ഗ്രഹപ്പിഴകാലമോ ചെയ്യേണ്ടതെന്തെല്ലാം...

ഗ്രഹപ്പിഴകാലമോ? ചെയ്യേണ്ടതെന്തെല്ലാം...

HIGHLIGHTS

അസമയങ്ങളില്‍ സഞ്ചരിക്കരുത്. വേട്ടയാടാനോ സാഹസകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ പാടുള്ളതല്ല. അന്യരുടെ വീട്ടില്‍ പോകരുത്. ദൂരയാത്ര ചെയ്യരുത്. അപകടസാധ്യതകളുള്ള എല്ലാ യാത്രകളും ഒഴിവാക്കുക. ഏതൊരു കാര്യത്തില്‍ ഏര്‍പ്പെടുമ്പോഴും വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്.

ഗ്രഹപ്പിഴകാലങ്ങളില്‍ ദോഷപരിഹാരങ്ങള്‍ നമ്മുടെ പൂര്‍വ്വീകര്‍ വിധിച്ചിട്ടുണ്ട്.
ഇഷ്ടദേവതാഭജനം, ഔഷധസ്നാനം, തീര്‍ത്ഥസ്നാനം, യന്ത്രധാരണം, വസ്ത്രധാരണം, രത്നധാരണം, പുഷ്പധാരണം, വ്രതങ്ങള്‍, പൂജ, ഹോമം, ജപം, ദാനം, മൂര്‍ത്തിഭജനം തുടങ്ങി ഒട്ടനവധി പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്.

സ്നാനവിധി

ഗ്രഹപ്പിഴ കാലങ്ങളില്‍ നിത്യവും പ്രഭാതത്തില്‍ സ്നാനം അത്യന്താപേക്ഷിതമാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സ്നാനം ചെയ്യണം. സൂര്യോദയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് ബ്രാഹ്മമുഹൂര്‍ത്തം ആരംഭിക്കുന്നത്. അതിനുശേഷം ഈശ്വരീയ പ്രാര്‍ത്ഥനകള്‍ നടത്തണം 'പ്രാതസ്നാനം സര്‍വ്വപാപഹരം' എന്നാണ് ഋഷീശ്വരന്മാര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. പ്രാതസ്നാനവും പ്രാര്‍ത്ഥനയും കൊണ്ട് ആയുസ്സ്, ഐശ്വര്യം, ബുദ്ധി, ആരോഗ്യം, മനഃശുദ്ധി, മനോബലം, തേജസ്സ് എന്നിവയൊക്കെ കൈവരിക്കാം.

സ്നാനം അഥവാ കുളി അഞ്ചുതരത്തിലുണ്ട്. അവയെ യഥാക്രമം വാരുണം, ആഗ്നേയം, ബ്രാഹ്മം, വായവ്യം, ദിവ്യം എന്നുപറയുന്നു.

ജലത്തിലെ സ്നാനത്തിനെവാരുണം എന്നുപറയുന്നു. ശരീരമാസകലം ഭസ്മം പൂശുന്നതിനെആഗ്നേയം എന്നുപറയുന്നു. പാപത്തെ നശിപ്പിക്കുന്ന അഘര്‍ഷമഷണമന്ത്രം ജപിച്ച് പോഷണം ചെയ്യുന്നതിനെബ്രാഹ്മം എന്നുപറയുന്നു. പശുവിന്‍റെ ശുദ്ധമായ ചാണകപ്പൊടി ശരീരമാസകലം തേച്ചുവിടുന്നതിനെവായവ്യം എന്നുപറയുന്നു. വെയിലുള്ളപ്പോള്‍ പെയ്യുന്ന മഴ ദേഹത്ത് ഏല്‍പ്പിക്കുന്നതിനെദിവ്യം എന്നുപറയുന്നു.

ദേഹമാസകലം എണ്ണതേച്ചുള്ള കുളിയെ അഭ്യംഗം എന്നുപറയുന്നു. ഞായര്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ആഴ്ചദിനങ്ങള്‍, പ്രതിപദം, ഷഷ്ഠി, അഷ്ടമി, ദ്വാദശി, ചതുര്‍ദ്ദശി, വാവ് എന്നീ തിഥികള്‍ ജന്മാനുജനക്ഷത്രങ്ങള്‍(ജന്മനക്ഷത്രം, അത് മുതല്‍ പത്താം നക്ഷത്രം, പത്തൊമ്പതാം നക്ഷത്രം) തൃക്കേട്ട, ഉത്രം, തിരുവാതിര, തിരുവോണം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളില്‍ എണ്ണതേച്ച് കുളി പാടില്ല. എന്നാല്‍ നിത്യനേഎണ്ണതേച്ച് കുളിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.

ഓരോ ദിവസവും എണ്ണതേച്ചു കുളിക്കുന്നതിന്‍റെ ഗുണദോഷങ്ങള്‍ ഇപ്രകാരമാണ്.

ഞായറാഴ്ച: താപം
തിങ്കളാഴ്ച: കാന്തി
ചൊവ്വാഴ്ച: മരണം
ബുധനാഴ്ച: ഐശ്വര്യം
വ്യാഴാഴ്ച: ധനനഷ്ടം
വെള്ളിയാഴ്ച: ആപത്ത്.
ശനിയാഴ്ച: സുഖം
എന്നിവയാണവ.

പുരുഷന്മാര്‍ക്ക് ബുധന്‍, ശനി എന്നീ ദിവസങ്ങളും സ്ത്രീകള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളും എണ്ണ തേച്ച് കുളിക്ക് വിശേഷപ്പെട്ട ദിവസങ്ങളാണ്. ഗ്രഹപ്പിഴ കാലങ്ങളില്‍ സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് മുമ്പും കുളിക്കുന്നത് ഉത്തമം.

തരവത്ത് ശങ്കരനുണ്ണി,
(9847118340)

Photo Courtesy - jyothisharathnam