ക്ഷേത്രത്തിൽപോയാൽ ആൽമരം ചുറ്റണോ?

ക്ഷേത്രത്തിൽപോയാൽ ആൽമരം ചുറ്റണോ?

ക്ഷേത്രദർശനം നടത്തുന്നവർ തീർച്ചയായും ആൽമരത്തിനേയും പ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് വെറും വി ശ്വാസമല്ല ഇതിനു പിന്നിൽ ഒരു മഹാ രഹസ്യങ്ങൾ  ഒളിഞ്ഞിരിപ്പുണ്ട്. 

പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ദേവവൃക്ഷമായ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കു വർക്ക്  ലഭ്യമാകുന്നതെന്ന് ആചാര്യൻമാർ പറഞ്ഞിട്ടുണ്ട്. അപൂർവ്വ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഈ പുണ്യ വൃക്ഷത്തെ വലം വച്ചാൽ പല രോഗങ്ങൾക്കും ആശ്വാസം ലഭിക്കുമത്രെ.

 ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിമൂർത്തി കളും കുടികൊള്ളുന്ന ഈ പുണ്യ വ്യക്ഷത്തിന്റെ ദർശനം തന്നെ ഭഗവത് സ്മരണ നമ്മുടെ ഉള്ളിൽ ഉണർത്തും  . ചെറുതാണെങ്കിലും ഗുണകരമായ  വ്യായാമമാണ് ആൽമരം പ്രദക്ഷിണം ചെയ്യുന്നതിലൂടെ രണ്ടാമത് ലഭിക്കുന്നത്. മനുഷ്യ ശരീരത്തിൽ ആവശ്യത്തിന് വായുവും പ്രകാശവും ലഭ്യമാക്കുവാനും പ്രദക്ഷിണം വഴി കഴിയുന്നു . ധാരാളം പ്രാണവായു ആൽമരത്തിൽ നിന്നും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയിലേക്ക് കടക്കുന്നു. ഏറ്റവും അവസാനം പടർന്നു പന്തലിച്ചു നിൽക്കുന്ന തണലും ലഭിക്കുന്നതോടെ  പഞ്ചാമൃതം നൽകുന്നുവെന്നാണ് സങ്കല്പം . ആൽമര ചുവട് പ്രാണൻ , അപാനൻ , വ്യാനൻ, ഉദാനൻ , സമാനൻ തുടങ്ങിയ ശ്രേഷ്ഠമായ വായു അംഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ദിവസവും കുറച്ചു സമയം ആൽത്തറയിൽ ചില വഴിച്ചാൽ ഏറെക്കാലം ആയുരാരോഗ്യത്തോടെ ജീവിക്കുമെന്ന് ചുരുക്കം. 

എന്നാൽ ആൽമര പ്രദക്ഷിണത്തിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കപ്പെട്ടു കഴിഞ്ഞു. ആൽമരം കാർബണിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറത്തുവിടുന്നു. എല്ലാ. വ്യക്ഷങ്ങൾക്കും ഈ കഴിവുണ്ടെങ്കിലും ഞെട്ടിന്റെയും ഇലയുടെയും പ്രത്യേക ഘടന കാരണം എല്ലായ്പ്പോഴും വായുവിനെ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ആൽമരമാണ് ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷം. ഇതു കൂടാതെ കുറഞ്ഞ തോതിലാണെങ്കിലും ഓസോൺ ഉൽപ്പാദിപ്പിക്കാനും ആൽമരത്തിന് കഴിവുണ്ടത്രേ

വായുവിനേക്കാൾ സാന്ദ്രത കൂടിയതിനാൽ ആൽമരത്തിന്റെ ചുവട്ടിൽ തന്നെ ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഓസോൺ തങ്ങിനിൽക്കുന്നു. ഇതാകട്ടെ വായുവിനെ ശുദ്ധീകരിക്കുകയും ശ്വാസകോശത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. ആൽവ്യക്ഷ കുടുംബത്തിൽ അരയാൽ, പേരാൽ അത്തിയാൽ ഇത്തിയാൽ , കല്ലാൽ ഇങ്ങനെ പല ഇനങ്ങളുണ്ട്. ഇതിൽ അരയാലിനാണ് വ്യക്ഷങ്ങളുടെ രാജാവെന്ന സ്ഥാനം. അരയാലിന് 2000 വർഷമാണ് ആയുർദൈർഘ്യം കൽപ്പിച്ചിരിക്കുന്നത്. ഗീതയിൽ ശ്രീകൃഷ്ണൻ വ്യക്ഷങ്ങളിൽ അരയാൽ താനാണെന്ന് പറയുന്നുണ്ട്. ബുദ്ധനെ സിദ്ധനാക്കിയത് ബോധിവൃക്ഷച്ചുവട്ടിലെ നിരന്തരമായ ധ്യാനം ആണ് : ബോധിവൃക്ഷം എന്ന് അരയാലിന് വിശേഷാർത്ഥം കൽപ്പിച്ചിരിക്കുന്നത് അതിനാലാണ് ,

ചുവട്ടിൽ ബ്രഹ്മാവും മദ്ധ്യത്ത് വിഷ്ണുവും  മുകളിൽ ശിവനും വസിക്കുന്ന  അരയാൽ പ്രദക്ഷിണവും നമസ്ക്കാരവും  ചെയ്യുന്നത് ശനിദോഷ നിവാരണത്തിന് ഉത്തമമാണ് . അരയാലിനെ എത്ര പ്രദക്ഷിണം വച്ചോ അത്രയും നമസ്ക്കാരം ചെയ്യണം . കുറഞ്ഞത് ഏഴ് പ്രദക്ഷിണം എന്നാണ് ശാസ്ത്രം ഏഴിന്റെ ഗുണിതങ്ങളും ആകാം 108 അത്യു ത്തമം സന്താനഭാഗ്യത്തിന് മരുന്നു കൾക്കൊപ്പം അരയാൽ പ്രദക്ഷിണവും നമസ്ക്കാരവും നല്ലതാണ് 

ജോതിഷി പ്രഭാസീന : സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com