വിവാഹഭാഗ്യത്തിന് ഗണപതി!

വിവാഹഭാഗ്യത്തിന് ഗണപതി!

HIGHLIGHTS

ബ്രഹ്മചാരിയായ ഗണപതിയെ വലംവച്ചു പ്രാര്‍ത്ഥിച്ചാല്‍ വിവാഹഭാഗ്യസിദ്ധിയുണ്ടാവും എന്ന് ഒരു വിശ്വാസമുണ്ട്. 

ബ്രഹ്മചാരിയായ ഗണപതിയെ വലംവച്ചു പ്രാര്‍ത്ഥിച്ചാല്‍ വിവാഹഭാഗ്യസിദ്ധിയുണ്ടാവും എന്ന് ഒരു വിശ്വാസമുണ്ട്. അതിനെ സാധൂകരിക്കുന്ന ഒരു കഥയുണ്ട്. വള്ളിയെ പ്രണയിച്ച മുരുകന് അവളില്‍ നിന്നും അനുകൂലമായ ഒരു മറുപടി കിട്ടിയില്ല. അവളെ സ്വന്തമാക്കാനായി മുരുകന്‍ ജ്യേഷ്ഠന്‍ ഗണേശന്‍റെ സഹായം തേടി. ഗണപതി ഒരു ആനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ആനയെക്കണ്ടുഭയന്ന വള്ളി ഓടിച്ചെന്ന് അവിടെ വേടന്‍റെ രൂപത്തില്‍ നിന്നിരുന്ന മുരുകനെ കെട്ടിപ്പിടിച്ചു. അതോടെ അവരില്‍ പ്രണയം നാമ്പിട്ടു. തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടരുത് എന്ന് കരുതുന്നവരാണ് ലോകത്ത് ഭൂരിഭാഗം ആളുകളും. എന്നാല്‍ ബ്രഹ്മചാരിയായ ഗണപതിയാകട്ടെ തന്നെ ശരണാഗതി പ്രാപിക്കുന്നവര്‍ക്ക് വിവാഹവരം നല്‍കി അനുഗ്രഹിക്കുന്നു.

Photo Courtesy - Google