കണ്ണന്‍റെ വിരല്‍സ്പര്‍ശമുള്ള ജയദേവകവിയുടെ അഷ്ടപതി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ എല്ലാംതന്നെ അദ്ദേഹത്തിന്‍റെ ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോള്‍ ഉണര്‍ത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അഷ്ടപദി രചിച്ചത് ഭഗവാന്‍റെ ആദ്യഭക്തനും ശുദ്ധനും അതിലുപരി കണ്ണനെ ഹൃദയത്തിലേറ്റിയ ആളുമായ ജയദേവകവികള്‍ ആയിരുന്നു എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ അഷ്ടപദിയിലെ വരികളില്‍ കണ്ണന്‍റെ വിരല്‍സ്പര്‍ശം ഉണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.?
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ എല്ലാംതന്നെ അദ്ദേഹത്തിന്‍റെ ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോള്‍ ഉണര്‍ത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അഷ്ടപദി രചിച്ചത് ഭഗവാന്‍റെ ആദ്യഭക്തനും ശുദ്ധനും അതിലുപരി കണ്ണനെ ഹൃദയത്തിലേറ്റിയ ആളുമായ ജയദേവകവികള്‍ ആയിരുന്നു എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ അഷ്ടപദിയിലെ വരികളില്‍ കണ്ണന്‍റെ വിരല്‍സ്പര്‍ശം ഉണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.?
ഒരിക്കല്‍ പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോയ ശ്രീ ജയദേവന് കൃഷ്ണനും രാധയുമായുളള വൃന്ദാവനകേളികളുടെ സ്വപ്നദര്‍ശനം ഉണ്ടാകുകയും അദ്ദേഹം അത് കവിതയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
ജയദേവന്‍ ഭക്തിരസത്തില്‍ മുഴുകി രാധയുമായുളള കണ്ണന്‍റെ പ്രേമലീലകള്‍ എഴുതിക്കൊണ്ടിരിക്കെ ഒരു കവിതയുടെ വരികള്‍ എത്ര ആലോചിച്ചിട്ടും എഴുതാന്‍ കഴിഞ്ഞില്ല.
'സ്മരള ഖണ്ഡനം മമ ശിരസി മണ്ഡനം' എന്ന വരി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷണ്ണനായിരുന്ന ജയദേവനോട് സാധ്വിയും പതിവ്രതാ രത്നവുമായ ഭാര്യ പത്മാവതി ഇപ്രകാരം പറഞ്ഞു. അങ്ങ് ഗംഗയില്‍ പോയി കുളിച്ച് പൂജാ പ്രാര്‍ത്ഥനകള്‍ നടത്തി കണ്ണനോട് പ്രാര്‍ത്ഥിക്കൂ. അപ്പോള്‍ വരി എഴുതാന്‍ കണ്ണന്‍ സഹായിക്കും. ജയദേവന്‍ ഈ ആശയം സ്വാഗതം ചെയ്തു. ഗംഗ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും കുറച്ച് അകലെയാണ്. അദ്ദേഹം സ്നാനത്തിനായി പോയി. ഭാര്യ പത്മാവതി വൈകുന്നേരത്തെ ഭക്ഷണത്തിനുളള വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മുഴുകി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മുറ്റത്തുനിന്നും 'പത്മാ...ഇങ്ങോട്ട് വരൂ' എന്ന വിളികേട്ട് അവര്‍ ഓടിയിറങ്ങിചെന്നപ്പോള്‍, കുളിക്കുവാനായി ഗംഗയിലേക്കു പോയ ജയദേവന്‍ മുറ്റത്തു നില്ക്കുന്നു. അദ്ദേഹം ഭാര്യയോട് ഇപ്രകാരം പറഞ്ഞു. 'പത്മാ സ്നാനത്തിനായി പോകുമ്പോള്‍ എനിക്ക് ആ രണ്ടു വരി എഴുതുവാനുളള പ്രാസം ഓര്‍മ്മ വന്നു. ആ ഓല ഇങ്ങെടുക്ക്. മറക്കുന്നതിനുമുമ്പേ എഴുതട്ടെ'.
അവര്‍ ഓല എടുത്തു കൊടുത്തു. അദ്ദേഹം അത് പൂര്‍ത്തീകരിച്ചു. (ദേഹിമേ പദ പല്ലവ മുദരം...) എന്ന് എഴുതി പൂര്‍ത്തിയാക്കി. എന്നാല്‍ ഇനി ഞാന്‍ ഗംഗയില്‍ സ്നാനത്തിനായി പോകുന്നില്ല. ഞാന്‍ ഇവിടെത്തന്നെ സ്നാനം കഴിക്കുകയാണ്. ആഹാരം എടുത്ത് വെക്കൂ എന്നു പറഞ്ഞ് കുളിക്കുവാനായി പോയി.
വേഗം കുളി കഴിഞ്ഞ് വന്നു. പത്മാവതി ആഹാരം വിളമ്പി. അടുത്തിരുന്ന് വീശി കൊടുത്തു. അദ്ദേഹം ആഹാരം കഴിച്ചെണിറ്റു. അല്‍പ്പം കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കറയിലേക്ക് പോയി. പത്മാവതി പതിവുപോലെ ഭര്‍ത്താവ് കഴിച്ചെണീറ്റ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍..
മുറ്റത്തു നിന്ന് പത്മേ.. എന്നു വിളിച്ചുകൊണ്ട് ആരോ കതകില്‍ മുട്ടുന്നു. അവര്‍ എണീറ്റുപോയി നോക്കിയപ്പോള്‍ ജയദേവന്‍ ഗംഗാ സ്നാനം കഴിഞ്ഞ് വന്നിരിക്കയാണ്. പത്മാവതി ഒരു നിമിഷം സ്തബ്ധയായി. ഇത് ജയദേവനെങ്കില്‍ അകത്ത് ഉറങ്ങുന്നത് ആര്? കവിത എഴുതിയത് ആര്.? ഞാന്‍ ഭക്ഷണം കൊടുത്തത് ആര്‍ക്ക്? ഉറക്കറയില്‍ കൊണ്ടുചെന്നാക്കിയത് ആരെ? ഇങ്ങനെയുളള അനേകം ചോദ്യങ്ങള്‍ അവരുടെ മനസ്സില്‍ കൂടെ കടന്നുപോയി. അവര്‍ പുറത്തു നില്‍ക്കുന്ന ആളിനെ അത്ഭുതത്തോടെ തുറിച്ച് നോക്കി. 'അങ്ങ് ആരാണ്' എന്ന് ചോദിച്ചു.
പത്മയ്ക്ക് എന്തുപറ്റി എന്ന് അത്ഭുതപ്പെട്ടുകൊണ്ട് കവി വിവരങ്ങള്‍ ആരാഞ്ഞു. പത്മാവതി ഉണ്ടായ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. വരൂ അദ്ദേഹത്തെ ഞാന്‍ കാണിച്ചു തരാം എന്നു പറഞ്ഞുകൊണ്ട് ജയദേവന്‍റെ കൈപിടിച്ച് അകത്തേയ്ക്കു കൊണ്ടുപോയി.
എന്നാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പത്മാ എല്ലാം നിന്‍റെ തോന്നല്‍ തന്നെ. എപ്പോഴും എന്നെക്കുറിച്ച് ചിന്തിച്ചിരിക്കുന്നതിനാല്‍ തോന്നിയതാണ് എന്നു പറഞ്ഞ ഭര്‍ത്താവിന്‍റെ മുമ്പിലേക്ക് അവര്‍ ഗീതാഗോവിന്ദം എഴുതിയ ഓല എടുത്തുകൊണ്ട് വന്ന് കൊടുത്തു. ജയദേവന്‍ അത്ഭുതത്തോടെയും അതിലുപരി ആനന്ദക്കണ്ണീരിനിടയിലൂടെയും ആ അത്ഭുതം ദര്‍ശിച്ചു. പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിട്ടുപോയ വരി ആരോ എഴുതി ചേര്‍ത്തിരിക്കുന്നു. അതും മനോഹരമായ ലയത്തില്‍.
ജയദേവന്‍ കണ്ണീര്‍ പൊഴിച്ച് കൊണ്ട് ഹേ വിട്ടലാ.... ഹേ ജഗന്നാഥ...ഹേ കണ്ണാ....മഹാ പ്രഭോ....! എന്ന് വിളിച്ചുകൊണ്ട് അതിഥിയായി ജഗന്നാഥന്‍ വന്നു സ്നാനം ചെയ്ത് ബാക്കി വന്ന ജലം ഭക്തി പരവശത്താല്‍ ദേഹത്തേക്ക് തൂകുകയും പത്മ കഴിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹം കഴിച്ച ഭക്ഷണത്തിന്‍റെ ബാക്കിയല്ലേ പ്രിയേ, ഇതെനിക്ക് തരൂ എന്ന് കണ്ണീര്‍ വാര്‍ത്തുകൊണ്ട് പറയുകയും അത് കഴിക്കുകയും ചെയ്തു.
അവിടുന്ന് പത്മയ്ക്ക് ദര്‍ശനം കൊടുത്തില്ലേ കണ്ണാ...അടിയനെ അകലെയാക്കിയതെന്തിന് എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടേ ഇരുന്നു. ആ സംഭവത്തിനുശേഷം അദ്ദേഹം പൂര്‍ണ്ണമായ സാധനയോടുകൂടി ഗീതാഗോവിന്ദം പൂര്‍ത്തീകരിച്ചു. ഗീതാഗോവിന്ദത്തിലെ ഓരോ വരികളും കണ്ണന് എത്ര പ്രിയപ്പെട്ടതാണ് എന്ന് അഷ്ടപദി കേട്ടുറങ്ങുന്ന കണ്ണനെ കാണുമ്പോള്‍, ഓരോ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചെല്ലുമ്പോള്‍ അന്ന് കണ്ണന്‍ വന്ന് എഴുതി വെച്ച വരികളും നമ്മള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന് നമ്മള്‍ ഓര്‍ക്കാറില്ലെ!....
ഹരേ കൃഷ്ണ....
ബാബുരാജ് പൊറത്തിശ്ശേരി
9846025010
Photo Courtesy - Google