടക്കാർക്ക് സാമ്പത്തികനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് ചില പ്രതികൂലസാഹചര്യങ്ങൾ ഉണ്ടായേക്കാം. കുട്ടികൾ പഠനകാര്യങ്ങളിൽ നിലവാരം കുറയാം. വീടുപണിയുന്നവർ പാഴ്‌ച്ചെലവുകൾ വളരെ കുറയ്ക്കണം. വീട്ടമ്മമാർ, ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് പരിഹാരം കാണുക.
 

പൂരം

പൊതുവേ ഗുണദോഷ സമ്മിശ്രഫലങ്ങളാണ്. തൊഴിൽ രംഗത്ത് അനുകൂലമല്ലാത്ത സാഹചര്യമുണ്ടാകും. പുതിയ ജോലി ലഭിക്കുന്നത് വൈകും. കച്ചവടക്കാർക്ക് നഷ്ടങ്ങൾ ഉണ്ടാകുന്നതിനും സാധ്യത കാണുന്നു. പഠിക്കുന്ന കുട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കർമ്മരംഗത്ത് പല പ്രതികൂല സാഹചര്യങ്ങളും ഉണ്ടായേക്കാം. ഏത് കാര്യവും വളരെ ശ്രദ്ധിച്ചു ചെയ്യുക. വീടുപണി നടത്തുന്നവർ പാഴ്‌ചെലവുകൾ ഒഴിവാക്കുക. വീട്ടമ്മമാർ ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. സമ്പൂർണ്ണ സൂര്യരാശി ചിന്തയിലൂടെ പ്രതിവിധി കാണുക.
 

ഉത്രം 

പൊതുവേ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും സാധിക്കും. വിദ്യാർത്ഥികൾ നല്ല പഠന പുരോഗതി ഉണ്ടാകുന്നതാണ്. ഉപരിപഠന കാര്യങ്ങളിൽ ആഗ്രഹം സാധിച്ചേക്കാം. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സ്വസ്ഥതയും സന്തുഷ്ടിയും നിലനിൽക്കും. വീട്ടമ്മമാർക്ക് അഭീഷ്ടസിദ്ധി കൈവരുന്നതാണ്. വീട് വാങ്ങാനാഗ്രഹിക്കുന്നവർക്ക് അതിന് സാധ്യതയുണ്ട്. വിവാഹാദികാര്യങ്ങളിലും തീരുമാനമാകാവുന്നതായി കാണുന്നു. സമഗ്രമായ സൂര്യരാശി വിചിന്തനം നടത്തി ഉചിത പ്രതിവിധി കാണുക.
 

അത്തം 

പൊതുവേ അനുകൂലമാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കും, നിങ്ങളിൽ പലർക്കും പുതിയ ബിസിനസ്സ് സംരംഭം തുടങ്ങുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ കാണുന്നുണ്ട്. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ഗൃഹനിർമ്മാണം വേഗത്തിൽ പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ അവസരങ്ങൾ, ഉയർച്ച ഇവ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഗൃഹനായികമാരുടെ അഭീഷ്ടങ്ങൾ പലതും സാധിക്കുന്നതാണ്. നൂതനഗൃഹം വാങ്ങുവാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. പുതിയ ഗൃഹോപകരണങ്ങളും നേടിയെടുക്കുവാൻ കഴിയും. സൂര്യരാശി ചിന്തയിലൂടെ പ്രതിവിധി കാണുക.
 

ചിത്തിര 

ഗുണദോഷ സമ്മിശ്രമായ സമയമാണ് കാണുന്നത്. പുതിയ ജോലി ലഭിക്കുന്നത് താമസിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി കുറയാം. കച്ചവടക്കാർക്ക് ധനനഷ്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. വിവാഹാദി കുടുംബകാര്യങ്ങളിൽ കാലതാമസം വരാം. വീട്ടമ്മമാർ ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. വീടുപണിയും മറ്റും നടത്തുന്നവർ പാഴ് ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ക്രയവിക്രയങ്ങൾ നടത്തുമ്പോഴും നഷ്ടങ്ങൾ വരാം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. സംഭാഷണത്തിൽ ആത്മനിയന്ത്രണം ശീലിക്കുന്നത് നന്ന്. സമ്പൂർണ്ണ രാശിചിന്തയിലൂടെ പ്രതിവിധി കാണുക.
 

ചോതി 

ഗുണദോഷ സമ്മിശ്രമാണ് ഈ സമയം. തൊഴിൽരംഗത്ത് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് സമയം അത്ര അനുകൂലമല്ല. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ബിസിനസ്സ് ചെയ്യുന്നവർ വളരെ കാര്യമായി ശ്രദ്ധ പാലിക്കേണ്ട സമയമാണ്. കുടുംബത്തിൽ എല്ലാ കാര്യങ്ങളിലും ഒരു താമസോ തടസ്സമോ ഒക്കെ വരാം. സംഭാഷണങ്ങളിൽ കരുതലും മിതത്വവും ശീലിക്കുക. വിവാഹാലോചനകളിൽ ഉടൻ തീരുമാനമാവണമെന്നില്ല. സമ്പൂർണ്ണമായ സൂര്യരാശി വിചിന്തനത്തിലൂടെ പ്രതിവിധി കാണുന്നത് വളരെ ഉത്തമം ആണ്.
 

വിശാഖം 

പൊതുവേ ഗുണദോഷ സമയമായകാലമാണ്. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത പലവിധ സാഹചര്യങ്ങൾ ഉണ്ടാകാവുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പലവിധ തടസ്സങ്ങൾ, പോരായ്മകൾ ഒക്കെ വരാം. ബിസിനസ്സ് ചെയ്യുന്നവർ വളരെ ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടത്തിന് സാധ്യത കാണുന്നു. ജീവിതത്തിൽ വളരെ നിർണ്ണായകമായ ഒരു വഴിത്തിരിവിന്റെ സമയമാണിത്. കുടുംബത്തിലും ചില വിഷമങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. സംഭാഷണങ്ങളിൽ വേണ്ടത്ര കരുതലും മിതത്വവും ശീലിക്കുക. വീട്ടമ്മമാർ പൊതുവേ കൂടുതലായി ശ്രദ്ധ പുലർത്തുക. സമ്പൂർണ്ണമായ രാശിവിചിന്തനത്തിലൂടെ പരിഹാരം കാണുക.
 

അനിഴം 

പൊതുവേ അനുകൂലമായ സമയമാണ്. സാമ്പത്തിക പുരോഗതി കൈവരും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സന്ദർഭമുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനും സാധിക്കും. കുട്ടികൾക്ക് ആഗ്രഹിക്കുന്ന പഠന പുരോഗതി കൈവരിക്കുന്നതിന് കഴിയും. ബിസിനസ്സുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്തിനും സ്വസ്ഥതയും സന്തോഷവും നിലനിൽക്കും. അതേസമയം ആരോഗ്യകാര്യങ്ങളിൽ ഗുണകരമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. ശ്രദ്ധിക്കുക. വിവാഹാലോചനകളിൽ തീരുമാനം നീണ്ടുപോകാം. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
 

തൃക്കേട്ട 

ഗുണകരമായ മാറ്റങ്ങൾ കർമ്മരംഗത്ത് ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. സ്വന്തം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾക്ക് സാധ്യത. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. വിദ്യാർത്ഥികൾക്ക് നല്ല നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന സമയമാണ്. കച്ചവടക്കാർക്കും നല്ല ധനപരമായ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. വീടുപണി പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വീട്ടമ്മമാർക്ക് നൂതന ഗൃഹോപകരണങ്ങൾ സമ്മാനമായി ലഭിച്ചേക്കാം. ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണ് ഇത്. സൂര്യരാശി ചിന്തയിലൂടെ വസ്തുതകൾ അറിയുക.
 

മൂലം 

പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാവുന്ന കാലമാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ വന്നുചേരും. പുതിയ തൊഴിലിൽ പ്രവേശിക്കും. സ്വന്തം തൊഴിൽ ചെയ്യുന്നവർക്കും വളരെ നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും നിലനിൽക്കും. വിദ്യാർത്ഥികൾക്ക് വളരെ  നേട്ടങ്ങൾ വന്നുചേരുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവർക്കും സാമ്പത്തിക പുരോഗതിയുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തിയാക്കി താമസം തുടങ്ങും. ജീവിതത്തിൽ ഗൃഹനായികമാർക്ക് വളരെ സുപ്രധാനമായ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണിത്. സമഗ്രമായ രാശിചിന്തയിലൂടെ വസ്തുതകൾ അറിയുക.
 

പൂരാടം 

ഗുണകരമായ മാറ്റങ്ങളാണ് കാണുന്നത്. പുതിയ ജോലിയിൽ പ്രവേശിക്കും. സ്വന്തം തൊഴിൽ ചെയ്യുന്നവർക്കും വളരെ നേട്ടങ്ങൾ ഉണ്ടാകാവുന്ന സമയമാണ്. ബിസിനസ്സ് വിപുലീകരിക്കാൻ സാധിക്കും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കുക കൂടി ചെയ്യുക. ക്രയവിക്രയങ്ങളുടെ ചില നഷ്ടങ്ങൾ വരാൻ സാധ്യത കാണുന്നുണ്ട്. വീടുപണി നടത്തുന്നവ് അതിവ്യയമുണ്ടാകാതെ സൂക്ഷിക്കണം. പുതിയ വസ്തു വാഹനാദികൾ വാങ്ങുന്നതിന് പറ്റിയ സമയമായി കാണുന്നു. നിങ്ങളുടെ ജീവിതത്തിൽ ചില വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടാകാവുന്ന സന്ദർഭമായതിനാൽ ശ്രദ്ധിക്കുക.  സമഗ്രമായ രാശിചിന്ത ചെയ്യുക.

ഉത്രാടം 

ഗുണദോഷസമ്മിശ്രമായ സമയമാണുള്ളത്. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത മാറ്റങ്ങൾക്ക് സാധ്യത. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാം. സ്വയം തൊഴിൽ ചെയ്യുന്നവർക്കും തടസ്സങ്ങൾ ഉണ്ടാകാവുന്നതാണ്. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകുന്നതായി കാണുന്നു. വീട്ടമ്മമാർക്ക് ചില കാര്യങ്ങളിൽ ഇച്ഛാഭംഗം അനുഭവപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട സമയമാണ്. ഉദ്യോഗസ്ഥർ കൂടുതൽ സൂക്ഷ്മതയോടെ കാര്യങ്ങൾ ചെയ്യുക. രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് പ്രതിവിധി കാണുക.

തിരുവോണം 

ഗുണദോഷ സമമമായ കാലഘട്ടമാണ്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കണമെന്നില്ല. തൊഴിൽരംഗത്ത് പലവിധ തടസ്സങ്ങൾ വരാനിടയുണ്ട്. കച്ചവടക്കാർക്ക് സാമ്പത്തിക ഇടപാടുകളിൽ നഷ്ടങ്ങൾ വരാനുള്ള സാധ്യത കാണുന്നു. ഉദ്യോഗസ്ഥർക്ക് പ്രവർത്തനരംഗത്ത് പലവിധ പ്രയാസങ്ങൾക്ക് സാധ്യതയുണ്ട്. വീട്ടമ്മമാർ ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു  സമയമായതിനാൽ സമ്പൂർണ്ണമായ സൂര്യരാശി വിചിന്തനത്തിലൂടെ വസ്തുതകൾ അറിഞ്ഞ് പരിഹാരം കാണുക.

അവിട്ടം 

ഗുണദോഷ സമമായ ഒരു കാലഘട്ടമാണ്. കർമ്മരംഗത്ത് പലവിധ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാവുന്നതായി കാണുന്നു. പുതിയ ജോലി ലഭിക്കുന്നത് വൈകും. കുട്ടികൾക്ക് ആഗ്രഹിക്കുന്ന പഠന പുരോഗതി ഉണ്ടായെന്നുവരില്ല. കച്ചവടക്കാർക്ക് സാമ്പത്തിക ഇടപാടുകളിൽ നഷ്ടങ്ങൾ വരാം. നൂതനസംരംഭങ്ങൾ തുടങ്ങുന്നവർ വളരെ ശ്രദ്ധിക്കുക. വസ്തുവാഹനാദികൾ ക്രയവിക്രയം നടത്തുന്നവരും ശ്രദ്ധിക്കുക. വീട്ടമ്മമാർക്ക് ചിന്താക്കുഴപ്പം, മനഃക്ലേശം ഇവ ഉണ്ടായേക്കാം. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

ചതയം 

പൊതുവേ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാവുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. നിങ്ങളിൽ പലർക്കും നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടായേക്കാം. വാഹനം, വസ്തു ഇവ ക്രയവിക്രയം ചെയ്യുന്നവർ നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. വിവാഹാദി കാര്യങ്ങളിൽ തീരുമാനമുണ്ടാകാം. വീട്ടമ്മമാർക്ക് നൂതന വസ്ത്രാഭരണങ്ങൾ സമ്മാനമായി ലഭിക്കുന്നതിന് സാധ്യത കാണുന്നു. സമഗ്രമായ സൂര്യരാശി ചിന്ത ചെയ്ത് പരിഹാരങ്ങൾ കാണുക.
 

പൂരുരുട്ടാതി 

പുതിയ ജോലിയിൽ പ്രവേശിക്കും. നിങ്ങളിൽ പലർക്കും നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. സാമ്പത്തിക പുരോഗതി കൈവരിക്കും. കുട്ടികൾക്ക് നല്ല പഠന പുരോഗതി ഉണ്ടാകും. പുതിയ ബിസിനസ്സ് മേഖലയിൽ പ്രവേശിക്കുന്നതിന് കഴിയും. പുതിയ ഗൃഹം വാങ്ങുന്നതിന് ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. വസ്തുവാഹനാദികൾ പുതുതായി വാങ്ങുന്നതിന് അവസരമുണ്ടാകും. ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവിന്റെ ഘട്ടമായതിനാൽ സമഗ്രമായി രാശിചിന്ത ചെയ്ത് വേണ്ടത് ചെയ്യുക.

ഉതൃട്ടാതി 

ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതായി കാണുന്നു. പുതിയ തൊഴിലിൽ പ്രവേശിക്കുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് സാമ്പത്തികനേട്ടങ്ങൾ പലതും കൈവരുന്നതാണ്. വീടുപണിയുന്നവർക്ക് അത് പൂർത്തീകരിച്ച് താമസം തുടങ്ങാൻ കഴിയും. ഏത് കാര്യത്തിലും, വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കുക. സമഗ്രമായി സൂര്യരാശി ചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുക.

രേവതി 

പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകുന്നതായി കാണുന്നു. ജോലി അന്വേഷിക്കുന്നവർ ക്ഷമയോടെ അത് തുടരുക. സ്വയം തൊഴിൽ ചെയ്യുന്നവർക്കും പലവിധ തടസ്സങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ ജാഗ്രത കുറയും. സമ്പൂർണ്ണമായ രാശിചിന്തയിലൂടെ ഉചിതപരിഹാരങ്ങൾ കണ്ടെത്തി അനുഷ്ഠിക്കുന്നതിലൂടെ തടസ്സങ്ങൾ മറികടന്ന് വിജയം നേടാവുന്നതാണ്.