കണികണ്ട ശേഷം ചെയ്യേണ്ടത്
ഐശ്വര്യപൂര്‍ണ്ണമായ വിഷുക്കണി ഐശ്വര്യപൂര്‍ണ്ണമായ ഒരു വര്‍ഷത്തിന്‍റെ തുടക്കമാണ്. വിഷുക്കണി കണ്ടുകഴിഞ്ഞാല്‍ വിഷുക്കൈനീട്ടം തന്നെയാണ് അടുത്ത ചടങ്ങ്. കൊന്നപ്പൂവ്, അരി, പണം എന്നിവയാണ് കൈനീട്ടമായി നല്‍കുന്നത്. മുതിര്‍ന്നവരില്‍ നിന്നുംവേണം കൈനീട്ടം സ്വീകരിക്കേണ്ടത്. വരുംവര്‍ഷം നമുക്ക് എപ്രകാരമാണെന്ന് തിരിച്ചറിയുന്ന ചടങ്ങും വിഷുപ്പുലരിയില്‍ പതിവുണ്ട്. ഗ്രന്ഥപാരായണമാണ് അടുത്തചടങ്ങ്. ഗ്രന്ഥം(ഭാഗവതം) പകുത്ത് വായിക്കുക. പകുത്തെടുത്ത് വലതുവശത്തെ ഏഴ് വരിയും, ഏഴ് അക്ഷരവും മാറ്റി ബാക്കി ഭാഗം വായിക്കുക. ആ കഥാഭാഗവുമായി ബന്ധപ്പെട്ടതാവും, അടുത്ത വിഷുനാള്‍ വരെയുള്ള നമ്മുടെ ഭാവികാര്യങ്ങളുടെ ഏകദേശരൂപമെന്ന് വിശ്വസിച്ചുപോരുന്നു. എല്ലാ വായനക്കാര്‍ക്കും വിഷു മംഗളാശംസകള്‍ നേരുന്നു.
