ജ്യോതിഷവും ജ്യോത്സ്യനും
ഏതൊരു വ്യക്തിയായാലും എന്നെ കാണാന്‍ വരുമ്പോള്‍ അവര്‍ എന്‍റെ മുറിയില്‍ പ്രവേശിച്ച സമയം ലഗ്നമാക്കി എടുത്ത് വിഷയവിചാരം ചെയ്യും. പിന്നെ അദ്ദേഹം പറഞ്ഞ ആദ്യത്തെ വാക്കും പ്രാധാന്യത്തോടുതന്നെ പരിശോധിക്കും. ഇതിനുശേഷമേ പുള്ളിയുടെ രാശിപ്രശ്നം ചെയ്യുകയുള്ളൂ. രാശിപ്രശ്നത്തിന് ശേഷം ആ വ്യക്തിയുടെ ജാതകവും പരിശോധിക്കും. ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ജ്യോതിഷഗ്രന്ഥമായ പ്രശ്നമാര്‍ഗ്ഗത്തിലൂടെ ചിന്തിച്ചശേഷമേ എന്താണ് വിഷയമെന്ന് സ്ഥിരീകരിക്കൂ.
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നല്‍. ദോഷപരിഹാരങ്ങള്‍ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യന്‍. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാര്‍ക്ക് പകര്‍ന്നുനല്‍കുന്നത്.
വിശ്വകര്‍മ്മവിഭാഗത്തിലെ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്ന പരമ്പരയാണ് ഞങ്ങളുടേത്. അന്നപ്രാശം, ഉപനയനം, മരണാനന്തര ചടങ്ങ്, ബലികര്‍മ്മങ്ങള്‍ എന്നിവ ചെയ്യാന്‍ പരമ്പരയാല്‍ അധികാരപ്പെട്ടവരാണ് എന്‍റെ കുടുംബം. ക്ഷേത്രപൂജയും, പത്മമിട്ട പൂജകളും ചെയ്യാന്‍ അധികാരം ലഭിച്ച പരമ്പരയാണ്. തിരുവനന്തപുരം, വെങ്ങാന്നൂരാണ് രാജേഷ് ജ്യോതിഷന്‍റെ ഭവനവും ജ്യോതിഷപുരയും സ്ഥിതിചെയ്യുന്നത്.
ആയിരത്തില്‍പ്പരം വിവാഹങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച വ്യക്തിയാണ് എന്‍റെ അച്ഛന്‍. ശരിയായ ജാതകചിന്തയിലൂടെ തന്നെയാണ് ഈ വിവാഹങ്ങളെല്ലാം നടത്തിക്കൊടുത്തത്. വൈദിക ആചാരപ്രകാരം ഞങ്ങളുടെ വിവാഹമുഹൂര്‍ത്തം എന്നത് നാല്‍പ്പത്തിരണ്ട് മിനിട്ടാണ്. വൈദികവൃത്തികള്‍ ചെയ്തുപോന്നതിനാലാണ് ജ്യോതിഷവൃത്തിയും ഞങ്ങളുടെ പരമ്പര തുടര്‍ന്നുപ്പോന്നത്. പാരമ്പര്യമായി കിട്ടിയ ജ്യോതിഷജ്ഞാനവും, പരിഹാരജ്ഞാനവുമാണ് ഞാന്‍ പിന്തുടരുന്നത്.
മനുഷ്യജീവിതത്തില്‍ ഏറിയകാലവും കഷ്ടകാലം തന്നെയാണ്. ചെറുതും വലുതുമായ ദുരിതങ്ങള്‍ കഴിഞ്ഞസമയം വളരെ ചുരുക്കംതന്നെ എന്ന് പറയാം. ചെറിയ ചെറിയ ഗ്രഹപ്പിഴകളെ നാം ചെറുത്തുനില്‍ക്കും. എന്നാല്‍ വലിയ ഗ്രഹപ്പിഴ വരുമ്പോള്‍ ചെറുത്തുനില്‍ക്കാനും മനസ്സിനെ നിയന്ത്രിക്കാനും കഴിയാതെ വരും. ഇത്തരം അവസരങ്ങളിലാണ് ജ്യോത്സ്യനെ കാണാന്‍ ഏവരും പ്രേരിതരായി ത്തീരുന്നത്. ഈ അവസ്ഥയില്‍ എത്തുന്ന ഒരാള്‍ക്ക് ആദ്യമേ പരിഹാര പൂജകളല്ല ഞങ്ങള്‍ പറയുന്നത്. പരിഹാരപൂജകള്‍ ചെയ്താല്‍ എല്ലാ ഗ്രഹപ്പിഴയും മാറി എന്ന് അവര്‍ ചിന്തിക്കും. പക്ഷേ അവസ്ഥ മാറാതെ തുടരുകയും ചെയ്യും.
ഒരു വ്യക്തി വന്നാല്‍
ഏതൊരു വ്യക്തിയായാലും എന്നെ കാണാന്‍ വരുമ്പോള്‍ അവര്‍ എന്‍റെ മുറിയില്‍ പ്രവേശിച്ച സമയം ലഗ്നമാക്കി എടുത്ത് വിഷയവിചാരം ചെയ്യും. പിന്നെ അദ്ദേഹം പറഞ്ഞ ആദ്യത്തെ വാക്കും പ്രാധാന്യത്തോടുതന്നെ പരിശോധിക്കും. ഇതിനുശേഷമേ പുള്ളിയുടെ രാശിപ്രശ്നം ചെയ്യുകയുള്ളൂ. രാശിപ്രശ്നത്തിന് ശേഷം ആ വ്യക്തിയുടെ ജാതകവും പരിശോധിക്കും. ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ജ്യോതിഷഗ്രന്ഥമായ പ്രശ്നമാര്‍ഗ്ഗത്തിലൂടെ ചിന്തിച്ചശേഷമേ എന്താണ് വിഷയമെന്ന് സ്ഥിരീകരിക്കൂ. ഇങ്ങനെ നാല് വിധത്തിലുള്ള ചിന്തനങ്ങളിലൂടെ ഓരോ വ്യക്തിയേയും അവരുടെ അവസ്ഥയേയും തിരിച്ചറിയാന്‍ ശ്രമിക്കും. പലപ്പോഴും ഒരു മണിക്കൂറിലധികം സമയം ഒരാള്‍ക്ക് വേണ്ടി ചെലവാക്കേണ്ടി വരാറുണ്ട്.
പരിഹാരകര്‍മ്മങ്ങള്‍ തുടങ്ങേണ്ടത് ദൈവത്തില്‍ നിന്നോ പരിഹാരപൂജയില്‍ നിന്നോ അല്ല. പരിഹാരപൂജകള്‍ ചെയ്യേണ്ടത് അവരവരില്‍ നിന്നും തന്നെയാണ്. പരിഹാരപൂജ ചെയ്യാന്‍ മാനസികമായി ഒരാള്‍ പ്രാപ്തമാവുന്ന സമയത്തില്‍ ചെയ്യുന്ന പരിഹാരകര്‍മ്മങ്ങള്‍ക്കേ പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കുകയുള്ളൂ. കര്‍മ്മം ചെയ്യാനുള്ള ബലം മനസ്സിന് സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍തന്നെ ഒട്ടുമുക്കാല്‍ ഗ്രഹപ്പിഴയും മാറിക്കിട്ടും.
ഇവിടെ പ്രശ്നം നോക്കാന്‍ വരുന്നവര്‍ക്ക് ശത്രുദോഷമോ, ബാധയോ എന്തെങ്കിലും തെളിഞ്ഞാല്‍ ചെറിയ ചെറിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ നല്‍കും. പിതൃകര്‍മ്മങ്ങളുടെ ലോപമുണ്ടെന്ന് കണ്ടാല്‍ പിതൃപൂജ നടത്താന്‍ പറയും. പിതൃക്കളുടെ അനുഗ്രഹമില്ലാതെ യാതൊരു ശുഭവും ജീവിതത്തില്‍ ഉണ്ടാവില്ല. പിന്നെയുള്ളത് സര്‍പ്പദോഷമാണ്. സര്‍പ്പപ്രീതി ഏറെ അത്യാവശ്യമായ കാര്യമാണ്. ഈ ലോകത്തെ താങ്ങിനില്‍ക്കുന്നത് അനന്തന്‍റെ ശിരസാണ്. ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ത്തന്നെ ദോഷഫലങ്ങള്‍ കുറഞ്ഞുവരും.
വിവാഹവിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് തലമുറയായി ഞങ്ങള്‍ അധികവും കൈകാര്യം ചെയ്യുന്നത്. ഇന്ന് ചെറുപ്പക്കാരേയും, മാതാപിതാക്കളേയും ഏറെ വിഷമിപ്പിക്കുന്ന വസ്തുതയാണ് വിവാഹം. യുവതലമുറയുടെ ചിന്തകള്‍ ഒട്ടനവധി തെറ്റിദ്ധാരണകളിലൂടെയാണ് സഞ്ചരിക്കുന്നത്. തന്നിലൂടെയല്ല മറ്റ് പലരിലൂടെയാണ് അവര്‍ ജീവിതത്തെ കാണുന്നത്. ജാതകപരിശോധനയിലൂടെയും ഉചിതമായ പരിഹാരക്രിയകളിലൂടെയും അനവധി ചെറുപ്പക്കാരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നത് എന്‍റെ കര്‍മ്മമണ്ഡലത്തില്‍ ഭാഗ്യമായി കരുതുന്നു.
ജ്യോത്സ്യന്‍ രാജേഷ്
(9895739693)
തയ്യാറാക്കിയത്
നാരായണന്‍പോറ്റി