
ഭഗവല്‍ പ്രീതിയേകുന്ന കന്നിമാസം
മാസങ്ങളില്‍ കന്നിമാസത്തിന് സവിശേഷതകള്‍ ഏറെയാണ്. തിരുപ്പതിയില്‍ ബ്രഹ്മോത്സവം നടക്കുന്നതുപോലെ പല വിഷ്ണു ക്ഷേത്രങ്ങളിലും വാര്‍ഷിക ഉത്സവങ്ങള്‍ നടക്കുന്നത് കന്നിമാസത്തിലാണ്.
തിരുപ്പതി വെങ്കിടാചലപതിയെ കുലദൈവമായി ആരാധിക്കുന്ന കുടുംബങ്ങളില്‍ കന്നിമാസത്തില്‍ വിളക്കു കത്തിച്ചുവെച്ച് പൂജിച്ച് പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമമാണ്.
കന്നിമാസത്തിലെ ശനിയാഴ്ചയാണ് ശനി ഭഗവാന്‍ അവതരിച്ചത്. ശനി മൂലമുളള ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കന്നിമാസത്തിലെ ശനിയാഴ്ചതോറും വിഷ്ണുവിനെ തൊഴുത് പ്രാര്‍ത്ഥിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത് അതുകൊണ്ടാണ്.
കന്നിമാസത്തിലെ യമന്‍റെ കൂര്‍ത്ത പല്ലുകളില്‍ ഒന്നായിട്ടാണ് അഗ്നിപുരാണം വിശേഷിപ്പിക്കുന്നത്. യമഭയം മാറാനും ദുഃഖങ്ങള്‍ മാറാനും കന്നിമാസത്തിലെ രക്ഷകനായ വിഷ്ണുവിനെ തൊഴുത് പ്രാര്‍ത്ഥിക്കണം.
കാക്കയ്ക്ക് ആലിലയില്‍ എളളും, ശര്‍ക്കരയും ചേര്‍ത്ത് അന്നം വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ശനി ദോഷ ദുരിതങ്ങള്‍ക്ക് ആശ്വാസം കിട്ടും എന്നാണ് വിശ്വാസം. അതുകൊണ്ട് കന്നിമാസത്തിലെ ശനിയാഴ്ചതോറും ഇങ്ങനെചെയ്യുന്നത് വളരെ നല്ലതാണ്.
പിതൃപൂജ, ദൈവപൂജകള്‍,ദേവീപൂജകള്‍ എന്നിങ്ങനെഎല്ലാ വഴിപാടുകളും കന്നിമാസത്തിലാണ് അടങ്ങിയിട്ടുളളത്. പിതൃക്കളെ പൂജിക്കുന്ന കന്നിമാസത്തിലെ മഹാളയം സ്ത്രീകള്‍ക്ക് സന്തോഷം പകരുന്നു. നവരാത്രിയും കന്നിമാസത്തിലാണെന്നതും പ്രത്യേകതയാണ്.
വിഷ്ണുവിന്‍റെ അംശമായി കരുതപ്പെടുന്ന ബുധന്‍റെ വീട് (രാശി) കന്നിയാണ്. കന്നി രാശിയില്‍ സൂര്യന്‍ പ്രവേശിക്കുന്നത് കന്നിമാസത്തിലാണ്. അതുകൊണ്ട് ഈ മാസത്തില്‍ മഹാവിഷ്ണുവിന് പൂജകളും ഭജനകളും ഉത്സവങ്ങളും നടത്തപ്പെടുന്നു. ബുധന്‍റെ സൗഹൃദഗ്രഹമാണ് ശനിഭഗവാന്‍. അതുകൊണ്ട് കൂടിയാണ് കന്നിമാസത്തിലെ ശനിയാഴ്ചകള്‍ക്ക് വിശേഷപ്പെട്ടതായി കരുതപ്പെടുന്നത്.
വിഷ്ണു മധുരപ്രിയനാണ്. അതുകൊണ്ട് കന്നിമാസത്തിലെ ശനിയാഴ്ച ഭഗവാന്
പായസം നേദിച്ച് പ്രാര്‍ത്ഥിയ്ക്കുന്നു.
കന്നിമാസത്തിലെ വളര്‍പിറ ചതുര്‍ത്ഥി തിഥിയില്‍ സിദ്ധി വിനായക വൃതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശത്രുദോഷങ്ങള്‍ അകലും എന്നാണ് വിശ്വാസം.
കന്നിമാസത്തിലെ ഏത് വൃതം അനുഷ്ഠിച്ചാലും സമ്പത്തും ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കും.
കന്നിമാസത്തിലെ വെളുത്ത പക്ഷ(വളര്‍പിറ) അഷ്ടമി മുതല്‍ ഒരു വര്‍ഷത്തേക്ക് ഗണപതിക്ക് കുറുകമാല വഴിപാടു നല്‍കി പുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും.
കന്നിമാസത്തിലെ സങ്കടഹര ചതുര്‍ത്ഥി ദിവസം ഗണപതിയെ ധ്യാനിച്ച് വൃതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചാല്‍ സുഖഭോഗ ജീവിതം സിദ്ധിയ്ക്കും.
കന്നിമാസത്തില്‍ എല്ലാ ശനിയാഴ്ചയും വൃതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചാല്‍ കുലദൈവത്തിന്‍റെ പൂര്‍ണ്ണ അനുഗ്രഹം ലഭിക്കുന്നു.
ദൈവങ്ങള്‍ക്ക് കാണിക്കയും നേര്‍ച്ചയും നടത്താന്‍ കന്നിമാസം ഏറ്റവും ഉത്തമമായി കരുതപ്പെടുന്നു.
കന്നിമാസത്തിലെ ശനിയാഴ്ച മാത്രമല്ലാതെ തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളും വിഷ്ണു വഴിപാടുകള്‍ക്ക് ഉത്തമം തന്നെ. അന്നത്തെ വഴിപാടുകളും പ്രാര്‍ത്ഥനകളും
മഹാലക്ഷ്മിയേയും പ്രീതിപ്പെടുത്തും.
വിദ്യാതടസം, വിവാഹതടസം, രോഗങ്ങള്‍, കടബാധ്യതകള്‍ എന്നിവയുളളവര്‍ക്ക് കന്നിമാസത്തിലെ തിരുവോണനാളില്‍ മഹാവിഷ്ണുവിനെ തൊഴുത് പ്രര്‍ത്ഥിച്ചാല്‍ നല്ല പരിഹാരം കിട്ടുമെന്നാണ് വിശ്വാസം.
വിഷ്ണുദാസന്‍.
Photo Courtesy - Google