അഭയവരദ മൂര്‍ത്തി -ഇലുപ്പനത്തം ശ്രീ അഭയ വരദ കുബേര ലക്ഷ്മിനരസിംഹ ക്ഷേത്രം

അഭയവരദ മൂര്‍ത്തി -ഇലുപ്പനത്തം ശ്രീ അഭയ വരദ കുബേര ലക്ഷ്മിനരസിംഹ ക്ഷേത്രം

HIGHLIGHTS

 അഭയവരദ കുബേരലക്ഷ്മി നരസിംഹമൂര്‍ത്തിയെ തൊഴുത് പ്രര്‍ത്ഥിച്ചാല്‍ ആവശ്യപ്പെട്ട വരം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ദമ്പതീസമേതരായി ഒന്നിച്ച് അനുഗ്രഹിക്കയാല്‍ കുടുംബത്തിന്‍റെ ഐക്യവും, ദമ്പതിമാര്‍ തമ്മിലുളള സ്നേഹവും വര്‍ദ്ധിക്കും, പിരിഞ്ഞ ദമ്പതിമാര്‍ വീണ്ടും ഒന്നിക്കുക. എന്നിങ്ങനെ എല്ലാ നന്മകളും ഈ ലക്ഷ്മീനരസിംഹമൂര്‍ത്തിയെ ആരാധിച്ചാല്‍ ലഭിക്കുമെന്ന് ഇവിടെയെത്തുന്ന ഭക്തര്‍ അനുഭവത്തിന്‍റെ സാക്ഷ്യപത്രം നല്‍കുന്നു.

ക്ഷിപ്രപ്രസാദിയാണ് മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീ നരസിംഹമൂര്‍ത്തി. ഭക്തന്‍റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടാല്‍ നാളെ എന്നത് നരസിംഹമൂര്‍ത്തി ഇല്ല എന്നാണ് പറയാറ്. അത്ര വേഗത്തില്‍ ഭഗവാന്‍ പ്രാര്‍ത്ഥന നിറവേറ്റിക്കൊടുക്കും.  തന്നോട് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ട വരം നല്‍കുന്ന ലക്ഷ്മിനരസിംഹമൂര്‍ത്തി കുടി കൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. അതിലൊന്നാണ് കോയമ്പത്തൂര്‍ ജില്ലയില്‍ സിറുമുഖൈയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇലുപ്പനത്തം ശ്രീ അഭയ വരദ കുബേര ലക്ഷ്മിനരസിംഹ ക്ഷേത്രം. ഹിരണ്യവധത്തിന് ശേഷം കോപമടങ്ങാതിരുന്ന നരസിംഹ ഭഗവാനെ മഹാലക്ഷ്മി ശാന്തനാക്കി എന്നതിനാല്‍ ക്ഷേത്രങ്ങളിലെല്ലാം തന്നെ ലക്ഷ്മിക്കൊപ്പമേ നരസിംഹമൂര്‍ത്തിയെ പ്രതിഷ്ഠിക്കയുളളു. സിറുമുഖൈ ഇലപ്പനത്തം ക്ഷേത്രത്തിലും ഭഗവാന്‍ ലക്ഷ്മിസമേതനായിതന്നെയാണ് ദര്‍ശനം നല്‍കി ഭക്തരെ അനുഗ്രഹിക്കുന്നത്. 

ഭഗവാനോടുളള ഭക്തി കാരണം ഇടയ്ക്കിടെ അഹോബിലത്ത് പോയി പതിവായി ഭഗവാനെ തൊഴുത് പ്രര്‍ത്ഥിച്ചു പോന്നിരുന്ന ഒരു ഭക്തന്‍റെ സ്വപ്നത്തില്‍ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ട് അരുളിയതിന്‍റെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പണികഴിപ്പിക്കപ്പെട്ടതാണ് ഈ അഭയവരദ കുബേര ലക്ഷ്മി നരസിംഹക്ഷേത്രം. വടക്കോട്ട് അഭിമുഖമായി ദര്‍ശനമരുളുന്നത് കൊണ്ടാണ് അഭയവരദ ലക്ഷ്മീനരസിംഹന്‍ എന്ന പേര് ഇവിടെ ഭഗവാന് ഉണ്ടായത്. അതുപോലെതന്നെ മലയോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരസിംഹന് അടുത്തുതന്നെ ഹനുമാനും ഉണ്ടാവും എന്നും പറയാറുണ്ട്. ഈ ക്ഷേത്രത്തില്‍ നിന്നും ഏതാനും നാഴിക അകലെയാണ് പ്രസിദ്ധമായ ഇടുകംപാളയം ഹനുമന്തരായ സ്വാമി കോവില്‍ എന്ന ഹനുമാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും. 

ദാമ്പത്യജീവിതം സുഖകരവും സന്തുഷ്ടവുമാവണമെങ്കില്‍ അതിന് ഭാര്യക്കും ഭര്‍ത്താവിനും തുല്യപങ്കുണ്ട് എന്നതിനെ സാധൂകരിക്കും വിധമുളളതാണ് ലക്ഷ്മി നരസിംഹരൂപം. ഒപ്പം ലക്ഷ്മിയും നരസിംഹമൂര്‍ത്തിയും ഈ രൂപത്തില്‍ സന്തോഷത്തോടെ ഇരിക്കയാല്‍, അഭയവരദ കുബേരലക്ഷ്മി നരസിംഹമൂര്‍ത്തിയെ തൊഴുത് പ്രര്‍ത്ഥിച്ചാല്‍ ആവശ്യപ്പെട്ട വരം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല ദമ്പതീസമേതരായി ഒന്നിച്ച് അനുഗ്രഹിക്കയാല്‍ കുടുംബത്തിന്‍റെ ഐക്യവും, ദമ്പതിമാര്‍ തമ്മിലുളള സ്നേഹവും വര്‍ദ്ധിക്കും, പിരിഞ്ഞ ദമ്പതിമാര്‍ വീണ്ടും ഒന്നിക്കുക. എന്നിങ്ങനെ എല്ലാ നന്മകളും ഈ ലക്ഷ്മീനരസിംഹമൂര്‍ത്തിയെ ആരാധിച്ചാല്‍ ലഭിക്കുമെന്ന് ഇവിടെയെത്തുന്ന ഭക്തര്‍ അനുഭവത്തിന്‍റെ സാക്ഷ്യപത്രം നല്‍കുന്നു.

നിത്യപൂജകള്‍ വളരെ ആര്‍ഭാടപൂര്‍വ്വമാണ് ഇവിടെ നടത്തപ്പെടുന്നത്. വെളളിയാഴ്ചകളില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ഇവിടെ നടക്കുന്ന ഗോപൂജ, അശ്വപൂജ, ലക്ഷ്മീ കുബേരയാഗം എന്നിവയെല്ലാം സവിശേഷതയാര്‍ന്നതാണ്. 

Photo Courtesy - Google