നമ്മുടെ ജീവിതത്തില്‍ നമുക്ക് ഗണപതിപ്രീതി ഇല്ലാത്തതിന്റെ ചില ലക്ഷണങ്ങള്‍
1. ധനം എത്ര വന്നാലും നിലനില്‍ക്കാതിരിക്കും.
2. ബിസിനസ്സില്‍ മിടുക്കരായ തൊഴിലാളികള്‍ പിരിഞ്ഞുപോകും.
3. വീടുപണി എത്ര ശ്രമിച്ചാലും പണിതീരാത്ത അവസ്ഥ.
4. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാലും വിവാഹതടസ്സം, സന്താനതടസ്സം, പ്രണയനൈരാശ്യം.
5. വലിയ പദ്ധതികള്‍, ധനലാഭകാര്യം ഇവ കയ്യെത്തി നഷ്ടപ്പെടുക.
6. എല്ലാ സൗഭാഗ്യവും ഉണ്ടായാലും വീട്ടില്‍ സ്വസ്ഥതക്കുറവ്, വീട്ടംഗങ്ങള്‍ തന്നിഷ്ടമായി നീങ്ങുക, സ്വരച്ചേര്‍ച്ചക്കുറവ്.
ഗണപതിയും ജാതകവും
ഗ്രഹനിലയില്‍ കേതു അനിഷ്ടസ്ഥാനത്ത് വരിക, പൂര്‍വ്വിക സുകൃതസ്ഥാനത്ത് ഗണപതി അപ്രീതി, ശുക്രന്റെ അനിഷ്ടസ്ഥാനം ഇവ ഗണപതിയുടെ പ്രീതി വേണമെന്ന സൂചനയാണ്.
ഗണപതിയും ഭൗതികസുഖവും
ഭൂമിയുടെ അധിഷ്ഠാനദേവത(അധിപതി) ഗണപതിയാണ്. മൂലാധാരസ്ഥിതനായ ഗണപതിയാണ് കുണ്ഡലിനീ തത്വത്തിന്റെ അടിസ്ഥാനം. ആയതിനാല്‍ ധനം, ഭൗതിക സുഖഭോഗങ്ങള്‍, ഐശ്വര്യം, കീര്‍ത്തി ഇവ ഗണപതി ഭഗവാന് തന്നെ കനിഞ്ഞാലേ ലഭിക്കൂ.
ഗണപതിപ്രീതി ലഭിക്കാന്‍
1. വീട് നില്ക്കുന്ന പറമ്പിന്റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക.
2. വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുകയോ, നാളികേരം ഉടയ്ക്കുകയോ ചെയ്യുക.
3. വീട്ടിലും, വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത്
ഒരടിയെങ്കിലും വലുപ്പമുള്ള ഒരു ഗണപതി ചിത്രം ഉണ്ടാവണം.
4. കടുത്ത തടസ്സമുള്ളവര്‍ ഉത്തമഗുരുവിനെ ക്കണ്ട് വിശിഷ്ടമായ ഏതെങ്കിലും ഗണപതി മന്ത്രം ഉപദേശമായി വാങ്ങി ഒരു മണ്ഡലം ജപിക്കുക.
5. ഗണപതിചിത്രത്തിന് മുന്നില്‍ മധുരപദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹനഗണപതിസ്തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്തോത്രം ഇവ ജപിക്കുന്നത് നന്ന്.
6. ഗണപതിയുടെ വിശേഷചൈതന്യമുള്ള ക്ഷേത്രങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക.
7. ജീവിതത്തില്‍ ഉത്തമ ഗണപതി ഭക്തനായി തീര്‍ന്നാല്‍ രാഹു, ശനിദോഷം ഉള്‍പ്പെടെ ഒരുവിധം ഗ്രഹദോഷം കഠിനമായി ബാധിക്കില്ല.
ഓം ഗം ഗണപതിയെ നമഃ
തരവത്ത് ശങ്കരനുണ്ണി
(9847118340)
