ഇന്ദ്രിയാതീതജ്ഞാനവും അതിലൈംഗികതയും സ്കോര്‍പ്പിയോയ്ക്ക് സ്വന്തം
അത്യുത്സാഹത്തിന്‍റെയും മാനസിക വിക്ഷോഭത്തിന്‍റെയും ഗ്രഹം. ഇവ രണ്ടും സ്കോപ്പിയോക്കാരില്‍ മാറിമാറി പ്രതിഫലിക്കുന്ന വികാരമാണ്. ഇവര്‍ക്കുള്ള പ്രധാന പ്രത്യേകത മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവാണ്. പുറമെ ശാന്തരായി കാണപ്പെടുമെങ്കിലും ഉള്ളില്‍ വിക്ഷോഭത്തിന്‍റെ അഗ്നിപര്‍വ്വതം സൂക്ഷിക്കുന്നവര്‍. പ്രണയം സ്കോര്‍പ്പിയോയ്ക്ക് വളരെ സവിശേഷയതയാര്‍ന്ന കാര്യമാണ്. ആത്മബന്ധ പ്രധാനമാണ് ഇവരുടെ പല പ്രണയങ്ങളും.
ഭാരതീയ ജ്യോതിശാസ്ത്രത്തില്‍ പ്ലൂട്ടോ എന്ന ഗ്രഹത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും പാശ്ചാത്യര്‍ ഈ ചെറിയ ഗ്രഹത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. കാരുണ്യരഹിതനും അധോലോകത്തിന്‍റെ അധിപനുമാണ് പ്ലൂട്ടോ. സ്കോപ്പിയോ പ്ലൂട്ടോയുടെ നിയന്ത്രണത്തിലാണ് അധിവസിക്കുന്നത്.
അത്യുത്സാഹത്തിന്‍റെയും മാനസിക വിക്ഷോഭത്തിന്‍റെയും ഗ്രഹം. ഇവ രണ്ടും സ്കോപ്പിയോക്കാരില്‍ മാറിമാറി പ്രതിഫലിക്കുന്ന വികാരമാണ്. ജലമാണ് പഞ്ചഭൂതങ്ങളില്‍ സ്കോര്‍പ്പിയോയ്ക്ക് ആധാരം. അതിനാല്‍ വൈവിധ്യമാര്‍ന്ന വികാരം പ്രകടിപ്പിക്കുന്ന ഇവര്‍ മറ്റുചിലപ്പോള്‍ ഒരു തൂവല്‍സ്പര്‍ശത്തിന്‍റെ ആര്‍ദ്രതയും സാന്ത്വനവും ആവിഷ്ക്കരിക്കും. ഇവര്‍ക്കുള്ള പ്രധാന പ്രത്യേകത മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവാണ്. മനസ്സിന്‍റെ അഗാധതയില്‍ രഹസ്യമായി സൂക്ഷിക്കുന്ന പല വസ്തുക്കളും ചികഞ്ഞ് പുറത്തെടുക്കാന്‍ സ്കോപ്പിയോക്കാര്‍ മിടുക്കരാണ്. അത്രമാത്രം ഹിപ്നോട്ടിക് കഴിവുള്ളവര്‍. പുറമെ ശാന്തരായി കാണപ്പെടുമെങ്കിലും ഉള്ളില്‍ വിക്ഷോഭത്തിന്‍റെ അഗ്നിപര്‍വ്വതം സൂക്ഷിക്കുന്നവര്‍. അതിനുള്ള സന്ദര്‍ഭം വരുമ്പോള്‍ മാത്രമേ അടുത്ത സുഹൃത്തുകള്‍ക്കുപോലും അയാളുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയുകയുള്ളൂ.
നവംബര്‍ പതിനാറിനും ഡിസംബര്‍ പതിനഞ്ചിനും മദ്ധ്യേ ജനിച്ചവരാണ്. സ്കോര്‍പ്പിയോ രാശിയില്‍പ്പെടുന്നവര്‍. ഒരു കാര്യവും സ്കോര്‍പ്പിയോ പകുതി മനസ്സോടെ ചെയ്യുകയില്ല. ഏത് കഠിനമായ ജോലിയിലും ആസ്വാദനത്തിന്‍റെ വഴികണ്ടെത്തുകയും അങ്ങനെ ലക്ഷ്യപ്രാപ്തിയില്‍ എത്തുകയും ചെയ്യും. ഏത് പരിതാപകരമായ ജീവിതസാഹചര്യങ്ങളെയും അതിജീവിച്ച്, ചിലപ്പോള്‍ ആഹാരം, വിനോദം എന്നിവയില്‍പ്പോലും ശ്രദ്ധിക്കാതെ ചെയ്യുന്ന ജോലിയില്‍ ആനന്ദം കണ്ടെത്തുന്ന അപൂര്‍വ്വ വ്യക്തിത്വമാണ് ഇവരുടേത്. സഹിഷ്ണുതയുടെ ആള്‍രൂപമാണിവര്‍. ഏത് ഞെട്ടിക്കുന്ന വിഷയങ്ങളെയും സധൈര്യം നേരിടാന്‍ കഴിവുള്ള ഇവരുടെ മുഖത്ത് ഒരിക്കലും വൈഷമ്യത്തിന്‍റെ ലാഞ്ഛന ഉണ്ടാകില്ല. പകരം കാണുന്നത് സഹനത്തിന്‍റെ ദീപ്തമാനശോഭയായിരിക്കും.
ജീവിതത്തെ പല അവസ്ഥകളിലൂടെ നേരിടാന്‍ പ്രാഗത്ഭ്യമുള്ളവരാണ് സ്കോര്‍പ്പിയോക്കാര്‍. ഏകമാനമായ സ്ഥിരം ചുറ്റുപാടില്‍ കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുകയില്ല. വാലില്‍ പകയുള്ള തേളായും പതിയിരുന്ന് പ്രാണികളെ പിടിക്കുന്ന ഗൗളിയായും ഉയരത്തില്‍പ്പറഞ്ഞാലും വേഗത്തില്‍ താഴ്ന്നുപറന്ന് ഇര പിടികൂടുന്ന പരുന്തായും ജീവിതത്തെ ബുദ്ധിപൂര്‍വ്വം അഭിമുഖീകരിക്കാനും പ്രതിരോധിക്കാനും സ്കോര്‍പ്പിയോയ്ക്ക് കഴിയും. സ്കോര്‍പ്പിയോയുടെ പ്രതികാരചിന്ത മൂര്‍ച്ചയേറിയതാണ്.
വര്‍ഷങ്ങളോളം പരാജിതമനസ്സോടെ കഴിഞ്ഞാലും ഇവര്‍ ഏറ്റവും അനുകൂല സന്ദര്‍ഭത്തില്‍ പ്രതിക്രിയ ചെയ്യാന്‍ മടിക്കാറില്ല. കാരണം ഓരോ ദിവസവും സ്കോര്‍പ്പിയോക്കാര്‍ നവീകരിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ തന്‍റെ നിലനില്‍പ്പിന് അപകടമാകുന്ന പ്രതിസന്ധിയെ നിഷ്പ്രഭമാക്കാന്‍ കഴിയുമെന്നതുമാത്രമാണ്. അനുദിനം മൂര്‍ച്ച കൂട്ടുന്ന ചിന്തകള്‍ക്ക് തീക്ഷ്ണത കൂട്ടും എന്നതാണ് സത്യം. അതിന് പലപ്പോഴും നിമിത്തമാകുന്നത് ഒടുങ്ങാത്ത ദേഷ്യസ്വഭാവമാണ്. മാപ്പുനല്‍കല്‍ അവരുടെ സ്വഭാവത്തില്‍ യാദൃച്ഛികമായി സംഭവിക്കുന്ന കാര്യമാണ്. പ്രതികാരബുദ്ധി സ്കോര്‍പ്പിയോക്കാരുടെ സ്വഭാവത്തില്‍ അത്രമാത്രം അലിഞ്ഞുചേര്‍ന്നിരിക്കുന്നു.
ശത്രുവിന്‍റെ പതനം വരെ അത് തുടര്‍ന്നുകൊണ്ടിരിക്കും. അതിന് നിമിത്തമായിരിക്കുന്നത് രാശിചിഹ്നമായ തേളാണ്. ജീവിതം പരാജയപ്പെടാതെ നിത്യം വിജയിക്കാനുള്ളതാണെന്നതാണ് സ്കോര്‍പ്പിയോക്കാരുടെ ജീവിതപ്രമാണം.
വിദ്വേഷത്തിന്‍റെ ചെറിയ വാക്കുകള്‍ കൊണ്ടുപോലും ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്നവരാണ് സ്കോര്‍പ്പിയോക്കാര്‍. ആ മുറിവ് പുറമെ കാണിക്കില്ലെങ്കിലും അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിഷചിന്തകളായി പ്രതികാരജ്വാല വളര്‍ത്തിക്കൊണ്ടിരിക്കും. ആ ജ്വാല മറ്റുള്ളവര്‍ക്ക് തിരിച്ചറിയണമെങ്കില്‍ അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ മതി. സ്കോര്‍പ്പിയോക്കാര്‍ തങ്ങളുടെ ശരികളിലും നിലപാടുകളിലും വിശ്വാസങ്ങളിലും അവസാനം വരെ ചുവടുറപ്പിച്ചുതന്നെ നില്‍ക്കുന്നവരാണ്. അത് സംരക്ഷണത്തിന്‍റെ ഒരു പടച്ചട്ടതന്നെ തീര്‍ക്കുന്നു.
സാധാരണയായി സ്നേഹിക്കുന്നവരെ വ്രണപ്പെടുത്തി മാറ്റിനിര്‍ത്തുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. ചിലര്‍ അത് കാര്യമാക്കാതെ പ്രത്യേകശൈലിയായിക്കണ്ട് രമ്യതയില്‍ തുടരുകയും ചെയ്യും. ഇങ്ങനുള്ള സ്വഭാവവിശേഷങ്ങള്‍ കൊണ്ടാകാം സ്കോര്‍പ്പിയോക്കാര്‍ക്ക് വലിയൊരു സുഹൃത്വലയം അങ്ങനെ ഉണ്ടാകാറില്ല. എന്നാല്‍ ആ മനസ്സിനെ തിരിച്ചറിഞ്ഞെത്തുന്ന അപൂര്‍വ്വം സുഹൃത്തുക്കളെ എക്കാലവും പരിരക്ഷിക്കുകയും സ്നേഹം നിലനിറുത്താന്‍ പരിശ്രമിക്കാറുമുണ്ട്. ആത്മാര്‍ത്ഥതയുടെ കണ്ടെത്തലാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്.
നിഗൂഢശാസ്ത്രങ്ങളിലും അറിവുകളിലും പ്രത്യേക താല്‍പ്പര്യമുള്ളവരാണ് സ്കോര്‍പ്പിയോക്കാര്‍. പ്രകൃത്യതീത ശക്തികളെ കണ്ടെത്താനും ഓരോ പ്രദേശത്തിന്‍റെ സവിശേഷതകള്‍ ഒന്നു മറ്റൊന്നില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാനും സ്കോര്‍പ്പിയോയ്ക്ക് കഴിവുണ്ട്. ആത്മീയതയോടുള്ള ആഭിമുഖ്യവും എടുത്തുപറയേണ്ട കാര്യമാണ്. പിന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം അവര്‍ എന്താണോ ചിന്തിക്കുന്നത് അത് സ്വായത്തമാക്കാന്‍ അശ്രാന്തമായി പരിശ്രമിക്കും. മനസ്സിന് ഇഷ്ടമില്ലാത്ത പ്രവര്‍ത്തനമേഖലയില്‍ വെറുതെ പണിയെടുത്ത് സമയം കളഞ്ഞ് ജീവിതത്തെ പരീക്ഷണവസ്തുവാക്കാന്‍ തയ്യാറാവുകയില്ല.
പ്രണയം സ്കോര്‍പ്പിയോയ്ക്ക് വളരെ സവിശേഷയതയാര്‍ന്ന കാര്യമാണ്. ആത്മബന്ധ പ്രധാനമാണ് ഇവരുടെ പല പ്രണയങ്ങളും. കണ്ണുകളിലൂടെയുള്ള സംവാദങ്ങളിലൂടെ തുടങ്ങി പരസ്പരം മനസ്സിലാക്കുകയും അറിഞ്ഞും ദീര്‍ഘനാള്‍ തുടരുന്ന പ്രണയം. ഇവയില്‍ പലതും സ്വര്‍ഗ്ഗീയ- സാങ്കല്‍പ്പികാനുഭൂതിയാല്‍ കെട്ടിപ്പടുത്തതായിരിക്കും. ജീവിതത്തില്‍ ലൈംഗികതയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നവരാണിവര്‍. ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ എവിടൊക്കെ കൃത്യമായ അടയാളപ്പെടുത്തണമെന്ന് അവര്‍ക്ക് അറിയാം. ലൈംഗികത അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. പക്ഷേ അത് വഴിവിട്ട ഒരു അഹങ്കാരമല്ല. ദാമ്പത്യബന്ധത്തില്‍ പാകപ്പെടുത്തിയ സഭ്യതയാണ്.
അതുകൊണ്ടുതന്നെ ഇവരുടെ ദാമ്പത്യത്തിന് ആത്മാവിന് തുല്യം ശരീരത്തിനും പ്രമുഖസ്ഥാനമുണ്ട്. ധനം സ്കോര്‍പ്പിയോക്കും ഇഷ്ടമുള്ള കാര്യമാണ്. ഒരിക്കലും പണം ദുഷ്ച്ചെലവ് ചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുകയില്ല. ആവശ്യത്തിന് ധനം ചെലവാക്കുകയും ബാക്കി നിക്ഷേപിച്ച് ഭാവിശോഭനമാക്കാനുമാണ് ഇവര്‍ തയ്യാറാവുക.
ജീവിതത്തെക്കുറിച്ച് മുന്‍ധാരണകള്‍ ഇവര്‍ക്കുണ്ട്. അത് നല്ലതായാലും ചീത്തയായാലും അതിന്‍റെ അരികുപറ്റിയായിരിക്കും സഞ്ചാരം.
സ്കോര്‍പ്പിയോ ആണുങ്ങള്‍ ആഗ്രഹിക്കുന്നത് പരിപൂര്‍ണ്ണ സ്നേഹം നിറഞ്ഞ കുടുംബജീവിതമാണ്. അതിന് ആത്മൈക്യമുള്ള ഇണയെയാണ് ഇവര്‍ക്ക് ആവശ്യം. വിദ്വേഷവിമര്‍ശനങ്ങള്‍ക്കപ്പുറം മനസ്സില്‍ മുറിവേല്‍പ്പിക്കുന്നവിധം ശുദ്ധനര്‍മ്മം പറയുന്ന സുഹൃത്തിനെയാണ് ഇഷ്ടം. മനസ്സില്‍ കെടാതെ സൂക്ഷിക്കുന്ന ആഗ്രഹങ്ങളുടെ തിരത്തള്ളലില്‍ ജീവിതത്തെ സാക്ഷാത്ക്കരിക്കുക എന്നതാണ് ലക്ഷ്യം. അതിന് എത്ര കഠിനാദ്ധ്വാനം ചെയ്യാനും മടിക്കുകയില്ല. അധികച്ചുമതകള്‍ ഏറ്റെടുത്ത് അധികാരികളുടെ ശ്രദ്ധാപാത്രമാകാനും കഴിവുണ്ട്. ജോലിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അധികാരത്തിന്‍റെ സ്വരം മാറ്റി ബഹുമാനത്തോടെ സംസാരിച്ചാല്‍ അത് സാധ്യമാകും. ഒരിക്കലും വിഡ്ഢിവേഷം കെട്ടാന്‍ കൂട്ടാക്കാത്ത ഇവരില്‍ കാണുന്ന വിപരീതഭാവം അസൂയയാണ്. കുട്ടികളെ നിയന്ത്രിച്ച്, ആവശ്യങ്ങള്‍ മനസ്സിലാക്കി അവരുടെ നല്ല സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുന്ന നല്ലൊരച്ഛന്‍ ആയിരിക്കും ഇവര്‍.
വളരെ ശക്തയും ചുമതലാബോധമുള്ളവളും ജീവിതത്തിന്‍റെ ഏത് അവസ്ഥയെയും അഭിമുഖീകരിക്കാന്‍ കഴിവുള്ളവരുമാണ് സ്കോര്‍പ്പിയോ സ്ത്രീകള്‍. അവരുടെ മുന്നില്‍വച്ച് മറ്റുപെണ്ണുങ്ങളെ പുകഴ്ത്തുകയോ, ഗൂഢം വീക്ഷിക്കുകയോ ചെയ്യുന്നത് ഇവര്‍ ഇഷ്ടപ്പെടുകയില്ല. ഭര്‍ത്താവ് തന്നെ സ്നേഹിക്കണം, തന്നെ മാത്രം സ്നേഹിക്കണം, എപ്പോഴും സ്നേഹിക്കണം എന്നൊരു വാശി ഇവര്‍ക്കുണ്ട്. തന്‍റെ നിയന്ത്രണത്തിലായിരിക്കുന്ന നല്ലൊരു അമ്മയാണ് സ്ക്കോര്‍പ്പിയോ സ്ത്രീ. കുട്ടികലുടെ രഹസ്യമോഹങ്ങള്‍ കണ്ടെത്തി അത് പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കുന്ന അമ്മ.
സൂക്ഷ്മജ്ഞാനബോധവും യാഥാസ്ഥിതിക ചിന്തയുമാണ് സ്കോര്‍പ്പിയോയുടെ സവിശേഷത. അന്തര്‍ജ്ഞാനവും ആക്രമണ ഭാവവും മാത്സര്യബുദ്ധിയും അതിന്‍റെ അകമ്പടിയായി ഇവര്‍ സൂക്ഷിക്കുന്നു.
ഇത്തരം സ്വഭാവ പ്രത്യേകതകളുള്ള സ്കോര്‍പ്പിയോക്കാരില്‍ ചിലര്‍ ഗവേഷകന്മാരും കുറ്റാന്വേഷണവിദഗ്ദ്ധരായും ശാസ്ത്രജ്ഞരായും തിളങ്ങാറുണ്ട്. രാശിമണ്ഡലത്തില്‍ എട്ടാം സ്ഥാനമലങ്കരിക്കുന്ന സ്കോര്‍പ്പിയോ അതീന്ദ്രിയതയുടെയും ലൈംഗികതയുടെയും മരണത്തിന്‍റെയും ആത്മീയോന്നതിയുടെയും സ്ഥാനമലങ്കരിക്കുന്നു. ദ്വേഷമെന്നത് മറ്റുള്ളവരില്‍ വെറുപ്പ് ജനിപ്പിക്കുന്ന അവസ്ഥയാണ്. അത് നിയന്ത്രിച്ച് സൂക്ഷ്മജ്ഞാനബോധമുണര്‍ത്താന്‍ ശ്രമിച്ചാല്‍ സ്കോര്‍പ്പിയോയെപ്പോലെ പ്രത്യേകതയുള്ള രാശി വേറെയില്ല.
സ്കോര്‍പ്പിയോ വ്യക്തിത്വങ്ങള്‍: ബ്രൂണോ ആല്‍വ്സ്, ചിത്രാഷി രാവത്ത്, ജോണ്‍ ടെറി, ജെ.എച്ച്. ബ്ലാക്ക് ബേണ്‍, മീനാക്ഷി ശേഷാദ്രി, രഘുവരന്‍, രാജ്കുമാര്‍ ഹിരാനി, റീത്താദേവി, റോക്ക് ഹഡ്സണ്‍, ബര്‍ഫ്രാസ് നവാസ്, സ്ക്കാര്‍ലെറ്റ് ജോണ്‍സണ്‍, സ്റ്റീഫന്‍ ആന്‍ഡേഴ്സണ്‍, യൂസുഫ് പത്താന്‍.
അടുത്തലക്കം:
സഗിറ്റാറിയസ്
