കലിയുഗദോഷ നിവാരണത്തിനായി സർപ്പഭൂഷണ നവാഹമഹായജ്ഞം
ഭക്തർക്ക് നേരിട്ട് അർച്ചന ഹനാദികൾ ആചാര്യ നിർദ്ദേശപ്രകാരം യജ്ഞശാലയിലെ ഹോമാഗ്നിയിൽ നേരിട്ടു നടത്തുവാൻ സാധിക്കുന്ന രീതിയിലുള്ള ശ്രീവിദ്യാ സമ്പ്രദായത്തിലാണ് ഒൻപതു നാൾ നീളുന്ന സർപ്പഭൂഷണനവാഹമഹായജ്ഞത്തിനാണ് ഒരുക്കമാകുന്നത്. അഷ്ടാദശപുരാണങ്ങളിൽ പ്രമുഖമായ മഹാശിവപുരാണ പാരായണത്തോടൊപ്പമാണ് സർപ്പപ്രീതികരമായ സർപ്പ ഭൂഷണനവാഹ മഹായജ്ഞം സർപ്പദോഷ പരിഹാരത്തിനായുള്ള നിരവധി പൂജാകർമ്മങ്ങൾ ഉൾപ്പെടുത്തിയാണ് നടത്തപ്പെടുന്നത്.
കലികാലദോഷങ്ങളിൽ നിന്നും സർപ്പദോഷങ്ങളിൽ നിന്നും മാനവസമൂഹത്തെ രക്ഷിക്കുന്നതിനായി ഒരു മഹായജ്ഞത്തിനു കൂടി യജ്ഞശാലയൊരുങ്ങുയാണ്. ഭക്തർക്ക് നേരിട്ട് അർച്ചന ഹനാദികൾ ആചാര്യ നിർദ്ദേശപ്രകാരം യജ്ഞശാലയിലെ ഹോമാഗ്നിയിൽ നേരിട്ടു നടത്തുവാൻ സാധിക്കുന്ന രീതിയിലുള്ള ശ്രീവിദ്യാ സമ്പ്രദായത്തിലാണ് ഒൻപതു നാൾ നീളുന്ന സർപ്പഭൂഷണനവാഹമഹായജ്ഞത്തിനാണ് ഒരുക്കമാകുന്നത്.
അഷ്ടാദശപുരാണങ്ങളിൽ പ്രമുഖമായ മഹാശിവപുരാണ പാരായണത്തോടൊപ്പമാണ് സർപ്പപ്രീതികരമായ സർപ്പ ഭൂഷണനവാഹ മഹായജ്ഞം സർപ്പദോഷ പരിഹാരത്തിനായുള്ള നിരവധി പൂജാകർമ്മങ്ങൾ ഉൾപ്പെടുത്തിയാണ് നടത്തപ്പെടുന്നത്. സർപ്പാരാധനയുടെ പവിത്രമായ പൂജാവിധികൾ യഥാവിധി അനുഷ്ഠിച്ചു പോരുന്ന തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം ശ്രീനാഗരാജ നാഗയക്ഷിയമ്മ ദേവസ്ഥാനത്താണ് ഇതിനായി യജ്ഞവേദി ഒരുങ്ങുന്നത്. ഈ വരുന്ന ജൂലായ് മാസം 28-ാം തീയതി മുതൽ ഓഗസ്റ്റ് 6 വരെയാണ് യജ്ഞം.
ആയിരത്തി ഇരുനൂറിലേറെ വർഷങ്ങളായി അണയാത്ത ഹോമാഗ്നി കെടാതെ കാത്തു സൂക്ഷിക്കുന്ന തൃശൂർ, വെള്ളത്തിട്ട് കിഴക്കേടത്ത് മനയിലെ കാരണവർ ബ്രഹ്മശ്രീ. വി .ബി. മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. താന്ത്രികവിദ്യയിലും വിഷചികിത്സയിലും കീർത്തികേട്ട കിഴക്കേടത്ത് മനയിലെ മഹർഷി വിരൂപാക്ഷൻ നമ്പൂതിരിയുടേയും വി.കെ. വി. നീലകണ്ഠൻ നമ്പൂതിരിയുടേയും പിൻതലമുറയിൽപ്പെട്ട വി.ബി. മാധവൻ നമ്പൂതിരി മികച്ച വാഗ്മിയും കവിയും കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ മഹായജ്ഞങ്ങൾ നടത്തി ശ്രദ്ധേയനായ ആചാര്യനാണ്.
മഹാശിവപുരാണത്തിലെ 24000 ശ്ലോകങ്ങൾ ഒൻപത് ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്യുകയും പുരാണകഥാസന്ദർഭത്തിനനുസരണമായി നിരവധി പൂജകൾ സമർപ്പിക
ക്കുകയും ചെയ്യുന്നു. വാക്യവും പുലർച്ചെ 6.00 ന് യജ്ഞശാലയുണരും. സമൂഹഗണപതിഹോമത്തോടെയാണ് ഒരു ദിവസ്സത്തെ യജ്ഞകർമ്മങ്ങൾ സമാരംഭമായുന്നത്. ഗണപതിഹവനത്തിൽ ഭക്തർക്ക് നേരിട്ട് പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഹോമദ്രവ്യങ്ങളും കറുകയും നെയ്യും ഹോമാഗ്നിയിൽ പകർന്ന ശേഷം ഭക്തർ കൈയ്യിൽ കരുതുന്ന നാളീകേരം യജ്ഞാചാര്യൻ ചൊല്ലുന്ന മന്ത്രം ഏറ്റുചൊല്ലി ഹോമാഗ്നിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന രീതി സാധാരണ പൂജാരീതികളിൽ പതിവില്ല. കിഴക്കേടത്ത് മനയിലെ യജ്ഞസമ്പ്രദായം വേറിട്ടു നിൽക്കുന്നതും ഇത്തരം ആരാധനാ രീതി പിൻതുടരുന്നതു കൊണ്ടാണ്.
മഹർഷി വിരൂപാക്ഷൻ നമ്പൂതിരിയുടെ താന്ത്രിക രീതികളാണ് ഇന്നും യജ്ഞവേദികളിൽ പിൻതുടർന്ന് പോരുന്നത്. ഗണപതി ഹോമം കഴിഞ്ഞാണ് ഗ്രന്ഥപൂജ, സമൂഹപ്രാർത്ഥന, ഗ്രാസ്ഥാർച്ചന, ശിവപുരാണ പാരായണം എന്നിവ നടക്കുന്നത്. ഓരോ സമയവും സംസ്കൃതത്തിൽ പാരായണം ചെയ്യുന്ന ഭാഗങ്ങൾ കഥാനുഗത പ്രാധാന്യത്തോടെ യജ്ഞാചാര്യൻ വേദിയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് അന്നദാനം ത്തിന്റ മുൻപായി പ്രസാദവിതരണം നടത്തും. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മഹാശിവപുരാണപാരായണം വൈകിട്ട് 5.30 വരെ തുടരും. പാരായണം ചെയ്ത ഭാഗങ്ങൾ ലളിതമായ ഭാഷയിൽ യജ്ഞാചാര്യൻ ഭക്തർക്ക് പാരായണശേഷം വിവരിക്കും. നിത്യവും വൈകുന്നേരം ആറരമണിയോടെ ദീപരാധനയും കലശം പ്രദക്ഷിണവും കലശാഭിഷേകവും നടക്കും. ഓരോ ദിവസത്തെയും വിശേഷാൽ കലശ ദ്രവ്യങ്ങൾ വൈകുന്നേരം കലശപൂജയ്ക്ക് ശേഷം, കലശം വാദ്യഘോഷം വായ്ക്കുരവ, മന്ത്ര ജപം എന്നിവയോടെ ആഘോഷപൂർവ്വം നാഗരാജ ക്ഷേത്ര ശ്രീലകത്തെ മൂന്നുവട്ടം വലം വച്ച ശേഷം യജ്ഞ വേദിയിൽ എത്തി കലശാഭിഷേകം നടക്കും .ഒരു ദിവസത്തെ യജ്ഞത്തിന്റെ ഏറ്റവും സുപ്രധാനമായ പൂജാചടങ്ങാണിത്.
ദർശനത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ സമയം ആചാര്യൻ ചൊല്ലുന്ന മന്ത്രം ഏറ്റുചൊല്ലി ഭക്തർ കുടുംബ ശ്രേയസ്സിനായി പ്രാർത്ഥിക്കും.കലശാഭിഷേകത്തിനുശേഷം അന്നേ ദിവസം വായിച്ച പാരായണ ഭാഗത്തിന്റെ ഏറ്റവും സുപ്രധാനമായ കാര്യങ്ങളെക്കുറിച്ച് യജ്ഞാചാര്യൻ ലളിതമായ ഭാഷയിൽ പ്രഭാഷണം നടത്തും. സംസ്കൃത പാരായണത്തിന്റെ സംക്ഷിപ്തമായ മലയാളത്തിലുള്ള വിവരണം അതാ സന്ദർഭങ്ങളെ കുറിച്ചുള്ള അറിവ് പകരും. . പതിനെട്ടു പുരാണങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന മഹാശിവപുരാണത്തിന്റെ യജ്ഞ രൂപത്തിലുള്ള ചടങ്ങുകൾക്ക് നിരവധി അനുബന്ധ ചടങ്ങുകളുണ്ട്. ഓരോ ദിവസത്തെ പാരായണ ഭാഗത്തിന്റേയും സവിശേഷമായ പ്രാധാന്യത്തിനനുസരിച്ച് പ്രത്യേക പൂജ ചടങ്ങുകൾ നടക്കും.
ശിവ പാർവ്വതീ പരിണയവേളയിൽ ശിവ പാർവതി വേഷത്തിലെത്തുന്നവർ ഒരു വിവാഹ അന്തരീക്ഷം തന്നെ സൃഷ്ടിക്കും. ഓരോ കഥാസന്ദർഭങ്ങൾക്കും പ്രത്യേക ചടങ്ങുകൾ ഉണ്ട് . ശ്രീവിദ്യാപൂജ, കുമാരിപൂജ, തുടങ്ങിയവയൊക്കെ ഇത്തരത്തിൽ യജ്ഞത്തിന്റെ ഭാഗമായി നടക്കും. യജ്ഞാരംഭത്തിനു മുൻപ് രണ്ടുദിവസത്തെ യജ്ഞ ജ്യോതിപ്രയാണം ഉണ്ടാകും.ദക്ഷിണ കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന സർപ്പപ്രീതി കരമായ മഹായജ്ഞത്തിന്റെ പ്രത്യേകതകൾ നാടാകെ വിളംബരം ചെയ്യുക എന്നതാണ് ലക്ഷ്യം. അലങ്കരിച്ച രഥത്തിൽ ക്ഷേത്ര സന്നിധിയിലെ ശ്രീലകത്ത് നിന്നും കൊളുത്തുന്ന ദീപം ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളിൽ സഞ്ചരിച്ച് ആരതി ഏറ്റുവാങ്ങി യജ്ഞാരംഭത്തിനു മുൻപ് ക്ഷേത്രസന്നിധിയിൽ മടങ്ങിയെത്തും. യജ്ഞജ്യോതി പ്രയാണം അവസാനിക്കുന്ന ഘട്ടത്തിൽ ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക് സാംസ്കാരിക സമ്മേളനത്തിൽ യജ്ഞത്തിന് സമാരംഭം കുറിക്കും.
29 ന് ശനിയാഴ്ച രാവിലെ ആറുമണിക്ക് സമൂഹ ഗണപതിഹോമത്തോട് കൂടി ആരംഭിക്കുന്ന സർപ്പഭൂഷണ നവാഹമഹായജ്ഞം ഓഗസ്റ്റ് മാസം ആറാം തീയതി അവഭൃഥ സ്നാനത്തോടെ സമാപിക്കും.
നവാഹത്തിന്റെ ഭാഗമായി നിത്യവും ഹോമാഗ്‌നിയിൽ നൂറുകണക്കിന് ഔഷധചമതകളും , നെയ്യ്, തേൻ, തുടങ്ങിയ നിരവധിദ്രവ്യങ്ങളും ഹോമിക്കപ്പെടും.
നിരവധി അർച്ചന ഹവനാദികൾ യജ്ഞത്തിന്റെ ഭാഗമായി നടക്കും. സർപ്പദോഷ പരിഹാരത്തിനും സർപ്പ പ്രീതിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന നിരവധി പൂജകൾ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാവും. ഗണപതിഹോമം, സൂക്താർച്ചനകൾ, നവഗ്രഹഹോമം, മംഗല്യപൂജ, സന്താനസൗഭാഗ്യ പൂജ, ധന്വന്തരിപൂജ കുടുംബ ഐശ്വര്യപൂജ, തുടങ്ങി നിരവധി പൂജകളും മഹാ ഹോമങ്ങളും നടക്കും.. ചില ഹോമ കർമ്മങ്ങളിൽ യജ്ഞാചാര്യന്മാർ ചൊല്ലുന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലുവാനും ഹോമ ദ്രവ്യങ്ങൾ സ്വയം ഹോമാഗ്നിയിൽ സമർപ്പിച്ച് ഹോമം നടത്തുവാനും ഹോമങ്ങൾ നടത്തുവാനും ഭക്തർക്ക് അവസരം ഒരുക്കുന്നു.
യജ്ഞത്തിന് നേതൃത്വം നൽകുന്ന തൃശൂർ വെള്ളത്തിട്ട് കിഴക്കേടത്ത് മനയിലെ താന്ത്രിക ആചാര്യന്മാരാണ് ശ്രീവിദ്യാ സമ്പ്രദായം എന്ന ഇത്തരമൊരു രീതി ഇന്നും പുലർത്തി പോരുന്നത്. ഭക്തജനങ്ങൾക്ക് സ്വയം അർച്ചന ഹോമങ്ങൾ നടത്തുവാൻ സാധിക്കുക എന്നത് നവാഹമഹായജ്ഞത്തിന്റെ ഏറ്റവും വേറിട്ട ഒരു അനുഭവം തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വളരെ പുരാതനമായ ശ്രീ നാഗരാജ സന്നിധി ഇത്തരമൊരു നവാഹത്തിന് വേദിയൊരുങ്ങുന്നത് ഇദം പ്രഥമമായാണ് . നാഗയക്ഷിയമ്മയും നാഗരാജാവായ വാസുകീദേവനും ഏക ശ്രീകോവിലിൽ വാണരുളുന്ന വളരെ സവിശേഷ പ്രധാന്യമുള്ള നാഗരാജ സന്നിധിയിലാണ് മഹാശിവപുരാണത്തിന്റെ യജ്ഞവേദി ഒരുങ്ങുന്നത്.
തൃശൂർ പാമ്പുംമേക്കാട്ടുമനയുടെ താന്ത്രിക വിശുദ്ധിയാൽ ചൈതന്യവത്തായ ഈ നാഗ സന്നിധിയിൽ നിത്യ പൂജ ഉണ്ട് :നിത്യവും രാവിലെ 6 30ന് നട തുറന്ന് പതിനൊന്ന് മണിക്ക് ദീപാരാധനയോടുകൂടി നടയടക്കുന്ന ക്ഷേത്രത്തിൽ ഞായർ , തിങ്കൾ, ആയില്യം ,പഞ്ചമി നാളുകളിൽ വളരെ ദർശന പ്രാധാന്യമുണ്ട്. തിരുവനന്തപുരത്തിനും ആറ്റിങ്ങിനും ഇടയ്ക്ക് നാഷണൽ ഹൈവേയ്ക്ക് സമീപമായി പള്ളിപ്പുറം എന്ന സ്ഥലത്തുള്ള പുരാതനമായ ശ്രീ നാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രം. ഒരു കാവിനുള്ളിൽ കൃഷ്ണശിലയിൽ പണിത ശ്രീകോവിലിനകത്താണ് നാഗവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രധാനവിഗ്രഹം നാഗയക്ഷിയമ്മ. ഒപ്പം നാഗരാജാവായ വാസുകി ദേവനും. രണ്ടു വിഗ്രഹങ്ങളാണ് ശ്രീകോവിലിനകത്ത്. പുറത്ത് മൂന്ന് നാഗദേവതകൾ വേറെയുണ്ട്. മറ്റു ദേവ വിഗ്രഹങ്ങൾ ഇവിടെയില്ല. പൂർണ്ണമായും സർപ്പാരാധാനയ്ക്ക് ശ്രേഷ്ഠമായ കാവും ക്ഷേത്രവും.
യജ്ഞത്തിന്റെ വിശദ വിവരങ്ങൾക്ക് :
9960626035, 9633707963, 0471- 2757575
