
ഗൗളി ശരീരത്തില്‍ വീണാല്‍
വീടിന്‍റെ മച്ചിന്‍പുറത്തു ഓടിനടക്കുന്ന ഗൗളി തലയിലോ, കണ്‍മുമ്പിലോ, പതിച്ചാല്‍ ഭയപ്പെടുന്നവരാണ് നമ്മളിലധികവും. ഗൗളിയെ കാണുകയോ അവ പുറപ്പെടുവിക്കുന്ന ശബ്ദമോ കേട്ടിട്ട് ഉടന്‍ ഫലനിര്‍ണ്ണയം നടത്തുന്നത് ശരിയല്ല. ഗൗളിശാസ്ത്രത്തെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമായിരിക്കണം ഫലപ്രവചനം. ഗൗളികള്‍ പലനിറത്തിലും, രൂപത്തിലുമുണ്ട്
പ്രാചീനകാലം മുതലേ ഭാരതത്തില്‍ പ്രചാരമുണ്ടായിരുന്ന ശാസ്ത്രമാണ് ഗൗളിശാസ്ത്രം. ഗര്‍ഗ്ഗന്‍, വരാഹന്‍, മാണ്ഡ്യന്‍, നാരദന്‍ തുടങ്ങിയ മഹാഋഷിമാരാണത്രേ ഗൗളിശാസ്ത്രത്തിന് ജന്മം നല്‍കിയത്. വീടിന്‍റെ മച്ചിന്‍പുറത്തു ഓടിനടക്കുന്ന ഗൗളി തലയിലോ, കണ്‍മുമ്പിലോ, പതിച്ചാല്‍ ഭയപ്പെടുന്നവരാണ് നമ്മളിലധികവും. ഗൗളിയെ കാണുകയോ അവ പുറപ്പെടുവിക്കുന്ന ശബ്ദമോ കേട്ടിട്ട് ഉടന്‍ ഫലനിര്‍ണ്ണയം നടത്തുന്നത് ശരിയല്ല. ഗൗളിശാസ്ത്രത്തെക്കുറിച്ച് വിശദമായി പഠിച്ചതിന് ശേഷമായിരിക്കണം ഫലപ്രവചനം.
ഗൗളികള്‍ പലനിറത്തിലും, രൂപത്തിലുമുണ്ട് ഗൗളിശാസ്ത്രം ഇതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു.
വെളുത്തനിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം ശിരസ്സിന്‍റെ വശങ്ങളില്‍ വീണാല്‍ കലഹവും. ശിരസ്സിന്‍റെ മദ്ധ്യത്ത് വീണാല്‍ അടുത്ത ബന്ധുക്കളുമായുള്ള കലഹമാണ് ഫലം.
റോസാപ്പൂവിന്‍റെ നിറമുള്ള ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മദ്ധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം ദര്‍ശിക്കുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടതുഭാഗത്ത് വീണാല്‍ ഉദ്ദിഷ്ട കാര്യസിദ്ധിയും സന്തോഷം, അംഗീകാരം, സുഖം എന്നിവയാണ് ഫലം. നെറ്റിയുടെ വലതുഭാഗത്ത് ഗൗളി വീണാല്‍ ഐശ്വര്യം നിത്യേന വര്‍ദ്ധിക്കും. നീലനിറമുള്ള ഗൗളി വ്യാഴാഴ്ച വലതുകണ്ണിന് മീതേ വീണാല്‍ പലവിധ സുഖാനുഭവങ്ങള്‍ തേടിയെത്തും. ഇതേദിനം ഇടതുകണ്ണിന് മുകളില്‍ ഗൗളി വീണാല്‍ കാരാഗൃഹവാസം ഫലം.
സ്വര്‍ണ്ണനിറമുള്ള ഗൗളി ഞായറാഴ്ച വലതുചെവിയില്‍ പതിച്ചാല്‍ ദീര്‍ഘായുസ്സാണ് ഫലം. ഇടതുചെവിയില്‍ പതിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കുകയും ആഗ്രഹസഫലീകരണം സാദ്ധ്യമാവുകയും ചെയ്യും.
വെള്ളവും, കറുപ്പും കലര്‍ന്ന നിറമുള്ളതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തില്‍ വീണാല്‍ സാമ്പത്തികനഷ്ടം. പുരികത്തിന്‍റെ മദ്ധ്യേയാണ് ഗൗളി വീഴുന്നതെങ്കില്‍ സാമ്പത്തിക ലാഭമാണത്രേ ഫലം.
ഗൗളി ശരീരത്തില്‍ വീണാലുള്ള ഫലങ്ങള്‍
മുഖം- ബന്ധുസമാഗമം
വലതുനെറ്റി- സമ്പത്ത്
ഇടതുനെറ്റി- ബന്ധുദര്‍ശനം
നെറ്റി- ഐശ്വര്യം
തിരുനെറ്റി- പുത്രനാശം
മൂക്ക്- രോഗം
മേല്‍ചുണ്ട്- ധനനാശം
കീഴ്ചുണ്ട്- ധനലാഭം
വായ്- ഭയം
മേല്‍ത്താടി- ശിക്ഷ
കഴുത്ത്- ശത്രുനാശം
വലതുതോള്‍- സ്ത്രീസുഖം
വലതുകൈ/ ഇടതുകൈ- മരണം
വലതുകൈവിരല്‍- സമ്മാനലബ്ധി
ഇടതുകൈവിരല്‍- സ്നേഹലബ്ധി
നെഞ്ച്- ധനലാഭം
സ്തനം- പാപസംഭവം
ഹൃദയം- സൗഖ്യം
വയറ്- ധാന്യലാഭം
വലത്തേ അരക്കെട്ട്- ജീവിതം
ഇടത്തേ അരക്കെട്ട്- മരണം
മുതുക്- ധനനാശം
തുട- പിതൃരോഗം
കണങ്കാല്‍- യാത്ര
വലത്തേ പാദം- രോഗം
ഇടത്തേ പാദം- ദുഃഖം
ഗൗളി ശരീരത്തിലൂടെ സഞ്ചരിച്ചാല്‍- ദീര്‍ഘായുസ്സ്
കിടക്കുമ്പോള്‍ ഗൗളി ശരീരത്തില്‍ വീണാല്‍- കഠിനദുഃഖം
ഇരിപ്പിടത്തില്‍ വീണാല്‍- സൗഖ്യവും ദുഃഖവും സമം.
ഭക്ഷണപാത്രത്തിലേയ്ക്ക് ഗൗളി വീണാല്‍- ബന്ധുസ്നേഹം
ഒഴിഞ്ഞ പാത്രത്തിലേയ്ക്ക് ഗൗളി വീണാല്‍- രോഗം
ഭക്ഷണം ഉണ്ടാക്കുന്ന അഗ്നിയിലേക്ക് ഗൗളി വീണാല്‍- ഇണയുടെ നാശം
ഭക്ഷണം ഉണ്ടാക്കുന്ന അഗ്നിയിലേക്ക് രണ്ട് ഗൗളികള്‍ ഒന്നിച്ച് വീണാല്‍- കുടുംബകലഹം
വിളക്ക് കൊളുത്തുമ്പോള്‍ ഗൗളി വീണ് ജ്വാല അണഞ്ഞാല്‍- സര്‍വ്വനാശം.
നമ്മള്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലേയ്ക്ക് ഗൗളി വീണാല്‍- കലഹം, കേസ്സ്
പുതിയ വസ്ത്രമിട്ടു പുറത്തേക്കിറങ്ങുമ്പോള്‍ ഗൗളി ശരീരത്തില്‍ വീണാല്‍- മാനഹാനി സാമ്പത്തികനഷ്ടം.
യാത്രയ്ക്കായി വാഹനത്തില്‍ കയറുമ്പോള്‍ വാഹനത്തില്‍ ഗൗളി വീണാല്‍- അപകടം
യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ചത്ത ഗൗളിയെ കാണുകയാണെങ്കില്‍ ദോഷം. ഇതിന് പരിഹാരമായി കുടുംബക്ഷേത്രദേവതയെ സ്മരിക്കുക, വഴിപാട് സമര്‍പ്പിക്കുക, ചത്തപല്ലിയെ മറ്റുള്ളവരെ വിളിച്ച് കാണിക്കരുത്.
ഗൗളി കിടക്കയിലേയ്ക്ക് വീഴുന്നത് സംഭവിക്കാനിരിക്കുന്ന ദുഃഖങ്ങളുടെ സൂചനയാണ്.
വീടിന്‍റെയോ തൊഴില്‍ സ്ഥാപനത്തിന്‍റെയോ നിശ്ചിതഭാഗത്തിരുന്ന് ആഴ്ചയിലെ ഓരോ ദിവസവും ഗൗളി ശബ്ദിച്ചാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍.
ഞായര്‍
കിഴക്ക്- വിമുഖം
തെക്ക് കിഴക്ക്- ദുഃഖവാര്‍ത്ത
തെക്ക്- സന്തോഷം
തെക്ക് പടിഞ്ഞാറ്- ബന്ധുജനസമാഗമം
പടിഞ്ഞാറ്-ഭക്ഷണസമൃദ്ധി
വടക്ക് പടിഞ്ഞാറ്- വസ്ത്രലാഭം
വടക്ക്- സന്തോഷ വാര്‍ത്ത
വടക്ക് കിഴക്ക്- സന്തോഷവാര്‍ത്ത
മുകള്‍ ഭാഗത്തുനിന്ന്- കാര്യവിജയം
താഴെനിന്ന്- കാര്യപരാജയം
തിങ്കള്‍
കിഴക്ക്- ധനലാഭം
തെക്ക്- ശത്രുശല്യം
തെക്ക് കിഴക്ക്- ബന്ധുജനസമാഗമം
തെക്ക് പടിഞ്ഞാറ്- മരണവാര്‍ത്ത
വടക്ക്- ധനലാഭം
വടക്ക് കിഴക്ക്- സന്തോഷ വാര്‍ത്ത
മുകള്‍ ഭാഗത്തുനിന്ന്- യാത്ര
താഴെനിന്ന്- ഐശ്വര്യം
ചൊവ്വ
കിഴക്ക്- ധനലാഭം
തെക്ക് കിഴക്ക്- സന്തോഷവാര്‍ത്ത
തെക്ക്- ധനലാഭം
തെക്ക് പടിഞ്ഞാറ്- മരണവാര്‍ത്ത
പടിഞ്ഞാറ്- ആഗ്രഹസാഫല്യം
വടക്ക്- അഗ്നിഭയം
വടക്ക് കിഴക്ക്- സമാധാനം
മുകള്‍ഭാഗത്തുനിന്ന്- അപ്രതീക്ഷിത യാത്ര
താഴെനിന്ന്- സന്തോഷവാര്‍ത്ത
ബുധന്‍
കിഴക്ക്- ധനലാഭം
തെക്ക് കിഴക്ക്- സന്തോഷ വാര്‍ത്ത
തെക്ക്- ധനലാഭം
തെക്ക് പടിഞ്ഞാറ്- മരണവാര്‍ത്ത
പടിഞ്ഞാറ്- ഐശ്വര്യം
വടക്ക് പടിഞ്ഞാറ്- ധനലാഭം
വടക്ക്- സന്തോഷവാര്‍ത്ത
വടക്കുകിഴക്ക്- വാഹനഭാഗ്യം
മുകള്‍ഭാഗത്തുനിന്ന്- മരണവാര്‍ത്ത
താഴെനിന്ന്- ബന്ധുസമാഗമം
വ്യാഴം
കിഴക്ക്- മരണവാര്‍ത്ത
തെക്ക് കിഴക്ക്- സന്തോഷവാര്‍ത്ത
തെക്ക്- ധനലാഭം
തെക്ക് പടിഞ്ഞാറ്- മരണവാര്‍ത്ത
പടിഞ്ഞാറ്- കുടുംബകലഹം
വടക്ക് പടിഞ്ഞാറ്- ധനലാഭം
വടക്ക്- ബന്ധുജനസമാഗമം
വടക്ക് കിഴക്ക്- വിഷഭയം
മുകള്‍ഭാഗത്തുനിന്ന്- തസ്ക്കരഭയം
താഴെനിന്ന്- കലഹം.
വെള്ളി
കിഴക്ക്- സന്തോഷവാര്‍ത്ത
തെക്ക് കിഴക്ക്- വ്യാധി
തെക്ക്- പുതുവസ്ത്രലാഭം
തെക്ക് പടിഞ്ഞാറ്- പുതുവസ്ത്ര ലാഭം
പടിഞ്ഞാറ്- സന്തോഷ വാര്‍ത്ത
വടക്ക് പടിഞ്ഞാറ്- ധനലാഭം
വടക്ക്- ബന്ധുജനസമാഗമം
വടക്ക് കിഴക്ക്- ധനനഷ്ടം
മുകള്‍ഭാഗത്തുനിന്ന്- കീര്‍ത്തി
താഴെനിന്ന്- മരണവാര്‍ത്ത
ശനി
കിഴക്ക്- ധനനഷ്ടം
തെക്ക് കിഴക്ക്- ധനനഷ്ടം
തെക്ക്- കലഹം
തെക്ക് പടിഞ്ഞാറ്-പുതുവസ്ത്രലാഭം
വടക്ക് പടിഞ്ഞാറ്- ബന്ധുസമാഗമം
വടക്ക്- ധനനഷ്ടം
വടക്ക് കിഴക്ക്- ധനനഷ്ടം
മുകള്‍ഭാഗത്തുനിന്ന്- ഇഷ്ടകാര്യലബ്ധി
താഴെനിന്ന്- ഇഷ്ടകാര്യലബ്ധി.
സ്ത്രീകളുടെ ശിരസ്സില്‍ ഗൗളി വീഴുന്നത് ഐശ്വര്യ ലക്ഷണമാണ് നെറുകയിലാണെങ്കില്‍ മരണമാണ് ഫലം. തലമുടിക്കെട്ടിലാണ് ഗൗളി വീഴുന്നതെങ്കില്‍ ദോഷമാണ് ഫലം. കഴുത്തിന് പിന്നിലാണ് ഗൗളി വീഴുന്നതെങ്കില്‍ കുടുംബകലഹമാണ്. വലതുകവിളില്‍ ഗൗളി വീഴുന്നത് ഭര്‍ത്താവിന്‍റെ മരണത്തേയും ഇടതുകവിളില്‍ ഗൗളി വീഴുന്നത് ഇഷ്ടജനസമാഗമവുമാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ നാസികയില്‍ ഗൗളി വീണാല്‍ കലഹവും കീഴ്ച്ചുണ്ടില്‍ ഗൗളി വീണാല്‍ ഐശ്വര്യവും ഇരുചുണ്ടിലും ഒന്നിച്ച് ഗൗളി വീണാല്‍ നാശവുമാണത്രേ ഫലം. ഗൗളി നട്ടെല്ലില്‍ വീണാന്‍ ബന്ധുസമാഗമം. സ്തനങ്ങളില്‍ ഗൗളിവീണാല്‍ ദുഃഖം. കന്യകയുടെ വയറ്റില്‍ ഗൗളിവീണാല്‍ വിവാഹം ഉടന്‍ നടക്കുമെന്നാണ് സങ്കല്‍പ്പം.
സ്ത്രീകളുടെ നഖത്തില്‍ ഗൗളി വീണാല്‍ ദുരിതമാണ് ഫലം. കാല്‍വിരലില്‍ പതിച്ചാല്‍ സന്താനസൗഭാഗ്യം. കൈപ്പുറത്ത് വീണാല്‍ ആടയാഭരണലഭ്യത. നാഭിയില്‍ പതിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധി, ഗുഹ്യസ്ഥാനത്ത് ഗൗളി പതിച്ചാല്‍ പതനമോ, തളര്‍വാതമോ ആയിരിക്കും ഫലം.
ദിവസത്തിന്‍റെ അധിപതികളായ നാഗങ്ങള്‍
ബ്രഹ്മാവ് ഓരോ നാഗങ്ങളേയും ദിവസങ്ങളുടെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ടത്രേ. ഇവരെ സ്മരിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങിയാല്‍ അത് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമെന്നാണ് വിശ്വാസം.
ഞായര്‍- അനന്തന്‍
തിങ്കള്‍- വാസുകി
ചൊവ്വ- തക്ഷകന്‍
ബുധന്‍- കാര്‍ക്കോടകന്‍
വ്യാഴം- പത്മന്‍
വെള്ളി- മഹാപത്മന്‍
ശനി- കാളിയന്‍, ശംഖപാലന്‍
എസ്.പി.ജെ
Photo Courtesy - Google