2026 ജൂലൈ: 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം

2026 ജൂലൈ: 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം

അശ്വതി: തൊഴിലിൽ പുരോഗതിയും വരുമാന വർധനയും പ്രതീക്ഷിക്കാം. കടബാധ്യതകളിൽ ആശ്വാസം ലഭിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ നേടും. മത്സരപരീക്ഷകളിൽ വിജയം സാധ്യത. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാൻ ഭക്ഷണത്തിൽ ശ്രദ്ധ വേണം.

ഭരണി: ബുദ്ധിശക്തി നേട്ടങ്ങൾക്ക് വഴിയൊരുക്കും. ദാമ്പത്യത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കുടുംബസ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല പുരോഗതി. സംസാരത്തിൽ സംയമനം പാലിക്കുന്നത് നല്ലതാണ്.

കാർത്തിക: ചെറിയ തടസ്സങ്ങൾ നേരിടേണ്ടിവന്നാലും കാര്യങ്ങൾ ഒടുവിൽ അനുകൂലമാകും. ബിസിനസിൽ ഉയർച്ച-താഴ്ചകൾ അനുഭവപ്പെടാം. കുടുംബബന്ധങ്ങളിൽ ക്ഷമ പാലിക്കണം. മക്കളുടെ തൊഴിൽകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

രോഹിണി: വീട്ടിൽ മംഗളകർമങ്ങൾ നടക്കാൻ സാധ്യത. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ആഡംബര ചെലവുകൾ നിയന്ത്രിക്കണം. മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

മകയിരം: ബാധ്യതകൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യും. ദൈവാനുഗ്രഹം അനുഭവപ്പെടും. തൊഴിൽരംഗത്തെ തടസ്സങ്ങൾ മാറും. കോപം നിയന്ത്രിക്കുകയും മാതാവിന്റെ പിന്തുണ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

തിരുവാതിര: തൊഴിൽരംഗത്ത് ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. ബിസിനസിൽ സ്ഥിരത കുറയാം. കഠിനാധ്വാനത്തിലൂടെ നഷ്ടങ്ങൾ നികത്താനാകും. ഉന്നതരുടെ സഹായം ലഭിക്കും.

പുണർതം: അനാവശ്യ ചെലവുകളും ബിസിനസ് നഷ്ടവും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിലും മക്കളുടെ വിദ്യാഭ്യാസത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിലും കരുതൽ വേണം.

പൂയം: ഊഹക്കച്ചവടത്തിൽ നഷ്ടസാധ്യത. സാമ്പത്തിക സമ്മർദം അനുഭവപ്പെടാം. മടുപ്പ് ഒഴിവാക്കി പ്രവർത്തിച്ചാൽ വിജയസാധ്യത വർധിക്കും. ദാമ്പത്യത്തിൽ അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക.

ആയില്യം: ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായി കൈകാര്യം ചെയ്യണം. കുടുംബസ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യത.

മകം: മക്കളുടെ നേട്ടങ്ങളിൽ സന്തോഷം ലഭിക്കും. ഭൂമി, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബസമാധാനം നിലനിൽക്കും. ശത്രുക്കളുടെ നീക്കങ്ങളിൽ ജാഗ്രത വേണം.

പൂരം: വരുമാനമാർഗങ്ങൾ വർധിക്കുമെങ്കിലും ചെലവിൽ നിയന്ത്രണം ആവശ്യമാണ്. ദൈവികകാര്യങ്ങളിൽ താൽപര്യം കൂടും. ചെറിയ അപകടസാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം.

ഉത്രം: വിദ്യാഭ്യാസത്തിലും തൊഴിലിലും അനുകൂല അവസരങ്ങൾ ലഭിക്കും. വിവാഹകാര്യങ്ങളിൽ ശുഭസൂചനകൾ. ആലോചിക്കാതെ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

അത്തം: പ്രവർത്തനമികവിലൂടെ അംഗീകാരം നേടും. ധനലാഭവും കാര്യവിജയവും പ്രതീക്ഷിക്കാം. ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അമിതചെലവ് നിയന്ത്രിക്കുക.

ചിത്തിര: വീട്, ഗൃഹോപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സന്തോഷവാർത്തകൾ ലഭിക്കും. ആരോഗ്യത്തിൽ ദഹനസംബന്ധമായ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. അടുത്തവരിൽ നിന്ന് ചെറിയ അവഗണന അനുഭവപ്പെടാം.

ചോതി: ദാനധർമങ്ങളിലും സൽകർമങ്ങളിലും പങ്കെടുക്കാൻ അവസരം. വാക്ചാതുര്യം കൊണ്ട് അംഗീകാരം നേടും. ചെറിയ കാര്യങ്ങളിൽ തർക്കം ഒഴിവാക്കുക.

വിശാഖം: കഠിനാധ്വാനം വിജയത്തിലേക്ക് നയിക്കും. വ്യാപാരത്തിൽ ജാഗ്രത ആവശ്യമാണ്. പ്രതികൂല സാഹചര്യം അനുകൂലമാകാൻ സാധ്യത. അനാവശ്യ വിമർശനം ഒഴിവാക്കുക.

അനിഴം: വ്യാപാരത്തിൽ ചെറിയ നഷ്ടങ്ങൾ നേരിടാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക.

തൃക്കേട്ട: വിദ്യാഭ്യാസത്തിലും കുടുംബാന്തരീക്ഷത്തിലും ചില വെല്ലുവിളികൾ ഉണ്ടാകാം. സാമ്പത്തിക സഹായം ലഭിക്കാനിടയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

മൂലം: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോകാതിരിക്കാം. ബന്ധുക്കളുമായി തർക്കം ഒഴിവാക്കുക. യാത്രകൾ ആവശ്യമായി വരാം. നയപരമായ സമീപനം ഗുണം ചെയ്യും.

പൂരാടം: അപ്രതീക്ഷിത ധനനഷ്ടത്തിന് സാധ്യത. വിവാഹകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ജോലിസ്ഥലത്ത് മേലധികാരികളുമായി അഭിപ്രായവ്യത്യാസം ഒഴിവാക്കുക. സുരക്ഷയിൽ ശ്രദ്ധ വേണം.

ഉത്രാടം: സർക്കാർ, കോടതി സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത വേണം. അപ്രതീക്ഷിത വിജയസാധ്യതയുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ ഫലം കാണാം.

തിരുവോണം: തൊഴിലന്വേഷകർക്ക് നല്ല അവസരങ്ങൾ ലഭിക്കും. വിദേശ പഠന-ജോലി ശ്രമങ്ങൾ വിജയകരമാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും.

അവിട്ടം: വീട്ടിൽ സമാധാനം നിലനിൽക്കുമെങ്കിലും മനസ്സിൽ ആശങ്കകൾ ഉണ്ടാകാം. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടരുത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ശ്രദ്ധിക്കണം.

ചതയം: വരുമാനവും ചെലവും ഒരുപോലെ വർധിക്കാം. ജോലിയിൽ പ്രതീക്ഷകൾ നിറവേറാം. ആരോഗ്യത്തിലും സംസാരശൈലിയിലും ശ്രദ്ധ ആവശ്യമാണ്.

പൂരൂരുട്ടാതി: സഹോദരങ്ങളുടെ പുരോഗതിക്ക് പിന്തുണ നൽകും. നേത്രാരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനം നിലനിർത്താൻ സംയമനം പാലിക്കുക.

ഉത്തൃട്ടാതി: വാക്കുതർക്കങ്ങൾ ഒഴിവാക്കുക. സാമ്പത്തികമായി തൃപ്തികരമായ സാഹചര്യമുണ്ടെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാം. യാത്രകളിൽ ജാഗ്രത പാലിക്കുക.

രേവതി: ദൈവാനുഗ്രഹം ഉണ്ടാകും. സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ച് മാത്രം എടുക്കുക. ദാമ്പത്യത്തിൽ സ്നേഹവും ഐക്യവും നിലനിർത്തുക. കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.