ഗുരുമുഖത്തുനിന്നാവണം ജ്യോതിഷപഠനം - പാലത്തിങ്കര എന്‍. ദാമോദരന്‍ നമ്പൂതിരി
ജ്യോതിഷശാസ്ത്ര സപര്യയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് പാലത്തിങ്കര എന്‍. ദാമോദരന്‍ നമ്പൂതിരി. വളരെ കുട്ടിക്കാലം മുതല്‍ ഗുരുകുല വിധിപ്രകാരം ജ്യോതിഷം പഠിച്ച വ്യക്തിയാണ് അദ്ദേഹം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഹയര്‍ സെക്കന്‍ററി അദ്ധ്യാപകനായിട്ട് ജോലി ചെയ്തു. വിരമിച്ച ശേഷം ജ്യോതിശാസ്ത്ര വിഷയത്തില്‍ തന്‍റെ പൂര്‍ണ്ണശ്രദ്ധയും കേന്ദ്രീകരിച്ചു. അധ്യാപകവൃത്തിക്കിടയിലും ജ്യോതിഷം കൈകാര്യം ചെയ്തിരുന്നു.
ജ്യോതിഷശാസ്ത്ര സപര്യയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് പാലത്തിങ്കര എന്‍. ദാമോദരന്‍ നമ്പൂതിരി. വളരെ കുട്ടിക്കാലം മുതല്‍ ഗുരുകുല വിധിപ്രകാരം ജ്യോതിഷം പഠിച്ച വ്യക്തിയാണ് അദ്ദേഹം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ഹയര്‍ സെക്കന്‍ററി അദ്ധ്യാപകനായിട്ട് ജോലി ചെയ്തു. വിരമിച്ച ശേഷം ജ്യോതിശാസ്ത്ര വിഷയത്തില്‍ തന്‍റെ പൂര്‍ണ്ണശ്രദ്ധയും കേന്ദ്രീകരിച്ചു. അധ്യാപകവൃത്തിക്കിടയിലും ജ്യോതിഷം കൈകാര്യം ചെയ്തിരുന്നു.
പ്രമാണമില്ലാതെ പ്രവചനമില്ല
'മഹാജനേയേന ഗതസപസ്ഥാ' എന്ന ആപ്തവാക്യം ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ശാസ്ത്രമാണ് ജ്യോതിഷശാസ്ത്രം. പ്രമാണഘടിതമല്ലാത്ത പ്രവചനങ്ങള്‍ക്ക് കൃത്യതയോ, വിശ്വാസ്യതയോ ഇല്ല. എഴുതിക്കൊടുക്കാന്‍ കഴിയാത്തതൊന്നും പ്രവചിക്കാന്‍ പാടില്ല. ഓരോ കാര്യങ്ങള്‍ക്കും യുക്തമായ പ്രമാണങ്ങള്‍ നിലവിലുണ്ട്. ജ്യോതിഷപ്രവചനത്തില്‍ വ്യക്തതയും സ്വീകാര്യതയും വേണമെങ്കില്‍ വ്യക്തമായ പ്രമാണങ്ങളിലൂടെ തന്നെ വേണം ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത്.
വേദകാലത്തിന്‍റെ സംഭാവനയാണ് ജ്യോതിശ്ശാസ്ത്രം. വേദങ്ങളുടെ കണ്ണ്(വേദശ്ചക്ഷു) ആയിട്ടാണ് ജ്യോതിഷശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നതും. ക്രാന്തദര്‍ശിയായ ഋഷീശ്വരന്മാര്‍ ഭക്ത, ഭാവി, വര്‍ത്തമാനസംഗതികള്‍ അറിയാനായി വരുംതലമുറയ്ക്ക് സമ്മാനിച്ച മഹത്തരമായ ഒന്നാണ് ജ്യോതിശ്ശാസ്ത്രം. അനവധി ആധികാരികഗ്രന്ഥങ്ങളാല്‍ സമ്പന്നമാണ് ഈ ശാസ്ത്രശാഖ. എന്നാല്‍ ആധുനിക സമൂഹം ഇവയെ കണ്ടെത്തി സമഗ്രമായി പഠിക്കാനും, ജനോപകാരപ്രദമായി ചെയ്യാനും ശ്രമിക്കുന്നില്ല എന്നതാണ് ജ്യോതിശ്ശാസ്ത്ര ശാഖയില്‍ ഇപ്പോള്‍ സംഭവിക്കുന്ന അപചയങ്ങള്‍ക്ക് കാരണം.
വിദ്യാഭ്യാസം, തൊഴില്‍, വിവാഹം(പക്വവും അപക്വവും) സന്താനയോഗം, ഗൃഹനിര്‍മ്മാണം, ഭൂമി, വാഹനലബ്ധി, സ്ഥാനമാനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ മാനവിക വിഷയങ്ങളെക്കുറിച്ചുള്ള നിജസ്ഥിതി ആധികാരികമായിത്തന്നെ പ്രവചിക്കുവാന്‍ പ്രമാണാനുസൃതമായി നിരീക്ഷണത്തിലൂടെ സാധിക്കുന്നതാണ്. ഇത്രനാളത്തെ അനുഭവത്തില്‍ മേല്‍പറഞ്ഞ വിഷയങ്ങളില്‍ പ്രമാണങ്ങളുടെ കൃത്യത ഏറ്റവും കൂടുതല്‍ ബോധ്യമായിട്ടുള്ളത് പക്വവും, അപക്വവുമായി വിവാഹയോഗത്തെക്കുറിച്ചും സന്താനയോഗത്തെക്കുറിച്ചും ഉള്ളതാണ്.
ഒരാളുടെ ആയുസ്സിനെക്കുറിച്ച് പ്രവചിക്കുവാന്‍ ഗുണകരവും, ദോഷകരവുമായ യോഗഫലങ്ങളെക്കുറിച്ച് കൂടി പ്രതിപാദിക്കാറുണ്ട്. ഉദാഹരണമായി ഒരാളുടെ ആയുസ്സിനെക്കുറിച്ച് പ്രവചിക്കുന്നതിന് മുന്‍പായി അയാളുടെ ജാതകത്തില്‍ ഗജകേസരിയോഗം, മാളവ്യയോഗം മുതലായവ ഉണ്ടോ എന്ന് പരിശോധിക്കാറുണ്ട്. എണ്‍പത്തിനാലിന് മുകളില്‍ ആയുസ്സ് നല്‍കുന്നതാണ് മേല്‍വിവരിച്ച യോഗങ്ങള്‍.
ഒരു വ്യക്തിയുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജാതകത്തില്‍ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടതും.
വിവാഹ, കുടുംബജീവിത വിഷയങ്ങള്‍ പരിഗണിക്കുന്ന സന്ദര്‍ഭത്തില്‍ പൊരുത്ത പരിശോധനയോടൊപ്പം അപക്വവും അവിവേകവുമായ വിവാഹയോഗം വരാനിടയുണ്ടോ, പുനര്‍വിവാഹയോഗമുണ്ടോ. അപുത്രയോഗമുണ്ടോ മുതലായ കാര്യങ്ങളും സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. എല്ലാ പരിശോധനകളും ആചാര്യപ്രോക്തവും, പ്രമാണഘടിതവും ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.
ജാതകവശാലും, ചാരവശാലും ഉള്ള ദോഷപരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ജാതകന്‍റെ താല്‍ക്കാലിക സാമ്പത്തികസ്ഥിതി മാത്രം പരിഗണിക്കുന്നത് യുക്തിസഹമോ, പ്രമാണഘടിതമോ അല്ല. തീവ്രമായ ദോഷ, ദുഃഖദുരിതാനുഭവങ്ങള്‍ക്ക് തീരെ നിസ്സാരമായ വഴിപാടുകള്‍ മാത്രം പരിഹാരമായെന്ന് വരികയില്ല.
ജ്യോതിഷം പഠിക്കാന്‍ ഒരാള്‍ക്ക് ജാതകപ്രകാരം യോഗമുണ്ടെങ്കിലേ അങ്ങനെ ചെയ്തിട്ടുകാര്യമുള്ളൂ. അനുഭവസമ്പന്നനായ ഗുരുവിന്‍റെ മുന്നില്‍ നിന്ന് മുഖാമുഖ ശിക്ഷണത്തിലൂടെ നേടേണ്ടതാണ് ജ്യോതിഷം. അങ്ങനെ ചെയ്താല്‍ മാത്രമേ പ്രവചനം, പ്രമാണഘടിതവും, സംശയരഹിതവും യുക്തിഭദ്രവുമാകയുള്ളൂ.
ഗുരുവുമായുള്ള നിരന്തര സഹകരണം ഇതിന് സഹായകമാവും. ജ്യോതിഷം
പഠിക്കാനായി പലരും എന്നെ സമീപിക്കാറുണ്ട്. വ്യക്തമായി ഗുരുമുഖത്തുനിന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളവരെ മാത്രമേ ഞാന്‍ ശിഷ്യരായി സ്വീകരിക്കാറുള്ളൂ. ഒരു അഭിമുഖത്തിലൂടെ പഠിക്കുന്ന അറിവ് പ്രമാണം ചൊല്ലി വ്യാഖ്യാനിക്കാന്‍ കഴിയുമാറ് മന:പാഠമാക്കിയാല്‍ മാത്രമേ അടുത്ത പാഠത്തിലേയ്ക്ക് കയറുകയുള്ളൂ.
പ്രമാണഗ്രന്ഥങ്ങളെ അവഗണിച്ചുകൊണ്ട് ഊഹാപോഹങ്ങളിലൂടെ പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ അധികവും വിഫലമായി ത്തീരും എന്ന വസ്തുത പറഞ്ഞ് നല്‍കുകയും ചെയ്യും.
ഒരു വ്യക്തിയുടെ ഭൂത, ഭാവി വര്‍ത്തമാന ഫലപ്രവചനത്തില്‍, വാസ്തുദോഷവും പരിഹാരമാര്‍ഗ്ഗമായി വരാറുണ്ട്. തീവ്രമായ ദുഃഖദുരിതാനുഭവങ്ങള്‍ക്ക് പലപ്പോഴും ഒരാളുടെ കെട്ടിടത്തിന്‍റെ സ്ഥാനദോഷവും കണക്കില്‍പിഴയും കാരണമാവാറുണ്ട്. പ്രശ്നവിധിപ്രകാരമല്ലാതെ നിലമരം മുറിക്കുന്നതും തീവ്രദോഷത്തിന് ഇടയാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കും കവടിപ്രശ്നം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട്.
ജ്യോതിഷവും വാസ്തുവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം, ആദ്യത്തേത് അദൃശ്യവും അടുത്തത് ദൃശ്യവും ആണെന്നുള്ളതാണ്. വാസ്തുശാസ്ത്രം ഗണിതശാസ്തത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതാണ് ഇതിന് കാരണം.
എന്‍. ദാമോദരന്‍ നമ്പൂതിരി MA. B.Ed (9447105901)
