കേരളത്തിലെ ഏക വൈദ്യനാഥക്ഷേത്രം കാഞ്ഞിരങ്ങാട് ശ്രീവൈദ്യനാഥ ക്ഷേത്രം.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ടൗണിനടുത്ത് ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തില്‍ കാഞ്ഞിരങ്ങാട് ദേശത്ത് വടക്കു-കിഴക്കുഭാഗത്തായി വൈദ്യനാഥ സങ്കല്‍പ്പത്തില്‍ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. കേരളത്തിലെ ഏക വൈദ്യനാഥക്ഷേത്രമാണ് കാഞ്ഞിരങ്ങാട് ശ്രീവൈദ്യനാഥ ക്ഷേത്രം. എല്ലാ രോഗങ്ങളും ശമിപ്പിക്കുന്ന ദൈവമാണ് ശ്രീവൈദ്യനാഥന്‍. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഈ മഹാക്ഷേത്രം ഒരഭയസ്ഥാനമാണ്.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ടൗണിനടുത്ത് ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തില്‍ കാഞ്ഞിരങ്ങാട് ദേശത്ത് വടക്കു-കിഴക്കുഭാഗത്തായി വൈദ്യനാഥ സങ്കല്‍പ്പത്തില്‍ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് കേരളത്തിലെ കൈലാസം എന്നൊരു വിളിപ്പേരും കൂടിയുണ്ട്.
ക്ഷേത്രത്തിന്‍റെ ഐതിഹ്യത്തില്‍ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. യുഗങ്ങള്‍ക്ക് മുന്‍പ് ഒരു ഞായറാഴ്ച ദിവസമാണ് വൈദ്യനാഥ സങ്കല്‍പ്പത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടന്നതെന്ന് രേഖയുള്ളതിനാല്‍ ഇവിടെ ഞായറാഴ്ച ദിവസത്തെ ക്ഷേത്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
തളിപ്പറമ്പ് ഗ്രാമത്തിലെ ഋഗ്വേദികളുടേതായിരുന്നു ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു. വൈതക്കോന്മാര്‍ എന്ന ആദിവാസി രാജാക്കന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഗ്രാമത്തിന് ദാനം ചെയ്തതാണെന്നും ബ്രാഹ്മണ സ്ത്രീകള്‍ക്ക് തളിപ്പറമ്പില്‍ തൊഴാന്‍ വിലക്കുകളുള്ളതുകൊണ്ട് ഇത് പരിഹരിക്കുവാന്‍ ശ്രീകണ്ഠന്‍ എന്ന മൂഷകവംശരാജാവ് ക്ഷേത്രം നിര്‍മ്മിച്ചുവെന്നും ഐതിഹ്യമുണ്ട്. ദ്വാദശാദിത്യന്‍മാരില്‍ ഒരാളായ വിഷ്ണുവിന് ത്വക്രോഗം പിടിപെട്ടെന്നും ഇവിടെ ഭജനമിരുന്ന് രോഗം മാറിയെന്നും വിശ്വസിച്ചുപോരുന്നു.
സാധാരണ ശിവക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകളെല്ലാം ഇവിടെ നടത്തപ്പെടുന്നുണ്ട്. ധനുമാസത്തിലെ രണ്ട് ദിനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഭര്‍തൃസൗഖ്യത്തിന് സ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിരയ്ക്കും വൃദ്ധസ്ത്രീകള്‍ തങ്ങളുടെ കുടുംബഭദ്രതയ്ക്കായി ധനുമാസത്തിലെ 18-ാം തീയതിയും പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രത്തിലെത്തുന്നു.
(ധനുമാസം 18-ാം തീയതിയാണ് മഹാഭാരതയുദ്ധത്തില്‍ പാണ്ഡവസൈന്യം വിജയിച്ച വാര്‍ത്ത കുന്തീദേവി ഈ ക്ഷേത്രത്തില്‍ വച്ച് അറിഞ്ഞതെന്ന പ്രാധാന്യവും പ്രത്യേകതയും പ്രസക്തിയും ഈ ദിവസത്തിനുണ്ടെന്നുള്ളതും എടുത്തുപറയേണ്ടതാണ്).
കേരളത്തിലെ ഏക വൈദ്യനാഥക്ഷേത്രമാണ് കാഞ്ഞിരങ്ങാട് ശ്രീവൈദ്യനാഥ ക്ഷേത്രം. എല്ലാ രോഗങ്ങളും ശമിപ്പിക്കുന്ന ദൈവമാണ് ശ്രീവൈദ്യനാഥന്‍. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഈ മഹാക്ഷേത്രം ഒരഭയസ്ഥാനമാണ്.
കേരളത്തിലെ പൗരാണികമായ മഹാക്ഷേത്രങ്ങളില്‍ വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണിതെന്ന് ശ്രീബ്രഹ്മാണ്ഡ പുരാണത്തിലെ കേരള മാഹാത്മ്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ കൈലാസമാണ് ഈ വൈദ്യനാഥ ക്ഷേത്രമെന്നും അതില്‍ വിശേഷിപ്പിക്കുന്നുണ്ട്.
ദേവാസുരയുദ്ധത്തിനുശേഷം പാലാഴിമഥനത്തിലുണ്ടായ കാളകൂടവിഷം സേവിച്ചതിന്‍റെ ഫലമായി ശ്രീപരമേശ്വരനുണ്ടായ വ്യാധിനിവാരണത്തിന് വേണ്ടി കൈലാസത്തില്‍ സ്വയം ആത്മലിംഗം പ്രതിഷ്ഠിച്ച് ഗോക്ഷീരാഭിഷേകം നടത്തി പൂജിച്ചതിന്‍റെ ഫലമായി രോഗവിമുക്തനാകുകയും കാലാന്തരത്തില്‍ ആദിത്യനുണ്ടായ രോഗവിമുക്തിക്കായി ശ്രീനാരദ മഹര്‍ഷിയുടെ ഉപദേശപ്രകാരം ശ്രീപരേശ്വരനെ ഭജിച്ചതിന്‍റെ ഫലമായി ഈ ശിവലിംഗം ശ്രീ പരമേശ്വരന്‍ ആദിത്യന് നല്‍കുകയും ആദിത്യദേവന്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച് ഗോക്ഷീരാഭിഷേകം ചെയ്തത് ആരാധിച്ചതിന്‍റെ ഫലമായി രോഗവിമുക്തി നേടി പൂര്‍ണ്ണ തേജസ് വീണ്ടെടുക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
ആ കാരണത്തിലാണ് വൈദ്യനാഥന്‍ എന്നുള്ള നാമധേയത്താല്‍ ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ വന്ന് ആരാധിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. ആദിത്യദേവന്‍ ഉപാസിച്ചതിന്‍റെ പേരില്‍ എല്ലാ ഞായറാഴ്ച ദിവസങ്ങള്‍ക്കും പ്രാധാന്യമുണ്ട്.
ക്ഷേത്രം വകയായുള്ള ഉള്ളാറ്റില്‍ ഭഗവതി, ക്ലാരംഗര ഭഗവതി മുതലായ കാവുകളിലെ ഭഗവതിമാരെ ധനു പത്താം തീയതി ക്ഷേത്രനടയില്‍ കെട്ടിയാടിച്ച് 'കളിയാട്ടം' നടത്തിവരുന്ന പതിവും ഈ ക്ഷേത്രത്തിനുണ്ട്.
ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു നാഗവുമുണ്ട്. ധനുമാസത്തിലെ ആയില്യമാണ് ഇവിടെ പ്രധാനം.
എല്ലാവര്‍ഷവും കുംഭമാസത്തില്‍ ശിവരാത്രി ദിവസം ആനപ്പുറത്ത് എഴുന്നെള്ളത്ത് ഉത്സവം നടത്തിവരുന്നു.
ഇവിടുത്തെ ക്ഷേത്രം വകയായുള്ള ചിറ അല്ലെങ്കില്‍ കുളത്തിലെ ജലം പുണ്യതീര്‍ത്ഥമായി കണക്കാക്കുകയും ഏതുതരം മാറാവ്യാധികളും ഈ ജലത്തില്‍ കുളിച്ച് വൈദ്യനാഥനെ ഭജിച്ചാല്‍ സുഖം പ്രാപിച്ചുവരുന്നതായി വിശ്വസിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ക്ഷേത്രച്ചിറ വൈദ്യനാഥനാല്‍ അനുഗൃഹീതമായ ഔഷധവീര്യമുള്ള തീര്‍ത്ഥമായും സങ്കല്‍പ്പിച്ചുവരുന്നു.
ടി.ടി.കെ ദേവസ്വത്തില്‍ മൂന്ന് പ്രധാന ക്ഷേത്രങ്ങളും ഏതാനും ഉപക്ഷേത്രങ്ങളുമുണ്ട്. ടി.ടി.കെ ദേവസ്വത്തിന്‍റെ പൂര്‍ണ്ണരൂപം തന്നെ തളിപ്പറമ്പ് ശ്രീരാജരാജേശ്വരക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം എന്നിവയാണ്.
