സ്ത്രീകള്‍ രുദ്രാക്ഷമണിഞ്ഞാല്‍
'ദൈവമണി' എന്നാണ് രുദ്രാക്ഷത്തിന്‍റെ മറ്റൊരു നാമം. സാക്ഷാല്‍ ശിവഭഗവാന്‍റെ വിയര്‍പ്പ് തുള്ളിയില്‍ നിന്നും ജന്മമെടുത്തതാണത്രേ രുദ്രാക്ഷം. വിവിധതരത്തിലുള്ള രുദ്രാക്ഷങ്ങളുണ്ട്. ഇതില്‍ ഏഴ് മുഖമുള്ള(സപ്തമുഖം) രുദ്രാക്ഷം സ്ത്രീകള്‍ അണിയുകയാണെങ്കില്‍ സപ്ത കന്യകമാരുടെ അനുഗ്രഹവും വര്‍ദ്ധിച്ച ശുഭഫലങ്ങളും സ്ത്രീകളെ തേടിയെത്തുമത്രേ.
ഒരിക്കല്‍ മഹാവിഷ്ണുവിനെ പ്രശംസിച്ച ഇന്ദ്രാദിദേവന്മാര്‍ വൈകുണ്ഠത്തിലെത്തി സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ മഹാവിഷ്ണുവിന് ശിവഭഗവാന്‍ നല്‍കിയത് ഒരു രുദ്രാക്ഷം മാത്രമായിരുന്നത്രേ. വിഷ്ണുദേവനെ കാണാനെത്തിയ സര്‍വ്വരും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ ശിവഭഗവാന്‍ മാത്രം വെറുമൊരു കുരുമണി നല്‍കിയത് ലക്ഷ്മിദേവിക്ക് അത്രയ്ക്ക് രസിച്ചില്ലത്രേ. കുരുമണിയെടുത്ത് ദൂരെക്കളയാന്‍ ദേവി വിഷ്ണുവിനോട് ആരാഞ്ഞു.
ഇത് ശ്രദ്ധിച്ച കുബേരന്‍ വിഷ്ണുഭഗവാനോടായി ഇപ്രകാരം പറഞ്ഞു 'ഭഗവാനേ.. ഒരിക്കലും അതെടുത്ത് കളയരുത്.. എന്‍റെ പക്കലുള്ള നവനിധികള്‍പോലും കുരുമണിക്ക് പകരമാകാനാവില്ല.. അത്രയ്ക്കും മഹത്തരമാണത്. ഇതുകേട്ട് ഭഗവാന്‍ ദേവിയെ നോക്കി ചിരിച്ചപ്പോള്‍ ദേവി അത്ഭുതപ്പെട്ടു. രുദ്രാക്ഷ മഹത്വം ദേവിക്ക് അറിയില്ലായിരുന്നത്രേ, 'രുദ്രാക്ഷമുള്ള വീട്ടില്‍ എന്നും നന്മകള്‍ മാത്രമേ ഭവിക്കൂ.
Photo Courtesy - Google
