മാനവസേവ മഹാസേവ -പ്രസാദ് ജ്യോത്സ്യന്‍
ജ്യോതിഷശാസ്ത്രത്തെ മാനവര്‍ക്ക് ഉപകാരപ്രദമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പ്രസാദ്. ദക്ഷിണയായി ഒരു രൂപയുടെ കോയിന്‍ മുന്നിലിരിക്കുന്ന വഞ്ചിയില്‍ ഇട്ടാല്‍മതി. വഞ്ചിയില്‍ വീഴുന്ന തുക 'കവിയൂര്‍ ഹനുമാന്‍' സ്വാമിക്കുള്ള നേര്‍ച്ചയാണ്. കേള്‍ക്കുമ്പോള്‍ അധികം അതിശയം തോന്നുന്ന വസ്തുത തന്നെയാണിത്. പ്രസാദിനെ സംബന്ധിച്ചിടത്തോളം ജ്യോതിഷശാസ്ത്രം മാനസസേവ മാത്രമാണ്. ജീവിതമാര്‍ഗ്ഗത്തിന് മറ്റ് തൊഴിലും വരുമാനമാര്‍ഗ്ഗവുമുള്ളതിനാല്‍ മനുഷ്യന്‍റെ ദുരിതങ്ങളെ വരുമാനമാര്‍ഗ്ഗമാക്കാന്‍ പ്രസാദിന് ലേശവും താല്‍പ്പര്യവുമില്ല.
മനുഷ്യന്‍റെ ചിന്തകളേയും, വികാരങ്ങളേയുംപോലും കച്ചവടവല്‍ക്കരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ ജീവിക്കുന്നത്. മനുഷ്യന്‍റെ വേദനകളേയും, രോഗങ്ങളേയും, ജീവിക്കാനുള്ള മോഹത്തേയുമെല്ലാം എങ്ങനെ മുതലാക്കാം, എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന നിലയിലേയ്ക്ക് മനുഷ്യലോകം, മനുഷ്യമനസ്സ് അധഃപതിച്ചിരിക്കുകയാണ്.
സഹജീവിയുടെ വേദനയില്‍ ആഹ്ലാദിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യജീവിതം മാറ്റപ്പെടുകയാണോ എന്നുപോലും തോന്നുന്ന പ്രകാരമാണ് ഓരോ വാര്‍ത്തകളും കാതില്‍ പതിക്കുന്നത്.
ജ്യോതിഷശാസ്ത്രത്തെ മാനവര്‍ക്ക് ഉപകാരപ്രദമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പ്രസാദ്. ദക്ഷിണയായി ഒരു രൂപയുടെ കോയിന്‍ മുന്നിലിരിക്കുന്ന വഞ്ചിയില്‍ ഇട്ടാല്‍മതി. വഞ്ചിയില്‍ വീഴുന്ന തുക 'കവിയൂര്‍ ഹനുമാന്‍' സ്വാമിക്കുള്ള നേര്‍ച്ചയാണ്. കേള്‍ക്കുമ്പോള്‍ അധികം അതിശയം തോന്നുന്ന വസ്തുത തന്നെയാണിത്. പ്രസാദിനെ സംബന്ധിച്ചിടത്തോളം ജ്യോതിഷശാസ്ത്രം മാനസസേവ മാത്രമാണ്. ജീവിതമാര്‍ഗ്ഗത്തിന് മറ്റ് തൊഴിലും വരുമാനമാര്‍ഗ്ഗവുമുള്ളതിനാല്‍ മനുഷ്യന്‍റെ ദുരിതങ്ങളെ വരുമാനമാര്‍ഗ്ഗമാക്കാന്‍ പ്രസാദിന് ലേശവും താല്‍പ്പര്യവുമില്ല.
തിരുവല്ല, കിഴക്കന്‍ മുതൂരാണ് പ്രസാദിന്‍റെ കുടുംബം. ഭക്തിയുടെ ഒട്ടനവധി ചരിത്രങ്ങളാണ് പരമ്പരയ്ക്ക് സ്വന്തമായിട്ടുള്ളത്. തിരുവല്ല ശ്രീവല്ലഭാ ക്ഷേത്രത്തില്‍ മൗനവ്രതത്തോടെ തപസ്സിരുന്നു ഭജിച്ച മുത്തച്ഛനും, യോഗിതുല്യരായി ജീവിതം നയിച്ച പിതാമഹന്മാരും ചേര്‍ന്ന ഭക്തിസമ്പത്താണ് പ്രസാദിന്‍റെ വംശപാരമ്പര്യം. ഭക്തി തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഭാവമാണ്. ഞാന്‍ ഹനുമദ്ഭക്തനും, ഉപാസകനുമാണ്. ഭക്തിയുടെ ഭാവങ്ങള്‍ കൈക്കൂപ്പിത്തന്നെ പ്രസാദ് വിവരിച്ചു.

വിദേശത്തും ജ്യോതിഷ ആചാര്യന്‍
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രസാദ് വിദേശത്താണ്. ജീവിതത്തില്‍ അല്‍പ്പം ഭേദപ്പെട്ട വരുമാനം തേടിയാണ് ലണ്ടനിലേയ്ക്ക് ചേക്കേറിയത്. എന്നാല്‍ പ്രസാദ് ജ്യോത്സ്യന്‍റെ പലായനം ജ്യോതിഷലോകത്തില്‍ യാതൊരു വിടവും സംഭവിപ്പിച്ചില്ല. വാട്ട്സ് ആപ്പിലൂടെയും വീഡിയോ ചാറ്റിലൂടെയും അദ്ദേഹം ആഗതരുടെ ചിന്തകള്‍ക്ക് പരിഹാരം നല്‍കാറുണ്ട്.
ജീവിതരീതിയില്‍ സ്വദേശവും വിദേശവും ഏറെ വ്യത്യസ്തതകള്‍ ഉള്ളതാണ്. എന്നാല്‍ മനുഷ്യന്‍, അവന്‍റെ ചിന്തകളും അവന്‍റെ മനസ്സ് എല്ലായിടത്തും ഒരുപോലെ തന്നെയാണ്. എല്ലായിടത്തും ജീവിതം തന്നെയാണ് പ്രാരാബ്ധം. ജീവിതപ്രാരാബ്ധം തന്നെയാണ് ഏവരേയും അലട്ടുന്ന വിഷയവും. ജീവിതത്തെ വെട്ടി ഒതുക്കി നിര്‍ത്താന്‍ കഴിയുന്നില്ല എന്നതുതന്നെയാണ് പ്രധാന വിഷയവും. നമ്മുടെ നാട്ടില്‍ വിവാഹജീവിതത്തിന്, വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ദാമ്പത്യവിഷയങ്ങളെ പരമാവധി പരിഹരിച്ച് ഒരുമിച്ചുജീവിച്ചുപോകാന്‍ ഏവരും ശ്രമിക്കാറുമുണ്ട്. മറുനാട്ടില്‍ ഇത്തരം വിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യം പലരും കല്‍പ്പിക്കാറില്ല. എന്നാല്‍ പ്രതിസന്ധികള്‍ വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ലല്ലോ. വിവാഹിതരായവരേക്കാളും പതിന്മടങ്ങ് ടെന്‍ഷനാണ് അവിവാഹിതരായി തനിച്ചുതാമസിക്കുന്നവരില്‍ കാണപ്പെടുന്നത്.
ഇവിടെ യുകെ.യിലും ജനങ്ങളുടെ പ്രധാന പ്രശ്നം ധനം തന്നെയാണ്. ബിസിനസ്സില്‍ സംഭവിക്കുന്ന തകര്‍ച്ചകള്‍, ഉയര്‍ന്ന ജോലി എന്നിവയൊക്കെ ഈ ദേശക്കാരുടെ പ്രധാന വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളുമായി ഈ ദേശക്കാരില്‍ പലരും എന്നെ സമീപിക്കാറുണ്ട്. അവരുടെ ജനനസമയം നോക്കി പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട്. ഈ ദേശത്തെ വിശ്വാസസംഹിതകളെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നത്. ഏറിയപങ്കും സംതൃപ്തരായിട്ടുതന്നെയാണ് പ്രതികരിച്ചിട്ടുള്ളതും.
നമ്മുടെ ദുഃഖങ്ങളില്‍ ഏറിയ പങ്കും നാം സ്വയം ഉണ്ടാക്കിയെടുത്തതാണ്. ഒന്ന് ചിന്തിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കും ബോധ്യമാവും. അകാരണമായി ദുഃഖത്തെ ചിന്തിച്ചുകൂട്ടി വരുത്തുന്നവരാണ് പലരും. വെളിച്ചമുള്ളപ്പോള്‍ കണ്ണടച്ച് നടന്ന് തട്ടിത്തടഞ്ഞുവീഴുന്നവരാണ് പലരും. ഒരു ജ്യോത്സ്യനെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ ജാതകം കാണുമ്പോള്‍ തന്നെ വിധിവശാല്‍ ആ വ്യക്തിയെ ബാധിച്ചിരിക്കുന്ന ദുരിതങ്ങള്‍ തിരിച്ചറിയാനാവും. ഒഴിച്ചുമാറ്റാവുന്ന ദുരിതങ്ങളെല്ലാം ചെറിയ പരിഹാരപൂജകളാല്‍ പരിഹരിക്കാനാകും. എന്നാല്‍ പലര്‍ക്കും അവരുടെ മനസ്സിനെയാണ് നിയന്ത്രിക്കാന്‍ കഴിയാത്തത്. ആവശ്യമില്ല എന്ന ബോധത്തോടെ തന്നെയാണ് അനാവശ്യ ചിന്തകളെ പലരും പ്രോത്സാഹിപ്പിക്കുന്നത്.
മനസ്സിനെ നിയന്ത്രിക്കുവാന്‍ ഹനുമദ് ഭക്തിയോളം ഉത്തമമായി മറ്റൊന്നുമില്ല. ഹനുമാന്‍സ്വാമിക്ക്, അവല്‍, അട, വട, വെറ്റില എന്നിവ വളരെ വിശേഷപ്പെട്ട നിവേദ്യങ്ങള്‍ തന്നെയാണ്. ഭഗവാന്‍റെ നാലുവരി ശ്ലോകം അനുദിനം പന്ത്രണ്ട് ഉരു ജപിച്ചാല്‍ നമ്മുടെ പ്രവര്‍ത്തികളെ പ്രതികൂലമായി ബാധിക്കുന്ന മനോവികാരങ്ങളില്‍ നിന്നും ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയും. എന്തെല്ലാം പരിഹാരങ്ങള്‍ ചെയ്താലും, ഹനുമത്പ്രീതിയില്ലെങ്കില്‍ ജീവിതത്തില്‍ ശ്രദ്ധയും ലക്ഷ്യവും രണ്ട് ധ്രുവങ്ങളിലായിരിക്കും. എല്ലാവര്‍ക്കും ഞാന്‍ നല്‍കുന്ന പ്രധാന ഉപദേശവും ഇതുതന്നെയാണ്. ഹനുമദ്ഭക്തിയാല്‍ പ്രസാദ് ഇരുകൈകളും കൂപ്പി. വാക്കുകള്‍ ചുരുക്കി.
പ്രസാദ് ജ്യോത്സ്യന്‍
+447503963009
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
