വൃശ്ചികത്തിലെ ഗോദ്വാദശി

വൃശ്ചികത്തിലെ ഗോദ്വാദശി

HIGHLIGHTS

വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തില്‍ വരുന്ന ദ്വാദശിതിഥിയെ ഗോദ്വാദശി എന്നാണ് പറയുന്നത്. അന്നേദിവസം കിടാവോടുകൂടിയ പശുവിനെ പൂജിച്ചാല്‍ കാശി, രാമേശ്വരംതുടങ്ങിയ സ്ഥലങ്ങളില്‍  തീര്‍ത്ഥാടനം നടത്തിയ പുണ്യവും ഗംഗ, കാവേരി എന്നീ പുണ്യനദികളില്‍ നീരാടിയ പുണ്യവും ഒന്നിച്ചുകിട്ടുമെന്നാണ് ഐതിഹ്യം. 

 

വൃശ്ചികമാസത്തിലെ ശുക്ലപക്ഷത്തില്‍ വരുന്ന ദ്വാദശിതിഥിയെ ഗോദ്വാദശി എന്നാണ് പറയുന്നത്. അന്നേദിവസം കിടാവോടുകൂടിയ പശുവിനെ പൂജിച്ചാല്‍ കാശി, രാമേശ്വരംതുടങ്ങിയ സ്ഥലങ്ങളില്‍  തീര്‍ത്ഥാടനം നടത്തിയ പുണ്യവും ഗംഗ, കാവേരി എന്നീ പുണ്യനദികളില്‍ നീരാടിയ പുണ്യവും ഒന്നിച്ചുകിട്ടുമെന്നാണ് ഐതിഹ്യം. ഗോമാതാവിന്‍റെ പിന്‍ഭാഗം ഋഗ്വേദവും യജൂര്‍വേദം മധ്യഭാഗവും  മുഖം, കഴുത്ത് എന്നിവ സാമവേദവുമാണെന്നാണ് സങ്കല്‍പ്പം. ഇഷ്ടം, പൂരിത്തം എന്നിവ രണ്ടുകൊമ്പുകളുമാണ്.

പശുവിന്‍റെ രോമങ്ങള്‍ സകല സൂക്തങ്ങളുമാകുന്നു. വേദത്തിന്‍റെ നാലുവര്‍ണ്ണങ്ങള്‍, പശുവിന്‍റെ പാദങ്ങളുമാകുന്നു. സ്വാഹാ, സ്വതാ, വഷ്ട്, ഹന്ത ഇവ നാലും പാല്‍ചുരക്കുന്ന സ്തനങ്ങളാകുന്നു. ഗോമൂത്രം, പശുവിന്‍ ചാണകം, പാല്‍, തൈര്, നെയ്യ് ഇവ അഞ്ചുംചേര്‍ത്ത ദ്രാവകത്തെ പഞ്ചഗവ്യം എന്നുപറയുന്നു. ചുവന്ന നിറത്തിലുള്ള പശുവിന്‍റെ ഗോമൂത്രവും, വെളുത്തനിറമുള്ള പശുവിന്‍റെ ചാണകവും, പൊന്‍നിറമുള്ള പശുവിന്‍റെ പാലും, നീലനിറത്തിലുള്ള പശുവിന്‍റെ തൈരും, കറുത്തപശുവിന്‍റെ നെയ്യും വളരെ ശ്രേഷ്ഠമായവയത്രെ.

പശുവിന്‍ പാല്‍ 5 പങ്ക്, പശുവിന്‍റെ തൈര് 3 പങ്ക്, പശുവിന്‍ നെയ്യ് 2 പങ്ക്, ഗോമൂത്രം 1 പങ്ക്, പശുവിന്‍ ചാണകം പെരുവിരല്‍ അളവിന്‍റെ പകുതി എന്നിവ ഒരു വെള്ളിപ്പാത്രത്തിലോ വെങ്കലപ്പാത്രത്തിലോ വെച്ച് അതിനുവേണ്ട മന്ത്രങ്ങള്‍ ജപിച്ച് ചെയ്യുമ്പോള്‍ അതിന് സകലരോഗങ്ങളെയും മാറ്റാനുള്ള ശക്തി ലഭിക്കുന്നു. ഇത് ഒരാള്‍ മന്ത്രപൂര്‍വ്വം ചേര്‍ത്ത് സേവിച്ചാല്‍ സകലപാപങ്ങളില്‍ നിന്നും മുക്തനായി അയാള്‍ പരിശുദ്ധനാവും. പഞ്ചഗവ്യം പതിവായി സേവിച്ചുപോന്നാല്‍ ചിത്തഭ്രമം പോലും മാറും എന്നാണ് വിധി. 

സിദ്ധവൈദ്യം പറയുന്നത് ഭൂലോകത്ത് വസിക്കുന്ന പശുക്കളുടെ ചാണകത്താല്‍ മീനമാസത്തില്‍, ശിവാഗമത്തില്‍ അരുളിയ പ്രകാരം അഗ്നിയില്‍ മന്ത്രം ജപിച്ച് ഭസ്മം എടുക്കുന്നതിനെ കര്‍പ്പൂരവിഭൂതി എന്നുപറയുന്നു. നന്ദ എന്ന പൊന്‍നിറത്തിലുള്ള പശുവിന്‍റെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്നതാണ് വിഭൂതി. പശുവിന്‍റെ ഉടലില്‍ മുപ്പത്തിമുക്കോടി ദേവന്മാരും വസിക്കുന്നുവെന്നാണ് വിശ്വാസം.