ശിവരാത്രി മഹത്വം
ഭൂലോകത്ത് ജീവജാലങ്ങളെ സൃഷ്ടിച്ചുകഴിഞ്ഞ ശേഷം ശിവനും പാര്‍വ്വതിദേവിയും കൈലാസത്തിലേക്ക് മടങ്ങി. ആ സമയത്ത് ദേവി പരമേശ്വരനോട് താങ്കളെ പൂജിക്കുവാന്‍ ഏറ്റവും ഉചിതമായ ദിവസം ഏതെന്ന് ആരാഞ്ഞു. കുംഭമാസത്തിലെ തേയ്പിറന്നാളാണ്(അമാവാസിക്ക് മുമ്പത്തെ ദിവസം) തനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസം എന്നുപറഞ്ഞു. ആ ദിവസമാണ് ശിവരാത്രി ദിവസം.

ആ ദിവസം ഉപവാസമനുഷ്ഠിക്കുന്നത് ഏറെ സവിശേഷമാണ്. അന്നേദിവസം ശിവക്ഷേത്രങ്ങളില്‍ വൈകിട്ട് 6 മണി, രാത്രി 9 മണി, അര്‍ദ്ധരാത്രി 12 മണി, വെളുപ്പിന് 3 മണി എന്നിങ്ങനെ യഥാക്രമം പൂജകള്‍ നടക്കും. സുഗന്ധപുഷ്പങ്ങള്‍, അലങ്കാരം എന്നിവയേക്കാള്‍ വില്വാര്ച്ചനയാണ് പൂജയ്ക്ക് ഏറ്റവും ഉത്തമം. ഈ നാല് കാലങ്ങളില്‍ യഥാക്രമം പാല്, തൈര്, വെണ്ണ, തേന്‍ എന്നിവ കൊണ്ട് അഭിഷേകം നടത്തണം. ഈ വ്രതത്തിന്റെ മഹത്വം മറ്റൊരു വ്രതത്തോടും താരതമ്യം ചെയ്യാനാവില്ല എന്നും പരമേശ്വരന് മൊഴിഞ്ഞു. പരമശിവന്റെ ആഗ്രഹം മനസ്സിലാക്കിയ പാര്‍വ്വതിദേവി ഇക്കാര്യം തന്റെ തോഴിമാരോടും പറഞ്ഞു. അവര്‍ ഭൂലോകവാസികളോട് ഇത് വിവരിക്കവെ എല്ലാ ക്ഷേത്രങ്ങളിലും ശിവരാത്രി ദിവസം പൂജകള്‍ ചെയ്യാന്‍ തുടങ്ങി.
പുരാണപ്രകാരം ഐശ്വര്യപ്രദമായ സദ്ക്കര്മ്മങ്ങളും ശിവരാത്രി ദിവസമാണ് നടന്നത്. ബ്രഹ്മാവ് സൃഷ്ടികര്‍മ്മം തുടങ്ങിയത്, മഹാവിഷ്ണു, മഹാലക്ഷ്മി, മുരുകന് എന്നിവര്‍ ശിവന്റെ അനുഗ്രഹം നേടിയത്, ഇന്ദ്രന് ദേവലോകത്തിന്റെ അധിപനായത്, കുബേരന് സമ്പത്തിന്റെ അധിപനായത്, പാര്‍വ്വതി പരമശിവന്റെ വാമഭാഗമായത്, അര്ജ്ജുനന് തപസ്സനുഷ്ഠിച്ച് ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയത്, തന്റെ തപസ്സിന്റെ ശക്തിയാല്‍ ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നത്, മാര്‍ക്കണ്ഡേയനെ മരണത്തില്‍ നിന്നും മുക്തനാക്കാന്‍ ശിവന് കാലനെ തന്റെ കാലുകൊണ്ട് തൊഴിച്ചത്, ബ്രഹ്മാവും വിഷ്ണുവും ശിവന്റെ അടിമുടി കാണാന്‍ മത്സരിച്ചത് എന്നിങ്ങനെ എല്ലാ സംഭവങ്ങളും നടന്നത് ശിവരാത്രിനാളിലാണത്ര.
Photo Courtesy - Google