കാക്ക കരഞ്ഞാൽ

കാക്ക കരഞ്ഞാൽ

യാത്ര പുറപ്പെടുമ്പോൾ കാക്ക വലത്തുനിന്ന് ഇടത്തേയ്ക്ക് പോകുന്നത് ധനലാഭവും, ഇടത്തുനിന്ന് വലത്തോട്ട് പോകുന്നത് ധനനഷ്ടവും ഉണ്ടാക്കും. യാത്ര പോകുന്നയാൾക്ക് അഭിമുഖമായി കാക്ക കരഞ്ഞുകൊണ്ട് പറന്നുവന്നാൽ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഒരു കാക്ക മറ്റൊരു കാക്കയ്ക്ക് ആഹാരം കൊടുക്കുന്നതായി കണ്ടാൽ ആ യാത്ര മംഗളകരമായി ഭവിക്കും. യാത്ര പുറപ്പെടുന്ന വേളയിൽ കാക്ക തന്റെ കൊക്കിൽ ചുവന്ന നിറത്തിലുള്ള വസ്തു എന്തെങ്കിലും വെച്ചുകൊണ്ട് എതിരെ വരുന്നതായി കണ്ടാൽ സ്വർണ്ണത്താൽ ലാഭമുണ്ടാവും, വെള്ളനിറത്തിലുള്ള വസ്തുവുമായിട്ടാണങ്കിൽ വെള്ളി വസ്തുക്കളാൽ ലാഭമുണ്ടാവും എന്നും പറയപ്പെടുന്നു.

പാലുള്ള വൃക്ഷങ്ങൾ, ആറ്റിൻകര എന്നിവിടങ്ങളിലിരുന്ന് മഴക്കാലത്ത് കാക്ക കരയുന്നത് നല്ല മഴയുണ്ടാവും എന്നതിന്റെ ലക്ഷണമാണ്. കാക്ക നെല്ലുപോലുള്ള ധാന്യങ്ങൾ കൊത്തികൊണ്ടുപോയി ശേഖരിക്കുന്നത് നാട്ടിൽ പഞ്ഞമുണ്ടാവും എന്നതിന്റെ ലക്ഷണമായി കരുതപ്പെടുന്നു.