2026 ജൂലൈ 19 മുതൽ 25 വരെ: 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം
കർക്കടകമാസം ആരംഭിച്ചതോടെ ഗ്രഹനിലകളിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സൂര്യൻ കർക്കടകത്തിൽ, ചൊവ്വ ഇടവത്തിൽ, ബുധൻ മിഥുനത്തിൽ, വ്യാഴം കർക്കടകത്തിൽ, ശുക്രൻ ചിങ്ങത്തിൽ, ശനി മീനത്തിൽ സഞ്ചരിക്കുന്ന സാഹചര്യത്തിൽ മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഈയാഴ്ചത്തെ ഫലങ്ങൾ എങ്ങനെയെന്ന് നോക്കാം...
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടുമെങ്കിലും നേട്ടങ്ങൾ കൂടുതലായിരിക്കും. കുടുംബജീവിതം അനുകൂലമാകും. യാത്രകൾ വർധിക്കാനിടയുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധയും ആരോഗ്യകാര്യങ്ങളിൽ ജാഗ്രതയും ആവശ്യമാണ്.
ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി): മനസ്സമാധാനം കൈവരും. പ്രാർഥനയും ആത്മീയകാര്യങ്ങളിലുമുള്ള ശ്രദ്ധ കുടുംബത്തിൽ സന്തോഷം വർധിപ്പിക്കും. ജോലിയിൽ സ്ഥിരതയും സാമ്പത്തിക രംഗത്ത് പുരോഗതിയും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): ദൈവാനുഗ്രഹം ലഭിക്കുന്ന ആഴ്ചയാണെങ്കിലും കണ്ടകശനിയുടെ സ്വാധീനം മാനസിക അസ്വസ്ഥതയ്ക്ക് ഇടയാക്കാം. കുടുംബത്തിൽ വലിയ പ്രശ്നങ്ങളില്ല. ജോലിയിൽ ചെറിയ തടസ്സങ്ങൾ നേരിടാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
കർക്കടകം (പുണർതം അവസാന കാൽ, പൂയം, ആയില്യം): ജോലിയിലെ പ്രതിസന്ധികൾക്ക് ആശ്വാസമുണ്ടാകും. കുടുംബാന്തരീക്ഷം കൂടുതൽ അനുകൂലമാകും. ബിസിനസുകാർക്ക് വരുമാനം വർധിക്കാനും ആലോചിച്ച പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ): വ്യാഴത്തിന്റെ പ്രതികൂല സ്വാധീനമുള്ളതിനാൽ പ്രാർഥനകൾക്ക് പ്രാധാന്യം നൽകുന്നത് നല്ലതാണ്. ജോലിയിൽ നേട്ടങ്ങൾ കൈവരും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തിയാക്കാനും കുടുംബസമാധാനം നിലനിർത്താനും സാധിക്കും.
കന്നി (ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി): കണ്ടകശനി തുടരുന്നതിനാൽ മാനസിക സമ്മർദം ഉണ്ടാകാം. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബജീവിതം അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്.
തുലാം (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): പൊതുവേ അനുകൂലമായ ആഴ്ച. ആരോഗ്യനില മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷകരമായ സംഭവങ്ങൾക്കും മംഗളകാര്യങ്ങൾക്കും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): ജോലിയിൽ വലിയ പ്രതിസന്ധികൾ പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ചുമതലകൾ ലഭിച്ചേക്കാം. സാമ്പത്തിക ബാധ്യതകളിൽ കുറവുണ്ടാകുകയും കാര്യങ്ങൾ അനുകൂലമായി മുന്നോട്ടുപോകുകയും ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ): കണ്ടകശനിയും അഷ്ടമവ്യാഴവും തുടരുന്നതിനാൽ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ രണ്ടാം പകുതിയിൽ കുടുംബത്തിൽ സമാധാനം വീണ്ടെടുക്കും. ജോലിയിൽ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടതുണ്ട്.
മകരം (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി): അനുകൂലമായ ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ജോലിയിൽ വിജയവും സ്ഥിരതയും കൈവരും. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്.
കുംഭം (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ): ഏഴരശനി തുടരുന്നതിനാൽ സൂക്ഷ്മത ആവശ്യമാണ്. എങ്കിലും കുടുംബത്തിലും ജോലിയിലും അനുകൂല സാഹചര്യങ്ങൾ നിലനിൽക്കും. ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാകും. ചെറിയ തലവേദന അലട്ടാൻ സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാൽ, ഉത്രട്ടാതി, രേവതി): വ്യാഴം അനുകൂലസ്ഥാനത്തായതിനാൽ തടസ്സങ്ങൾ മാറിത്തുടങ്ങും. ജോലിയിൽ പുരോഗതിയും കുടുംബത്തിൽ സന്തോഷവും പ്രതീക്ഷിക്കാം. യാത്രകൾ വേണ്ടിവരാൻ സാധ്യതയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം.
